നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???
posted by സത്യ സാക്ഷ്യം
"സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. കോടതി മുറിക്കുള്ളില്‍ ഞാനും എന്റെ അഭിഭാഷകരും കോടതി മുറിക്കു പുറത്തു, ആക്രമണോല്‍സുകമായി നില്‍ക്കുന്ന ഒരാള്‍ക്കൂട്ടവും . എന്റെ കൂടെ വന്ന സുഹൃത്തുക്കളും എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയാറായി വന്ന കുടക് സ്വദേശികളായ രവിയും യൂസുഫും സന്ഘികളുടെ ഭീഷണിക്ക് വിധേയരാവുന്നത് കോടതി വരാന്തയില്‍ ഇരുന്നു കാണേണ്ടി വന്നു എനിക്ക്"-' മാധ്യമ പ്രവര്‍ത്തക ഷാഹിന ഫേസ് ബുക്കില്‍ തന്‍റെ കോടതി അനുഭവം വിശദീകരിച്ചത് ഇങ്ങനെയാണ്...അവര്‍ ചോദിക്കുന്നു .....
"വര്‍ഗീയതയുടെ വിഷം മുറ്റിയ ഒരാള്‍ക്കൂട്ടം ആക്രമണോല്സുകമായി നില്‍ക്കുമ്പോള്‍ അതിനു നടുവില്‍ ഇരുന്നു കേസ് കേള്‍ക്കുന്ന ജഡ്ജിക്ക് എന്ത് നീതിയാണ് നടപ്പാക്കാന്‍ ആവുക.".......
യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്നുകൊണ്ടിക്കുന്ന നീതി വ്യവസ്ഥയുടെ നേര്‍ ചിത്രമാണിത്.ഭരണകൂട ഭീകരതയും,അല്ല,"അപ്രക്യാപിത അടിയതരാവസ്ഥയും" മാധ്യമ ഭീകരതയും തുല്യ അളവില്‍ ചേര്‍ത്ത് ഉരക്കപെടുന്ന "ജനാതിപത്യ" ഇന്ത്യയില്‍ ഭീകരവാദികള്‍ "സൃഷ്ട്ടിക്കപെടുന്നത്" എങ്ങനെയെന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അത്തരം ചില "മാന്യ പ്രവര്‍ത്തനങ്ങളുടെ" അണിയറയില്‍ നടക്കുന്ന തിരക്കഥാ നിര്‍മാണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന-"രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ തുറന്ന് ഭീകരവാദം വളര്‍ത്തുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ച് അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ മേല്‍ ചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ് അവരുടെ രീതി. സംഝോത എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്."
ദിവസങ്ങള്‍ക്കു മുമ്പ് ബാംഗ്ലൂര്‍ ല്‍ നടന്നതും വ്യതസ്തമല്ല.തീവ്രവാദ ത്തിന്റെ പേരില്‍ അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാരെ "തട്ടികൊണ്ടുപോവുകയും" അവസാനം ആറുമാസത്തിനു ശേഷം നിരപരാതികള്‍ എന്ന് പറഞ്ഞു അവരില്‍ ചിലരെ മോചിപ്പിക്കുകയും ചെയ്തു.ഈ ചെറുപ്പക്കാരുടെ ആറു മാസം ,ജോലി.അഭിമാനം .ആര് കൊടുക്കും ?നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഉത്തരമില്ല.സിനിമയിലൊക്കെ പറഞ്ഞു കേള്‍കാറുണ്ട് "ഇതെന്താ വെള്ളെരിക്കാ പട്ടണമോ"?.
ഭീകരവാതവും തീവ്രവാതവും ശക്തമായെതിര്‍ക്കുന്ന ഒരു മതത്തിന്റെ പേരില്‍ ഇതിന്റെ പേട്ടെന്റു അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര സ്‌പോണ്‍സേര്‍ഡ് ഭീകര സ്‌ഫോടനങ്ങളുടെ അടിത്തറകളിലേക്ക് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്.
അന്ധത ബാധിച്ച അധികാരി വര്‍ഗം ഉല്ബുധരാകേണ്ടിയിരിക്കുന്ന ു..അല്ല്നെങ്കിലും ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???
മലേഗാവ് സ്ഫോടം: കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ക്ക് ആര്‍.എസ്.എസ്. ബന്ധം
posted by “Freedom from Hunger, Freedom from Fear”
ഡല്‍ഹി:നാല് ഹിന്ദുത്വരെ പ്രതിയാക്കി 2006ലെ മലേഗാവ് സ്ഫോടക്കേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ലോകേഷ് ശര്‍മ, ധന്‍സിങ്, രാജേന്ദ്ര ചൌധരി, മാഹര്‍ ര്‍വാരിയ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന അഞ്ച് വാള്യങ്ങളുള്ള കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ ഒമ്പത് മുസ്ലിം യുവാക്കളെ പ്രതിയാക്കിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേയ്ക്കും സി.ബി.ഐക്കും കത്ത തിരിച്ചടിയാണു കുറ്റപത്രം. ഒളിവിലുള്ള രാംജി കല്‍സംഗ്ര, സന്ദീപ് ഡാങ്കെ, അമിത് ചൌഹാന്‍ എന്നിവര്‍ക്കെതിരായ അ്വഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം പറയുന്നു.
രാംജിയുടെയും ഡാങ്കെയുടെയും തലയ്ക്ക് 10 ലക്ഷം രൂപ വീതവും അമിത് ചൌഹാന്റെ തലയ്ക്ക് അഞ്ചുലക്ഷം രൂപയും എന്‍.ഐ.എ. വിലയിട്ടിട്ടുണ്ട്. പ്രതികള്‍ക്കെല്ലാം ആര്‍.എസ്.എസ്. ബന്ധമുണ്ടന്ന് എന്‍.ഐ.എ. വ്യക്തമാക്കി.
സ്വാമി അസിമാന്ദയെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ. അറിയിച്ചിരുന്നെങ്കിലും ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരില്ല. കേസില്‍ ഇിയും പ്രതികളുണ്ടെന്നും അ്വഷണം തുടരുകയാണെന്നും അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു.
2006 സപ്തംബര്‍ ഒന്നിന് രാംജി കല്‍സംഗ്ര, രാജേന്ദ്ര ചൌധരി, അമിത് ചൌഹാന്‍ എന്നിവരുമൊത്ത് താന്‍ മലേഗാവ് സന്ദര്‍ശിച്ചെന്നു ധന്‍സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്ഥലപരിശോധ ടത്തിയശേഷം ഇവര്‍ ഇന്‍ഡോറിലേക്കു തിരിച്ചുപോവുകയായിരുന്നു. സംജോത എക്സ്പ്രസ് സ്ഫോടത്തിലെ പ്രതിയായ ലോകേഷ് ശര്‍മയെ ഈ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. രാജേന്ദര്‍ ചൌധരിയെയും ധന്‍ സിങിയുെം മാഹറിയുെം അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.
2006ല്‍ മലേഗാവില്‍ ടന്ന സ്ഫോടത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008ല്‍ മലേഗാവില്‍ ടന്ന മറ്റൊരു സ്ഫോടവുമായി ബന്ധപ്പെട്ട് സ്വാമിജി പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്റ്റന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, 2008ലെ മലേഗാവ് സ്ഫോടക്കേസില്‍ ധന്‍സിങ്ി ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ പ്രത്യേക മോക്ക കോടതിയാണ് ജാമ്യം അുവദിച്ചത്. ിര്‍ദിഷ്ട സമയത്തികം എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണു ജാമ്യം. എന്നാല്‍, 2006ലെ കേസിലും ഇയാള്‍ പ്രതിയായതിനാല്‍ ജയില്‍മോചം സാധ്യമാവില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)