Search the blog

Custom Search

മഅദനിക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ - കാന്തപുരം എ പി അബൂബക്കര്‍




ഇന്ഷാ അല്ലാഹ് ...എല്ലാവരുടെയും പ്രാര്‍ത്ഥന ഈ കാര്യത്തില്‍ പ്രതീക്ഷിക്കുന്നു .........

എന്തിനാണ് മുസ്ലിം സഹോദരങ്ങളെ തമ്മില്‍ കുത്തുന്നത്

posted by : 
Sdpi Mattul


എന്‍ സി എച് ആര്‍ ഓ ഉത്തരവാദിത്തപെട്ട ഒരു മനുഷ്യാവകാശ സംഘടനയും തേജസ്‌ ഉത്തരവാദിത്തപെട്ട ഒരു പത്രവും ആണ് . ഇങ്ങനെ ഒരു സംഘടനയുടെ വസ്തുതാന്വേഷണ സംഘം നല്‍കിയ പത്രകുറിപ്പും പ്രസിദ്ധീകരിച്ച പത്രവും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു . സോഷ്യല്‍ മീഡിയയില്‍ വിത്തും വേരും സുപരിചിതം അല്ലാത്ത ഏതെങ്കിലും ഗ്ലോബന്മാര്‍ എന്തെങ്കിലും ഗ്ലോബുന്നതിനൊക്കെ മറുപടി പറയേണ്ട ബാധ്യത ഇങ്ങനെയുള്ള സംഘടനക്കോ പത്രത്തിനോ ഇല്ല . ഓഡിയോ ക്ലിപ്പ് സുകുമാരന്റെതു തന്നെയാണോ എന്ന് പോലും ഉറപ്പിക്കാന്‍ നമുക്ക് മുന്നില്‍ വഴികള്‍ ഒന്നും ഇല്ല. സുകുമാരന്‍ വിവാദ പ്രസ്താവന നിഷേധിക്കാനും നിയമ നടപടി സ്വീകരിക്കാനും തന്റേടം ഉണ്ട് എങ്കില്‍ ആ വിവരം പുറത്തു വിടാനുള്ള വ്യവസ്ഥാപിത മാര്‍ഗം ഏതെങ്കിലും ഗ്ലോബന്മാരോട് ഗ്ലോബുന്നത് അല്ല എന്ന് അറിയാത്ത ആള്‍ ഒന്നും അല്ല അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് എവിടെയും ഒരു മദ്രസ്സയും നടത്തുന്നില്ല. കുട്ടികള്‍ക്ക് മാനവിക മൂല്യങ്ങളെയും ധാര്‍മിക പാഠങ്ങളും പകര്‍ന്നു നല്‍കുന്ന മദ്രസ്സകള്‍ നടത്തുന്നത് കേരളത്തിലെ പ്രമുഖ മുസ്ലിം മുഖ്യധാര സംഘടനകള്‍ ആണ് . മദ്രസ്സയെ കുറിച്ചുള്ള വിഷലിപ്തമായ ആരോപണം കൊള്ളുന്നതു മുഖ്യാധാര മുസ്ലിം സംഘടനകളുടെ ഇടനെഞ്ചില്‍ ആണ് എന്ന് വൈകി ഉദിച്ച വിവേകം കൊണ്ട് ആണോ സമുദായത്തിലെ പ്രബല രാഷ്ട്രീയ സംഘടനക്ക് വേണ്ടി സുകുമാരന്‍ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ലാത്ത ഓഡിയോ ക്ലിപ്പില്‍ രാഷ്ട്രീയ പ്രസംഗം നടത്തി കൊപന്‍സെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും അറിയില്ല. ഏതായാലും നിയമ നടപടി ഉണ്ട് എന്ന് പറഞ്ഞത് ശരിയാണ് എങ്കില്‍ അത് സംബന്ധമായ വാര്‍ത്തകള്‍ താമസിയാതെ പുറത്തു വരുമല്ലോ. എന്‍ സി എച്ച് ആര്‍ ഓ പറഞ്ഞതും തേജസ്‌ റിപ്പോര്‍ട്ട് ചെയ്തതും ആയ കാര്യങ്ങള്‍ തെളിവ് നല്‍കേണ്ടിടത് അവരും തെളിവ് നല്‍കട്ടെ. എന്തിനാണ് മുസ്ലിം സഹോദരങ്ങളെ ഇങ്ങനെ ആര്‍ക്കോ വേണ്ടി ദുഷ്പ്രചരണം നടത്തി തമ്മില്‍ കുത്തുന്നത്. അത് ശരിയാണോ മനസ്സാക്ഷിയോട്‌ ചോദിക്കുക... ഒരാളോടും ഉള്ള എതിര്‍പ്പ് അവര്‍ക്ക് നീതി നല്‍കാതിരിക്കാന്‍ കാരണമാകരുത്.


The 3 people who helped to make Kerala very famous on the same day

THANKS TO YOU THREE FOR MAKING KERALA AND KERALITES SO POPULAR IN THE WORLD.... NAANAMILLAAALO......

MUSLIM MAKKALUDE NENJILETE MURIVINU 4 VAYASSU - മുസ്ലിം മക്കളുടെ നെഞ്ചില്‍ ഏറ്റ മുറിവിന് നാല് വയസ്സ്


posted by Khalid S Hameed (translated by blog admin)


Kalapathinte peru paranju niraparaadhikalaaya 6.muslim yuvakkalude jeevanedutha bharanakooda bheegarathayude muslim vidhwesham mara neekki purath vanna dhivasam....

(കലാപത്തിന്റെ പേര് പറഞ്ഞു നിരപരാധികളായ ആറു മുസ്ലിം യുവാക്കളുടെ ജീവനെടുത്ത ഭരണകൂട ഭീകരതയുടെ മുസ്ലിം വിദ്വേഷം മറനീക്കി പുറത്ത്‌ വന്ന ദിവസം) 


15 yrs ulla firoz enna kuttyulpede nishkooramaayi vedi vecha konna RAMDAS POTHAN enna themmadiye arrest cheyyan Madi kaanikunnathu endinaanu???


(പതിനഞ്ചു വഴസ്സു മാത്രമുള്ള ഫിറോസ്‌ എന്ന കുട്ടി ഉള്‍പടെ നിഷ്ടൂരമായി വെടി വച്ച് കൊന്ന രാംദാസ് പോത്തന്‍ എന്ന തെമ്മാടിയെ അറസ്റ്റ് ചെയ്യാന്‍ മടി കാണിക്കുനത് എന്തിനാണ് ????)

Muslim samudayathinte peril 5 ministers ulla oru cabinet govermentanu ippozhullathu...

Thettukar police aanennu pakal pole sathymanu ....
avarkedire oru cheruviral anakan.polum nattellu illathavaraayi poyo Muslim leegu ministers????

(മുസ്ലിം സമുദായത്തിന്റെ പേരില്‍ അഞ്ചു മന്ത്രിമാര്‍ ഉള്ള ഒരു കാബിനെറ്റ്‌ ഗവര്‍മെന്റ് ആണ് ഇപ്പോഴുള്ളത് തെറ്റുകാര്‍ പോലീസ് ആണെന്ന് പകല്‍ പോലെ സത്യം ആണ് .. അവര്‍ക്ക്‌ എതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും നട്ടെല്ല് ഇല്ലാത്തവരായി പോയോ മുസ്ലിം ലീഗ് മിനിസ്റ്റര്‍സ് )

Ee ummamaarude. vedhana kandillennu nadikarude............


(ഈ ഉമ്മമാരുടെ വേദന കണ്ടില്ലെന് നടിക്കരുത് )


Allahu marichu poya nammude sahodharangalude kabar vishalamakki kodukk marakate....aameen.....
 

(മരിച്ചു പോയ നമ്മുടെ സഹോദരങ്ങളുടെ ഖബര്‍ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ...ആമീന്‍ )

നാറാത്ത് സംഭവം: വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

posted by National Confederation of Human Rights Organisation

കണ്ണൂര്‍: നാറാത്ത് തണല്‍ ട്രസ്റ്റ് കെട്ടിടത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)യുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് ദേശീയ സെക്രട്ടറി റെനി ഐലിന്റെ നേതൃത്വത്തിലുള്ള സംഘം നാറാത്തെത്തിയത്. തണല്‍ ട്രസ്റ്റിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം, പരിസരത്തെ വീട്ടുകാര്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ വി മേമി, വാര്‍ഡ് മെംബര്‍ കെ വി സലാം ഹാജി, മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍, നാറാത്ത് മഹല്ല് കമ്മിറ്റി അംഗങ്ങള്‍, ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുസ്തഫ മാസ്റ്റര്‍, തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗങ്ങള്‍, റിമാന്റില്‍ക്കഴിയുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തു. ഇവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രഫ. എ മാര്‍ക്‌സ്(ചെന്നൈ), ജി സുകുമാരന്‍(പുതുച്ചേരി), കേരളാ സംസ്ഥാന സമിതിയംഗം അഡ്വ. എം എ ഷുക്കൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ശബീര്‍ മംഗലാപുരം, ആക്റ്റിവിസ്റ്റ് കെ എം വേണുഗോപാല്‍ കണ്ണൂര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.



ഫോട്ടോ:നാറാത്ത് സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)യുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം പരിസരവാസികളില്‍ നിന്ന് തെളിവെടുക്കുന്നു

link

Related Posts Plugin for WordPress, Blogger...