Search the blog

Custom Search

നാറാത്ത് സംഭവം: വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

posted by National Confederation of Human Rights Organisation

കണ്ണൂര്‍: നാറാത്ത് തണല്‍ ട്രസ്റ്റ് കെട്ടിടത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)യുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് ദേശീയ സെക്രട്ടറി റെനി ഐലിന്റെ നേതൃത്വത്തിലുള്ള സംഘം നാറാത്തെത്തിയത്. തണല്‍ ട്രസ്റ്റിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം, പരിസരത്തെ വീട്ടുകാര്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ വി മേമി, വാര്‍ഡ് മെംബര്‍ കെ വി സലാം ഹാജി, മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍, നാറാത്ത് മഹല്ല് കമ്മിറ്റി അംഗങ്ങള്‍, ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുസ്തഫ മാസ്റ്റര്‍, തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗങ്ങള്‍, റിമാന്റില്‍ക്കഴിയുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തു. ഇവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രഫ. എ മാര്‍ക്‌സ്(ചെന്നൈ), ജി സുകുമാരന്‍(പുതുച്ചേരി), കേരളാ സംസ്ഥാന സമിതിയംഗം അഡ്വ. എം എ ഷുക്കൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ശബീര്‍ മംഗലാപുരം, ആക്റ്റിവിസ്റ്റ് കെ എം വേണുഗോപാല്‍ കണ്ണൂര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.



ഫോട്ടോ:നാറാത്ത് സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)യുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം പരിസരവാസികളില്‍ നിന്ന് തെളിവെടുക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...