Search the blog

Custom Search

കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...

കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...
എന്തേ ഒരുത്തരം ഇല്ലാത്തത്‌????
പൊതുവേ മുസ്ലിം ലോകത്തിനൊരു ധാരണയുണ്ട് ... എങ്ങനെയും ജീവിച്ചിട്ട്, എന്തെങ്കിലുമൊക്കെ ചൈതിട്ട് കൈ നീട്ടി അങ്ങ് ''അവനെ മാത്രം വിളിച്ച് പ്രാർഥിച്ചാൽ'' പടച്ചോൻ ആകാശത്തൂന്ന് കൈ താഴെക്കിട്ട് എല്ലാം ശെരിയാക്കി തരുമെന്ന് ... ആ ധാരണ നാലാക്കി മടക്കി പൊകറ്റിലിടാതെ മുസ്ലിം ലോകം നേരെയാവുമെന്നു തോന്നുന്നില്ല ...
ഒരു നിമിഷം നാം ഒന്നാലോചിച്ച് നോക്കുക ..
ഒരു യാത്രാ മധ്യേ സ്വന്തം കുഞ്ഞിനു പരിക്ക്‌ പറ്റി എന്ന് കരുതുക... ചികിൽസക്കാണെങ്കിൽ കയ്യിൽ പണമില്ല...സഹായിക്കാൻ കണ്ട് നിൽക്കുന്നവർ ആരും വരുന്നില്ല .. നിങ്ങൾ സുഹൃത്തുക്കളോടും, ബന്തുക്കളോടും, അയൽ വാസികളോടുമെല്ലാം സഹായത്തിനായി വിളിച്ച് കേഴുന്നു...
അവരെല്ലാം വീട്ടിൽ ഇരുന്ന് ഫേസ്‌ ബുക്കിലൂടെ നിങ്ങൾക്ക്‌ വേണ്ടി പ്രാർഥിക്കുന്നു, പലരും വൈകാരികമായി തന്നെ ആമീൻ പറയുന്നു, നിങ്ങളുടെ പിഞ്ച്‌ കുഞ്ഞിന്റെ അപകടം പറ്റി ചോരയൊലിക്കുന്ന ചിത്രം പരമാവധി ഷെയർ ചൈത്‌ 1,56,873 ലൈക്കുകളും,89,73,453 ആമീനുകളും വാരിക്കൂട്ടുന്നു...

ഈ ഒരു അവസ്ഥയല്ലേ സത്യത്തിൽ മുസ്ലിം ലോകത്തിന്റെ ഫലസ്തീൻ സ്നേഹം...
കുതിരയെ കെട്ടിയിടാതെ പ്രാർത്തിക്കുന്ന വിഡ്ഢിയുടെ അവസ്ഥ ...
കെ എഫ്‌ സിയും, മക്ഡൊനാൾഡും പള്ള നിറച്ചും നിന്ന് കോളയും കുടിച്ച്‌ ഏമ്പക്കവും വിട്ട്‌ കുടവയറും ഊശാൻ താടിയും തടവിക്കൊണ്ട്‌ കുറേ മുത്തവമാർ അഞ്ച് പൈസ ചിലവില്ലാത്ത പ്രാർഥനകളും ആമീനുകളും ദിവസവും ഫലസ്തീൻ മക്കൾക്ക് ഡെഡികേറ്റ് ചെയ്യുന്നു ... വല്ലതും ചെയ്യാൻ അധികാരമുള്ളവൻ സ്വന്തം സുഖം മാത്രം നോക്കുന്നു ..

മുസ്ലിം ഉമ്മത്തിന് രണ്ടല്ല മൂന്നാണ് പുണ്യ ഗേഹങ്ങൾ എന്ന് അറിയാഞ്ഞിട്ടാണോ കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ
ജൂത പട്ടാളം തെമ്മാടിത്തരം നടത്തിയത് കേട്ടിട്ടും കണ്ടിട്ടും കണ്ട ഭാവം നടിക്കാത്ത ഒരു ചെറുവിരൽ പോലും അനക്കാതെ ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാർ എന്ന് അഭിമാനം കൊള്ളുന്ന രാജ കുമാരന്മാർ പട്ടുമെത്തയിൽ പള്ളിയുറങ്ങുന്നത് ???...

വേട്ടക്കാരന് ഇന്ദനം നല്കുകയും ഇരകള്ക്ക് വേണ്ടി കണ്ണീരു പൊഴിക്കുകയും ചെയ്യുന്ന കാപട്യം റബ്ബ് തിരിച്ചറിയില്ലെന്നാണോ ???
ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം കളിക്കുന്നത് അവർ സ്വന്തമായി നേടിയെടുത്ത ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ...
ശാസ്ത്രത്തെ പരിഹസിച്ചും കൊഞ്ഞനം കാട്ടിയും സായിപ്പ് എറിഞ്ഞു തരുന്ന എച്ചിലും നക്കി പല്ലിൽ കുത്തി പള്ളിമൂലയിലിരുന്നു തക്ബീര് വിളിച്ച് കൊണ്ടിരുന്നാൽ ഉണ്ട പുഴുങ്ങി തരാമെന്നു പടച്ച റബ്ബിന്റെ വാകദാനമൊന്നുമില്ല ..
ആകാശത്തേക്ക് കൈ നീട്ടി പ്രാർഥിച്ചോണ്ടിരുന്നാൽ മാത്രം സാങ്കേതിക വിദ്യകളും അറിവുകളും ഉയര്ച്ചയും കിട്ടുമെന്നും ധരിക്കേണ്ട ...
ആധുനിക ശാസ്ത്രത്തെയും, ശാസ്ത്രഞ്ഞരെയും പരിഹസിക്കുകയും അവർ വല്ലതും കണ്ടെത്തിക്കഴിയുംപോൾ ഇത് ഞമ്മളെ കിത്താബിൽ പണ്ടേ പറഞ്ഞിട്ടുള്ളതാ എന്ന് ബഡായി പറയുകയും ചെയ്യുന്ന നേരംകൊണ്ട് നിസ്സാരമായ പല കർമ്മ ശാസ്ത്ര അഭിപ്രായ വെത്യാസങ്ങളുടെ പേരിലും സംഘടനാ വെറിയുടെ പേരിലും പരസ്പരം നടത്തുന്ന പോരടികളും കിട മത്സരങ്ങളും മാറ്റി നിർത്തി ഇനിയങ്ങൊട്ട് ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും , ഒരുകാലത്ത് മുസ്ലിം ഉമ്മത്തിന്റെ കരങ്ങളിൽ ഭദ്രമായിരുന്നതും പിടിപ്പുകേടുകൊണ്ട് പിന്നീട് കൈമോശം വന്നു പോയതുമായ ശാസ്ത്ര ലോകത്തിന്റെ നായകത്വം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ നഷ്ടപ്പെട്ടു പോയ പ്രധാപവും നായകത്വവും വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്നും എന്ന് ഈ സമുദായം തിരിച്ചരിയുന്നുവോ അന്നേ ഇനി രക്ഷയുള്ളൂ .....
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് വേണ്ട വിധം ചെയ്യുക ... എന്നിട്ട് പ്രാർഥിക്കുക സർവ്വ ശക്തൻ ഒരിക്കലും കൈവെടിയില്ല .........
In sha allah..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...