Search the blog

Custom Search

മുടിപ്പള്ളി - Reloaded അഥവാ മര്‍കസ്‌ ടൌണ്‍ഷിപ്പ്

മര്കസ്സിന്റെ http://markazcity.com/ എന്ന വെബ്സൈറ്റ് നോക്കിയപ്പോള്‍ അതില്‍ http://markazcity.com/index.html എന്ന ലിങ്ക് കണ്ടു. മാര്‍ക്കസിന്റെ പുതിയ സംരംഭമായ മുടി പള്ളിയെ പറ്റി ആണല്ലോ ..എന്തായി എന്നറിയാന്‍ നോക്കിയതാണ്. കണ്ടപ്പോള്‍ ഒന്നും മനസ്സിലവുനില്ല.... കുറെ ദുബായ് സ്റ്റൈല്‍ ബില്‍ഡിംങ്ങും റോഡും എല്ലാം കൂടി ഒരു വന്‍ സെറ്റപ്പ്.


എന്റെ ഓര്‍മ ശരിയാണെങ്കില്‍ കാന്തപുരം സുന്നികള്‍ തുടങ്ങാനിരുന്നത് നബിയുടെ എന്ന് പറഞ്ഞു നടന്ന വ്യാജ മുടി സൂക്ഷിക്കാനും സംരക്ഷിക്കാനും കോഴിക്കോട് ഉള്ള പാവം ജനങ്ങള്‍ക്ക്‌ ഒരുമിച്ച് നിന്ന് നിസ്കരിക്കാനും സൌകര്യമുള്ള ഒരു പള്ളി ആണ് തുടങ്ങാന്‍ പദ്ധതി ഇട്ടതു. കോഴിക്കോട് ഭാവിയില്‍ വന്‍ വികസനം ഉണ്ടാകുമെന്നും ധാരാളം ജനങ്ങള്‍ തിങ്ങി നിറയും എന്നും അപ്പോള്‍ ഒരുമിച്ചു നിന്ന് നിസ്കരിക്കാന്‍ പള്ളി ഉണ്ടാവില്ല എന്നുമൊക്കെ പറഞ്ഞു പാവങ്ങളായ ജനങ്ങളെ പറ്റിച്ചു നാല്‍പതു കോടി (സത്യത്തില്‍ അതിലും എത്രയോ ഇരട്ടി) പിരിച്ചെടുത്തു. പക്ഷെ സ്ഥലം എടുത്തത്‌ അങ്ങ് താമരശ്ശേരി. കോഴിക്കോട് സിറ്റിയില്‍ ഉള്ള മുസ്ലിംകള്‍ താമരശ്ശേരിയില്‍ പോയി നിസ്കരിക്കനാവും..കൂലി കൂടുതല്‍ കിട്ടുമല്ലോ,. എന്നാലും സാരമില്ല പള്ളി വരുമല്ലോ എന്ന് കരുതി സമാധാനിച്ചു. പക്ഷെ മുകളില്‍ ഉള്ള ചിത്രത്തില്‍ '' Concept of the city " എന്നതില്‍ എഴുതിയ കണ്ടപ്പോള്‍ ഒരു സംശയം. ഈ സിറ്റിയില്‍ പള്ളി ഉണ്ടാകുമോ??? കാരണം 
"

Concept of City

The CITY concept is developed by integrating three different aspects of life ‘Live, Leisure and Work’- a city where children can walk to school, people can walk to office and walk to shops concept. The concept can be defined as “A town where people could live and work in a pleasant environment and take pride in their surroundings " 
ഇതില്‍ എവിടെയും പടച്ചവനെ സുജൂദ്‌ ചെയ്യാന്‍ ഒരു പള്ളി എന്ന ഒരു കാര്യം സൂചിപിക്കുന്ന്നു പോലും ഇല്ല. പക്ഷെ പണ്ടൊരു സഖാഫി പറഞ്ഞ പോലെ ടൌണ്‍ഷിപ്‌ ആകുമ്പോള്‍ കുറെ ആളുകള്‍ വരുമല്ലോ. കുറെ ആളുകള്‍ വന്നാല്‍ നിസ്കരിക്കാന്‍ ഒരു സ്ഥലം വേണ്ടി വരുമല്ലോ... അപ്പോള്‍ പിന്നെ പള്ളിയും ഉണ്ടാകും.... അതായതു പേരിനൊരു പള്ളി.. പള്ളിയുടെ പേരും പറഞ്ഞു നടന്നിട്ട് പണം പിരിച്ചു എന്നിട്ട് സ്ഥലം എടുത്തു അവിടെ ടൌണ്‍ഷിപ്‌ ഉണ്ടാക്കാന്‍ പോകുന്നു..പിരിച്ചെടുത്തത് ആകുമ്പോള്‍ പണത്തിന്റെ SOURCE ആയി. വമ്പന്മാരുടെ ഷെയര്‍ അതില്‍ ഇട്ടാലും മനസ്സിലാകില്ല.പിന്നെ അതിനു ചുറ്റുമുള്ള സ്ഥലം ബിനാമി പേരില്‍ വാങ്ങി കൂട്ടുക. ടൌണ്‍ഷിപ്‌ വരുന്നതോടുകൂടി ചുറ്റുമുള്ള സ്ഥലങ്ങള്‍ക്ക് മൂല്യം കൂടും. അപ്പോള്‍ അത് വില്‍ക്കുക... അങ്ങനെ എന്തൊക്കെ കണക്ക് കൂട്ടലുകള്‍ ഉണ്ടെന്നു കാലം തെളിയിക്കും... 

മരണത്തിന്റെ വ്യാപാരിയെ അനുകൂലിച്ചും ഗുജറാത്തില്‍ തുടങ്ങിയ സ്കൂള്‍ ഉയര്‍ത്തി കാണിച്ചും നടത്തുന്ന ഈ കാവി പ്രീണനം ഇടതന്റെയും വലതന്റെയും കൂട്ട് ഇനി കിട്ടില്ലെന് മനസ്സിലക്കിയപോള്‍ ഉണ്ടായതകാനും തരമുണ്ട്.. കാരണം നിന്ന നില്പില്‍ മറുകണ്ടം ചാടാനും തോനിയത് വിളിച്ചു പറയാനും പോരാത്തതിന് എല്ലാം വേദവാക്യമായി എടുത്തു വിശ്വസിച്ചു അനുസരിക്കാനും വിഡ്ഢിപ്പാവകളെ പോലെ കുറെ അണികളും കൂടി ഉണ്ടാകുമ്പോള്‍ ഇതൊക്കെ നടക്കും എന്നത് തീര്‍ച്ച...





ഓടും മോഡി ചാടും മോഡി ഉത്തരം മുട്ടിയാല്‍ വെള്ളം കുടിക്കും മോഡി

ഓടും മോഡി ചാടും മോഡി ഉത്തരം മുട്ടിയാല്‍ വെള്ളം കുടിക്കും മോഡി ..... അതെ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. വെള്ളം കുടിക്കുന്ന ഒരു കാലം വരും. അധികാരത്തിന്റെ ഹുങ്ക് കൊണ്ട് നിരപരാധികളെ കൊന്നൊടുക്കിയ ഇയാളുടെ നാവ് എവിടെ പോയി... പ്രധാന മന്ത്രി ആവാന്‍ കുപ്പായവും ഫര്‍ദയും തുന്നി കുട്ടപ്പനായി വരുന്ന മോഡിയെ ആണ് നിങ്ങള്‍ക്ക്‌ ഈ കിടന്നു വിയര്‍ക്കുനതായി കാണാന്‍ പറ്റുന്നത്....... 

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.,. തപാല്‍ വകുപ്പിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍.,. തപാല്‍ വകുപ്പിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് :

ഗള്‍ഫില്‍നിന്ന് ഇനി തത്ക്ഷണം പണം; തപാല്‍ വകുപ്പ് കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി:യു.എ.ഇ.യിലെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് കമ്പനിയുമായി ചേര്‍ന്ന് തപാല്‍വകുപ്പ് 'ഇന്‍സ്റ്റന്റ് മണിട്രാന്‍സ്ഫര്‍ സേവനം' ആരംഭിച്ചു.
എമിറേറ്റ്‌സ് ഗ്രൂപ്പ് കമ്പനിയായ വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചുമായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതായി തപാല്‍വകുപ്പ് അറിയിച്ചു.


http://www.mathrubhumi.com/nri/gulf/article_397980/

ഫേസ്ബുക്ക് ബാന്‍ ചെയ്തിട്ടും വിഷം ചീറ്റി വീണ്ടും Ren nayar പേജ്

മുഖപുസ്തകത്തില്‍ വര്‍ഗീയതയും ദേശ വിരുദ്ധവും മതസ്പര്‍ധ ഉണ്ടാകുന്നതും ആയ പോസ്റ്റുകള്‍ മാത്രം വിഷം ചീറ്റുന്ന പോലെ എയുതുന്ന REN NAIR 4 U  എന്ന പേജ് ഫേസ്ബുക്ക് ഒരിക്കല്‍ ബാന്‍ ചെയ്തിരുന്നു. മതേതര-ദേശസ്നേഹികള്‍ ഒന്നടങ്കം report ചെയ്തതിനാല്‍ ആണ് ഈ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യാന്‍ സാധിച്ചത്. പക്ഷെ നീതിയും നിയമത്തെയും വെല്ലുവിളിച്ചു കൊണ്ട് വീണ്ടും തുടങ്ങി. ഇപ്പോള്‍ അല്പം മിതത്വം ഉണ്ടെങ്കിലും ഇടയ്ക്കിടെ മതങ്ങളെ അവഹേളിക്കുന്ന തരത്തിലും വ്യക്തികളെ അപമാനിക്കുന്ന തരത്തിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നരഭോജി എന്ന് ലോകം വാഴ്ത്തുന്ന കൊലയാളി മോഡിയുടെ ആരാധകനാണ് REN എന്നും. അയാളുടെ തിരഞ്ഞെടുപ്പ്‌ പ്രചരണം ആണ് ഇപ്പോള്‍ മുഖ്യമായും ഈ പേജ് ലക്‌ഷ്യം വെക്കുന്നത്. 


ഈ വ്യത്യസ്തനെ പോലും വെറുതെ വിട്ടില്ല ഈ റെന്‍ നായര്‍...,. ആരോരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത എന്തൊക്കെയോ നീതിക്ക് വേണ്ടി എഴുതി വിടുന്ന ഈ വ്യത്യസ്തന്റെ ബ്ലോഗ്‌ പോലും ഈ കൂട്ടരെ ആകെ വിറളി പിടിപ്പിച്ചു. ഒന്ന് രണ്ടു തവണ ഇവരുടെ ഐ. ടി വിദഗ്ധര്‍ ഹാക്ക്‌ ചെയ്യാന്‍ വരെ ശ്രമിച്ചു. ആരുടെയോ പുണ്യം കൊണ്ട് അത് നടന്നില്ല. പതിനയ്യായിരത്തോളം മെംബേര്‍സ് ഉണ്ടായിരുന്ന മുന്‍ പേജ് നിരവധി പേരുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്യുകയാണ് ഉണ്ടായത്.എന്നിട്ടിപ്പോള്‍ വീണ്ടും വിഷം ചീറ്റി തുടങ്ങിയിരിക്കുന്നു. 

പ്രിയ വ്യത്യസ്തന്‍റെ വായനക്കാര്‍ ഈ റെന്‍ നായരുടെ പേജ് മുന്‍പ്‌ ചെയ്ത പോലെ ബ്ലോക്ക്‌ ചെയ്യിക്കാന്‍ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. വളരെ ശ്രദ്ധ പുലര്‍ത്തിയാണ് പോസ്റ്റ്‌ ഇടുന്നത് എങ്കിലും വര്‍ഗീയതയ്ക്ക് ഒരു കുറവും ഇല്ല.... 


പത്രമാരണ നീക്കത്തിനെതിരേ പിന്തുണയുമായി മത-സാംസ്കാരിക നേതാക്കള്‍








link

Related Posts Plugin for WordPress, Blogger...