അങ്ങനെ ടി പി യുടെയും കാര്യത്തില്‍ ഒരു തീരുമാനം ആയി. സ്വന്തം മുന്നണി പ്രവര്‍ത്തകനായ കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില്‍ പോലും ഒരു തീരുമാനം എടുക്കാത്ത ഇവര്‍ എങ്ങനെയാണ് ടി പി യുടെ കാര്യത്തില്‍ എടുക്കുക. കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒരു ഒത്തുകളിയുടെ മണം അടിക്കുന്നപോലെ ഉണ്ട്. സരിതയുമായി ബന്ദപ്പെട്ട കേസ് വരുന്നു. സി പി എം വന്‍ പ്രക്ഷോഭം കൊണ്ട് വരുന്നു. രാപകല്‍ പൊളിഞ്ഞെങ്കിലും ഉപരോധം വിജയത്തിലേക്ക് അടുക്കുന്നപോലെ തോനിയിരുന്നു. പക്ഷെ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. പിണറായിയും തിരുവഞ്ചൂരും രഹസ്യ സംഭാഷണം നടത്തുന്നു. ഉപരോധം അവസനിപിക്കുന്നു.. സെപ്റ്റംബര്‍ മാസത്തില്‍ സമരം വീണ്ടും കൊണ്ട് വരും എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു നീണ്ട ഇടവേള എന്ന് ചോദിച്ചപ്പോള്‍ ഒന്ന് പഠിക്കണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഇതാ ഇപ്പൊള്‍ വന്‍ കോളിളക്കം ഉണ്ടാക്കിയ ടി പി വധക്കേസ് ഒരിക്കലും ആരും വിചാരിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്തു. കരായിയെ പോലെ ഉള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരാളെ മൊത്തത്തില്‍ കുറ്റമുക്തനാക്കി കേസ് തന്നെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ എത്തിച്ചതില്‍ തീര്‍ച്ചയായും ഒത്തുകളി ഉണ്ട്. ശുക്കൂര്‍ കേസ് ഒത്തു തീര്‍പ്പ് ആകിയ പോലെ ഇതും അങ്ങനെ തീരും എന്ന് തീര്‍ച്ചയായി.
ബി ജെ പി സാധാരണ രീതിയില്‍ സി പി എം നു എതിരെ ഒരു ആയുധം കിട്ടിയാല്‍ വിടാത്തത് ആണ്. പക്ഷെ ഒരു സ്വകാര്യ ചാനലില്‍ കണ്ട ഒരു ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ള പറയുന്നത് കണ്ടു നിയമം പാലിക്കപ്പെട്ടു എന്ന്. നീതിമാനായ ന്യായാധിപന്‍ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന്. സ്വന്തം കേസ് ജയിച്ചാല്‍ പോലും ഇത്രയ്ക്കു സന്തോഷവാന്‍ ആകാത്ത ശ്രീധരന്റെ വാക്കുകളില്‍ സന്തോഷവും സംതൃപ്തിയും എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുനില്ല. മുന്നേ ഉണ്ടായ വല്ല ഒത്തുകളിയുടേയും അടിസ്ഥാനത്തില്‍ ആണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം നമ്മള്‍ കണ്ടതാണ് സി പി എം ന്റെ നേതാവ് ശോഭാ യാത്ര ഉല്‍ഘാടനം ചെയ്തത്. അതുപോലെ സി പി എം - ബിജെപി തമ്മില്‍ പല സ്ഥലത്തും ഉണ്ടാകിയ രഹസ്യ ധാരണയെ പറ്റി പല സ്ഥലത്തും നമ്മള്‍ കേട്ടതാണ്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ മേലാളന്മാര്‍ തമ്മില്‍ ഉണ്ടാക്കുന്ന രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് ഇതൊക്കെ നടകുന്നത് എന്ന് മനസ്സിലാകും. അത് നാശത്തിലേക്ക് മാത്രമേ അവസാനിക്കു എന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസ് - സി പി എം - ബി ജെ പി തുടങ്ങിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് വായികുന്നവര്‍ ഇതൊക്കെ ഓര്‍ക്കണം. മുസ്ലിം ലീഗും കൂടി ഉള്പെട്ടിടുള്ള ഒരു രഹസ്യ ധാരണയാണ് എന്ന് വ്യക്തമായി മനസ്സിലാകും ശുക്കൂര്‍ കേസ് കണ്ടാല്‍.. ..,..
ഒരു കാര്യം തീര്‍ച്ചയാണ് ഇനി ഒരിക്കലും സി പി എം സരിത കേസ് എന്നും പറഞ്ഞു തെരുവില്‍ ഇറങ്ങില്ല. ഉപരോധം ഏര്‍പെടുത്തില്ല!!!.ടി പി കേസില്‍ ന്യായം കിട്ടില്ല!!! ശുക്കൂറിനെ ലീഗുകാര്‍ ഓര്‍ക്കുക പോലും ഇല്ല തീര്‍ച്ച !!!