ഭക്ഷണ പാനീയങ്ങളെ മറ്റൊരു കാര്യത്തിനുള്ള മാര്ഗം മാത്രമായിട്ടാണ് മുസ്‌ലിം കാണുന്നത്. വെറും ഭക്ഷണം കഴിക്കുക എന്നതിലുപരി തന്റെു ശരീരത്തിന്റെത പരിരക്ഷയും അതുമൂലം അല്ലാഹുവിന് ആരാധന ചെയ്യാനുള്ള ശക്തി സംഭരിക്കലുമാണ് അതിലൂടെ അവന്‍ ലക്ഷ്യമാകുന്നത്. ഈ ആരാധനയാണ് അവനെ പരലോകത്തിലുള്ള മാന്യതക്കും പ്രതിഫലത്തിനും അര്ഹകനാക്കുകയുള്ളൂ. ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുക എന്നതല്ല അവന്റെ് ലക്ഷ്യം. അക്കാരണത്താല്‍ തന്നെ ഓരോ മുസ്‌ലിമും അവന്റെ് ഭക്ഷണ പാനീയങ്ങളുടെ കാര്യത്തില്‍ മതപരമായ മര്യാദകള്‍ പാലിക്കണം.
ഭക്ഷണത്തിന് മുമ്പുള്ള മര്യാദകള്‍.
ഒന്ന്: ഭക്ഷണം ശുദ്ധവും നിഷിദ്ധം കലരാത്ത അനുവദനീയമായതുമായിരിക്കുക. അല്ലാഹു പറയുന്നു;
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ. (البقرة :172)
"സത്യവിശ്വാസികളെ, നിങ്ങള്ക്ക്ഷ നാം നല്കിദയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (സൂറ, ബഖറ; 172)
ശുദ്ധമായത് എന്നത് കൊണ്ടുദ്ധേശ്യം മ്ലേച്ചമല്ലാത്ത ഹലാലായ വസ്തുക്കളാകുന്നു. നബി (സ) പറഞ്ഞു;
"നിഷിദ്ധത്തില്‍ മുളച്ച വസ്തു നരകത്തിലേക്കുള്ളതാകുന്നു." (ഹദീസ്: ഹാകിം)
രണ്ട്: അല്ലാഹുവെ ആരാധിക്കാനുള്ള ശക്തി സംഭരിക്കുക എന്ന സദുദ്ദേശ്യം അവനുണ്ടായിരിക്കുക. അതിലൂടെ അവന്റെക ഭക്ഷണ പാനീയങ്ങള്ക്ക്ന പ്രതിഫലം ലഭ്യമായി തീരും. അനുവദനീയമായ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ മുസ്‌ലിമിന് തന്റെദ സദുദ്ധ്യേഷ പ്രകാരം പ്രതിഫലം ലഭിക്കുന്നു.
മൂന്ന്: കയ്യില്‍ അഴുക്ക് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ വൃത്തിയുണ്ടെന്നു ഉറപ്പില്ലെങ്കില്‍ ഭക്ഷണത്തിന് മുമ്പ് അഴുക്ക് കഴുകി വൃത്തിയാക്കുക.
നാല്: നബി (സ) ഇരിക്കാരുണ്ടായിരുന്നത് പോലെ വിനയത്തോടെ ഇരിക്കുക. നബി (സ) പറഞ്ഞു;
"കൈ നിലത്തൂന്നിയിരുന്നു കൊണ്ട് ഞാന്‍ ഭക്ഷണം കഴിക്കുകയില്ല. ഞാനൊരു ദാസന്‍ മാത്രമാകുന്നു. ഒരു അടിമ ഭക്ഷണം കഴിക്കുന്നത് പോലെ മാത്രമേ ഞാന്‍ ഭക്ഷണം കഴിക്കുകയുള്ളൂ. ഒരടിമ ഇരിക്കുന്നത് പോലെ മാത്രമേ ഞാന്‍ ഇരിക്കുകയുള്ളൂ. (ബുഖാരി)
വലതു തണ്ടല്കാൂല്‍ നാട്ടിവെച്ച്, ഇടതു കാല്പാ്ദത്തില്‍ ചന്തിയൂന്നി ഇരിക്കുക. അതാണ് സുന്നത്തായ രൂപം.
അഞ്ച്: കിട്ടിയ ഭക്ഷണം കൊണ്ട് സംതൃപ്തനാവുക. ഭക്ഷണത്തിന്റെര കുറ്റം പറയാതിരിക്കുക. ഇഷ്ട്ടപ്പെട്ടെങ്കില്‍ കഴിക്കുക. ഇല്ലെങ്കില്‍ ഉപേക്ഷിക്കുക.
അബൂ ഹുറൈറ (റ) വില്‍ നിവേദനം;
"നബി (സ) ഒരു ഭക്ഷണത്തിനും കുറ്റം പരയാരുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ടെങ്കില്‍ ഭക്ഷിക്കും. വേറുപ്പാണെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി)
ആറു: ഭാര്യ, മക്കള്‍, വേലക്കാരന്‍, വിരുന്നുകാരന്‍ എന്നിവരുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കുക. നബി (സ) പറഞ്ഞു;
"നിങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. അല്ലാഹു അതില്‍ അനുഗ്രഹം വര്ഷികക്കും."
(ഹദീസ്; അബൂ ദാവൂദ്)