നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ - ഒരു തിരിഞ്ഞു നോട്ടം
കാസര്‍കോട് മുതല്‍ തിരുവനതപുരം വരെ നടക്കുന്ന ജനവിജാരണ യാത്ര - യു എ പി എ ക്ക് എതിരെയുള്ള ഒരു വന്‍ പ്രതിഷേധം ആയി മാറികൊണ്ടിരിക്കുന്നു . മുസല്മാനെയും പിന്നോക വിഭാഗക്കാരനെയും ദളിതനെയും ഒരുപോലെ വരിഞ്ഞു മുറുക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ ഒരു ശാപ നിയമം ഇന്ത്യന്‍ മണ്ണില്‍ നിന്നും തുടച് നീക്കാന്‍ ഇറങ്ങിത്തിരിച്ച കരമന അഷ്‌റഫ് മൌലവിയും സംഘവും ഏതാണ്ട് ദൌത്യം പകുതി കഴിഞ്ഞ നിലയില്‍ ഒരു വിലയിരുത്തല്‍ അത്യാവശ്യമാണ് .
ഇസ്ലാമിനും മുസ്ലിമിനും ഒരു പോലെ പ്രശ്നമായ ഈ ഒരു നിയമത്തിനെതിരെ അധികം മുസ്ലിം നേതാകള്‍ ഒന്നും പോപ്പുലര്‍ ഫ്രണ്ട് നെ അനുകൂലിച് വന്നതായി കണ്ടില്ല. ഇടക്ക് എ പി അബൂബക്കര്‍ മുസലിയാര്‍ ഒരു പ്രതികരണം നടത്തിയതല്ലാതെ മറ്റു യാതൊരു പ്രവര്‍ത്തനവും കണ്ടില്ല.. എസ് എസ് എഫ് ന്റെയോ എസ് വൈ എസ് ന്റെയോ നേതൃത്വത്തില്‍ ഒരു പ്രകടനം പോലും കണ്ടില്ല. പരസ്പരം പോരടിക്ക്കാന്‍ ആയിരങ്ങളെയും പതിനായിരങ്ങളെയും സന്ഘടിപിക്കുന്ന ഇവര്‍ക്ക് എന്തെ ഇസ്ലാമിന് എതിരെ വരുന്നതെന്നും കരിനിയമം ആണ് എന്നും സ്വന്തം നേതാവ് പറഞ്ഞ ഈ നിയമത്തിനെതിരെ ഇറങ്ങി തിരിക്കാന്‍ മുട്ടിടിച്ചു ?? പൊതുവേ ഒന്നിനും ഇപ്പൊ പ്രതിഷേധിക്കാത്ത ജിഹാദ് ചെയ്യാത്ത മുജഹിടുകളോട് എന്ത് ചോദിക്കാനാണ് .
കമ്മ്യുനിസ്റ്റു കാര്‍ക്കും അറിയാം ഈ നിയമം അവര്‍ക്കും എതിരാണ് എന്ന്. ഒളിഞ്ഞും ഇടക്ക് തെളിഞ്ഞും അവരും പ്രതിഷേധികുനുണ്ട് എങ്കിലും അതിനു അത്ര ശക്തി പോര .. പോപ്പുലര്‍ ഫ്രണ്ട് കാര്‍ തുടങ്ങി വച്ചതിനെ ഏറ്റു പിടിക്കുനത് പോലെ ആയിപോയാലോ എന്ന ചിന്ത കൊണ്ടാവണം .. അല്ലെങ്കില്‍ ഇതൊക്കെ താഴെ കിടയിലുള്ള സാധാരണക്കാരായ സഖാക്കളേയും ദളിതരായസഖാക്കളേയും മാത്രമേ ബാധിക്കു എന്ന തിരിച്ചറിവും ആകാം ഈ ഒരു പിന്നോട്ടടിക്ക് കാരണം. അല്ല എങ്കില്‍ എ ഡി ബി ക്ക് എതിരെ തെരുവില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു സര്‍കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുപൊളിച്ചു തീയിട്ട ഇവര്‍ക്ക് എന്ത് പറ്റി എന്ന് മുന്‍കാല സഖാകള്‍ അടക്കം പറയുന്നത് കേട്ടാണോ ? ആവോ സഖാവ് പ്രകാശ് കാരാട്ട് യു.എ.പി.എ.ക്ക് എതിരെ ഇപ്പോള്‍ പ്രതിഷേധം അറിയിച്ചത്
പക്ഷെ ആശ്വസമെന്നു പറയാന്‍ ഒരു നല്ല മാറ്റം ഉണ്ടായത് പി ഡി പി എന്ന നമ്മുടെ മദനി സാഹിബിന്റെ സ്വന്തം സംഘടനക്ക് മാത്രമാണ്. വൈകിയെങ്കിലും അവര്‍ ഇനിയുള്ള പോപ്പുലര്‍ ഫ്രണ്ട് ന്റെ മുന്നോടുള്ള യാത്രയില്‍ ക്ഷണിതാവായി ഒരുമിച്ചുണ്ടാകും എന്ന് അറിയിച്ചതായി അറിയാന്‍ സാധിച്ചു. മദനി സാഹിബിന്റെ മോചനത്തിനും ഈ കൂട്ടായ്മ ഒരുമിച്ച് ചേര്‍ന്നാല്‍ പെട്ടെന് തന്നെ ഫലം കാണും എന്നത് തീര്‍ച്ച.
ഓരോ പഞ്ചായത്തില്‍ കൂടിയും യാത്ര കടന്നു പോകുമ്പോള്‍ വന്‍ ജനാവലി ആണ് സ്വീകരിക്കാന്‍ എത്തിയത് എന്നത് ജനങ്ങളെ എന്ന പോലെ പോപ്പുലര്‍ ഫ്രണ്ട് നെയും ഞെട്ടിച്ചു കളഞ്ഞു . മഹല്ല് ഇമാമുമാരും മറ്റു പ്രമുഖ വ്യക്തികളും ക്ഷണപ്രകാരം എത്തിച്ചേര്‍ന്നു എന്നതും പുതിയ മാറ്റത്തിനുള്ള തുടക്കമായാണ് നിരീക്ഷകര്‍ കാണുന്നത്...
சென்னையில் நாளை மே 28 அன்று மாலை 4 மணி அளவில் மாவட்ட ஆட்சியர் அலுவலகம் அருகில் மாபெரும் கண்டன ஆர்ப்பாட்டம்
posted by Bsi Gani
நிரபராதிகளான அப்பாவி முஸ்லிம் இளைஞர்கள் மீது கறுப்புச் சட்டங்களை சுமத்தி சிறையில் அடைப்பதும், அவர்களை கொலைச் செய்வதும் தொடர்கிறது. சமீபத்தில் உத்திர பிரதேசத்தில் நிரபராதி என்று நிமேஷ் கமிஷன் தெரிவித்த காலித் முஜாஹித் போலீஸ் கஸ்டடியில் மர்மமாக கொலைச் செய்யப்பட்டார்.
எனவே இது தொடர்பாக தொடர்பாக ஓய்வுபெற்ற ஐ.ஜி தாராபுரி கூறிய தகவல்களுக்கு மத்திய அரசு உடனடியாக விளக்கம் அளிக்கவேண்டும் எனவும் ,பொய் வழக்கு போட்டு சிறையில் அடைக்கப்பட்டுள்ள நிரபராதிகளை உடனடியாக விடுவிக்கவேண்டும் எனவும்,யு.ஏ.பி.ஏ, அப்ஸா, மோக்கா போன்ற கறுப்புச் சட்டங்களை வாபஸ் பெறவேண்டும் ஆகிய கோரிக்கைகளை வலியுறுத்தி சோசியல் டெமாக்ரடிக் பார்ட்டி ஆஃப் இந்தியா (எஸ்.டி.பி.ஐ கட்சி) இந்தியா முழுவதும் குறிப்பாக டெல்லி, மஹராஷ்ட்ரா, ராஜஸ்தான், உத்தரபிரதேசம், கேரளா தமிழ்நாடு ஆகிய மாநிலங்களில் பல்வேறு மாவட்டங்களிலும் போராட்டங்களை நடத்தி வருகிறது.
இந்த கோரிக்கைகளை வலியுறுத்தி நாளை சென்னையில் மே 28 அன்று மாலை 4 மணி அளவில் மாவட்ட ஆட்சியர் அலுவலகம் அருகில் மாபெரும் கண்டன ஆர்ப்பாட்டம் நடைபெற உள்ளது.மாநில தலைவர்,கே.கே.எஸ்.எம்.தெஹ்லான் பாகவி, மாநில செயலாளர் டி.ரெத்தினம் அண்ணாச்சி ஆகியோர் கண்டன உரையாற்றுகிறார்கள்.
நீதிக்காக நடைபெறும் இப்போராட்டத்தில் அனைவரும் கலந்து கொண்டு நீதிக்காக குரல் கொடுக்குமாறு அன்புடன் அழைக்கின்றோம்.
கண்டண ஆர்ப்பாட்டம்
28.05.2013 மாலை 4 மணி அளவில்
மாவட்ட ஆட்சியர் அலுவலகம்,சென்னை
கண்டன உரை:
கே.கே.எஸ்.எ.தெஹ்லான் பாகவி-மாநில தலைவர்
டி.ரெத்தினம் அண்ணாச்சி-மாநில செயலாளர்
இப்படிக்கு
B.S.I.கனி,
மாநில பொறுப்பாளர்
செய்தி ஊடகத்துறை
எஸ்.டி.பி.ஐ கட்சி-தமிழ்நாடு
ഈ കണ്ണുനീരിന്നു ആര് മറുപടി പറയും.?"സൂറത്ത് തൌബ ഇരുപത്തിനാലാം സൂക്ത്തം "
posted by Mustafa Kadangode
കൊപ്പുണ്ണി നായരുടെ കുണ്ടീമെ തോണ്ടിയ ബടായി ശംസൂന്‍റെ കഥ പോലെയാണ്. ഞമ്മന്‍റെ ചില നേതാക്കളുടെ ഫത്വുവകളും. അരമന രഹസ്യം അങ്ങാടിപ്പാട്ട് എന്ന് പറഞ്ഞമാതിരിയുള്ള സൊകാര്യം പറച്ചലും. ചിലര് പറയുന്നു അപ്പോഴും ഞങ്ങള്‍ പറഞ്ഞതല്ലേ പറഞ്ഞതല്ലേന്ന്. അറിയാതെ ചോദിക്കുകയാണ് എന്ത് ഉണ്ടയാ ഞമ്മള്‍ പറഞ്ഞ്.? മറ്റു ചിലര് ആശയപരമായി പോപ്പുലര്‍ ഫ്രണ്ട്കാരോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലാന്നും. ഞമ്മക്കൊരു സംശയം. ആശയ പരമായാണോ ആമാശയ പരമാണോ ഞമ്മക്ക്. യോചിക്കാന്‍ കഴിയാത്ത്. ? ഇന്ശാഹ് അല്ലാഹ്....!
അന്‍വാര്‍ ഷേരി യതീം മക്കളുടെ അത്താണിയും. ഭരണകൂടഭീകരതയുടെ അനീതിക്കും അധര്‍മ്മത്തിന്നും എതിരെ പോരാടിയ പണ്ഡിത സ്രെഷ്ട്ടന്‍ അബ്ദുള്‍ നാസര്‍ മദനി അടക്കമുള്ള 97 മുസ്ലിംകളെ ജയിലില്‍ അടച്ചു ജാമ്യം പോലും നല്‍കാതെ പീഡിപ്പിക്കാന്‍ ഭരണകൂട ഭീകരര്‍ രൂപം നല്‍കിയ യു.എ.പി.എ. എന്ന കരിനിയമം പിന്‍ വലിക്കുക എന്ന ആവശ്യമുയര്‍ത്തി പ്പിടിച്ചു. ജന ലക്ഷങ്ങള്‍ ഈ മാസം മുപ്പതാം തിയതി. തിരുവനതപുരത്ത് ഒരുമിച്ചു കൂടുന്നു. ഈ ധര്‍മ്മ സമരത്തിലേക്ക് സഹ്രധയരായ എല്ലാ വരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു...!
പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കശ്നഗല്‍ തന്നെയല്ലേ...!
(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം (2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക് വിതരണം ചെയ്തു.(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും.
മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ്. പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ് പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.
എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ പണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സ്വന്തം സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു.
കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണം വരെ തുടരുകതന്നെ ചെയ്യും.
കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.."
കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..!
എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം, ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം... അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍
പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു. " സുഡാപ്പി ". ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട. ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.) ഞങ്ങള്‍ പറയുന്നു ഇവിടെയും കുഴപ്പങ്ങള്‍ ഉണ്ട്. ഇല്ലെന്നു പറയാന്‍ കഴിയുമോ.?
ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു. വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍ ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് കാരനോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ നട്ടെല്ല് ആയാല്‍ പോലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകുമെന്നു ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി.
ഈ മാസം മുപ്പതാം തിയതി തിരുവനതപുരത്ത് ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ധര്‍മ്മ സമരത്തിലേക്ക് സഹ്രധയരായ എല്ലാ വരെയും ഒരിക്കല്‍ കൂടി സഹര്‍ഷം സോഗധം ചെയ്യുന്നു...! അസ്സലാമു അല്യ്ക്കും വറഹ്മതുല്ലാഹി വബറകാതുഹു...!
ഐ യു എം എല്‍ = ഇന്ത്യന്‍ യുണിയന്‍ മലപ്പുറം ലീഗ് ??? എന്നാണോ
ഉത്തരേന്ത്യയിൽ നിന്ന് പണ്ടുമുതലേ മുസ്ലിം ലീഗിന്റെ എം പി മാര് കേരളത്തിൽ വന്നു മത്സരിച്ചു പോകാരുണ്ടായിരുന്നു. എന്തെ അവരെ കൊണ്ട് കുറച്ചു സമൂഹത്തെ എങ്കിലും വളര്ത്തി കൊണ്ടുവരാൻ ലീഗ് ഉപയോഗ പ്പെടുത്തിയില്ല. അവിടെ വോട്ടു ബേങ്ക് ഇല്ലെന്നതായിരുന്നു ലീഗിന്റെ പ്രശ്നം. അല്ലാതെ സമുധായമൊ ദുരിതം പേറുന്ന ജനതയോ ആണ് അവരുടെ പ്രശ്നമെങ്കിൽ അവർക്ക് കേരളത്തിൽ ശീതീകരിച്ച മുറികളിൽ കാമലീലകളും തീർത്ത് കഴിഞ്ഞു കൂടാൻ പറ്റുമായിരുന്നില്ല. ഉത്തരേന്ത്യയിലെ മുസ്ലിംകൾ പിറകോട്ടു പോയതിനു കാരണവും ലീഗാണ്. പണമില്ലാത്ത, കലാപങ്ങൾ അരങ്ങേറിയിരുന്ന, അവിടങ്ങളില്നിന്നും ലീഗ് അവരെ സംരക്ഷിക്കുന്നതിനു പകരം ഓടി രക്ഷപ്പെട്ടു. ഒരു നേരത്തെ റോട്ടിക്ക് വേണ്ടി അവർ മണിക്കൂറുകൾ കാത്തിരുന്നു. അതിനിടയിൽ വിദ്യാഭ്യാസം നേടാൻ അവർ മറന്നു. മക്കളെ റിക്ഷ വലിക്കാനും ചുമട്ടുവേലക്കും അയക്കാൻ മാത്രം പരുവത്തിലാക്കി. ഇരുപതു വര്ഷം പിന്നോട്ട് ചിന്തിച്ചാൽ കേരള മുസ്ലിമ്കളുടെയും അവസ്ഥ ഇതൊക്കെത്തന്നെ. എസ് എസ് എൽ സി എഴുതിയവർ വളരെ കുറവ്. വിദ്യാഭ്യാസത്തിനു പ്രത്യേക ഭോധവല്ക്കരണം ലഭിക്കാത്ത ജനത. ലീഗിന് സിന്ദാബാദ് വിളിക്കാനും ഗൾഫു മോഹവുമായി നടക്കാനുമാല്ലാതെ ഒന്നിനും കൊള്ലാത്തവർ ക്രമേണ ഉത്തരേന്ത്യയില്നിന്നും കലാപങ്ങൾ കേരളത്തിലേക്കും വലിഞ്ഞു കയറാൻ തുടങ്ങി. ലീഗ് അവിടെയൊന്നും സമുധായത്തിനു ഒരു സംരക്ഷണവും നല്കിയില്ല. അന്ന് മുതൽ മുസ്ലിം ഉമ്മത്തിൽ ഉദയം കൊണ്ട ആശയമാണ് സ്വയം വളരുക. ആ വളര്ച്ചയുടെ രിസല്ട്ടാണ് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മുസ്ലിംകൾ കൈവരിച്ചതായി നാം ഇപ്പോൾ കാണുന്നത്. ആ വളർച്ചാ കാലഘട്ടം ഗൾഫു മേഖല യുടെ വളര്ച്ച അതിനൊരു നിമിത്തമായിരുന്നു. അന്നും ലീഗ് ചെയ്തത് ആപ്പപ്പോൾ നടത്താൻ പറ്റുന്ന കച്ചവടം ഉപയോകപ്പെടുത്തുകയായിരുന്നു. കാലങ്ങളായി ലീഗിനെ താങ്ങി നടന്ന സമസ്തക്ക് കീഴിലെ പല സ്ഥാപനങ്ങളും പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും. അവിടങ്ങളിലെ സ്ഥാപനങ്ങൾ അവുവധിച്ചു കിട്ടാൻ എത്ര കൈകൂലിയും പണവും എറിഞ്ഞു എന്ന് സ്വകാര്യമായി അന്യെഷിക്കുക. പട്ടിക്കാട് ജാമിഅ നൂരിയക്ക് കീഴില അനുവദിക്കുമെന്ന് പറഞ്ഞിരുന്ന എന്ജിനീരിംഗ് കോളേജു പിന്നീട് ആര്ക്കാണ് അനുവദിച്ചത് എന്നൊക്കെ ഇപ്പോഴും പരിശോധിച്ചാൽ ലീഗ് നടത്തിയിരുന്ന കച്ചവടം എന്തായിരുന്നെന്നു മനസ്സിലാക്കാം. അതുകൊണ്ട് തന്നെയാകം നിസ്വാര്ഹരായ കുറെ നല്ല മനുഷ്യര് പണം പിരിച്ചുണ്ടാക്കിയ ഉയര്ന്ന ഇസ്ലാമിന്റെ പേരില് തലുയര്ത്തി നില്ക്കുന്ന പല സ്ഥാപനങ്ങളിൽ ഗവര്മെന്റ്റ് കോട്ട കഴിച്ചു എത്ര സ്ഥലത്ത് മുസ്ലിംകൾക്ക് പ്രത്യേക പരികണനയും കോഴയിൽ ഡിസ്കൌണ്ടും ലഭിക്കുന്നു എന്ന് പരിശോധിച്ചാൽ അതൊക്കെയും സാധാരണ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങൾ മാത്രമാണെന്ന് മനസ്സിലാകും. അതാണ് മുസ്ലിം ലീഗ് വിദ്യാഭ്യാസ മേഖലയിൽ ചെയ്തു കൂട്ടിയത്. മത വിദ്യാഭ്യാസം ലീഗിന്റെയോ അല്ലെങ്കിൽ സമസ്തയുടെയോ വകയാണെന്ന് അവകാശപ്പെടാനോക്കുമോ? കേരളത്തിലെ മഹല്ല് വ്യവസ്ഥിതി അതിനു നിമിത്തമായി. അത് മലപ്പുരത്തുകാർ ആകുമ്പോൾ കൂടുതലും ലീഗുകാരും അല്ലാത്തിടങ്ങളിൽ ലീഗും അല്ലാത്തവരും ഒക്കെ ഉണ്ടായിട്ടുണ്ട്. മദ്രസകൾ അന്ന് നിലനിര്ത്തിയത് മഹല്ലുകളാണ്. പള്ളിയിൽ വരിസംഖ്യ പിരിച്ചും നാട്ടില്നിന്നും അരി പിരിച്ചും തെങ്ങും തേങ്ങയും വഖഫ് ചെയ്തും അന്ന് മഹല്ല് നിവാസികൾ മദ്രസ്സ നിലനിര്ത്തി. പരീക്ഷ നടത്താനുള്ള സംവിധാനത്തിന് അന്ന് സമസ്തയെ അവർ ഉപയോകപ്പെടുത്തി. അത്രയെങ്കിലും സമസ്ത ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൂടല്ലോ. അതിലുപരി ആ മദ്രസയും മഹാല്ലും ലീഗിനെയും സമസ്തയെയും ഉപയൊഗിക്കൂന്നതിലുപരി ലീഗും സമസ്തയും മഹല്ലുകളെയും മദ്രസകളെയും ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴും മാസികകളും മറ്റും വില്പനയ്ക്ക് ആ സവിതാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. എന്തായാലും അന്നത്തെ അനിവാര്യം എന്നാ നിലക്ക് സമസ്തയും ലീഗും കുറച്ചെങ്കിലും സമുദായത്തിന് ചെയ്തില്ല എന്ന് ഇതിനു അര്തമില്ല. കുറച്ചെങ്കിലും ചെയ്തു എന്ന് പറയാൻ മാത്രം ആസങ്കടനകളുടെ സാധ്യതയും പ്രായവും പരിഗണിച്ചാൽ ഒന്നും ഇല്ല എന്ന് വേണം പറയാൻ. പിന്നീടുണ്ടായ കാലം ഇവര്ക്ക് സമൂഹ പുരോഗതി മെച്ചപ്പെടുത്താൻ സമയവും കിട്ടിയില്ല. പരസ്പരം വെർപിരിയലിന്റെയും കള്ളത്തരം ആക്ഷേപിക്കളിന്റെയും കാലമായിരുന്നു യാതാര്തത്തി കഴിഞ്ഞ ഇരുപതു വര്ഷം. ഈ ഇരുപതു വർഷങ്ങൾക്കിടയിലാണ് മുസ്ലിംകൾ പുരിഗതി കൈവരിച്ചതും. അഥവാ ചോദ്യം ചെയ്യപ്പെടാനും മറ്റുള്ളവരുടെ മുന്നില് നാണം കെടാനും കാരണമാകുമെന്നും കണ്ടപ്പോഴാണ് മുസ്ലിംകൾക്ക് പ്രത്യേകമായി ലീഗും എന്തെങ്കിലും ചെയ്യാൻ തുടങ്ങിയത്. അതിലിടയ്ക്ക് മലപ്പുരത്തുകാർ തന്നെ ലീഗിന് ശക്തമായ പ്രഹരമെല്പിക്കുകയും ചെയ്തു. അന്ന് ലീഗിന്റെ തലമൂത്ത മുത്തപ്പന്മാർ മുഴുവൻ അമ്പേ പരാജയപ്പെട്ടു. അഥവാ ഇന്ന് ലീഗിനെ ഉന്നതിയിൽ എത്തിച്ച സമുദായം അവര്ക്ക് താക്കീത് നല്കി എന്നര്ഥം. അതിൽ നിന്നൊക്കെ കുറച്ചെങ്കിലും പാഠം ഉള്കൊല്ലുക എന്നത് സ്വാഭാവികം. അതുണ്ടായിരുന്നില്ലെങ്കിൽ അറബിക്കടലിൽ പോലും ലീഗിനെ നമുക്ക് കാണാൻ കഴിയുമായിരുന്നില്ല.
നജ്മുദ്ധീൻ സി ടി
വെങ്ങാലൂർ, തിരൂർ
12/05/2013
കമന്റ് തായെ ഇടുക
കമന്റ് തായെ ഇടുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)