രണ്ട് രാജസ്ഥാന്‍ കളിക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ വന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടരക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന് വാതുവെപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്.ദാവൂദ് ഇബ്രാഹിം വരെ എത്തി നില്കുന്നതാണ് ഈ ബന്ധം എന്നാണു വാര്‍ത്താ വൃത്തങ്ങള്‍ പറയുന്നത്.
ഒരു ഓവറില്‍ നോ ബോള്‍ എറിയേണ്ട സമയം പ്രത്യേകം ഒരു കോഡ് ഉപയോഗിച്ച് ആണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത് എന്നും പറഞ്ഞു വരുന്നു. ശ്രീശാന്തിനെ അടുത്ത 12 വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്നും നിരോധിക്കാന്‍ ആണ് സാധ്യത എന്നാണ് അവസാന വിവരങ്ങള്‍........,.വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ ധോണിയും ഹര്‍ഭജനുമൊന്നുമല്ല ശ്രീശാന്തിന്റെ അറസ്റ്റിന് പിന്നില്‍. ശ്രീശാന്ത് എന്ന ക്രിക്കറ്റ് താരത്തിന് കുടുംബക്കാരും കൂട്ടുകാരും ആരാധകരും അറിയാത്ത ഒരു മുഖം കൂടിയുണ്ട് എന്നാണ് ദില്ലി പോലീസ് നല്‍കുന്ന സൂചന. ഗൂഡാലോചനയുടെ കണ്ണികള്‍ ദുബായിലേക്കും പാകിസ്ഥാനിലേക്കും നീളുമെന്നാണ് സൂചനകള്‍. ഐ പി എല്‍ ക്രിക്കറ്റിനിടെ ഒത്തുകളി നടത്തിയതിനാണ് ശ്രീശാന്ത്, ചന്ദില, ചവാന്‍ എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റവും ഗൂഡാലോചനയും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂവരെയും തുടര്‍ ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ .......