_________________________________________________________________________________
ലീഗിന്റെ മുസഫര്‍ നഗര്‍ ഫണ്ട് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള തല്ല് നടക്കുകയാണല്ലോ. ഇരുഭാഗത്തെയും അമിതാവേശക്കാരെ ഒഴിവാക്കി ആത്മാര്‍ത്ഥതയുള്ള ലീഗ് പ്രവര്‍ത്തകര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വച്ച് നെഞ്ചത്ത് കൈവച്ച് ആലോചിച്ച് നോക്കൂ, പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയോ എന്ന്
----------------------------------------------------------------
1. ലീഗ് ഫണ്ട് പിരിച്ചിട്ടുണ്ട്
2. പിരിവ് നടത്തിയത് സപ്തംബര്‍ 27ന്
3. തുക നിക്ഷേപിച്ചത് ലീഗിന്റെ ചെന്നൈ ശാഖയിലെ SBI A/C No: 32476975149 എന്ന എക്കൗണ്ടില്‍(എക്കൊണ്ട് നമ്പര്‍ ചന്ദ്രികയില്‍ വന്നത്)
4. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കാര്യമായ പിരിവ് നടന്നു.
5. തുക എത്രയാണെന്ന് കൃത്യമായി ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധമുള്ള ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലായത് അരക്കോടിയോളം പിരിച്ചിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റില്‍ 40 ലക്ഷം പിരിച്ച കാര്യം ഇന്നലെ പറഞ്ഞപ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല.
6. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം ഉമര്‍ ഈ മാസം 19ന് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു(അതിനര്‍ഥം ചുരുങ്ങിയത് ഈ വ്യാഴാഴ്ച വരെ കേന്ദ്ര ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നാണ്)
7. ഖുര്‍റം ഉമര്‍ വളണ്ടിയര്‍മാരുടെ സഹായം തേടുന്നത് സ്വന്തമായി സ്വരൂപിച്ച സഹായം വിതരണം ചെയ്യുന്നതിനാണ്(അക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം).
8. എഷ്യാനെറ്റിലും ഓണ്‍ലൈനിലും സംഭവം ചര്‍ച്ചയായിട്ടും ലീഗ് ഇതുവരെ നിഷേധക്കുറിപ്പിറക്കിയില്ല.
9. ഏഷ്യാനെറ്റ് ചാനലില്‍ ഫണ്ട് വിതരണം ചെയ്തില്ലെന്ന കാര്യമോ ലക്ഷങ്ങള്‍ പിരിച്ച കാര്യമോ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. പകരം കൃത്യമായി പ്ലാന്‍ തയ്യാറാക്കാതെ അങ്ങനെയങ്ങ് എടുത്ത് കൊടുക്കാനാവുമോ, ഞങ്ങള്‍ യോഗം കൂടി തീരുമാനിക്കും എന്നൊക്കെയാണ് അദ്ദേഹം പ്രതികരിച്ചത്
10. ഗുജറാത്ത്, അസം, സുനാമി ഫണ്ടുകള്‍ മുക്കുകയോ വക മാറ്റുകയോ ചെയ്തതായി ലീഗിനെതിരേ നേരത്തേ (അകത്തും പുറത്തും നിന്ന്) ആരോപണമുയര്‍ന്നിട്ടുണ്ട്
------------------------------------------------------------------
ആകെ 1000 പുതപ്പുകള്‍ മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ലീഗ് നേതാക്കള്‍ തന്നെ ഇന്ന് സമ്മതിച്ചിരിക്കുന്നു(വാര്‍ത്ത താഴെ). ഈ പുതപ്പുകള്‍ കൊടുത്തത് ഒക്ടോബറിലാണെന്നും അവര്‍ പറയുന്നു. സപ്തംബര്‍ 27ന് പിരിച്ച തുക ശാഖകളില്‍ നിന്നൊക്കെ കലക്ട് ചെയ്ത് എത്തി ഒക്ടോബറില്‍ കൊടുക്കാന്‍ സാധ്യതയില്ല. ഇനി അങ്ങനെയാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ 1000 പുതപ്പിന് എന്ത് തുക വരുമെന്ന് കണക്ക് കൂട്ടി നോക്കുക.
ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കിത്രയേ പറയാനുള്ളു. ബാക്കി തുക എന്ത് ചെയ്തുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ അന്വേഷിക്കുക. ചെലഴിക്കാതെ ബാങ്കില്‍ കിടക്കുന്നുവെങ്കില്‍ അത് ഉടന്‍ ആ പാവങ്ങള്‍ക്ക് എത്തിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുക. ഇനി ആരുടെയെങ്കിലും വായിലേക്ക് പോയെങ്കില്‍ പുതിയ കെ ടി ജലീലുമാരുണ്ടാവുന്നതിന് മുമ്പ് ഉത്തരവാദികളെ ചെവിക്ക് പിടിച്ച് പുറത്തിടുക.