_________________________________________________________________________________
ലീഗിന്റെ മുസഫര്‍ നഗര്‍ ഫണ്ട് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള തല്ല് നടക്കുകയാണല്ലോ. ഇരുഭാഗത്തെയും അമിതാവേശക്കാരെ ഒഴിവാക്കി ആത്മാര്‍ത്ഥതയുള്ള ലീഗ് പ്രവര്‍ത്തകര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വച്ച് നെഞ്ചത്ത് കൈവച്ച് ആലോചിച്ച് നോക്കൂ, പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയോ എന്ന്
----------------------------------------------------------------
1. ലീഗ് ഫണ്ട് പിരിച്ചിട്ടുണ്ട്
2. പിരിവ് നടത്തിയത് സപ്തംബര്‍ 27ന്
3. തുക നിക്ഷേപിച്ചത് ലീഗിന്റെ ചെന്നൈ ശാഖയിലെ SBI A/C No: 32476975149 എന്ന എക്കൗണ്ടില്‍(എക്കൊണ്ട് നമ്പര്‍ ചന്ദ്രികയില്‍ വന്നത്)
4. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കാര്യമായ പിരിവ് നടന്നു.
5. തുക എത്രയാണെന്ന് കൃത്യമായി ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധമുള്ള ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലായത് അരക്കോടിയോളം പിരിച്ചിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റില്‍ 40 ലക്ഷം പിരിച്ച കാര്യം ഇന്നലെ പറഞ്ഞപ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല.
6. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം ഉമര്‍ ഈ മാസം 19ന് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു(അതിനര്‍ഥം ചുരുങ്ങിയത് ഈ വ്യാഴാഴ്ച വരെ കേന്ദ്ര ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നാണ്)
7. ഖുര്‍റം ഉമര്‍ വളണ്ടിയര്‍മാരുടെ സഹായം തേടുന്നത് സ്വന്തമായി സ്വരൂപിച്ച സഹായം വിതരണം ചെയ്യുന്നതിനാണ്(അക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം).
8. എഷ്യാനെറ്റിലും ഓണ്‍ലൈനിലും സംഭവം ചര്‍ച്ചയായിട്ടും ലീഗ് ഇതുവരെ നിഷേധക്കുറിപ്പിറക്കിയില്ല.
9. ഏഷ്യാനെറ്റ് ചാനലില്‍ ഫണ്ട് വിതരണം ചെയ്തില്ലെന്ന കാര്യമോ ലക്ഷങ്ങള്‍ പിരിച്ച കാര്യമോ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. പകരം കൃത്യമായി പ്ലാന്‍ തയ്യാറാക്കാതെ അങ്ങനെയങ്ങ് എടുത്ത് കൊടുക്കാനാവുമോ, ഞങ്ങള്‍ യോഗം കൂടി തീരുമാനിക്കും എന്നൊക്കെയാണ് അദ്ദേഹം പ്രതികരിച്ചത്
10. ഗുജറാത്ത്, അസം, സുനാമി ഫണ്ടുകള്‍ മുക്കുകയോ വക മാറ്റുകയോ ചെയ്തതായി ലീഗിനെതിരേ നേരത്തേ (അകത്തും പുറത്തും നിന്ന്) ആരോപണമുയര്‍ന്നിട്ടുണ്ട്
------------------------------------------------------------------
ആകെ 1000 പുതപ്പുകള്‍ മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ലീഗ് നേതാക്കള്‍ തന്നെ ഇന്ന് സമ്മതിച്ചിരിക്കുന്നു(വാര്‍ത്ത താഴെ). ഈ പുതപ്പുകള്‍ കൊടുത്തത് ഒക്ടോബറിലാണെന്നും അവര്‍ പറയുന്നു. സപ്തംബര്‍ 27ന് പിരിച്ച തുക ശാഖകളില്‍ നിന്നൊക്കെ കലക്ട് ചെയ്ത് എത്തി ഒക്ടോബറില്‍ കൊടുക്കാന്‍ സാധ്യതയില്ല. ഇനി അങ്ങനെയാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ 1000 പുതപ്പിന് എന്ത് തുക വരുമെന്ന് കണക്ക് കൂട്ടി നോക്കുക.
ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കിത്രയേ പറയാനുള്ളു. ബാക്കി തുക എന്ത് ചെയ്തുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ അന്വേഷിക്കുക. ചെലഴിക്കാതെ ബാങ്കില്‍ കിടക്കുന്നുവെങ്കില്‍ അത് ഉടന്‍ ആ പാവങ്ങള്‍ക്ക് എത്തിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുക. ഇനി ആരുടെയെങ്കിലും വായിലേക്ക് പോയെങ്കില്‍ പുതിയ കെ ടി ജലീലുമാരുണ്ടാവുന്നതിന് മുമ്പ് ഉത്തരവാദികളെ ചെവിക്ക് പിടിച്ച് പുറത്തിടുക.
കോഴിക്കോട്: മുസഫര്‍നഗര്‍ കലാപത്തിനിരയായവര്‍ക്കു വേണ്ടി 35 ലക്ഷം രൂപ പിരിച്ചതായും ഇതില്‍ നിന്നു 3.5 ലക്ഷം രൂപ വിനിയോഗിച്ച് ആയിരം പേര്‍ക്കു കമ്പിളിയും മരുന്നും നല്‍കിയെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍.
മറുപടിഇല്ലാതാക്കൂറിലീഫ് ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ ടി വ്യക്തമാക്കി.
കലാപബാധിത പ്രദേശങ്ങളില്‍ ആദ്യമെത്തിയതു ലീഗാണ്. ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദും താനുമടക്കമുള്ളവര്‍ സപ്തംബര്‍ 18നാണ് പ്രദേശം സന്ദര്‍ശിച്ചത്. പിറ്റേന്നുതന്നെ അടിയന്തരസഹായമായി അഞ്ചു ലക്ഷം രൂപ വിതരണം ചെയ്തിരുന്നു.
കലാപബാധിതരെ സഹായിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ 15നു ഫണ്ട് ശേഖരണത്തിനു തുടക്കം കുറിച്ചു. ഇതിലൂടെ 35,30,887 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഈ തുകയില്‍ പ്രാഥമികമായി 3.5 ലക്ഷം രൂപ വിനിയോഗിച്ചു കമ്പിളി, മരുന്ന് എന്നിവ 1000 പേര്‍ക്കു സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ വിതരണം ചെയ്തതായി ഇ ടി പറഞ്ഞു.
മുസ്ലിംലീഗ് മുസഫർ നഗർ ഫണ്ട് :വിശദീകരണം
മറുപടിഇല്ലാതാക്കൂസപ്തംബര് 18 നാണ് മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ് സാഹിബും ഇ ടി ബഷീര്‍ സാഹിബും ഉള്‍പ്പെട്ട സംഘം മുസഫര്‍ നഗര്‍ സന്ദര്‍ശിക്കുന്നത്. ദുരിതം നിറഞ്ഞ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം യു പി മുഖ്യമന്ത്രി ശ്രീ. അഖിലേഷ് യാദവുമായി അവര്‍ ചര്‍ച്ച നടത്തുകയും പ്രധാനമന്ത്രിക്ക് മെമ്മോറണ്ടം സമര്‍പ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് മുസഫര്‍ നഗര്‍ ഫണ്ട് ശേഖരണം മുസ്ലിംലീഗ് പ്രഖ്യാപിച്ചത്. ഒരു ദിവസമായിരുന്നു ഫണ്ട് ശേഖരണം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഫണ്ടിലേക്ക് സംഭാവന പല ദിവസങ്ങളിലായി ലഭിച്ചു. കഴിഞ്ഞ ദിവസവും 5000 രൂപയുടെ സഹായം ഇതിലേക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫണ്ട് ശേഖരണം ഡിസംബര്‍ 31 ന് അവസാനിപ്പിക്കാനാണ് പാര്‍ട്ടി നിശ്ചയിച്ചിരുത്. ഫണ്ട് പിരിവിന്റെ കാലാവധി പോലും അവസാനിക്കുന്നതിന് മുമ്പാണ് ഫണ്ട് വിനിയോഗിച്ചില്ലെന്ന ആക്ഷേപം ഇവര്‍ ഉന്നയിക്കുന്നത്. നല്ല ഒരു പ്രവര്‍ത്തിയെ കരിവാരിത്തേക്കാനുള്ള ഹീനമായ ശ്രമമായേ ഇതിനെ കാണാനാകൂ.......
35,30,887 രൂപയാണ് ഇതുവരെ മുസ്ലിംലീഗിന്റെ മുസഫര്‍ നഗര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചത്. ലഭിക്കുന്ന തുക രണ്ട് രീതിയില്‍ വിനിയോഗിക്കണമെന്നാണ് നാഷണല്‍ കമ്മറ്റി തീരുമാനിച്ചിരുത്. 1 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പാവങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം മുതലായ പ്രാഥമിക സഹായങ്ങള്‍ എത്തിക്കുക....ഇക്കാര്യം മുസ്ലിംലീഗ് ഇതിനകം തന്നെ പല തവണകളായി ചെയ്തുകഴിഞ്ഞു. ബഹു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി കെ ഫിറോസ് എിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം നടത്തി. മാത്രമല്ല ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറിന്റെ നേതൃത്വത്തില്‍ മൂന്ന് ലക്ഷം രൂപയുടെ കമ്പിളി, വസ്ത്രം, ഭക്ഷണം തുടങ്ങിയവ അവിടെ വിതരണം ചെയ്തു. ഇതുകൂടാതെ ഡോ. എം മത്തീന്‍ഖാന്‍ ഉള്‍പ്പെടെയുള്ള യു പി ഘടകം മുസ്ലിംലീഗ് നേതാക്കളുടെ ആഭിമുഖ്യത്തിലും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
ദുരിത ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുവരുടെ പുനരധിവാസത്തിന് സഹായം നല്‍ാകാനാണ് രണ്ടാംഘട്ടത്തില്‍ പാര്‍ട്ടി ഉദ്ദേശിച്ചത്. പാര്‍ട്ടി പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക, അക്രമികള്‍ തീവെച്ചും മറ്റും കേടുപാടുകള്‍ തീര്‍ത്ത വീടുകള്‍ പുതുക്കി പണിയുക, പള്ളിക്കൂടങ്ങളും വിദ്യാലയങ്ങളും ഇല്ലാത്ത പ്രദേശങ്ങളില്‍ അതിന് വേണ്ടി സഹായിക്കുക, നിരാലംബരായ കുട്ടികള്‍ക്ക് പഠനത്തിനും മറ്റും ധനസഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മുസ്ലിംലീഗ് ശേഖരിച്ച ഫണ്ട് കൊണ്ട് മാത്രം സാധ്യമല്ല. അതിന് മറ്റു സംഘടനകളെയും സഹകരിപ്പിക്കും. ജനുവരി 15 ഓടെ ഇതും പൂര്‍ത്തിയാക്കും. ഈ വസ്തുതകളൊന്നും മനസ്സിലാക്കാതെയും ഇത് അറിയുന്ന ലീഗ് നേതാക്കളോട് ഒന്ന് ഫോണില്‍വിളിച്ച് അന്വേഷിക്കാതെയും തെറ്റായ വാര്‍ത്ത നല്‍കിയവര്‍ ഇനിയെങ്കിലും തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.