Search the blog

Custom Search

ഇതാണ് യഥാര്‍ത്ഥ ജന പ്രധിനിധി - ഇതാണ് നമ്മള്‍ ആഗ്രഹിച്ചത്‌

ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ കോണ്ഗ്രസ്സിന്റെ കൗണ്‍സില്‍ മെമ്പര്‍മാര്‍ സോണിയാഗാന്ധിയുടെ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ട അവധിയെടുത്ത് പോയപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ ഏകയായി ഇരിക്കുന്ന SDPI കൗണ്‍സില്‍ മെമ്പര്‍ നാസ്നി ബീഗം .
ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ മീറ്റിങ്ങില്‍ നിന്നുള്ള കാഴ്ച 


( The show must go on: With Congress councillors leaving for Mandya to attend Sonia Gandhi's rally, alone Independent SDPI councilor Nazni Begam sits in the Opposition benches of the BBMP council in Bangalore on Monday. Photo: K. Murali Kumar )

ഇങ്ങനെയുള്ള ഒരു ജന പ്രധിനിധിയെ ആണ് നമുക്ക് ആവശ്യം... ഇനിയും അനേകായിരം നാസ്നി ബീഖങ്ങള്‍ ഉണ്ടാകട്ടെ !!!

ഒരു വയര്‍(കറന്റ്‌ വയറിംഗ് കേബിള്‍ ) മതി നിങ്ങളുടെ ജീവിതം മാറ്റാന്‍


നിങ്ങള്‍ മോഡിയോ സംഗപരിവാര്‍ നടത്തുന്ന ഏതെങ്കിലും റാലി നടക്കുന്ന അല്ലെങ്കില്‍ നടത്താന്‍ ഉദേഷിക്കുന്ന ജില്ലയില്‍ താമസിക്കുന്ന ആളാണോ???


എങ്കില്‍!!!



ആരുടെയെങ്കിലും വീട്ടില്‍ കരന്റിനു വേണ്ടി വയറിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം പിഴുത് കളയണം. അല്ലെങ്കില്‍ ബോംബ്‌ ഉണ്ടാക്കാനുള്ള വയറുകള്‍ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ച് സൂക്ഷിച്ചു എന്ന് പറഞ്ഞായിരിക്കും കേസ്. സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് സകല മാപ്പുകളും പറിച്ചു കളയണം.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ഗൂഗിള്‍ മാപ്സ്, ബിംഗ് മാപ്സ്, ടൈമര്‍, സേര്‍ച്ച്‌ ഫസിലിറ്റി (അതുപയോഗിച്ചു ബിന്‍ ലാദിന്‍ എന്ന് സേര്‍ച്ച്‌ ചെയ്യാന്‍ പറ്റും എന്നവര്‍ തെളിവായി സമര്‍പ്പിക്കും), ബ്രൌസറുകള്‍ (അതുപയോഗിച്ച് ബിന്‍ ലാദിന്റെ പോട്ടം കാണാമല്ലോ), കോള്‍ ചെയ്യാനുള്ള ഫെസിലിറ്റി (അതുകൊണ്ട് ഭീകരര്‍ക്ക്‌ വിളിക്കാന്‍ പറ്റുമല്ലോ) തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ വീട്ടില്‍ പ്രഷര്‍ കുക്കര്‍, വയറുകള്‍, മാര്‍ബിള്‍ എന്നിവ ഒഴിവാക്കുക. ഇഷ്ട്ടികകള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കണം.

post courtesy : സത്യം മനസ്സിലാക്കുക

ഇതൊരു ഭീഷണിയാണ്. സങ്കിയുടെ ഭീഷണി


ഇതൊരു ഭീഷണിയാണ്. സംഘപരിവാര്‍ ദശകങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ആത്യന്തിക ലക്ഷ്യം. മോഡി കൊല്ലപ്പെട്ടില്ലെങ്കില്‍ ഗോധ്രയും മക്കാ മസ്ജിദും, മലെഗാവും ഉണ്ടാക്കിയത് പോലെ അവര്‍ കൊല്ലാനും തയ്യാറാവും. ആനന്ദമഠം, വിചാര ധാര, കേസരി, ഓര്‍ഗനൈസര്‍, ഹിന്ദു ജനജാഗൃതി തുടങ്ങിയ അനേകം പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും അവര്‍ കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി അഹോരാത്രം പണിയെടുക്കുന്നതിന്‍റെ പരിസമാപ്തി. ഒരു സമുദായത്തെ വൃത്തികെട്ട രീതിയില്‍ ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാണെന്ന് ചിത്രീകരിക്കുകയും അവരുടെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ സ്വപ്നം കാണുന്ന വര്‍ണ്ണാശ്രമ സമ്പ്രദായം അടിസ്ഥാനമാക്കുന്ന ആര്‍ഷ ഭാരതം പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കു എന്നും അവര്‍ നാസികളെപ്പോലെ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ജാതികള്‍ക്ക് അതീതമായ എല്ലാ മതങ്ങളെയും ഇസങ്ങളെയും സംഘികള്‍ക്ക് വെറുപ്പായത് കൊണ്ട് മാനവിക സമത്വം ഏറ്റവും ശക്തമായി പ്രഖ്യാപിക്കുന്ന ഇസ്ലാം മതവും മുസ്ലിംകളും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ശത്രുവാകുന്നത് സ്വാഭാവികം. 

ഇനിയുള്ള ദിനങ്ങള്‍ ഭയാനകമാണ്. ഗുജറാത്തില്‍ കലാപാനന്തരം മുസ്ലിംകള്‍ മുഴുവനും ഗെറ്റോവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (http://www.thehindu.com/opinion/op-ed/worlds-apart-in-a-divided-city/article5278661.ece?homepage=true) ജൂതരെ നാസി ജര്‍മ്മനി ഗെറ്റോകളില്‍ തള്ളിയത് പോലെ. ഇനി മോഡി വന്നാല്‍ അവര്‍ക്ക് ചെയ്യാനുള്ളത് കര്‍മ്മ മണ്ഡലമാണ്.

ആ തെരുവ് വിളക്കുകള്‍ തല്ലിയുടക്കൂ ...ഞങ്ങളൊന്നു മോഷ്ട്ടിക്കട്ടെ ...

ഈ ആപ്പ ഊപ്പ വളിപ്പന്‍ കോമഡികള്‍ ഒന്നും കേട്ടാല്‍ അധരം ചലിപ്പിച്ചു ചിരിക്കാത്ത എനിക്ക് , ഒന്ന് ചിരിക്കാന്‍ സൂപര്‍ ക്വാളിറ്റി ജോക്ക് തന്നെ വേണമെന്നിരിക്കെ വയറു നിറക്കാനും വാരിക്കൊടുക്കാനും മാത്രം ഹാസ്യം സമ്മാനിച്ച്‌ കൊണ്ട് നമ്മുടെ ആര്‍ എസ് എസ് കാരന്റെ പ്രമേയ പ്രഹസന അതിസാര മാമാങ്കം കൊച്ചിയില്‍ "ചിരി " സമാപ്തി കുറിച്ചു . അല്ലെങ്കില്‍ തന്നെ തൈലക്കുപ്പിയിലെ തൂവല്‍ തണ്ട് പോലെ ഈ ആര്‍ എസ് എസുകാരന്റെ ' സൌസര്‍ ' ഇട്ടു കൊണ്ടുള്ള ആ നിര്‍ത്തം കണ്ടാല്‍ തന്നെ എന്നിലെ ഹാസ്യോദ്ദീപക നാഡി ശ്രേണികള്‍ ഓട്ടന്‍ തുള്ളല്‍ ആരംഭിക്കും .ധരിച്ച കുടവയറന്‍റെ രണ്ടു കാലും ഒന്നിച്ചും ,കൂട്ടക്കാരും കുടുംബക്കാരും മുഴുവന്‍ കാലിട്ടാലും പിന്നെയും യഥെഷ്ട്ടം സ്ഥല വ്യാപ്തിയുള്ള ഈ സൌസറിന്റെ വിശാലത കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദ്യം പ്രത്യയശാസ്ത്രപരമല്ലാത്തതിനാല്‍ ഉന്നയിച്ചില്ല , എങ്കിലും സംശയം ഇപ്പോഴും ബാക്കി തന്നെ ..കാര്യം അതല്ല ...

ദേശീയ നിര്‍വഹണത്തിന്റെ (? ) ഉത്തരം താങ്ങി വ്യാളികള്‍ ഉന്നയിച്ച ആവശ്യം കേട്ടോ നിങ്ങള്‍ ? അതാണ്‌ രസം .. പോപ്പുലര്‍ ഫ്രന്റ് ഈ രാജ്യത്ത് സാമൂഹിക അശാന്തി വിതക്കുന്നുവെന്നും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗീയ ചേരി തിരിവുകള്‍ ഉണ്ടാക്കുന്നുവെന്നും മേപ്പടി കാരണങ്ങള്‍ കൊണ്ട് , ഉപരി സംഘടനയെ നിരോധിക്കണം എന്നും !! പറയുന്നത് ആരെന്നു അറിയണം ... സമാധാനത്തിനുള്ള നോബല്‍ സമ്മാനങ്ങള്‍ അടിക്കടി നേടിയെടുത്തു കൊണ്ട് സ്വീഡിഷ് അക്കാദമിയെയും വിശ്വ വിശാലതയെയും അത്ഭുത പരതന്ത്രര്‍ ആക്കിയ ആര്‍ എസ് എസ് ആസാമിമാര്‍ !! ജലദോഷക്കാരന്റെ മൂക്കിലെ മൂക്കള പ്രവാഹം പോലെ എന്റെ ചിരി പ്രവാഹവും അനിയന്ത്രിതമാ കൂട്ടരേ .. എന്താണീ കേള്‍ക്കുന്നത് ? ലൈംഗിക തൊഴിലാളികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു ജീവിതം വഴിമുട്ടിയെന്നും അതിന്റെ പേരില്‍ ഇനി മുതല്‍ വിവാഹം നിരോധിക്കണം എന്നും പറയും പോലെ ഒക്കെയുള്ള ഒരു സൂപര്‍ കൂപര്‍ കോമഡി അല്ലെ ഇത് ?


അല്ല ആര്‍ എസ് എസുകാരാ ... അറിയാന്‍ വേണ്ടി തന്നെയാണ് ചോദിക്കുന്നത് . സ്വാതന്ത്ര്യ ലബ്ധിക്കു മുന്നും പിന്നുമായി രാജ്യത്ത് നടന്ന എണ്ണമറ്റ വര്‍ഗീയ കലാപങ്ങളുടെ പേരില്‍ എണ്ണിയാല്‍ തീരാത്ത മനുഷ്യരുടെ ജീവനും ജീവിതവും കശക്കിയെറിഞ്ഞ നിങ്ങള്‍ , നിങ്ങളോട് ലളിതമായി ഒരു ചോദ്യം ... ഈ രാജ്യത്ത് ഈ പറഞ്ഞ പോപ്പുലര്‍ ഫ്രന്റുകാരന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു നിര്‍വഹിച്ച ഒരൊറ്റ സാമുദായിക സംഘര്‍ഷമോ വര്‍ഗീയ കലാപമോ ചൂണ്ടിക്കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് ത്രാണിയുണ്ടോ ? ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യൂ .എന്നിട്ട് പറയൂ . ഇനി ഇത് പറയുന്ന നിങ്ങളോ ? സ്വച്ചന്ദമായ ശാന്തി പരിസരങ്ങളില്‍ പോലും വിദ്വേഷത്തിന്റെ കളകള്‍ വിതറാന്‍ കരുതിക്കൂട്ടി ചരട് വലിച്ചവര്‍ നിങ്ങള്‍ .. അമ്പല മുറ്റത്തെ പോത്തിന്‍ തല മുതല്‍ , കൊടി മരക്കംബിലെ പാകിസ്താന്‍ പതാക വരെ , തീരുന്നില്ല പാതകങ്ങള്‍ !! രാജ്യത്ത് നൂറ്റാണ്ടുകളായി നെയ്തെടുത്ത ഹിന്ദു മുസ്ലിം മൈത്രിയുടെ പവിഴ പരവതാനികളില്‍ ചാണകം വിതറിയ ചണ്ടാള മനസുകള്‍ ,,, കടല്‍ മത്സ്യങ്ങളെ പിടിച്ച് വിറ്റ് ഉപജീവനം കഴിക്കുന്ന മുക്കുവ മനസ്സുകളില്‍ പോലും കാലുഷ്യത്തിന്റെ മതിലുകള്‍ തീര്‍ക്കുന്നു . വര്‍ണാശ്രമ വ്യവസ്ഥിതിയുടെ ബലിയാടുകളായി സവര്‍ണ തമ്പ്രാന്റെ അടിമത്ത്വ നുകം ചുമലിലേറ്റപ്പെട്ട് കിടപ്പാടം പോലും ഇല്ലാത്ത കീഴാള ഹിന്ദു യുവത്വത്തെ ,ഉള്ളതെല്ലാം മുഹമ്മദ്‌ ഗോറിയും ബാബറും കൊണ്ട് പോയതാണെന്നും അതിനാല്‍ അവരുടെ പിന്തലമുറയെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കാന്‍ 'ഹിന്ദു ഉണരണം ' എന്നും പറഞ്ഞു യുദ്ധ സജ്ജരാക്കി ഒരു സമാന്തര സേനാ വിഭാഗത്തെ സുസജ്ജമാക്കി നിര്‍ത്തിയ നിങ്ങളാണോ ഇവിടെ സാമുദായിക മൈത്രിയെയും മാനവിക സഹോദര്യത്തെയും പ്രതി പോപ്പുലര്‍ ഫ്രന്റിനെ നിരോധിക്കാന്‍ മുറവിളി കൂട്ടുന്നത്‌ ??? പോപ്പുലര്‍ ഫ്രന്റുകാരന്‍ ഒരമ്പലം തകര്‍ക്കുന്നത് പോയിട്ട് അതെ പറ്റി ആലോചിക്കുന്നതായി പോലും ആരും കേട്ടിട്ടില്ല !! ഒരു വര്‍ഗീയ സംഘര്‍ഷവും ഉണ്ടാക്കിയിട്ടില്ല . ഒരു ഹിന്ദു സഹോദരിയുടെയും മാനം മാന്തി പൊളിച്ചിട്ട് ഇല്ല . വ്യാജ വീഡിയോ ഫൂട്ടേജ് ഉണ്ടാക്കി സാമുദായിക കലാപത്തിനു തിരികൊളുത്തിയിട്ടില്ല . അപ്പോള്‍ പിന്നെ പോപ്പുലര്‍ ഫ്രന്റ് എന്ത് ചെയ്തിട്ടാണ് ആര്‍ എസ് എസുകാര്‍ നെറ്റി ചുളിക്കുന്നതു ? തീരെ തീ ഇല്ലെങ്കില്‍ പുക വരില്ലല്ലോ അല്ലെ ..

അതെ ,, അതാണ്‌ തലവാചകത്തില്‍ ഞാന്‍ സൂചിപ്പിച്ചത് . മോഷണം പതിവാക്കിയ തസ്കര വീരന്മാര്‍ക്കു , നിയമപാലക സുരക്ഷാ വിഭാഗങ്ങളില്‍ നിന്ന് കാര്യമായി അസൌകര്യങ്ങള്‍ ഒന്നും നേരിട്ടില്ലെങ്കിലും നഗരത്തില്‍ പുതുതായി നാട്ടിയ തെരുവ് വിളക്കുകകള്‍ അനായാസ പ്രയാണത്തിന് അല്‍പം അസ്വസ്ഥത ഉണ്ടാക്കി . അര്‍ദ്ധ രാത്രിഉടെ വിജനതയില്‍ കയ്യില്‍ കിട്ടവുന്നതെല്ലാം അയല്‍വീടില്‍ നിന്ന് മോഷ്ട്ടിച്ചു , നേരം പുലര്‍ന്നാല്‍ അത് അന്യ ദേശക്കാരായ അപരിചിതരില്‍ ആരോപിച്ചു നല്ല പിള്ള ചമയുന്ന വേലത്തരം ... വിളക്ക് മരം ചൊരിഞ്ഞ പ്രഭാ വലയത്തില്‍ പൊളിഞ്ഞു പാളീസായി .. അപ്പോള്‍ വെളിച്ചമാണ് പ്രശനം .. ആ "തേജസ്‌ ' ഇനിയും നിലനിന്നാല്‍ ..അപകടം ..

ഇരുളിന്റെ ഇടനാഴികളിലൂടെ പകയുടെ വിഷ ശരങ്ങളും ഏന്തി ദേശവാസികളെ തന്നെ വെട്ടി നുറുക്കാന്‍ വരുന്ന വിദ്രോഹ സംഘങ്ങളെ കാണിച്ചു കൊടുക്കാന്‍ സഹായമകാം വിധം , തമസ്സിനെ തമസ്കരിക്കുന്ന ഒരു പ്രകാശ രേണുവായി നിലകൊണ്ടു എന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രന്റ് ചെയ്ത അപരാധമെങ്കില്‍ , നിരോധിക്കെണ്ടതും നിര്‍ത്തലാക്കെണ്ടതും തമസിന്റെ മറവില്‍ വിലസുന്ന തസ്കര സന്ഘത്തെയോ .. പ്രകാശ വലയം തീര്‍ത്ത്‌ പ്രശ്നക്കാരെ അകറ്റി നിര്‍ത്തുന്ന പോപ്പുലര്‍ ഫ്രെന്റിനെയോ ?

post courtesy : Bin Hussain

ഉമ്മന് ഏറു കൊണ്ട് ; തങ്ങള്‍ക്കു പൊള്ളി

അണികള്‍ പള്ളിയും മദ്രസയും പൊളിച്ചു!!! മിണ്ടിയില്ല... ബോംബുണ്ടാക്കി!!!മിണ്ടിയില്ല... പക്ഷെ ഉമ്മന്‍ചാണ്ടി സാഹിബിനു ഏറു കൊണ്ട് ; തങ്ങള്‍ക്കു ചൂടായി .... എന്താണ് തങ്ങളെ നിങ്ങള്‍ മുസ്ലിം ലീഗ് ന്റെ ആളാണോ അതോ ഉമ്മന്റെ ആളാണോ?? 

link

Related Posts Plugin for WordPress, Blogger...