അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് (അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവിനാണ് സര്‍വ സ്തുതിയും)
പതിവുപോലെ ഈ വര്‍ഷത്തെ ഹജ്ജിന്റെ ചടങ്ങുകളും അവസാനിച്ചു. ഹാജിമാര്‍ സ്വന്തം നാടുകളിലേക്ക് മടക്കയാത്ര ആരംഭിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഇരുപത് ലക്ഷം പേരാണ് മക്കയില്‍ ഇത്തവണ ഹജ്ജിന് എത്തിയത്. ഇത് മുപ്പത് ലക്ഷം വരെ ആകാറുണ്ട്. എന്നാല്‍ വ്യപകമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്പം നിയന്ത്രണം വരുത്തിയത് കൊണ്ടാണ് ഇതില്‍ കുറവ് വന്നത്. ഇക്കാലത്ത് ഹജ്ജിന് അപേക്ഷ സ്വീകരിക്കപ്പെടുക എന്നത് തന്നെ വലിയ ഭാഗ്യം പോലെയായിരിക്കുന്നു. ഒരിക്കള്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് പിന്നീട് ഏതാനും വര്‍ഷത്തേക്ക് വിലക്കുണ്ട്.
ഇത്രയും കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. ചില വെബ് സൈറ്റുകളില്‍ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നടത്തുന്ന അവകാശവാദം ശരിയല്ല എന്ന നിലക്ക് വന്ന ലേഖനങ്ങളാണ്. സത്യത്തില്‍ ഹജ്ജിന്റെ മഹത്വം അത് ചെയ്യുന്ന ആളുകളുടെ വര്‍ദ്ധനവല്ല. അതിനാല്‍ ശബരിമലയിലോ കുംബമേളയിലോ ആണ് കൂടുതല്‍ ആളുകളെങ്കില്‍ അതിനോട് മത്സരിക്കണമെന്ന് ആര്‍ക്കും ഒരു താല്പര്യവും ഇല്ല.
പക്ഷെ ഒന്നുണ്ട്. ...
ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും ഓരോ സമയം ഒരിടത്ത് ഒരുമിച്ച് കൂടി ഒരേ പ്രാര്‍ഥന ഒരേ ഭാഷയില്‍ ഒരേ വേഷത്തില്‍ നടത്തുന്ന ആരാധനാകര്‍മം ഇസ്ലാമിലെ ഹജ്ജല്ലാതെ മറ്റൊന്നും ഇല്ല.
ഇസ്ലാമിലെ ആരാധനകളൊക്കെ ഇങ്ങനെ തന്നെയാണ്. നമസ്കാരം ഒരേ ദിശയിലേക്ക് തിരിഞ്ഞ് ഒരേ ഭാഷയില്‍ ഓരേ പ്രാര്‍ഥന ഓരേ രൂപത്തില്‍ ചെയ്യുന്നതാണ്.
ലോകമാസകലമുള്ള മുസ്ലിംകള് പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷക്കുന്നു. അതും ഓരേ മാസത്തില്‍. അതാണ് ഇസ്ലാമിലെ വ്രതം.
സകാത്ത് എന്ന ആരാധനാകര്‍മത്തിന്റെ നടത്തിപ്പിലും അതുല്യമായ ഈ ഐക്യം കാണാം.
ശഹാദത്ത് എന്ന ആദ്യത്തെ കര്‍മത്തിലും ഉണ്ട് ഈ അതുല്യത. അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ വഅശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ് എന്ന പ്രഖ്യാപനത്തോടെയാണ് ഒരാള്‍ മുസ്ലിമാകുന്നത്. അത് ഉച്ചരിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം.
ആരാധനകളിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര ഊതിപ്പെരുപ്പിച്ചാലും പ്രയാഗികമായി നേരിയ അന്തരമേ ഉള്ളൂ എന്ന് കാണാം.
post courtesy : Abdul Latheef CK