മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ
post courtesy : Mtp Rafeek
അങ്ങനെ മാസങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ക്കും കരിങ്കൊടി വീശലിനും രാപ്പകല്‍ സമരത്തിനും 'ദാ വന്നു ദേ പോയി' സെക്രട്ടേറിയറ്റ് ഉപരോധത്തിനുമൊടുവില്‍ സോളാറിലെ യഥാര്‍ഥ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യന്റെ ഗണ്‍മാന്‍ സലീം രാജിന്റെ ജനനംമുതല്‍ ഇങ്ങോട്ടുള്ള കഥകളാണ് ഇനിയുള്ള എക്‌സ്‌ക്ലൂസീവുകള്‍. ജനിച്ച തറവാട്ടിലുള്ളവര്‍ ആര്‍ക്കെങ്കിലും തീവ്രവാദിയുടെ പേരുണ്ടോ. സരിതയെയും കൂട്ടി ടൂറടിച്ച സ്ഥലങ്ങളില്‍ എത്ര തീവ്രവാദ ക്യാംപ് നടത്തി. എത്ര പേരെ സോളാറില്‍ മയക്കി ലൗജിഹാദിനുപയോഗിച്ചു. എത്ര കോടിയാണ് ബോംബുണ്ടാക്കാന്‍ ചെലവഴിച്ചത്. മുഖ്യന്റെ വീട്ടിലെ പെമ്പറന്നോത്തിയെ ലൗജിഹാദ് നടത്തിയോ. ഇതില്‍ എത്ര ശതമാനം വിജയിച്ചു. പാക്കിസ്ഥാനിലേക്ക് എത്ര തവണ ഇ മെയില്‍ അയച്ചു. അഫ്്ഗാനിസ്ഥാനിലേക്ക് എത്ര മിസ്ഡ് കോള്‍ പോയി. മലാലയെ വെടിയുതിര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ. വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കുമ്പോള്‍ സലീം രാജ് എവിടെയായിരുന്നു.... ഇങ്ങനെ രാജസുരക്ഷയ്ക്കു ഭീഷണിയാവുന്ന കാര്യങ്ങളെ കുറിച്ചാവട്ടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. ടി പി വധവും മറ്റും അഡ്ജസ്റ്റ്‌മെന്റായ സ്ഥിതിക്ക് ഇതൊക്കെ ചാനല്‍ ഫഌഷുകളില്‍ നിന്ന് മറയാന്‍ ഇനി മേത്തന്റെ തലയിലേക്കു കേറിക്കോ. അതാവുമ്പോ നമ്മുടെ സുരേന്ദ്രേട്ടനും മാഷാ അല്ലാ സ്റ്റിക്കര്‍ സ്‌പെഷ്യലിസ്റ്റുകളുമെല്ലാം കുഞ്ഞൂഞ്ഞിനൊപ്പമുണ്ടാവുമല്ലോ.. . അല്ല പിന്നെ...