posted by Edasserikkaaran Jamal Perunthalloor
ഇതൊരു പിതാവിന്‍റെ ആശങ്ക !!!!
ഇന്നു വൈകുന്നേരം വീട്ടിലേക്ക് ഫോണ്‍ വിളിച്ചുഭാര്യയോടു കുശലാന്യേഷണങ്ങൾക്ക് ശേഷം ഞാൻ അവളോട് ചോദിച്ചു .
മുത്തുട്ടി എവിടെ ? (ഷമീമുദ്ധീൻ എന്നു പേരുള്ള എന്റെ നാല് വയസ്സുകാരനായ മോൻ)
'അവൻ ടി വി കാണുന്നു' അവളുടെ മറുപടി .
അവനു ഫോണ്‍ ഒന്ന് കൊടുക്ക് എന്നു പറഞ്ഞപ്പോൾ ഭാര്യ അവനു ഫോണ്‍ കൊടുത്തു .
സ്കൂളിലെ വിശേഷം ചോദിച്ചതിനുശേഷം ഞാൻ അവനോടു ചോദിച്ചു നിനക്ക് പഠിക്കാനില്ലെ?
അവൻ പറയുകയാ G K കൂടുതൽ അറിയാൻ മിസ്സ് പറഞ്ഞു വാർത്തകൾ കാണാൻ,ഞാൻ വാർത്ത കാണുകയായിരുന്നു .
ഞാനാകെ വിമ്ബ്രഞ്ചിതനായിപ്പോയി,ഞാൻ ചോദിച്ചു ഹും വാർത്ത കണ്ടില്ലേ ഇനീ പോയിരുന്നു പഠിക്കു .
അപ്പോളാ അവന് ഒരു സംശയം 'ഉപ്പച്ചി ഈ മുഖ്യമന്ത്രി ആരാണ് ?
ഞാൻ : ഉമ്മൻചാണ്ടി
മോൻ :അതല്ല ഉപ്പച്ചി ഈ ഉമ്മൻചാണ്ടി ആരാണ് ?
ഞാൻ :കേരളത്തിന്റെ മുഖ്യമന്ത്രി
മോൻ :അപ്പൊ സരിത ആന്റിയോ ?
ഞാൻ :ങേ ... സരിത ആന്റിയോ ,അതാരാ ?
മോൻ :ഞാൻ കണ്ട വാർത്തയിൽ കൂടുതലും പറഞ്ഞ പേരുകൾ ഈ രണ്ടു പേരും ആയിരുന്നു,നാളെ വാർത്ത കണ്ട വിവരം എനിക്ക് G K യുടെ മിസ്സിനോട് പറയാനാ ,
ഞാൻ : നമ്മുടെ മുഖ്യമന്ത്രിയുടെ പിണക്കത്തിലുള്ള അമ്മായിയുടെ മോളാണ് സരിത ആന്റി .എന്നു ഞാൻ കള്ളം പറഞ്ഞു ഉമ്മാക്ക് ഫോണ്‍ കൊടുക്കാൻ പറഞ്ഞു .
എന്നിട്ട് ഞാൻ അവളോട് പറഞ്ഞു ഒരിക്കലും വീട്ടിൽ കുട്ടികളുന്ടാകുമ്പോൾ വാർത്ത വെക്കരുത് ..!
അവന്റെ മിസ്സിനോട് നീ വിളിച്ചുപറയണം ഈ സമയത്ത് പിള്ളേരെകൊണ്ട് വാർത്ത കേൾപ്പിക്കാൻ പറയരുതെന്ന് .
കാരണം കുട്ടികൾക്ക് G K യല്ല വാർത്തയിൽ നിന്നും കിട്ടുക ബയോളജിയാകും .
ശരിയാ എന്നും പറഞ്ഞു അവൾ ടി വി ഓഫ് ചെയ്തു മോനെ റൂമിലേക്ക് പറഞ്ഞയച്ചു .
# വന്നു വന്നു വാർത്തപൊലും പതിനെട്ടുവയസ്സിനുശേഷം കേള്കേണ്ട ഗതികേടായി കുട്ടികൾക്ക്