പല ചര്‍ച്ചകളിലും ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ താരം സുരേന്ദ്രന്‍ ആണ്. സുരേന്ദ്രന്‍ പറയുന്ന പല കാര്യങ്ങളും സമ്മതിച്ചു കൊടുക്കുന്ന അവസ്ഥയിലേക്കും അതിനു അനുകൂലമായ പല കാര്യങ്ങളും അനുകൂലിച്ചാണ് റിപ്പോര്‍ട്ടര്‍മാര്‍ പ്രത്യേകിച്ച് വിനു എന്ന ഏഷ്യാനെറ്റ് " ന്യൂസ് ഹൌര്‍ " അവതാരകന്‍ നടപ്പാകുന്നത്. വിനു അവതരിപിക്കുന്ന സമയത്തൊക്കെ സുരേന്ദ്രന്‍ ആയിരിക്കും ബി ജെ പി വക്താവ്.., . മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടക്ക് കേറി സംസാരിക്കുമ്പോള്‍ ഇടക്ക് കേറി മറ്റുള്ളവരെ ശല്യം ചെയുമ്പോള്‍ അത് തടയാതെ സുരേന്ദ്രനെ അങ്ങനെ അങ്ങ് കയറൂരി വിട്ടു കൊടുക്കുകയും ചെയ്യുന്ന നടപടി എന്തിനു. മറ്റുള്ളവര്‍ ഒരു കാര്യം ചര്‍ച്ചയില്‍ പറയുന്ന സമയത്ത് അത് മുഴുവനാക്കാന്‍ പോലും സമ്മതിക്കാതെ ചര്‍ച്ചയുടെ ഒരു മാന്യത പോലും കാണിക്കാത്ത ഇവനെ പോലുള്ളവരെ എന്തിനു ഇങ്ങനെ ഒരു ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു. ബി ജെ പിക്ക് ഇപ്പോള്‍ വേറെ ഒരു വക്താവും ഇല്ലാത്തതു കൊണ്ട് അല്ല ഇവനെ ഇങ്ങനെ ആ കസേരയില്‍ ഇരുത്തി എന്ത് തെമ്മാടിത്തം വേണേലും വിളിച്ചു പറയാന്‍ അനുവദിക്കുന്നത്. ഇത് പക്ഷെ അയാളെ ബി ജെ പി ക്ക് ഒരു നേതാവിനെ ഉയര്‍ത്തി കൊണ്ട് വരാന്‍ വേണ്ടി ഹിന്ദുത്വ തോയിലാളി സംഘടനയായ ബി എം എസ് ന്റെ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉള്ള ഏഷ്യാനെറ്റ് പോലുള്ള ഒരു ചാനലിന്റെ ഹിഡന്‍ അജണ്ട ഒന്ന് മാത്രമാണ് എന്ന് സംശയിക്കേണ്ടി വരുന്നു. അല്ലാ എങ്കില്‍ എന്ത് കൊണ്ട് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ ഇയാള്‍ മറ്റുള്ളവരെ സംസാരിക്കാന്‍ പോലും സമ്മതിക്കാത്തത്തില്‍ ഇടപെടതിരിക്കുന്നു. എന്ത് തെമ്മടിതവും വിളിച്ചു പറയാന്‍ ഒരു അടിസ്ഥാനവും ഇല്ലാതെ ഇയാള്‍ ശ്രമിക്കുന്നു.
ചാനലിന്റെ തീരുമാന പ്രകാരം ആരെ വേണമെങ്കിലും അവര്‍ക്ക് വിളിക്കാം. പക്ഷെ വിളിക്കുന്നവര്‍ക്ക് ഒരു ചര്‍ച്ചയുടെ മര്യാദകള്‍ അറിയുമോ മന്യതകള്‍ അറിയുമോ വ്യക്തമായ തെളിവുകള്‍ വച്ച് സംസാരിക്കാന്‍ അറിയുമോ എന്ന് കൂടി നോക്കണം. ഇന്ന് മദനിയുടെ വിഷയത്തിലും സോളാര്‍ വിഷയത്തിലും ഷാഫി മേത്തരുടെ വിഷയത്തിലും ഒരു തെളിവുകളോ അടിസ്ഥാനങ്ങളോ ഇല്ലാതെ വെറുതെ വന്നു എന്തും പുലമ്പുന്ന അവസ്ഥ കണ്ടപ്പോള്‍ ഉണ്ടായ ഒരു കാര്യം ആണ് ഇത്. ഇനിയെങ്കിലും നിങ്ങള്‍ ഇത് ശ്രദ്ധിക്കണം എന്ന് പറയില്ല.. കാരണം നിങ്ങളുടെ അജണ്ട നിങ്ങള്‍ നടപ്പകുക്ക തന്നെ ചെയ്യും . പക്ഷെ അവതാരകര്‍ ഇടയ്ക്കു റിപ്പോര്‍ട്ടര്‍ ചാനലിലും മനോരമ ന്യൂസ് ചാനലിലും ഉള്ള അവതാരകര്‍ ചര്‍ച്ച കണ്ട്രോള്‍ ചെയ്യുനത് ഒന്ന് കാണുകയും പഠിക്കുകയും ചെയ്യണം എന്ന് കൂടി ഉണര്‍ത്താന്‍ ശമിക്കുന്നു.....