ഒരു തെറ്റും ചെയ്യാത്ത ...അങ്ങനെ ചെയ്തു എന്ന് തെളിയിക്കാന്‍ പറ്റാത്ത ഒരു ഭരണ കൂടം എന്തിനു ഇദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നു. എന്തിനു ഇദ്ദേഹത്തെ ഒരു പാവയെ പോലെ ആഴ്ചകള്‍ തോറും കോടതിയിലേക്ക് വലിച്ചു കൊണ്ട് പോയി അപമാനിക്കുന്നു,..
കര്‍ണാടകയിലെ ഹിന്ദുത്വ ഭരണം അവസാനിച്ചപ്പോള്‍ ആശ്വസിച്ച ജനതയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് വീണ്ടും തിരിച്ചടിയായി അനീതിയുടെ കാവല്‍ക്കാര്‍ അസത്യത്തിന്റെ വാള്‍ മുനകള്‍ കൊണ്ട് കുത്തി നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞ കാര്യം ഓര്മ വരുന്നു.. R.S.S എന്നത് ഒരു സംഘടന അല്ല.. അതൊരു മനസ്സാണ്. നീതിക്ക് വേണ്ടി പോരാടുന്ന സത്യന്വേഷികളെ ഇല്ലാതാകുക എന്ന മനസ്സ്.. പാവപ്പെട്ടവന് വേണ്ടി ദളിതന് വേണ്ടി മുസല്‍മാനു വേണ്ടി ഹിന്ദുവിന് വേണ്ടി ക്രിസ്ത്യാനിക്ക് വേണ്ടി ...അവരുടെ നീതിക്കും അവകാശത്തിനും വേണ്ടി പോരാടാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാന്‍ ഉള്ള ഒരു മനസ്സ്... അങ്ങനെ ഒരു മനസ്സുള്ള കോണ്‍ഗ്രെസ്സുകാരനും കമ്മ്യൂണിസ്റ്റു കാരനും മുസ്ലിം ലീഗ് കാരനും എല്ലാവരും R.S.S കാരനാണ്.ഹിന്ദുത്വ ഭീകരര്‍ ആണ്.. അന്ന് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ആണ് മേല്‍ പറഞ്ഞത്. ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ ഇവിടെ സത്യമായി പുലരുന്നത്.
കര്‍ണാടകയില്‍ ഭരണം മാത്രം മാറിയത് കൊണ്ട് കാര്യമില്ല. അവിടെയുള്ള ബ്യുരോക്രറ്റുകള്‍ അവിടെയുള്ള മറ്റു നിയമ പാലകര്‍ അവിടെ നിയമതിനു വേണ്ടി പോരടെണ്ടവര്‍ ആയ എന്നാല്‍ ഹിന്ദുത്വ അജണ്ടക്ക് വേണ്ടി നിയമത്തെ വളചോടിക്കുന്നവര്‍ തുടങ്ങി ഹിന്ദുത്വ മനസ്സുള്ളവരുടെ മാനസികമായ മാറ്റം സാധ്യമാകാതെ വെറും ഭരണം മാറിയത് കൊണ്ട് കാര്യമില്ല.
കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ഒരു സത്യവാങ്ങ്മൂലം കൊടുത്തതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. കാരണം അവരുടെ ഇടയിലുള്ളവരുടെ ഹിന്ദുത്വ മനസിന്റെ ആഴം ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ട് നിന്നപ്പോള്‍ കണ്ടതാണ്. അന്ന് ഭരിച്ച കോണ്‍ഗ്രസിന്റെ അതെ മുഖം ആണ് ഇന്ന് കോടതിയിലെ സത്യവാങ്മൂലത്തില്‍ തെളിഞ്ഞു കണ്ടത്. ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പോലും പറയാത്ത പച്ച കള്ളങ്ങള്‍ നിരത്തി ഒരു തെളിവ് പോലും ഹാജരാകാതെ ജാമ്യം നിഷേധിച്ചത് തികച്ചും വേദനാജനകം തന്നെയാണ്. ലീഗ്കാരുടെ മൗനം ഇവിടെ വിമര്ഷിച്ചിട്ടും കാര്യമില്ല... അവര്‍ക്ക് വിമര്ഷിക്കപ്പെടാന്‍ പോലും ഉള്ള അര്‍ഹത ഇല്ല....
പക്ഷെ ഇതൊന്നും കൊണ്ടും നിങ്ങള്‍ വിജയിച്ചു എന്ന് കരുതേണ്ട . സത്യം എന്ന് തന്നെ ആയാലും പുറത്തു വരിക തന്നെ ചെയ്യും,. ഇന്നല്ലെങ്കില്‍ നാളെ മഅദനി സാഹിബ് പുറത്തു വരിക തന്നെ ചെയ്യും . ഇന്ഷ അല്ലാഹ് ...നമുക്ക് കാത്തിരിക്കാം .
പക്ഷെ അതിനിടക്ക് ഇതുപോലെ ഇദ്ദേഹതിനു എതിരെ തെമ്മാടിത്തം പുലമ്പുന്ന ചില കുബുദ്ധികളെ നിങ്ങള്‍ തിരിച്ചറിയുക.. ഇവനെയൊക്കെ പുല്ലു വില പോലും കൊടുക്കാതെ തള്ളി കളയണം. നിങ്ങള്‍ ഇതിനൊക്കെ കമന്റ് ഇടാനോ പ്രതികരിക്കതിരിക്കോ നില്ക്കാന്‍ പാടില്ല എന്നും ഒരു അഭിപ്രായം ഉണ്ട്.. കാരണം ഇവന്‍ നിങ്ങളെ ചൊറിയുക ആണ്.. ചൊറിച്ചില്‍ ഉള്ളവന് ചൊറിഞ്ഞു കൊടുക്കേണ്ട ആവശ്യം നിങ്ങള്കില്ല എങ്കില്‍ ......
നിങ്ങള്‍ സംയമനം പാലിക്കുക. അള്ളാഹുവിന്റെ സഹായം വരും... കാത്തിരിക്കുക...