Search the blog

Custom Search

മോഡിയുടെ ഹാട്രിക് വിജയം!!! : ജനാധിപത്യത്തിന്‍റെ ഇരുണ്ട മറുവശം.

posted by Sajjad Vaniyambalam

ജനാധിപത്യം ഒരു കുറ്റമറ്റ സംവിധാനം ഒന്നുമല്ല. നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഓപ്ഷനുകളില്‍ താരതമ്യേന മികച്ചത് എന്ന് പറയാം. എല്ലാ സമൂഹങ്ങളിലും സത്യത്തിന്റെയും നീതിയുടെയും വക്താക്കള്‍ വളരെ കുറവ് ആണല്ലോ. അനീതിയുടെയും അക്രമത്തിനെയും വക്താക്കള്‍ക്ക് ഭൂരിപക്ഷം ആയ ഏതു സമൂഹത്തിലും അതിനു അനുസരിച്ച ജനവിധി തന്നയാണ് ഉണ്ടാവുക. 2002 ലെ ഗുജറാത്തിലെ മുസ്ലിം കുരുതിക്ക് തൊട്ടുടനെ നടന്ന തെരഞ്ഞെടുപ്പില്‍ ആണ് മോഡിക്ക് ഏറ്റവും മിന്നുന്ന വിജയം ലഭിച്ചത്.


ജനാധിപത്യത്തിലൂടെ തന്നെയാണ് ഹിറ്റ്ലറും ചുവടുറപ്പിച്ചത്. ജൂത കുരുതികള്‍ അയാളുടെ ഭ്രാന്തമായ ദേശീയ-വംശീയ തത്വ ശാസ്ത്രങ്ങള്‍ക്ക് ജര്‍മനിയില്‍ കൂടുതല്‍ സ്വീകാര്യത നേടികൊടുക്കുകയാണ് ഉണ്ടായത്. എല്ലാം നശിപ്പിച്ചു സ്വയം ചാമ്പലവുക എന്നത് ഫാസിസത്തിന്‍റെയും തീവ്ര വംശീയ-ദേശീയതകളുടെ സ്ഥല-കാല ഭേദം ഇല്ലാത്ത സുനിശ്ചിത വിധിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇസ്രായേലില്‍ തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ ഒക്കെ ഫലസ്തീനിലേക്ക് അപ്പാഷേ ഹെലികോപ്ടറുകള്‍ തീതുപ്പി കടന്നു വന്നു സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് ഇസ്രായേലികളുടെ ടെ ഭ്രാന്തമായ അറബ് വിരോധം വോട്ടാക്കി മാറ്റാനുള്ള തന്ത്രത്തിന്‍റെ ഭാഗമയി ആണ്. അമേരിക്കയുടെ അഫ്ഗാന്‍ - ഇറാഖ് അധിനിവേശവും ഇറാനെതിരെയുള്ള ആക്രോശങ്ങളുടെയും പ്രചോദകവും വിത്യസ്തമല്ല. അധിനിവിഷ്ട രാഷ്ട്രങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ട കരച്ചിലുകള്‍ കണ്ടപ്പോള്‍ അല്ല അമേരിക്കയില്‍ യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങള്‍ സജീവമാവാന്‍ കാരണം. സ്വന്തം സൈനികരുടെ ശവപെട്ടികള്‍ ഘോഷയാത്രയായി അഫഗനില്‍ നിന്നും ഇറാഖില്‍ നിന്നും മടങ്ങുന്നത് കണ്ട അവരുടെ കുടുമ്പങ്ങളുടെ രോദനങ്ങളില്‍ നിന്നാണ്. ഇന്ത്യയിലും പാകിസ്ഥാനിലും ഉള്ള രാഷ്ട്രീയ നേത്രുത്തങ്ങളില്‍ പലരും ഈ പരസ്പര വിദ്വേഷത്തിന്‍റെ രാഷ്ട്രീയ സാധ്യതകള്‍ പരീക്ഷിച്ചു അറിഞ്ഞവരാണ്. മുസ്ലിം വിരോധത്തില്‍ ഞങ്ങളും മോശമൊന്നും അല്ല എന്ന മൃദു ഹിന്ദുത്വ സമീപനം ആയിരുന്നല്ലോ കൊണ്ഗ്രെസ്സും ഗുജറാത്തില്‍ സ്വീകരിച്ചത്. 


മറ്റുള്ളവരിലേക്ക് ദീനമായി നോക്കി രക്ഷകനെ തേടുന്ന സമീപനം മാറ്റി ആത്മ വിശ്വാസത്തോടെ സ്വന്തം വഴി വെട്ടി തെളിക്കാന്‍ ആണ് മുസ്ലിംകളും ദളിതുകളും പിന്നോക്ക വിഭാഗങ്ങളും തയ്യരാവേണ്ടത് . നിങ്ങള്‍ നിങ്ങളുടെ ഭൂതകാലത്തെക്കും മുന്‍ഗാമികളിലേക്കും നോക്കൂ. അടിമ മനോഭാവം ഉപേക്ഷിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരാണ് നിങ്ങള്‍ . കരുത്തുറ്റതും ധിഷണാശാലികളും ആയ ഒരു നേത്രുത്വത്തിനെയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ചുരുങ്ങിയ കാലത്തെ ട്രാക്ക് റെക്കോര്‍ഡില്‍ അത് തെളിയിച്ചു കഴിഞ്ഞു.

കേരളം.. പോയ മാസത്തില്‍ കണ്ടത് .. - ചിന്താ നര്‍മം

SUPER POST BY Smith Sargam  in facebook 
posting by Vyathyasthan


കേരളം.....   പോയ മാസത്തില്‍ കണ്ടത് ......


# ഡോക്ടർമാർ തങ്ങളുടെ കണ്‍കണ്ട ദൈവമായി കൊതുകിനെ അംഗീകരിച്ചു.
# മലയാളിഹൗസിന്റേയും,ഫാഷൻ ചാന്നലിന്റേയും റേറ്റിംഗ്‌ കുറയുന്നു..
# കൊച്ചുപയ്യന്മാർ വരെ സ്കൂൾ വിട്ട്‌ വന്നാൽ വാർത്താ ചാന്നലിനു മുൻപിലിരിക്കുന്നു..
# അച്ഛന്മാർപാത്തും പതുങ്ങിയും വാർത്ത കാണുന്നു..
# പെട്രോൾവിലയും ഡീസൽ വിലയും കൂടുന്നതാരും അറിയുന്നില്ല..
# ഗൂഗിളുകാർസരിതയുടേയും ശാലുവിന്റേയും കിട്ടാവുന്നത്ര പടങ്ങൾ ശേഖരിക്കുന്നു..
# നാട്ടുകാർവെച്ച സോളാർ പാനലൊക്കെ ടാർപ്പോളിൻകൊണ്ട്‌ മറക്കുന്നു..
# മന്ത്രിമാരുംഎം.എൽ.എ മാരും വികാരജീവികളാണെന്നു തെളിയുന്നു..
# ഏറ്റവുംസുഖകരമായ ജോലി മന്ത്രിയുടെ പേർസ്സ്‌ ണൽ സ്റ്റാഫ്‌ ആയിരിക്കുക എന്നതാണു..
# പാലുകാച്ചൽപുറത്തു പറയാൻ കൊള്ളാത്ത ഒരു പരിപാടിയായി..
# കേരളത്തിലങ്ങോളമിങ്ങോളം ഭാര്യമാർ ഭർത്തക്കന്മാരാൽ ബലാസംഘം ചെയ്യപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു..
# പലരുംനീയമസഭയിലിരുന്ന് ഉറങ്ങുന്നത്‌,രാത്രിയിലെ ഫോൺ വിളിയുടെ ക്ഷീണമാണെന്നു മനസ്സിലായി..
# പഴയക്ലിപ്പുകൾ വീണ്ടും തരംഗമായി..
# ആഭ്യന്തരമന്ത്രിക്കൊന്നും ഒരു വിലയുമില്ലാതായി..ചുമ്മാ ആരുവിളിച്ചാലും പാലുകാച്ചിനും അടിയന്തിരത്തിനുമൊക്കെയങ്ങ്‌ ഉണ്ണാൻ പോകും...
# മുഖ്യമന്ത്രിയോട ആർക്കും കുടുംബപ്രശ്നങ്ങൾ ചർച്ചചെയ്യാമെന്നയി..കുറ്റവാളികൾക്ക്‌ മുൻ ഗണന..
# ഒരുപെണ്ണും മൊബെയിലും ഉണ്ടെങ്കിൽ ഇവിടെന്തും നടക്കുമെന്നു മനസ്സിലായി..

മനസാക്ഷിക്കുത്തില്ലാതെ ചില വര്‍ഗീയ വാദികള്‍

posted by Rustham R Ranganaathan
ഈ പോസ്റ്റ് ഉണ്ടാക്കിയ പരമനാറി അറിയാന്‍, മരണത്തോട് മല്ലടിച്ചു കിടക്കുന്ന ഷഫീക്ക് എന്ന കുട്ടിയെ പ്രസവിച്ചത് ഒരു ആയിഷ യാണ്, അവളുടെ ഭര്താവിന്റെ സുഹൃത്തുമായി പ്രണയ വിവശയായി, ആറു മാസം പ്രായമുള്ള ഷഫീക്കിനെ ഉപേക്ഷിച്ചു രമയായി വേഷം മാറി അവള്‍ വിഷ്ണു എന്ന പുതു കാമുകനൊപ്പം യാത്ര തിരിക്കുകയായിരുന്നു. കാമുകനൊപ്പം രമിക്കുവാന്‍ വേണ്ടി വര്ഷിങ്ങള്ക്കു മുന്പ് ഉപേക്ഷിച്ച മകനെ കാണാന്‍ ഈ സ്ത്രീ ഇന്നലെ പോലീസിനോപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ ‘നീ ശവമടക്കിനു വന്നതാനോടീ’ എന്ന് ആക്രോശിച്ചു നാട്ടുകാര്‍ പാഞ്ഞടുത്തപ്പോള്‍ പോലീസാണ് ഇവളെ കൊണ്ട് പോയത്. ഈ വിവരം മറച്ചു പിടിച്ചു ഇത് രമയുടെ മോനാണ് എന്ന് കേട്ടപ്പോഴേക്കും ഹിന്ദു രക്തം തിളപ്പിച്ച്‌ പോസ്റ്റിട്ട പരമനാറി നീയൊക്കെ ഈ നാടിന്റെ ശാപമാണ്. ( പ്രസവിച്ച് ആറ്മാസം കഴിഞ്ഞപ്പോള് ശഫീഖിനെ അടുക്കളയിലുപേക്ഷിച്ച് വിഷ്ണു എന്ന തെമ്മാടിയോടൊപ്പം ചാടിപ്പോയി (ആയിഷ) രമ എന്ന് പേര് മാറ്റിയ പെണ്ണിന് വേണ്ടി ഹിന്ദുത്വം ഇളക്കി വിടുന്ന ആർ എസ് എസ് കാരാ നിങ്ങള് ഹിന്ദു സമുദായത്തെ അവഹേളിക്കരുത്) ഇവിടെ മതമോ, ജാതിയോ അല്ല, മനുഷ്യത്വം ആണ് ചോദ്യം ചെയ്യപ്പെടുന്നത് 

ഫേസ്ബുക്കിലൂടെ ഹിന്ദു മതത്തെ അപമാനിക്കുന്നതിനു പിടിക്കപ്പെടുന്നത് ഹിന്ദുവും ക്രിസ്ത്യാനിയും


posted by Ashkar Lessirey

മുസ്ലീങ്ങളൂടെ വികാരം പൊട്ടി ഒലിക്കുന്നത് കണ്ടപ്പോൾ വൃണം പൊട്ടി ഒലിച്ച സംഘികൾക്ക് വേണ്ടി സമർപ്പിക്കുന്നു..

ഇതൊക്കെ പൊട്ടി ഒലിക്കൽ ആരുടെയും കുത്തകയല്ല.. സ്വന്തം മാതാപിതാക്കളെ അവഹേളിച്ചാൽ തന്നെ ഒട്ടുമിക്കവരുടെയും വികാരം പൊട്ടും.. അപ്പോൾ പിന്നെ മുസ്ലീങ്ങൾ സ്വന്തത്തേക്കാളൂം, സ്വന്തം മാതാപിതാക്കളേക്കാളും സ്നേഹിക്കുന്ന അവരുടെ പ്രവാചകനെ അവഹേളിച്ചാൽ വികാരം വരരുത്, വിഷമം തോന്നിപ്പോകരുത് എന്നൊക്കെയാണ് സംഘികൾ ഇപ്പോൾ തിട്ടൂരം ഇറക്കി കൊണ്ടിരിക്കുന്നത്. 


മുഹമ്മദ് ഒരു പ്രവാചകനല്ലെന്നോ അല്ലാഹു ഇല്ലെന്നോ ഒക്കെ പറഞ്ഞുകൊണ്ട് നിങ്ങൾ ഒരു നൂറു പോസ്റ്റിട്ടാലും ആരും ഇവിടെ പ്രതിഷേധവുമായി വരില്ല. ഇതൊക്കെ 1400 വർഷങ്ങളായി തുടർന്നു വന്നിട്ടും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല... എന്നാൽ വിമർശനവും അവഹേളനം ഒന്നല്ല.. 

" അല്ലാവുവിനെയും പ്രവാജകനെയും പന്നിയോടു യോട് താരതമ്യം ചെയ്യുക . തന്‍റെ പട്ടിയുടെ പേര് മുഹമ്മദ്‌ . സുജൂദില്‍ നില്‍ക്കുന്ന ഒരു വെക്തിയെ പ്രവാജകനായി ഉപമിച്ച് നായ വ്യപിച്ചരിക്കുന്ന ഫോട്ടോ, അതിനു തുല്യമായ മായ അനിമേഷന്‍ വര്‍ക്ക്, കാഅബയുടെ മുകളില്‍ വെച്ച് പ്രവാചകാന്‍ സ്വവര്‍ഗരതിയില്‍ ഏര്‍പെടുന്ന മോര്ഫിക് ചിത്രം " ഇതൊക്കെയാണോ നിങ്ങളൂടെ നെറികെട്ട വിമർശ്നം ?? 
അങ്ങ് അറബ് നാട്ടിൽ ചെന്ന് അവരൂടെ എല്ലാ ആനുകൂല്യങ്ങളും പറ്റി അവരുടെ നാട്ടിലെ വലിയ ക്രിമിനൽ കുറ്റങ്ങൾ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സൂക്ഷിക്കുക, അല്ലാതെ അത്തരം തീവ്രവാദികൾ പിടിക്കപ്പെടുംബോൾ അവർക്ക് വേണ്ടി മറ്റുള്ളവരുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല ! 

ഇനി ഇസ്ലാമിനെ വിമർശിച്ചാലോ പ്രവാചകനെ അവഹേളിച്ചാലോ ഒന്നും ഇസ്ലാമൊ മുസ്ലീങ്ങളൂടെ വിശ്വാസമോ ഒന്നും ചോർന്നു പോകില്ല.. നിങ്ങളൂടെ മാതാപിതാക്കളെ ആരെങ്കിലും അവഹേളിച്ചാൽ അവർ ആവി ആയി ഇല്ലാതാകാത്തത് പോലെ തന്നെ.. അത്തരം ഓരോ സംഭവങ്ങൾക്ക് ശേഷവും കൂടുതൽ പേർ ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കുകയും ഇസ്ലാം വളരുകയും ചെയ്യുകയല്ലാതെ ഒരിക്കലും തളർന്നിട്ടുമില്ല.. 

താഴേ കൊടുത്തിരിക്കുന്നത് ഇതുപോലെയുള്ള വിവരദോഷികൾ ചെയ്ത പണികൾക്ക് നിങ്ങളുടെ വൃണം പൊട്ടി പരാതി കൊടുത്ത് വാർത്തകളിൽ നിറഞ്ഞ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.

ഫേസ്ബുക്ക് വര്‍ഗീയത - വീണ്ടും അറസ്റ്റ് - അറസ്റ്റ് കേരളത്തിലെ കാസര്‍ഗോഡ്‌ കുമ്പളയില്‍

ഫേസ്ബുക്ക് വഴി വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലുള്ള പോസ്റ്റുകളും ഇസ്ലാം - പ്രവാചകന്‍ മുഹമ്മദ്‌ (സ്വ ) - അള്ളാഹു എന്നിവരെ പറ്റി അശ്ലീലവും അസഭ്യവും നിറഞ്ഞ മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതിനു ഒരാളെ ഇന്ന് കാസര്‍ഗോഡ്‌ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പുത്തിഗെ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത വി.എം. അരുണ്‍കുമാർ (23) എന്നയാളെയാണ് കുമ്പള സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു . 

ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും ആണ് ഇയാളുടെ സ്ഥിരം പണി എന്നാണ് അറിഞ്ഞു വരുന്നത്. എങ്ങനെയൊക്കെ മതങ്ങളെ വ്രണപ്പെടുത്താന്‍ പറ്റുമോ അതിനൊക്കെ വേണ്ടി കഠിന ശ്രമത്തിലാണ് ഇയാളെ പോലുള്ള വര്‍ഗീയ കോമരങ്ങള്‍. ,. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന കേസ് ആണ് എടുത്തിട്ടുള്ളത്. എട്ടു വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത് . ഇനിയും ചിലര്‍ കൂടി ഉടന്‍ അറസ്റ്റ്‌ ചെയ്യപ്പെടും എന്നാണ് അറിയുന്നത്. 
Ren nair (ഒന്നില്‍ കൂടുതല്‍ അക്കൗണ്ട്‌ ഉണ്ട് ),ശശികല ടീച്ചര്‍ തുടങ്ങിയ അനവധി ഫേസ്ബുക്ക് അക്കൗണ്ടും നിരീക്ഷണത്തില്‍ ആണ്. പല അക്കൗണ്ടും സ്ത്രീകളുടെ പേരിലും വ്യാജ പേരിലും ആണ്. ഇതിന്റെ സോര്‍സ് ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ അഡ്രെസ്സ് ഉപയോഗിച്ച് കണ്ടു പിടിക്കാനുള്ള ശ്രമവും ആരംഭിച്ചതായി അറിയുന്നു. സൈബര്‍ സെല്‍ ഇതിനു വേണ്ടി ഉള്ള പണി തുടങ്ങി കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത് .
ഇതിനിടെ മുസ്ലിം പേരുള്ള അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കാനും തീരുമാനം ഉണ്ട്. ഇത്തരത്തില്‍ ഉള്ളവയില്‍ നിന്നും ഹിന്ദു - ക്രൈസ്റ്റ് - മറ്റു മതങ്ങള്‍ക്ക് എതിരെ വന്ന പോസ്റ്റുകളും അന്വേഷണ വിധേയമാക്കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ ഇടെ മുസ്ലിം നാമധാരി ആയ ഒരാളുടെ അക്കൗണ്ടില്‍ ഹിന്ദു മതത്തെ അവഹേളിച്ചു പോസ്റ്റ്‌ ഇട്ടതിനു പിടികൂടിയത് ഒരു ക്രിസ്ത്യന്‍ യുവാവിനെ ആണ്. ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ ഫേസ്ബുക്ക്‌ ഉപയോക്താക്കളും ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ മത ആചാര്യന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്.

link

Related Posts Plugin for WordPress, Blogger...