കാര്യങ്ങളുടെ പോക്ക് വളരെ പെട്ടെന്നാണ് ... ഞാനല്ല ഞാനില്ല നമ്മളല്ല അറിഞ്ഞു പോലുമില്ല എന്നൊക്കെ പറഞ്ഞത് മാറി മറിഞ്ഞു ആകെ ഹലാക്കായി... നമ്മുടെ കേരള രാഷ്ട്രീയത്തിന്റെ അവസ്ഥയാണ് പറയുന്നത്. ബിജു നെ അറിയില്ലെന് പറഞ്ഞ ചാണ്ടി പിന്നെ പറഞ്ഞു കുടുംബ കാര്യം ചര്‍ച്ച ചെയ്തിടുണ്ട് എന്ന്. സരിതയെന്ന പേരുപോലും കേട്ടിട്ടില്ലെന്ന വാദവും പൊളിഞ്ഞു. പല തവണ വിളിചിടുണ്ട് എന്ന് തെളിവടക്കം പുറത്തു വന്നു. ഉമ്മന്‍ മാത്രമല്ല തിരുവന്ജൂരും വിളിചിടുണ്ട് എന്ന സ്ഥിതിയില്‍ മിസ്സ് കാള്‍ കണ്ടപ്പോള്‍ തിരിച്ചു വിളിച്ചെന്ന് പറഞ്ഞു ...സ്വന്തം കൂടെ ഇരിക്കുന്ന സഹ പ്രവര്‍ത്തകര്‍ തെറ്റ്കാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവരെ അറസ്റ്റ് ചെയ്തു വായ അടക്കാന്‍ ശ്രമിച്ചു .മുഖ്യന്‍ തെറ്റ് ചെയ്തു എന്ന് തെളിവ് വന്നപ്പോള്‍ പക്ഷെ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല ഇതൊക്കെ കെട്ടി ചമച്ചത് ആണ് എന്ന് പറഞ്ഞു തടി ഊരാന്‍ ശ്രമിക്കുന്നു.. ഇങ്ങനെ പലതും മാറ്റിയും മറിച്ചും തിരിച്ചും പറഞ്ഞു പറഞ്ഞു കുരുക്കിന്റെ അറ്റം മുറുകി വന്നു...ഇന്നിതാ രാജിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍കുന്നു.. ഇന്ന് പണി കൊടുത്തത് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനായ ശ്രീധരന്‍ നായര്‍ തന്നെ. മുഖ്യ മന്ത്രിക്ക് സരിതയും ആയി അടുത്ത ബന്ധം ഉണ്ട് എന്ന് ടിയാന്‍ പറയുന്നു. പല പ്രമുഖ വെളിപ്പെടുത്തലും ഇയാള്‍ നടത്തുന്നു. മുഖ്യ മന്ത്രി നേരിട്ട് ഇദ്ദേഹത്തെ കണ്ടിട്ട് സരിതയുടെ സോളാര്‍ നമുക്ക് മുഖ്യമാണ് എന്നും അതിനു വേണ്ടി സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള സഹായങ്ങളും കൊടുക്കുമെന്നും പറയുന്നു .
ഇതിന്റെ പിന്നാമ്പുറം അറിയണമെങ്കില്‍ നമ്മള്‍ അല്പം പുറകോട്ടു പോകണം . കാരണം കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ പ്രക്ഷോഭങ്ങളും പ്രശ്നങ്ങളും നടന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന വാര്‍ത്തയെ ചൊല്ലി ഉണ്ടായത്. .,. എല്ലാ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും ഒരു പോലെ പുതിയ അണക്കെട്ടിനായി പൊരുതി. തമിഴ്‌നാടുമായുള്ള നല്ല ബന്ധം വരെ വഷളായി. തമിഴ് നാട്ടിലുള്ള മലയാളികള്‍ക്ക് പല നാശനഷ്ടങ്ങളും നേരിടേണ്ടി വന്നു. പലരും കേരളത്തിലേക്ക് തിരിച്ചു വരേണ്ടി വരെ വന്നു .മുല്ലപ്പെരിയാറിന് ശേഷി ഇല്ല എന്ന് പറഞ്ഞു ഇടുക്കി ഡാം ലേക്കുള്ള വെള്ളം തുറന്നു വിട്ടു. തന്‍മൂലം കേരളത്തിലേക്ക് കിട്ടേണ്ട വൈദ്യുതിയുടെ അളവ് കുറഞ്ഞു. കേരളം ഇരുട്ടിലായി. പവര്‍ കട്ട് എന്ന പതിവ് അരമണിക്കൂര്‍ അല്ലേല്‍ ഒരു മണിക്കൂര്‍ പോയിട്ട് പല സ്ഥലത്തും വേര് ഒരു മണിക്കൂര്‍ മാത്രമാണ് കരണ്ട് ലഭിച്ചത്. പക്ഷെ ഇതൊക്കെ എന്തിനു വേണ്ടി ആയിരുന്നു . ഒന്ന് രണ്ടു അയച്ച കഴിഞ്ഞപ്പോള്‍ എല്ലാവരും മുല്ലപ്പെരിയാറിന്റെ അവസ്ഥയെ മറന്നു.. മുല്ലപ്പെരിയാറിന് " ഹോര്‍ലിക്ക്സ് " കൊടുത്ത് ആരോഗ്യം വര്‍ദ്ധിപ്പിച്ചു എന്നതു കൊണ്ടാണോ എല്ലാരും അതില്‍ നിന്നും പിന്മാറിയത്.,. ഒരു ചെറിയ അറ്റകുറ്റ പണി പോലും നടത്താതെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് മഴയിലും ഒരു ചുക്കും സംഭവിക്കാതെ മുല്ലപ്പെരിയാര്‍ അങ്ങനെ തന്നെ നില്‍കുന്നത് കാണുമ്പോള്‍ "വ്യത്യസ്തന്‍ " ന്റെ കുരുട്ടു ബുദ്ധിയില്‍ ഒരു തോന്നല്‍. ,,.... ഈ പ്രശ്നവും നമ്മുടെ സോളാര്‍ തട്ടിപ്പുമായി എന്തേലും ബന്ധം ഉണ്ടോ എന്ന്.
ഇടുക്കി ഡാം തുറന്നു വിട്ടാല്‍ കേരളം ഇരുട്ടില്‍ ആകുമെന്ന് അറിയാത്തവര്‍ അല്ല നമ്മുടെ ഭരണകര്‍ത്താക്കളും ഉധ്യോഗസ്ഥരും.എന്നിട്ടും എന്തിനു തുറന്നു വിട്ടു,. മുല്ലപ്പെരിയരിനോടുള്ള സ്നേഹം കൊണ്ടാണ് എന്ന് പറഞ്ഞാല്‍ ഇപ്പൊ എന്ത് പറ്റി ആ സ്നേഹത്തിന്.കാര്യം എന്താണെന്ന് വച്ചാല്‍ അങ്ങനെ കേരളം ഇരുട്ടില്‍ ആയാല്‍ മാത്രമേ സോളാര്‍ പാനല്‍ എന്ന സരിതയുടെ ബിസ്നെസ്സ് നു കൂടുതല്‍ മാര്‍ക്കറ്റ് ലഭിക്കുകയുള്ളൂ. ഇപ്പൊ ശ്രീധരന്‍ നായര്‍ പറഞ്ഞ പോലെ സര്‍കാര്‍ ന്റെ സഹായം കൂടി ആയാല്‍ പിന്നെ സരിതയുടെ കാര്യം കുശാല്‍.,.അപ്പോള്‍ ഇതൊക്കെ മുന്‍കൂട്ടി നടന്ന ഒരു നാടകത്തിന്‍റെ കളികള്‍ ആണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ജനങ്ങള്‍ക്ക് ഒന്ന് ചിന്തിച്ചാല്‍ സാധിക്കും.
അന്ന് നമ്മള്‍ ഉള്‍പടെ ഉള്ളവര്‍ കേരളത്തിന് വേണ്ടി ചോര തിളപ്പിച്ചപ്പോള്‍ അവിടെ മറ്റു ചിലര്‍ ലാഭം കൊയ്യുന്നത് നമ്മള്‍ കണ്ടില്ല. ഇന്നും ഒരു ചുക്കും പറ്റാതെ മുല്ലപ്പെരിയാര്‍ അവിടെ നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ നമ്മള്‍ ഇന്നും ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ നമ്മളെ വിഡ്ഢികള്‍ ആക്കികൊണ്ടിരിക്കുന്ന ഇവരെ തന്നെ നമ്മള്‍ വീണ്ടും എടുത്തു ഉയര്‍ത്തും എന്നത് തീര്‍ച്ച.