POSTED BY നയാ കാരവാന് നയാ ഹിന്ദുസ്ഥാന്‍.
ചിലര്‍ക്ക് ഭയം, ചിലര്‍ക്ക് മൌനം. മറ്റുചിലര്‍ ഒന്നിച്ചെതിര്‍ക്കാന് ആഹ്വാനം ചെയ്യുന്നു. ഇങ്ങനെയൊരു മുന്നേറ്റമില്ലെന്ന് നടിച്ചവര്‍, ഉണ്ടെങ്കിലും അതൊരു ഭീഷണിയെയല്ലന്നു വീമ്പുപറഞ്ഞവര്‍. ഇന്നുന്ടെങ്കിലും നാളെ സ്വയം ഇല്ലാതായിത്തീരുമെന്നു ആശ്വസിച്ചവര്‍... എല്ലാവര്‍ക്കും കാര്യങ്ങള് ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ഉപഗ്രഹങ്ങലാല്‍ മറച്ചുപിടിച്ച ചാനലുകള്‍ മിഴിതുറന്നു. വികലമായും വികൃതമായും അച്ചുനിരത്തിയിരുന്ന പത്രങ്ങള്‍ അക്ഷരങ്ങളെ മയപ്പെടുത്തി. ചരിത്രം വഴിമാറുന്നു. ചിലര്‍ക്ക് സന്ധിയാവണം, മറ്റുചിലര്‍ക്ക് സഹകരിക്കണം....
ആടുതരാം മാടുതരാം കൊഴിതരാം. സമ്മേളനത്തിനുവന്നാല്‍ പഞ്ചായത്തിന്റെ വീടുതരാം. പ്രകടനത്തില്‍ നിന്നാല്‍ ദിവസക്കൂലിതരാം. ഇതൊക്കെ ചെയ്താലും മലപ്പുറം കോഴിക്കോട് കാസര്‍കോഡ് അതിനുമപ്പുറം നാലാളെക്കൂട്ടാന്‍ ജീവിച്ചിരിക്കുന്ന അഹ്ലുബൈത് നേരിട്ട് ശ്രമിച്ചാലും നടക്കുകയുമില്ല... നിങ്ങള്‍ക്കറിയാം, തലസ്ഥാനത്തെത്തിയ ജനക്കൂട്ടം ഒരുരാഷ്ട്രീയപാര്‍ട്ടിയുടെയും പണിയാളുകളല്ല. രാഷ്ട്രീയലാഭങ്ങള്‍ക്കും ഭൌതീകസുഖങ്ങള്‍ക്കും പകരം ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ഭീകരനിയമങ്ങളും തടവറകളുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഈ ജനക്കൂട്ടത്തിനറിയാം. എന്നിട്ടും നേരിന്റെ- നീതിയുടെ- വിളിക്കുത്തരം നല്‍കാന്‍ ഇവര്‍ രണ്ടാമതൊന്നലോചിച്ചില്ല. ആര്‍ജ്ജവവും ആണത്തവും നിശ്ചയദാര്‍ഢൃത്തിന്റെ പ്രതീകവുമായ മനുഷ്യജന്മങ്ങള്‍...
അധര്‍മ്മവും അനീതിയുമല്ലാതെ ഇവര്‍ക്ക് വിരോധിളില്ല. നീതിയോടും ന്യായത്തോടുമല്ലാതെ ഇവര്‍ക്ക് വിധേയത്വവുമില്ല. എന്നിട്ടും ഇവര്‍ നിങ്ങള്‍ക്ക് മൌനം-ഭയം നല്‍കുന്നുവെങ്കില്‍ നിങ്ങളതര്‍ഹിക്കുന്നു...
21 യുവാക്കളെ അകാരണമായി അറസ്റ്റുചെയ്ത് ഭീകരനിയമം ചാര്‍ത്തി ജയിലിലെക്കയക്കുമ്പോള്‍... അത് ചെയ്തവരും അതിന് വഴികാട്ടിയവരും അതില്‍ സന്തോഷിച്ചവരും അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഒറ്റുകാരുടെ പിതാക്കളും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. നിങ്ങള്‍ക്കൊന്നു പ്രതീക്ഷിക്കാം, ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഈ യാത്രാസംഘം ചരിത്രം തിരുത്തുകതന്നെ ചെയ്യും. ചരിത്രം... അത് തിരുത്താനുള്ളത് തന്നെയാണ്. മൂടിപ്പുതച്ചുറങ്ങാനുള്ളതല്ല... ..
LIKE THIS PAGE TO READ MORE POSTS FROM THAT :