posted by Fazlu Arimbra
വർഷങ്ങൾക്കു മുൻപ് ഗൾഫാർ മുഹമ്മദലി കോവളം കൊട്ടാരവും, അതിനോടനുബന്ധിച്ച സ്ഥലവും വാങ്ങാനും ഹോട്ടൽ പ്രൊജക്ട് കൊണ്ടു വരാനും ശ്രമിച്ചപ്പോൾ “ചിലർ” കൈകൊർത്തു പിടിച്ച് ഒരു മെയ്യായി ഒരുമ്പെട്ടിറങ്ങി മുഹമ്മദലിയെ ഓടിച്ചു വിട്ടു. അതേ സ്ഥലം രവിപിള്ള എന്ന വെറുക്കപ്പെട്ടവൻ വാങ്ങിയപ്പോൾ, അയൽ വക്കത്തുള്ള സ്ഥലത്തിനു പോലും പോക്കുവരവ് നടത്താൻ തുനിഞ്ഞപ്പോളും ആർക്കും ഒരു പ്രശ്നവുമില്ല.
അതേ അവസ്ഥയിൽ ബോൾഗാട്ടി പാലസ് ഭൂമിയിൽ പ്രോജക്റ്റ് കൊണ്ടു വരാൻ ശ്രമിച്ച് യൂസുഫലിയെ അവിടുന്നു ഓടിച്ചു. ഇനി ഒരു രണ്ടു വർഷം കഴിഞ്ഞ് എല്ലാം ചൂടാറി ഇതേ രവിപിള്ള തന്നെ (മിക്കവാറും) പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ വല്ല പ്രോജക്ടും കൊണ്ടു വന്നാൽ അതു കട്ടൻ ചായയും പരിപ്പു വടയും വിൽക്കുന്ന ബിസിനസല്ലേ എന്നു പറഞ്ഞ് ഈ പറഞ്ഞ ദ്രോഹികൾ അവരുടെ അജണ്ട നടപ്പിലായ ആത്മനിർവ്യതിയിൽ തന്റെ കമ്മീഷനും വാങ്ങി അടുത്തതായി എന്തു പൂട്ടിക്കാം എന്നു ഗൂഗിളിൽ സേർച്ചു ചെയ്യുവായിരിക്കും.
എന്ത് മനസിലാക്കാം…?? പല പല വേഷങ്ങൾ….. ലക്ഷ്യം ഒന്നു മാത്രം…!!! അതെന്താണെന്നു ഞാൻ പറയുന്നില്ല. നിങ്ങൾ തന്നെ ഊഹിച്ചോളൂ…