Search the blog

Custom Search

മദനി ചെയ്ത തെറ്റെന്ത് ???

pposted by Rifas Kader
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാണെന്ന കുറ്റം ചുമത്തി 3990 ദിവസം ജയില്‍ പീഡനമനുഭവിച്ചു മഅ്ദനി തന്‍റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നത് 2007 ആഗസ്റ്റ് 1 നായിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സമാനമായ തിരക്കഥകളിലൂടെ ബാംഗ്ലൂര്‍ സ്ഫോടന കേസിലും പ്രതിയാക്കി വീണ്ടും ജയിലിലടച്ചിട്ട് രണ്ടു വര്‍ഷത്തിലധികമായി. കോയമ്പത്തൂര്‍ കേസിലെ ജയില്‍ മോചനത്തിന് ശേഷം സര്‍വ്വവിധ ഇന്റലിജന്‍സ്‌ കണ്ണുകളെയും വെട്ടിച്ചു മംഗലാപുരത്തെ ഇഞ്ചി തോട്ടത്തില്‍ പോയി ഗൂഡാലോചന യോഗത്തില്‍ പങ്കാളിയാകുന്നത് മുതല്‍ “കോയമ്പത്തൂര്‍ സ്ഫോടനത്തില്‍” തന്റെ ഒരു കാല്‍ നഷ്ടപ്പെടുന്നത് വരെയുള്ള തെളിവുകള്‍ നിരത്തിയാണ് തല്പരകക്ഷികള്‍ വീണ്ടും കെണികള്‍ ഒരുക്കി മഅ്ദനിയെ കൂട്ടിലടച്ചത്.

തന്റെ പൂര്‍വകാല പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി മതനിരപേക്ഷ നിലപാടിലൂടെ മര്‍ദ്ദിത സമൂഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സമൂഹത്തോട്‌ വിളിച്ചു പറഞ്ഞ ഒരു നേതാവിനെ കേരളക്കരയില്‍ കാണാന്‍ സാധിക്കില്ല.

നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഒരു പൌരനെ സാമ്രാജ്യത്വ – ഫാസിഷിസ്റ്റ്‌ ഗൂഡാലോചനയുടെ ഭാഗമായി കോഴിയെ പിടിച്ചു കൊണ്ടുപോകുന്നത് പോലെ ബംഗ്ലൂര്‍ പോലീസ് കൊണ്ടുപോയപ്പോള്‍ തിരശ്ശീലക്കു പിന്നില്‍ നിന്ന് ചിരിച്ചതും, വിജയം ആഘോഷിച്ചതും ആരൊക്കെ? ജയില്‍പീഡനത്തിലൂടെ മരണത്തിനു കീഴടങ്ങാന്‍ മാനസികമായി തയ്യാറെടുത്ത മഅ്ദനിയാണോ ജയിക്കുക അതല്ല കേരളത്തിലെ മുസ്ലിം പണ്ഡിത–സാമുദായിക നേതാക്കളും സാംസ്കാരിക നായകന്മാരോ എന്നത് കാലം തെളിയിക്കും...

ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം -





ഒന്നും രണ്ടും അല്ല ,25,000 ല്‍ അധികം മലയാളികള്‍ ലുലുവില്‍ ജോലി ചെയ്യുന്നു. അതായത് 25,000 കുടുംബങ്ങള്‍ പട്ടിണി ഇല്ലാതെ ജീവിക്കുന്നു..പല പ്രവാസികളും പറയുന്നത്‌ കേട്ടിട്ടുണ്ട് ജോലിക്കാരുടെ ശമ്പളം അവര്‍ അവര്‍ അറിയാതെ തന്നെ വീട്ടിലേക്കു തന്നെ അല്ലെ അയക്കുനത് എന്ന് രഹസ്യമായി അന്യോഷിക്കാറുണ്ട് എന്നും അവര്ക്ക് വേണ്ട മറ്റു നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട് എന്ന്!!! അങ്ങനെ ഉള്ള
ഒരു മുതലാളിയാണ് ശ്രീ യൂസഫലി, അത് നമ്മുടെ നാട്ടുകാര്ക്ക്് അതറിയില്ലെങ്ങിലും ഓരോ പ്രവാസിക്കും അതറിയാം അദ്ദേഹം ഇന്ന് 'കുത്തക മുതലാളി ' എങ്കില്‍ അദ്ധേഹത്തിന്റെ മിടുക്ക്..
ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം ..അംഗീകരിക്കുന്നവര്ക്ക് ഷെയര്‍ ചെയ്യാം അല്ലാത്തവര്ക്ക്ക പ്രതികരിക്കാം........................


PLEASE CLICK&LIKE THIS PAGE ‘നമ്മുടെ നാട്’╚►http://www.facebook.com/pages/നമ്മുടെ-നാട്/210394269098190

ABDUL NASER MADANI .- SDPI KARNATAKA & KERALA STATE LEADERS JOINED TO MEET THE KARNATAKA CHEIF MINISTER SIDDARAMAYYA




SDPI KARNATAKA & KERALA STATE LEADERS JOINED TO MEET THE KARNATAKA CHEIF MINISTER SIDDARAMAYYA TO SEEK JUSTICE FOR PDP LEADER ABDUL NASER MADANI .

മദനിക്ക്‌ നീതി തേടി എസ് ഡി പി ഐ കര്‍ണാടക , കേരള സ്റ്റേറ്റ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


"
அப்துல் நாசர் மதானிக்கு நீதி கேட்டு கேரளா மற்றும் கர்நாடகா எஸ்.டி.பி.ஐ தலைவர்கள் கர்நாடகா முதல்வரை சந்தித்த காட்சி   "

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകട - ഹെല്‍പ്പറെ ആവശ്യമുണ്ട് - കാക്കന്മാര്‍ക്ക് മുന്‍ഗണന


പോസ്റ്റിയത് : Mustafa Kadangode

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകടയിലേക്ക് ഹെല്‍പ്പറെ ആവശ്യമുണ്ട് കാക്കന്മാര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ സേവനത്തിനു രണ്ടു ലക്ഷവും വീടും വരെ നേടാം. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക
===============================================

പണ്ട് പണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായൊരു കഥയാണിത്. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം അല്ല കാരണം എന്തെന്ന് വെച്ചാല്‍ മുകളില്‍ പറഞ്ഞ മാതിരി ഇതൊരു കഥയല്ല എന്നത് തന്നെ. ഏകദേശം BC 2013 ഇല്‍ ഉണ്ടായ ഒരു ചരിത്രമെന്ന് വേണേല്‍ ഇതിനെ പറയാം.. പതിവ് പോലെ അന്ന് പുലര്‍കാലത്ത് നേരം വെളുത്തപ്പോള്‍ ചായക്കടയില്‍ വന്നിരുന്നു ബടായി പറഞ്ഞു ഇരിക്കാറുള്ള നമ്മടെ കഥാനായകന്‍ ഏറ്റവും കൂടുതല്‍ കളര്‍ ഫോട്ടോകളുള്ള മലയാളം മത്തിക്കറി എന്ന ഒരു മുത്തശി പത്രത്തില്‍ എന്തൊക്കെയോ നോക്കി കൊണ്ടിരുന്നു അപ്പോഴാണ്‌ ആ പരസ്യം ഓന്റെ കണ്ണില്‍ പെട്ടത്. അല്‍ മൊസാദ് എന്ന ഇറച്ചി വെട്ടുകടയിലേക്ക് ഒരു സഹായിയെ വേണം കാക്കന്മാര്‍ക്ക് മുന്‍ഗണന ഉയര്‍ന്ന വേതന. താമസം. ഭക്ഷണം. + കമ്മീഷന്‍ താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ വിളിക്കുക. ഇത് കണ്ട ഞമ്മടെ കഥാനായകനായ ബൂലോക ബടായിക്കാരന്‍ ഷംസു. ചായകുടി നിറുത്തി. ഇറച്ചികച്ചവടക്കാരനായ കൊപ്പുണ്ണി നായര്‍ക്ക് ഉടനെ തന്നെ ഫോണ്‍ ചെയ്തു. മാന്യമായ് സംസാരിക്കുന്ന ആ പോത്ത് കച്ചവടക്കാരനില്‍ പൂര്‍ണ്ണ വിശോസനായ ഷംസു. ഒഫ്കൊഴ്സ് പറഞു സന്തോഷപൂര്‍വ്വം അയാളുടെ അടുത്തേക്ക് എത്തിയത്. കാര്യം കാണാന്‍ ഏതു നാറിയേയും മാന്യമായി പ്രശംസിക്കുന്ന ശംസൂന് ആ ജോലി ശരിയായി. ശമ്പളത്തെ കുറിച്ച് എന്നന്ന്യേഷിച്ച ശംസൂനോട് കൊപ്പുണ്ണി നായര്‍ പറഞ്ഞു ശമ്പളം ഒന്നും ഒരു വിഷയാക്കണ്ട . കച്ചവടം ഒക്കെ ശരിയായി വന്നാല്‍ അണക്ക്‌ ഞമ്മള് ഒരു വീട് വെച്ച് തരാം. ഒരു കൊല്ലം പണി എടുത്താല്‍ രണ്ടു ലച്ചം ഉറുപ്പികയും തരാം ഇത് കേട്ട ബൂലോക ബടായിക്കാരന്‍ സന്തോഷം കൊണ്ട് ഉള്ളില്‍ ചിരിച്ചു കുഴപ്പമില്ല ഒഫ്കൊഴ്സ് ആയും നിങ്ങളെ വിശോസിക്കുന്നു എന്നും പറഞ്ഞു അന്നു തന്നെ ജോലിക്ക് കയറി.

ചന്തയില്‍ പോയി പോത്തിനെ ലേലം വിളിക്കാനും കൊണ്ടു വരാനും അറുത്തു വില്‍ക്കാനും എപ്പോഴും കൊപ്പുണ്ണി നായരുടെ കൂടെ ഒരു വാലായി ഷംസുവും കൂടി. അങ്ങനെ ലേലം വിളിക്കുന്ന സമയത്തൊക്കെ ലേല സന്ഘ്യ ആരെങ്കിലും കയറ്റി വിളിച്ച് പോത്തിനെ വാങ്ങുമെന്നു തോനുമ്പോള്‍ നായരുടെ പിന്നില്‍ നിന്ന് ഷംസു അയാളുടെ കുണ്ടീമേല്‍ അമര്‍ത്തി ഒന്ന് തോണ്ടും. കാരണം പോത്തിനെ വാങ്ങിയാലെ കച്ചവടം ഉശാറാകൂ. നായര്‍ക്കു നഷ്ട്ടം വന്നാലും വേണ്ടില്ല ഞമ്മക്ക് ഇറച്ചിക്കചോടം നടക്കണം എന്നെ ശംസൂന് ഒള്ളൂ. പിന്നെ എല്ലും തോലും ബോട്ടിയും ഒക്കെ വിറ്റാല്‍ കിട്ടുന്നനക്കാപിച്ചയും ശംസൂന് തന്നെ. എന്തായാലും കചോടം നടന്നാലെ ഞമ്മക്ക് പുതിയ പൊര കെറ്റാന്‍ പറ്റൂ എന്ന് ശംസൂന് അറിയാം. അങ്ങനെ കൊപ്പുണ്ണിനായരുടെ കുണ്ടീമേല്‍ തോണ്ടി തോണ്ടി നാലഞ്ചു മാസം കടന്നു പോയീ. അങ്ങനെ ഇരിക്കും മ്പോളാണ്. വയനാട്ടിലെ ഒരു പേരുകേട്ട മൂരി ക്കച്ചവടക്കാരന്‍ കൊപ്പുണ്ണി നായരെ തേടിവന്ന് പറഞ്ഞത്. നാറാത്ത് മറ്റന്നാള്‍ മറുകണ്ടം ചാടി അബ്ദുള്ളാന്‍റെ പൊരേല് ഒരു ബെല്ല്യ കല്ല്യാണം ഉണ്ട്. അവിടേക്ക് നാളെ ഒരു ആറു പോത്തിനെ വേണം അത്യാവശ്യമാണ്. അവര് ആട് ബിരിയാണി പ്ലാന്‍ ചെയ്തതാ സമരം കാരണം അതെനിക്ക് എത്തിക്കാനായില്ല. ഇപ്പോള്‍ പോതായാലും മതിയെന്ന് പറഞ്ഞക്കാ ഇങ്ങടെല് പോത്തുണ്ടോ ബിരിയാണിക്കുള്ള കഷ്ണങ്ങള്‍ ആക്കി അവിടെ എത്തിച്ചു കൊടുക്കണം. ഇത് കേട്ട് എന്താ ചെയ്യാന്ന് അന്തംവിട്ടു നിന്ന നായരോടു നിങ്ങക്ക് പറ്റുമെങ്കില്‍ ഞമ്മക്ക് അഞ്ചു ശതമാനം കമ്മീഷന്‍ തന്നാല്‍ ഇപ്പോള്‍ കച്ചോടം ഒറപ്പിക്കാം എന്നുംപറഞ്ഞ്. ഷാജി ഒരു വെല്ലുവിള്യാ പറ്റോ പറ്റോ ഇപ്പപ്പറിയണം. ഇതുകേട്ട നായര് പറഞ്ഞു ഞമ്മടെ കയ്യില്‍ പോത്തുകള്‍ ഒന്നും ഇല്ല്യ. എന്താ ചെയ്യാ എന്നാലോചിച്ചു നിന്ന നായരുടെ കുണ്ടിമേല്‍ ഞമ്മടെ ബടായി ഷംസു പതിവുള്ള ആ തോണ്ടല്‍ പാസാക്കി. ഷംസു തോണ്ടിയപ്പോള്‍ കൊപ്പുണ്ണി നായര് ഉള്ള സത്യംപറഞ്ഞു നല്ല അഞ്ചു മൂരികള്‍ ഉണ്ട് അത് വേണേല്‍ നുറുക്കി പോത്തെന്നും പറഞ്ഞ് കഷ്ണം ആക്കി കൊടുക്കാം എന്തേ വേണോ.? അവസാനം ബെല്ലാരി ഷാജി കൊപ്പുണ്ണി നായരോട് ഒരു കലക്ക് അങ്ങണ്ട് കലക്കി ഇങ്ങള് നാളെ വെയ്കീട്ടു ഇറച്ചി അവിടെ എത്തിചോളീം. നറാത്തെ ആളുകള്‍ക്ക് പോത്തിനിം മൂരീനിം മനസ്സിലാവില്ല അത് മനസ്സിലാക്കാന്‍ ബുദ്ദി ഉള്ള വല്ല നാറാത്തുകാരും ഉണ്ടേല്‍ ഞമ്മടെ അടുത്തേക്ക്‌ വരട്ടെ എന്ന് വല്ല്യ ഒരു വെല്ലുവിളിയും നടത്തി ഒന്നര ലക്ഷത്തിനു കച്ചോടം ഉറപ്പിച്ചു അഞ്ചു ശതമാനം കമ്മീഷനും ചോദിച്ചു തല ചൊറിയാന്‍ തുടങ്ങി. അന്‍റെ കമ്മീഷന്‍ വീട്ട്‌ കാരുടെ കയ്യില്‍നിന്നും കിട്ടിയിട്ട് തന്നാ പോരെ ഷാജ്യെ. അത് നട്ക്കിലെന്നു പറഞ്ഞ് ഷാജീം കൊപ്പുണ്ണി നായരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനം ആയപ്പോള്‍ . എങ്ങനെയെങ്കിലും കച്ചോടം നടക്കട്ടെ. എന്ന് വിചാരിച്ചു ബടായി ഷംസു കൊപ്പുണ്ണി നായരുടെ കുണ്ടിമേല്‍ വീണ്ടും തോണ്ടി അപ്പോള്‍ വര്‍ത്തമാനം നിറുത്തി ബെല്ലാരി ഷാജിക്ക് കമ്മീഷനും കൊടുത്ത് ഇറച്ചി കൊടുക്കേണ്ട അട്രെസ്സും വാങ്ങി കച്ചോടം ഉറപ്പിച്ചു ഷാജിയെ പറഞ്ഞു വിട്ടു.

അടുത്തദിവസം നാറാത്തെ കല്യാണ വീട്ടിലേക്കു പോത്താനെന്നുംപറഞ്ഞു നാറാത്തുള്ള ആളുകള്‍ക്ക് നല്ല മൂരി ഇറച്ചി കൊണ്ടു കൊടുത്തു. മൂരിയുടെ കാശുവാങ്ങാന്‍ അബ്ദുള്ളാനെ ചെന്ന് കണ്ടപ്പോഴാണ് രസം ഞായറാഴ്ച ബാങ്ക് അവതിയായ കാരണം കയ്യിലെ കാശൊക്കെ തീര്‍ന്നു നാളെ വായോ കൊയെ. എന്ന് പറഞ്ഞ അബ്ദുള്ളായുമായ് ഷംസു നല്ല വര്‍ത്തമാനം ആയി. എന്നെ വിശോസല്ല്യെ ഞാന്‍ ആരാനെന്നറിയോ എന്നൊരു ചോദ്യം അബ്ദുള്ളാന്‍റെ വക. പെട്ടന്ന് ഷംസു അറിയാതെ മറുകണ്ടം ചാടി അബ്ദുല്ലയല്ലെന്നു തിരിച്ചു ചോദിച്ചു പോയി കണ്ണുരുട്ടി നോക്കുന്ന അയാളുടെ നോട്ടം കണ്ടപ്പോളാണ് ശംസൂന് പറഞ്ഞ വിഡ്ഢിത്തം മനസ്സിലായത്. ഷംസു പിന്നെ കൊപ്പുണ്ണി നായര്ടെ പിന്നിലേക്ക്‌ വലിഞ്ഞത് ചെറിയ വര്‍ത്തമാനം ഒക്കെ ആയി അവസാനം ഞമ്മടെ ബടായി ഷംസു നായരുടെ കുണ്ടീമേല്‍ പതിവുള്ള തൊണ്ട് കൊടുത്തു. എന്നാല്‍ കാലത്ത് 10.30 നു തന്നെ കാശ് വാങ്ങാന്‍ വരാമെന്ന് പറഞ്ഞു തിരിച്ച് പോന്നു. രാത്രിയില്‍ നെയ്ചോറിനു വെച്ച ചിക്കന്‍ കറി തേയാതെ വന്നപ്പോള്‍ ബിരിയാണി വെപ്പുകാരന്‍ ശംസുന്റെ കുറച്ച് പോത്തിറച്ചി എടുത്തു കറിവെച്ച്. നെയ്ചോറിനോപ്പം കൊടുത്തു. മൂരി യിറച്ചി തിന്ന വീട്ടുകാരു അടക്കം ഉള്ളവര്‍ കുറച്ചു കഴിഞ്ഞു വയറു വേതന വന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടി പറമ്പുകളില്‍ വരെ അഭയം പ്രാബിച്ചു. വീട്ടുകാരും നാട്ടുകാരും വെപ്പുകാരനെ ചീത്ത പറയാന്‍ തുടങ്ങി. വെപ്പുകാരന്‍ ഉള്ള സത്യം പറഞ്ഞു പത്തിരുപതിമൂനു കൊല്ലമായി ഞമ്മള് ബിരിയാണി വെക്കാന്‍ തുടങ്ങിയിട്ട് വയറു നിറഞ്ഞ് എണീല്‍ക്കുംപോള്‍ മാത്രമേ ഞമ്മളെ ചിലര് കുറ്റം പറയാറുള്ളൂ. അത് പള്ളയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ടു മാത്രമാണെന്ന് ഞമ്മക്കറിയാം. അല്ലാതെ ഞമ്മള് വെക്കണ ഭക്ഷണത്തെ ആരും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല. ഞാനും തിന്നു ഇങ്ങടെ ഈ പോത്ത് കറി. നിങ്ങളെ അല്‍ മോസാദിലെ അറവുകാര് പറ്റിച്ചതാണ് ഇത് പോത്തല്ല നല്ല മൂരിയാ. ഇത് കേട്ട് ഭ്രാന്തുവന്ന അബ്ദുള്ള. കൊപ്പുണ്ണി നായരെയും ശംസുവിനെയും അന്യേഷിച്ച് അവരുടെ അടുത്തു ചെന്ന് മതിവരുവോളം അങ്ങണ്ട് ആട്ടി. അവരുടെ ഒരു പോത്തിറച്ചിഎന്നും പറഞ്ഞ് മൂരി ഇറച്ചി മുറ്റത്തും വെച്ച് കാശ് കൊടുക്കാതെ തിരിച്ചു പോയപ്പോള്‍ ഇറചിക്കചോടത്തില്‍ നഷ്ട്ടം വന്ന കൊപ്പുണ്ണി നായര് വിഷമിച്ച് കൊണ്ട് നീയാണിതിനൊക്കെ കാരണമെന്ന് പറഞ്ഞ് ശംസൂനെ തുറിച്ചു നോക്കി. അത് ശംസൂന് ഇഷ്ട്ടയില്ല. ബൂ ലോക ബടായി ഷംസു നായരുടെ മുഖത്തു നോക്കി രണ്ടു വര്‍ത്തമാനം അങ്ങണ്ട് പറഞ്ഞു.

"എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നെ കല്യാണ വീട്ടില്‍ ഇറച്ചി കൊടുത്തിട്ട് കാശു വാങ്ങാതെ പോനത് നിങ്ങള്‍ തന്നെ അല്ലെ. നിങ്ങള്‍ തമ്മില്‍ വര്‍ത്താനം ആയപ്പോള്‍ ഞാന്‍ ഇങ്ങളെ തോണ്ടിയതല്ലേ. എന്നിട്ടും നിങ്ങള്‍ കാശ് വാങ്ങാതെ പോന്നത് എന്‍റെ കുറ്റാ.. ആ മൂരി ക്കച്ചവടക്കാരനുമായ് വര്‍ത്താനം ഉണ്ടായപ്പോഴും നിങ്ങളെ ഞാന്‍ തോണ്ടിയതാ അയാള്‍ക്കും നിങ്ങള് കാശ്കൊടുത്തു. എന്താ എനിക്കൊരു വിലയുമില്ലേ" ഞമ്മടെ കൊപ്പുണ്ണി നായര്‍ക്കു ഇത് കേട്ടപ്പോളാണ് ബൂലോക ബടായിക്കാരന്‍ ഷംസു വിനെ. ശരിക്കും മനസ്സിലായത്‌.. ഇറങ്ങി പോട പോത്തെ ഈ വഴിക്ക് കാണരുതെന്ന് പറഞ്ഞു അടിക്കാന്‍ ചെന്നപ്പോള്‍ ഷംസു പറയാ.. ഞാന്‍ സുന്നത്ത് ജമാത്തിനെ മുറുക്കെ പിടിക്കുന്ന ആളാ... അതുകൊണ്ട് തന്നെ ഞാനങ്ങനെ ഒന്നും പോകില്ല എനിക്ക് എന്‍റെ കൂലി വേണം ജോലി ചെയ്‌താല്‍ വിയര്‍പ്പു വറ്റുന്നതിന്നു മുന്നേ കൂലി കൊടുക്കാന്‍ ഞങ്ങളുടെ നേതാവ് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടു ഞാന്‍ വാങ്ങിയിട്ടേ പോകൂ എന്നും പറഞ്ഞു ഷംസു അവിടെ തന്നെനിന്നു ...... എന്നിട്ട്‌ എന്തായീ എന്നാകും ഇങ്ങള് ചിന്തിക്കുന്നത്. അല്ലെ. ...........................................................................................................................കൂടെ നടന്നു വഞ്ചിക്കുന്ന. ഷംസു വിനെ. ശരിക്കും മനസ്സിലാക്കിയ കൊപ്പുണ്ണി നായരും തനി സോഭാവം കാട്ടി എടാ നിന്റെ മുന്നേ എന്നെ സഹായിക്കാന്‍ നിന്നെ പോലെ വേറെ ഒരുത്തന്‍ ഉണ്ടായിരുന്നു. നിനക്ക് അറിയോ നാട്ടുകാരോട് ചോദിച്ചു നോക്ക്. ഓന്റെ പേര് നസീര്‍ന്നാ. അവന്‍ പോലും എന്നെ ഇങ്ങനെ പറ്റിച്ചിട്ടില്ല. എല്ലും തോലുമായ് നടന്ന അവനെ എന്‍റെ കൂടെ കൂട്ടി അവസാനം എന്‍റെ പോത്ത് ഇറച്ചിയും ചോറും തിന്നു തിന്നു എന്നേക്കാള്‍ തടിച്ചു വീര്‍ത്തു അങ്ങനെ നാട്ടുകാര്‍ എല്ലാം അവനെ തടിയന്‍റെവിടുത്തെ നസീര്‍ തടിയന്‍റെവിടുത്തെ നസീര്‍ എന്നാ വിളിച്ചിരുന്നെ. ആ അവനും എന്നോട് രണ്ടു ലക്ഷവും വീടും ചോദിച്ചു. ഒന്നര കൊല്ലം എന്‍റെ കൂടെ പണിയെടുത്ത അവന്ക്ക് ഒന്നും കൊടുത്തിട്ടില്ല. പിന്നെയാ ആറുമാസം പണിയെടുത്ത നിനക്ക് . വല്ലാണ്ട് കളിക്കല്ലേ. കളിച്ചാല്‍ കണ്ണൂര്‍ ജയ്‌ലില്‍ നസീറിന്‍റെ പഴയ റൂമിലേക്ക്‌ പറഞ്ഞയക്കും കളിക്കണ്ട ഇജ്...!

പി.എം ഹനീഫ് നു ആദരാഞ്ജലികള്‍ -


മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫ് (39) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സലായിരുന്നു. 


വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. എം.എസ്.എഫിന്‍െറ സംസ്ഥാന ട്രഷറര്‍, ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 


കോഴിക്കോട് ലീഗ് ഹൗസിലെ മയ്യിത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം സ്വദേശമായ മേലാറ്റൂര്‍ അത്താണിക്കലിലെ വീട്ടിലത്തെിക്കും. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് ഖബറടക്കം.

best comment  : Shiju Pallickal ee rashtreeya maryadaye njan abhinandickunnu.

link

Related Posts Plugin for WordPress, Blogger...