ഇന്ത്യയില്‍ അധകൃത വിഭാഗങ്ങള്‍ക്ക് ഇത്രയെങ്കിലും മനുഷ്യാവകാശം ലഭിച്ചത് ഇസ്ലാം ഇവിടേക്കു വന്നതിനു ശേഷമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ലാ പ്രസിഡന്റ് അലിയാര്‍ മൗലവി പ്രസ്താവിച്ചു. ശ്രീ നാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു പുറത്തായിരുന്നെങ്കില്‍ സവര്‍ണര്‍ തകര്‍ത്തിട്ടുണ്ടാവുമായിരുന്നു. കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി ലഭിച്ചത് മുസ്ലിംകള്‍ ഇവിടെ പ്രബലരായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ണനോടൊപ്പം ചേര്‍ന്ന് മുസ്ലിം ശക്തിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന പിന്നാക്കക്കാരന്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവര്‍ണനെ ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും വരേണ്യര്‍ക്ക് കൈവന്നുവെന്ന് തെറ്റിദ്ധരിക്കേണ്ട. പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഭുതകാലത്തിലേക്ക് സ്വയം വഴിവെട്ടുന്നവരോട് മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അധസ്ഥിതന് കരുത്ത് നല്‍കുന്നുവെന്നതാണ് പോപുലര്‍ ഫ്രണ്ട് ഭീകരവാദികളാവാന്‍ കാരണം. ഭീകരതയുടെ ഏത് മാനദണ്ഡം വച്ച് പരിശോധിച്ചാലും പോപുലര്‍ ഫ്രണ്ട് ഭീകരരോ രാജ്യദ്രോഹികളോ ആവേണ്ടവരല്ല. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പിന്തുണ എന്നും ഉണ്ടാവുമെന്നും അലിയാര്‍ മൗലവി പറഞ്ഞു. തലയോലപ്പറമ്പില്‍ യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജനവിചാരണ യാത്രയുടെ കോട്ടയം ജില്ലാ പര്യടന സമാപന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
Read & Share on Ur Facebook Profile:
http://www.facebook.com/pages/A-neo-social-movement-for-a-new-India-of-equal-rights-to-all-Indians/367622453334888