നല്ല നാള് വരവായി!!!! ....... ശുഭ ദിനങ്ങള്‍ വരവായി!!!!! ...... ഹോ എന്തൊരു ബഹളമായിരുന്നു... നല്ല നാള് വരുമെന്ന് ഉറപ്പായി... പക്ഷെ അത് ആര്‍ക്കെന്ന് മാത്രം ഇനി നോക്കിയാല്‍ മതി . മോഡി വരുന്നതോട് കൂടി പൊതു ജനം ഒരുപാടു പ്രതീക്ഷ വച്ചതായിരുന്നു. അയാളെ എതിര്‍ത്തവര്‍ പോലും രഹസ്യമായി പറയുന്നുണ്ടായിരുന്നു - " ചിലപ്പോള്‍ അയാള്‍ നല്ല ഭരണം കാഴ്ച വെക്കും" എന്ന്. പക്ഷെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കാര്യങ്ങള്‍ തകിടം മറിയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. പാവങ്ങളുടെ വയറ്റത്തടിച്ചു കൊണ്ട് വിലക്കയറ്റം രൂക്ഷമാക്കാന്‍ ഉതകുന്ന എല്ലാ പണികളും തുടങ്ങി. ട്രെയിനിലെ പുകയെക്കാള്‍ ഇപ്പോള്‍ അതില്‍ യാത്ര ചെയ്യുന്നവരുടെ നെഞ്ചില്‍ ആണ് പുകയുന്നത്. അത്രയും കൂടി യാത്രാക്കൂലി. അപ്പോള്‍ പറഞ്ഞു സൗകര്യം വര്‍ധിപ്പിക്കാന്‍ ആണെന്ന്. തുടര്‍ന്ന് പഞ്ചസാരയും കൂടി കൈപ്പടിച്ചു. കുത്തനെ വിലകൂട്ടി ചായക്കടക്കാരന് തന്നെ ചായക്കടക്കാരുടെ കരണത്തടിച്ചു.
30/06/2014 |
മോഡി വന്നാല്‍ പെട്രോള്‍ വിലനിയന്ത്രണം കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയും എന്നൊക്കെ വീമ്പ് അടിച്ചു നടന്നിട്ട് ഒരു ചുക്കും നടന്നില്ലെന് മാത്രമല്ല പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുത്തനെ കൂടി കൊണ്ടിരിക്കുന്നു. എങ്ങനെയാണ് മോഡിക്ക് കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയാന്‍ സാധിക്കുക. വികസനം മുഘമുദ്ര ആക്കിയ മോഡി സര്‍കാരിന് ഈ കുത്തക മുതലാളിമാര്‍ ഇല്ലാതെ എങ്ങനെ വികസിപിക്കാന്‍ സാധിക്കും. വോട്ട് ചെയ്യാന്‍ മാത്രം പാവങ്ങളും അതിനു ശേഷം കുത്തകകളുടെ പണിയാളുകള്‍ ആയി മാറുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെകാള്‍ അതപതിച്ച ഭരണത്തിലേക്ക് ആണ് മോഡി സര്‍ക്കാര്‍ പാഞ്ഞടുക്കുന്നതു.
സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ട് വന്നു ഇന്ത്യയെ അമുല്‍ കുടിപിച്ചു പരിപോഷിപ്പിക്കും എന്ന് പറഞ്ഞു ഇതും പാഴ്വാക്കായി. എല്ലാ അയല്‍രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും ഒത്തു ചേര്‍ന്ന് ഒരു വന്‍ മാറ്റം ഉണ്ടാക്കാനാണ് മോഡിജിയുടെ പ്ലാന്‍ എന്ന് ചിന്തിച്ചവര്‍ക്കും തെറ്റി. ശ്രിലങ്കയിലെ ഇന്ത്യന്‍ തടവുകാരെ ഇറക്കി കൊണ്ട് വന്നപ്പോള്‍ എല്ലാരും ഒന്ന് ഞെട്ടിയെങ്കിലും സമുദ്ര അതിര്‍ത്തി ലഘിചെന്നു പറഞ്ഞു ശ്രിലങ്ക വീണ്ടും ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
ചെറിയൊരു ഗുജറാത്ത് പോലും നേരാവണ്ണം ഭരിക്കാന്‍ കഴിയാതിരുന്നു മോഡിക്ക് ഇത്രയൊക്കെയേ പറ്റുള്ളൂ എന്ന് സന്ഘികളും രഹസ്യം പറഞ്ഞു തുടങ്ങി. പക്ഷെ ഇപ്പോയും മോഡി മാജിക് വരും എന്ന് പകല്‍ കിനാവ് കാണുന്ന സന്ഘി കുഞ്ഞുങ്ങളും കുറവല്ല. മോഡിയെ പറ്റി വിമര്‍ശിച്ചാല്‍ വീട്ടില്‍ കേറി വെട്ടും എന്ന് പറയുന്ന സന്ഘിയുടെ പോസ്റ്റ് കാണാതെയല്ല ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഒരു ഇന്ത്യക്കാരന് എന്നാ നിലക്ക് എന്റെ പ്രതിഷേധം ഇങ്ങനെയെങ്കിലും അറിയിചില്ലേല്‍ ഇന്ത്യക്കാരന് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ... അല്ലെ ?
ഒരു സങ്കിയുടെ സംസ്കാരം ശ്രീജ നെയ്യാറ്റിങ്കരയുടെ ഇൻബൊക്സിൽ ചാർതിയ യവന്റെ ഒരു മംഗ്ലീഷ് ... തെറി അഭിഷെകം നടതി എറിഞു വീഴ്താം എന്നത് സങ്കികളുടെ സ്ഥിരം ഏർപാടാണ്... |