Search the blog

Custom Search

മനോരമ കളി തുടങ്ങി;അൽ മൊയ്തുവിനു എതിരെ ???

മനോരമ കളി തുടങ്ങി 
അൽ മൊയ്തു ഇറങ്ങിയ മുതൽ കാത്തിരിക്കുകയായിരുന്നു.. 

എന്തേ ഇത്ര വൈകി എന്നാലോചിച്ച് ഇരിക്കുകയായിരുന്നു.. എന്തായാലും മനോരമക്ക് വാർത്തകൾ എങ്ങനെ ഉണ്ടാക്കാം എന്ന് എഴുതാം എന്ന് നല്ല പോലെ അറിയാം.. അവിടെയും ഇവിടേയും തൊടാതെ, എന്നാൽ മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുന്ന രീതിയിൽ, പരാതി അങ്ങോട്ട് പോകാൻ പോലും പറ്റാത്ത വളരെ വിദഗ്ദമായ ശൈലിയിലൂടെ ഫീഷണിപ്പെടുത്താൻ. ഇന്റെലിജിൻസിനെ കളിയാക്കുന്നത് ക്രിമിനൽ കുറ്റമാണോ അച്ചായാ ? അല്ലാ.. അതിൽ തുടക്കം മുതൽ ഒടുക്കം വരെ കളിയാക്കുന്നത് ആരെയാണെന്ന് മനോരമക്കെന്നല്ല കണ്ടവർക്കും നല്ലപോലെ അറിയാം, അതുകൂടെ
കൊടുത്തിരുന്നെങ്കിൽ കുറച്ചും കൂടെ വായിക്കാൻ ഗുമ്മ് ഉണ്ടാകുമായിരുന്നു. ഹും.. പിന്നെ വേറൊരു ചാൻസ് കൂടെയുണ്ട്, നിങ്ങടെ പത്രത്തിൽ വരുന്നതൊക്കെ ശുദ്ധമായ ISI മാർക്കുള്ള ഔദ്യോഗിക ഇന്റലിജൻസ് വാർത്തകൾ ആണെന്നാണോ ഉദ്ദേശിച്ചത് ? 

ഇനി നിരീക്ഷണ ഫീഷണികൊണ്ടൊന്നും വല്ല്യ കാര്യമില്ല. ഇമ്മാതിരി ഉമ്മാക്കികൾ കാണിച്ച് ഒരോത്തർ വരുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. പിന്നെ, നിരീക്ഷണം.. ഇതൊക്കെ ഇറങ്ങുന്നതിനും എത്രയോ മുൻപേ തന്നെ അത് തുടങ്ങിയതാണ്, ഐബി സുഹൃത്തുക്കളെ നേരിലും ഫോണിലും വീട്ടിലുമൊക്കെ ആയി കണ്ടതുമാണ് 

പിന്നെ ഒരു കാര്യം കൂടെ, നിരീക്ഷണം നിർത്തി ഫീകരന്മാരെ അകത്താക്കാൻ തീരുമാനിച്ചാൽ ഇതുമായി സഹകരിച്ച എല്ലാവരേയും ഒരുമിച്ച് പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.. മാമുക്കോയ, ശശി കലിംഗ മുതൽ, പ്രോൽസാഹിപ്പിച്ച് ബൈറ്റ് തന്ന കമൽ, സിദ്ദീക്ക്, സുരാജ് വെഞ്ഞാറമൂട്, പിടി കുഞ്ഞുമുഹമ്മദ്, ജോയ്മാത്യൂ എന്നിവരെ കൂടെ ഉണ്ടെങ്കിൽ അകത്തിരുന്ന് അടുത്ത ഫീച്ചർ ഫിലിം തന്നെ പ്ലാൻ ചെയ്യാമായിരുന്നു 

തെമ്മാടികൾ വാഴുന്ന എല്ലാ കാലങ്ങളിൽ സത്യം വിളിച്ചു പറയുന്നതായിരുന്നു ഏറ്റവും കൊടിയ പാപം !

THINK ! Its not illegal YET !

അൽ മൊയ്തു ഇനിയും കാണാത്തവർക്കായി ഇതാ സുവർണ്ണാവസരം 

"ദേശവിരുദ്ധത" അടങ്ങിയ പുസ്തകം ആദായ വില്പനയ്ക്ക്


ദേശവിരുദ്ധത വളർത്തുന്നുവെന്നാരോപിച്ചു 14പുസ്തകങ്ങള്‍ വമ്പിച്ച ആദായ വിലയില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.. 1150രൂപ മുഖ വിലയുള്ള 13പുസ്തകങ്ങള്‍ 780രൂപക്ക് എസ്.ഐ.ഓ തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് സ്വന്തമാക്കാം...!!!


'പ്രതികൂട്ടിലെ പതിനാല് പുസ്തകങ്ങള്‍ " എന്നാ തലകെട്ടില്‍ വെള്ളിയാഴ്ച 5മണിക്ക് സാഹിത്യ അക്കാദമിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിക്കരികെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.എന്‍.ജോയ് ആദ്യ പ്രതി ഏറ്റുവാങ്ങി ഉത്ഘാടനം ചെയുമെന്നു എസ്.ഐ.ഓ ജില്ല പ്രസിഡന്റ്‌ അംജദ് അലി അറിയിച്ചു.


NB:ക്ഷമിക്കണം... ഒരു പുസ്തകം ആവിശ്യക്കാര്‍ ഏറിയതിനാല്‍ "ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ " ആണ് എന്ന് അറിയിക്കുന്നു !!

സുമനസ്സുകളെ, ഒരു നിമിഷം ... ഇത് ശ്രദ്ധിക്കാതെ പോകല്ലേ



സുമനസ്സുകളെ, ഒരു നിമിഷം ...

പതിവിനു വിപരീതമായി, പാരമ്പര്യത്തിനതീതമായി, ലൈക്കൊ നെടുനീളൻ ചർച്ചകളോ പ്രതീക്ഷിക്കാതെ നിങ്ങളുടെ ദയാദാക്ഷിണ്യം മാത്രം കാംക്ഷിച്ചു കൊണ്ട് തികച്ചും സദുദ്ദേശ്യപരമായി ഇടുന്ന ഈ പോസ്റ്റ്‌ നിങ്ങൾ വായിച്ചുനോക്കണം എന്ന് ആദ്യമേ അപേക്ഷിക്കുന്നു ..

40,000 ൽ പരം അംഗങ്ങളുള്ള നമ്മുടെ ഈ ഗ്രൂപ്പ് വിശ്വാസികൾ അവിശ്വാസികൾ,ആജ്ഞേയവാദികൾ ഉൾപ്പടെ ഉള്ള എല്ലാ വിഭാഗത്തിന്റെയും സാന്നിധ്യത്താൽ സമ്പന്നമാണ്. ഈ ഗ്രൂപ്പിൽ സ്ഥിരം നടക്കുന്ന സാമൂഹ്യവും പ്രാസ്ഥാനികവും ആയ നിരന്തര സംവാദങ്ങൾക്കിടയിലും നമ്മെ പരസ്പ്പരം അടുപ്പിച്ചു നിർത്തുന്ന ഒരു ഘടകം ആത്യന്തികമായി നമ്മിൽ അന്തർലീനമായ മാനവികത എന്ന ഒരേ ഒരു വികാരമാണ്.

എല്ലാ ഇസങ്ങൾക്കുമപ്പുറത്ത് മനുഷ്യ ബന്ധങ്ങൾക്കും അവരുടെ കണ്ണീർ ഒപ്പുന്നതിലും നമ്മുടെഗ്രൂപ്പിലെ പരശ്ശതം അംഗങ്ങളും അങ്ങേയറ്റം ഉത്സുകരാണ് എന്ന മുൻകാല അനുഭവത്തിന്റെ തിരിച്ചറിവിൽ നിങ്ങളുടെ മുമ്പിൽ RIGHT THINKERS ഗ്രൂപ്പിന്റെ ചാരിറ്റി വിംഗ് ആയ We Are With You ഏറ്റെടുത്ത ഒരു വലിയ ദൗത്യത്തെ കുറിച്ച് നിങ്ങളെ തെര്യപ്പെടുത്താനാണ്‌ അൽപം ആമുഖം പറയേണ്ടി വന്നത് ...

ഗ്രൂപ്പ് അംഗം Najimudeen Naiju വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ചെയ്തിരുന്ന പോസ്റ്റ്‌ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലൊ (https://www.facebook.com/groups/rightthinkers/permalink/619294171488529/) നിർധന കുടുംബത്തിലെ കടുത്ത ഹൃദ്രോഗിയായ ഒരു യുവാവിന്റെ കദന കഥ നിങ്ങൾ വായിച്ചു കാണുമല്ലോ. പരമ ദരിദ്രരായ നാലംഗ കുടുംബത്തിലെ നാളെയുടെ പ്രതീക്ഷയായ 25 വയസ്സ് മാത്രം പ്രായമുള്ള കൊല്ലം ജില്ലയിലെ പിറവന്തൂർ പഞ്ചായത്തിൽ പെട്ട ഗ്രാമമായ പുന്നല സ്വദേശി ഷമീർ എന്ന ഹത ഭാഗ്യനായ യുവാവ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ ഗ്രൂപ്പിലെ സന്തോഷ്‌ TN എന്ന സുഹൃത്ത് ഷമീറിന്റെ വീട് സന്ദർശിച്ചു കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു ഞങ്ങളുമായി പങ്കു വെച്ച വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്. ജീവ കാരുണ്യ രംഗത്ത് നിശബ്ദവും നിസ്തന്ത്രവും ആയ പ്രവർത്തനത്തിലൂടെ പുതിയ മാനം സൃഷ്ടിച്ച നമ്മുടെ ഗ്രൂപ്പിനെ കുറിച്ച് ആരോ പറഞ്ഞറിഞ്ഞാണ് ഷമീറിന്റെ സുഹൃത്തുക്കള്‍ നമ്മുടെ ഗ്രൂപ്പ് അംഗങ്ങളെ സമീപിച്ചത്. പിതാവും മാതാവും ഡ്രൈവർ ആയ ജ്യേഷ്ഠനും അടങ്ങുന്ന കുടുംബത്തിനു കനാൽ പുറമ്പോക്കില്‍ ഒരു കൊച്ചുകൂര ഉള്ളതൊഴിച്ചാൽ മറ്റു യാതൊരു ആസ്തിയും ഇല്ല. ബാപ്പയും ജ്യേഷ്ഠനും വണ്ടി ഓടിച്ചു കിട്ടുന്നത് കൊണ്ട് നിത്യജീവിത വൃത്തിക്കുള്ളത് കണ്ടെത്തുന്ന ഇവർക്ക് ഭാരിച്ച ചെലവ് വരുന്ന ഷമീറിന്റെ ദൈനംദിന ചികിത്സ തന്നെ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. സാധാരണ രീതിയിലുള്ള ഹൃദ്രോഗമാണെങ്കിൽ ഒരു ബൈപാസ്‌ ശസ്ത്രക്രിയയിലൂടെയോ മറ്റോ പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നു. ഇദ്ദേഹത്തിന്റെ അസുഖം അപൂർവങ്ങളിൽ അപൂർവമായി വരുന്ന ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത നശിക്കുന്ന, ക്രമേണ പ്രവർത്തനം മുഴുവൻ നിലച്ചു പോകുന്ന മാരക രോഗമാണ്.

ശ്രീ ചിത്ര ഇന്സിട്ടിറ്റ്യൂട്ടിലെ വിദഗ്ദ പരിശോധനയിൽ ഹൃദയം 20 ശതമാനമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഹൃദയം മാറ്റി വെക്കൽ അല്ലാതെ മറ്റു യാതൊരു പരിഹാരവും ഇല്ല എന്നും കേരളത്തിൽ സങ്കീര്ണ്ണമായ ഈ ശസ്ത്രക്രിയ നടത്തുന്ന ഏക ആശുപത്രി എറണാകുളം ലിസി ഹോസ്പിറ്റൽ ആണെന്നും പറഞ്ഞു അങ്ങോട്ട്‌ റഫർ ചെയ്തിരിക്കുകയാണ്‌. വളരെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതാണ് ഈ ശസ്ത്രക്രിയ. ഒന്നാമത് ഇതിന്റെ ഭാരിച്ച ചെലവ് തന്നെ. 25 ലക്ഷം രൂപയാണ് ഈ പ്രൊസെസ്സ് നടത്താൻ ആശുപത്രി അധികൃതർ പറഞ്ഞ ഏകദേശ സംഖ്യ. ഒപ്പം മസ്തിഷ്ക്ക മരണം സംഭവിച്ച ഏതെങ്കിലും സന്മനസ്സുള്ള കുടുംബത്തിലെ ഒരു ഡോണറെ ലഭിക്കണം. ഈ കടമ്പകളെല്ലാം കഴിഞ്ഞാലും ഭീമമായ ഈ തുക എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന നീറുന്ന മനസ്സുമായി ഷമീറിന്റെ കുടുംബം ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ്. ഡോണറെ കിട്ടിയാൽ അര മണിക്കൂറിനകം എടുത്തു മൂന്നു മണിക്കൂറിനകം ഹൃദയം രോഗിയിൽ തുന്നി പിടിപ്പികണം എന്നുള്ളത് കൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രി പരിസരത്ത് തന്നെ വലിയ തുക വാടക കൊടുത്തു നാട്ടുകാരുടെ സഹായത്താൽ ഷമീരും കുടുംബവും ഇപ്പോൾ കനിവുള്ള മനസുകളുടെ സഹായവും കാത്തു ആശങ്കയും ,പ്രതീക്ഷയും കലർന്ന സമിശ്ര വികാരത്തോടെ വേദനയുടെ ദിന രാത്രങ്ങൾ കഴിച്ചു കൂട്ടുകയാണ്.

റൈറ്റ് തിങ്കെർസ് ഗ്രൂപ്പിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിൽ യശോധാവള്യം പരത്തിയ ചില സുന്ദര മുഹൂർത്തങ്ങൾ നമ്മുടെ എല്ലാം സ്മൃതി പഥത്തിൽ മായാതെ കിടപ്പുണ്ട്. ഒരു വർഷം മുമ്പ് ലക്ഷ്മി എന്ന നിർധന കുടുംബത്തിലെ ഒരു കൊച്ചുകുട്ടി മാരകമായ ഹൃദ്രോഗം ബാധിച്ചവശയായ സമയം ,വിടരും മുമ്പ് കൊഴിഞ്ഞു പോകുമായിരുന്ന ആ കുട്ടിയുടെ ചികിത്സ നമ്മൾ ഏറ്റെടുത്തപ്പോൾ നമ്മുടെ പ്രതീക്ഷക്കും അപ്പുറം അംഗങ്ങൾ സമാഹരിച്ച് ആ ഉദ്യമം ഒരു വൻ വിജയമാക്കാനും ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമുക്ക് കഴിഞ്ഞു.

അസുഖം മാറി സ്കൂളിൽ പോയി തുള്ളി ചാടി വരുന്ന ആ കുട്ടിയുടെ പിന്നീട് നാം കണ്ട ഫോട്ടോകള്‍ ഈ ഗ്രൂപ്പിലെ ഓരോ അംഗത്തിന്റെയും അന്തരാത്മാവിൽ എന്നും പ്രകാശം പരത്തുന്ന കെടാവിളക്കായി അവശേഷിക്കുക തന്നെ ചെയ്യും. സുമോഹനമായ ഇത്തരം ഭൂതകാല സ്മരണകളുടെ പിന്ബലത്തിൽ പാവപെട്ട ഒരു കുടുംബത്തിന്റെ അത്താണിയും, ജിവിതം എന്ന മഹാ സാഗരത്തിലേക്ക് ഇനിയും നീന്തി തുടിക്കാൻ രോഗപീഡകളാൽ സാധിക്കാത്ത ഷമീറിനു ഒരു കൈത്താങ്ങ് സഹായം ചെയ്യാൻ നമുക്ക് ഒന്ന് കൈ കോർത്തുകൂടെ?

ദാരിദ്ര്യം തന്നെ ഒരു മഹാരോഗമാണ്. അവ ചികിത്സിക്കേണ്ടത് സ്റ്റെതെസ്കൊപ്പു അണിഞ്ഞ ഡോക്ടര്‍മാര്‍ അല്ല, മറിച്ചു സമൂഹം എന്ന വൈദ്യരാണ്. ഷമീരാകട്ടെ ഈ രണ്ടു രോഗത്തിന്റെയും പിടിയിൽ ഞെരിഞ്ഞമർന്ന അനുകമ്പ അർഹിക്കുന്ന ജന്മമാണ്. മുഴുവൻ തുകയും നമുക്ക് ശേഖരിക്കൻ കഴിഞ്ഞു എന്ന് വരില്ല. എങ്കിലും നമ്മുടെ ശ്രമം ഒരു പരിധിവരെയെങ്കിലും അവരിൽ പ്രത്യാശ ജനിപ്പിക്കാനും തജ്ജന്യമായി മറ്റുള്ളവരിൽ പ്രചോദനം ചെലുത്തി ഈ സംരംഭം വിജയത്തിൽ എത്താനും സഹായകമായേക്കാം.

നമ്മിലെ ഓരോരുത്തടെയും ചെറിയ സംഖ്യ മുതൽ കഴിവുള്ളവരുടെ വലിയ സഹായം വരെ സ്വീകരിച്ചാൽ തീർച്ചയായും മോശമല്ലാത്തൊരു ഫണ്ട്‌ നമുക്ക് സ്വരൂപിക്കാൻ കഴിയും എന്ന് തന്നെയാണ് ഞങ്ങളുടെ വിശാസം. മൌസും കീ ബോർഡും ചലിപ്പിച്ചുള്ള തർക്ക വിതർക്കങ്ങളുടെ നൈരന്തര്യത്തിനപ്പുറം മാനവികതയുടെയും പരജീവി സ്നേഹത്തിന്റെയും ഉദാത്ത മാതൃകള്‍ സൃഷ്ട്ടിച്ച നാം ഈ ഒരു മഹാദൗത്യവും ഒത്തു പിടിച്ചാൽ വിജയത്തിൽ എത്തിക്കാൻ നിശ്ചയമായും കഴിയും.

ജീവിതത്തിന്റെ സായംസന്ധ്യയിൽ നാം ഓരോരുത്തരും നമ്മുടെ ജീവിതപ്രയാണം അയവിറക്കുമ്പോൾ മനസ്സിന് കുളിരും സാന്ത്വനവും പകരുന്ന സുന്ദര മുഹൂർത്തങ്ങൾ തീര്ച്ചയായും നാം കാരണം ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ നമ്മുടെ സഹോദരങ്ങളെ കുറിച്ചുള്ള ഇത്തരം സ്മരണകൾ ആയിരിക്കും എന്നത് അവിതർക്കിതം.

ഷമീറിന്റെ ഓരോ ദിനങ്ങളും അതി നിർണായകമാണ്. 20 ശതമാനം മാത്രം പ്രവർത്തിക്കുന്ന ഹൃദയം ശരീരത്തിനാവശ്യമായ പ്രാണവായു എത്തിക്കാൻ പര്യാപ്തമല്ല. ഓക്സിജന്റെ അഭാവം മറ്റു അവയവങ്ങളേയും പ്രവര്ത്തനരഹിതമാക്കിയേക്കാം. അതുകൊണ്ട് തന്നെ നമ്മുടെ ഉദ്യമം വളരെ വേഗത്തിൽ നടത്തിയാലെ എന്തെങ്കിലും പ്രയോജനം ചെയ്യൂ. നേർചിന്തകരുടെ വിശാലമായി തുടിക്കുന്ന ഹൃദയം ഷമീറിന്റെ ചുരുങ്ങുന്ന ഹൃദയത്തിന് സമാശ്വാസമാകട്ടെ എന്ന പ്രത്യാശയോടെ, പ്രാര്‍ത്ഥനയോടെ നല്ലവരായ നിങ്ങളുടെ മുമ്പിൽ ഈ അഭ്യർഥന സമർപ്പിക്കുന്നു ...

ഷമീറിന്റെ അവസ്ഥയെ കുറിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ കത്ത് : https://www.facebook.com/photo.php?fbid=10151937988992291&set=oa.621595864591693&type=3&theater
ഷമീറിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്റ് നല്കിയ സാക്ഷ്യപത്രം : https://www.facebook.com/photo.php?fbid=10151937991117291&set=oa.621595864591693&type=3&theater

സുഹൃത്തുക്കളെ, 
ഈ സാധു യുവാവിനെ ഈ ജീവിത പ്രതിസന്ധിയിൽ സഹായിക്കാനുള്ള ഈ സംരംഭത്തിൽ പങ്ക് ചേരണം എന്ന് നിങ്ങളുടെ മനസാക്ഷി നിങ്ങളോട് ആവശ്യപ്പെടുന്നു എങ്കിൽ ദയവായി താഴെ പറയുന്ന കോ ഓർഡിനേറ്റെഴ്സുമായി ഫേസ്ബുക്ക് മേസേജിലോ ഫോണിലോ ബന്ധപ്പെടുക. അവർ നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതായിരിക്കും.

ദയവായി ശ്രദ്ധിക്കുക :
"ലിസ്റ്റ് ചെയ്ത കോ ഓർഡിനേറ്റെഴ്സിന്റെ നിർദ്ദേശം അനുസരിച്ച് മാത്രം പണം അയക്കുക. ഈ സംരഭത്തിനു പണം ശേഖരിക്കാൻ റൈറ്റ് തിങ്കെഴ്സ് മറ്റാരെയും നിയോഗിച്ചിട്ടില്ല ."

കോ ഓർഡിനേറ്റെഴ്സ് 
-----------------------------------------
ഇന്ത്യ: 
Santosh tn

Abdul Latheef Ck 

Rahshad Rahman 

യു എ ഇ - 
(Phone :050 2534895) 
Tajudheen PT 

സൌദി അറേബ്യ-
Tandasseri Rasheed

ഖത്തര്‍ -
Aneesh Nuhammed 
Usaid Kadannamanna :-

ബഹറിന്‍ - 
Pankajanabhan 

ഒമാൻ 
Santhosh Kumar:

കുവൈറ്റ്‌ -
Muhammed Najeeb :-
--------------------------------------------------------------------
ഷെയര്‍ ചെയ്യുക... അതോടൊപ്പം സഹായിക്കുക.... അത് നൂറു രൂപ ആയാല്‍ പോലും ......

നിസ്കാരത്തിലെ ചില തെറ്റും ശരിയും









ചിട്ടിലപ്പള്ളിയും അഞ്ചു ലക്ഷവും പിന്നെ ???

ചിറ്റിലപ്പിള്ളി ... സ്വന്തം വൃക്ക ദാനം ചെയ്ത നല്ല ഒരു മനുഷ്യന്‍.. വിജയം എന്നും കൂടപ്പിറപ്പായ ഒരു ബിസിനസ്സ് മാന്‍ .. വി - ഗാര്‍ഡും വീഗാ ലാന്‍ഡും തുടങ്ങി അനവധി നിരവധി സ്ഥാപനങ്ങള്‍. കോടീശ്വരന്‍. പക്ഷെ ഈ ഇടെ ആയി ഇദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ എന്തോ ഒരു വിമ്മിഷ്ടം തോനുന്നു. പണം വച്ച് കളിക്കുന്ന...അല്ലേല്‍ പണം വച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു. കാരണം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയ ഒരു വനിതക്ക്‌ 5 ലക്ഷം രൂപ !!! സമര പോരാട്ടത്തില്‍ നിലയുറപ്പിച്ച ജസീറക്കും പ്രഖ്യാപിച്ചു 5ലക്ഷം. ജസീറ വേണ്ട എന്ന് പറഞ്ഞു കിട്ടിയപ്പോയേക്ക് അത് "തലോല"ത്തിനു കൊടുത്തു. എല്ലാം കണ്ടപ്പോള്‍ അര്‍ദ്ധ രാത്രിക്ക് കുട പിടിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു.
                                     കുഞ്ഞുങ്ങളുടെ ഭാവിയെ ഓര്‍ത്താണ് പണം നല്‍കുന്നതെന്ന് പറയുന്ന ചിറ്റിലപ്പിള്ളിക്ക് ആ കുഞ്ഞുങ്ങളോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ന് കൊച്ചിയിലെ വെയില്‍ച്ചൂടും അസഹനീയമായ കൊതുക് കടിയും കുഞ്ഞുങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരില്ലായിരുന്നു.നിങ്ങള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷത്തിന്‍െറ വിലയോ മൂല്യമോ ആ കുഞ്ഞുങ്ങള്‍ക്ക് അറിയില്ല.ഡല്‍ഹിയിലെ ത
ണുപ്പും കൊച്ചിയിലെ ചൂടും കൊതുകും ഒന്നുമില്ലാതെ ആ കുഞ്ഞുങ്ങള്‍ ഒരു ദിവസം നേരത്തെയെങ്കിലും വീടിനകത്ത് സ്വസ്ഥമായി ഉറങ്ങട്ടെ.രാവിലെ ഏണീറ്റ് കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകട്ടെ. ഇനിയെങ്കിലും ആ കുഞ്ഞുങ്ങള്‍ മഞ്ഞും വെയിലും കൊള്ളാതിരിക്കട്ടെ..

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം...

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം... സി.പി.എം ന്റെ കൊലക്കത്തി രാഷ്ട്രീയത്തിൽ സ്വന്തം ഭർത്താക്കന്മാർ നഷ്ടപ്പെട്ട രണ്ട്‌ വിധവകൾ.... ഇഷ്ട്പ്പെട്ട ആദർശ്ശം സ്വീകരിച്ചു എന്ന വൻ പാപം ആൺ ഇവരുടെ ഭർത്താക്കന്മാർ സി.പി.എം നോട്‌ ചെയ്ത്‌ തെറ്റ്‌ ... അതെ,,,, പൊറുക്കാനാവത്ത തെറ്റ്‌. പാർട്ടി കോടതി അതിൻ നൽകിയ ശിക്ഷ ഇരുളിന്റെ മറവിൽ കൊട്ടേഷൻ കുരുതിയും... എന്നാൽ സ്വന്തം ഭർത്താക്കന്മാർ നഷ്ട്‌ പ്പെട്ട ഈ വിധവകളുടെ നിശ്ചയദാർദ്ദ്യതതിനും നിയമപോരട്ടത്തിനും മുന്നിൽ കേരളത്തിൽ എറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അടിപതറുകയാൺ... രാഷ്ട്രീയ ഫാസിസം അനാഥമാക്കിയ ഈ വിധവകളുടെ പോരാട്ടം വെറുതെയാവില്ല......

തിരൂര്‍ അക്രമം - എസ് ഡി പി ഐ പറഞ്ഞതെന്ന് വിശ്വസിക്കുനതിനു മുന്‍പ്‌...


തിരൂരില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം എസ് ഡി പി ഐ ഏറ്റെടുത്തു എന്ന് മാധ്യമങ്ങള്‍ പറയുന്നതിന് കൂടെ ഏറ്റു പാടുന്നതിനു മുന്‍പ്‌... വിശ്വസികുന്നതിനു മുന്‍പ്‌... എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ സത്യാവസ്ഥ കേള്‍ക്കൂ ......

ജില്ലാ പ്രസിഡന്റ് പറയുന്നത് :-

"മംഗലത്ത്‌ നടന്ന സംഭവം അപലപനീയമാണു...ലത്തീഫിനെ അക്രമിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും അപലപനീയമാണു...പാർട്ടി തീരുമാനമല്ല...പ്രവർത്തകരുടെ സ്വഭാവിക പ്രതികരണം മാത്രം ആയിരുന്നു അതു...പ്രവർത്തകർ പ്രകോപിതരായ സാഹചര്യം ലത്തീഫ്‌ ആക്രമിക്കപെട്ടതാണു....മുമ്പുള്ള 16 കേസുകളിൽ പോലീസ്‌ നിഷ്ക്രിയത്വം കാട്ടിയതാണു, ഈ രീതിയിൽ പ്രവർത്തകർ പ്രതികരിക്കുന്ന അവസ്ഥയിലേക്കെത്തിയതു...വിഷയത്തിൽ ഉള്ള പ്രവർത്തകർ പോലീസ്‌ കസററഡിയിൽ ആയതിനാൽ അവരുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല...
പോലീസ്‌ അന്വോഷണം നടക്കട്ടെ, പൂർണ്ണമായും അന്വോഷണവുമായി പാർട്ടി സഹകരിക്കും..."


പൂര്‍ണ രൂപം കാണുക : 

വീണ്ടും കാവലാള്‍ തയ്യാര്‍ - പുതിയ യൂണിഫോമുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്


കേരള ജനതയെ ഏറ്റവും ആകര്‍ഷിച്ചതും സ്വാതന്ത്ര്യ ദിനത്തിന്റെ അന്തസ്സുയര്‍ത്തിയതും എല്ലാവരും ഓര്‍മിക്കുന്നു ഒരു ദിനമായി മാറ്റി എടുത്തതുമായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ഫ്രീഡം പരേഡ്‌ ആര്‍കും മറക്കാന്‍ സാധിച്ചു കാണില്ല. ഇന്ത്യന്‍ സമൂഹത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഗസ്റ്റ്‌ 15 എന്ന ദിനം വെറും ഒരു അവധി ദിനമായി കൊണ്ടാടിയ സമയത്ത് തികച്ചും വ്യത്യസ്തമായി ജനത്തിന്റെ മനസ്സ് കവര്‍ന്ന ഫ്രീഡം പരേഡ്‌. ഇന്നിതാ അതിന്റെ നിറം മാറി കയിഞ്ഞിരിക്കുന്നു. പുത്തന്‍ നിറത്തില്‍ കൂടുതല്‍ ശോഭയോടെ വീണ്ടും കേരളത്തിന്റെ മനസ്സ് കീയടക്കാന്‍ അവര്‍ എത്തുന്നു.

                                             യൂണിഫോമിന്റെ നിറത്തെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ അനവധി ആയിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ യൂനിഫോര്‍മുമായി സാമ്യത ഉണ്ടെന്ന പേരില്‍ തല്‍പരകക്ഷികള്‍ അടിച്ചിറക്കിയ കള്ള വാദങ്ങള്‍ ഏറ്റുപിടിച്ചു മാധ്യമവും ഇറങ്ങി . അതോടെ കപട മതേതര വാദികളും കപട പുരോഗമന പ്രസ്ഥാനങ്ങളും ഹിന്ദുത്വ വര്‍ഗീയവാദികളും ഒന്നുചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ പരേഡ്‌ ആണ് ഇപ്പോള്‍ നിറത്തില്‍  മാത്രം മാറ്റം വരുത്തി ആവേശവും അഭിമാനവും അല്പം പോലും കുറവ് വരാതെ വീണ്ടും അലയടിക്കാന്‍ പോകുന്നത്. മുന്‍പ്‌ കൊടുത്ത പോലെ മുഴുവന്‍ ജനങ്ങളും തുടര്‍ന്നും എല്ലാവിധ സപ്പോര്‍ട്ടും നല്‍കണം. 

link

Related Posts Plugin for WordPress, Blogger...