സെപ്തംബര്‍ 3 നു ജില്ലാ ഹര്‍ത്താല്‍
===========================
ഒരു ജനാതിപത്യ, ഫെഡറല്‍, റിപ്ലബ്ലികന്‍ ഭരണ സംവിധാനത്തില്‍ ജനാതിപത്യവും സാമൂഹിക നീതിയും ഉറപ്പുവരുത്താന്‍ അധികാര വികേന്ത്രീകരണം അത്യന്താപേക്ഷിതമാണ്. ഈ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ജില്ലകളും താലൂകുകളും രൂപീകരിക്കുന്നത്..എന്നാല്‍ ജനസംഖ്യയില്‍ സംസ്ഥാനത് ഒന്നാമതായ മലപ്പുറം ജില്ല വികസനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിറകിലാണ്.. വിദ്യാഭ്യാസം, ആരോഗ്യം , വ്യവസായം , അടിസ്ഥാന സൗകര്യങ്ങളിലെ വികസനം എന്നീ മേഖലകളില്‍ എല്ലാം മലപ്പുറം ജില്ല വളരെ പിറകിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല...
താഴെ സൂചിപ്പിക്കുന്ന ലളിതമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഭരണപരവും വികസനപരവുമായ പുരോഗതിക്കും സാമൂഹിക വികസനത്തിനും മലപ്പുറം ജില്ല വിഭജനമാല്ലാതെ പരിഹാരമില്ലെന്ന് ആര്‍ക്കും ബോദ്യപ്പെടും..ഈ സാഹജര്യത്തിലാണ് ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന തിരൂര്‍, തിരൂരങ്ങാടി , പൊന്നാനി താലൂകുകള്‍ ഉള്‍പെടുന്ന പ്രദേശത്തെ മലപ്പുറം ജില്ലയില്‍ നിന്ന് വിഭജിച്ചു തിരൂര്‍ ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്നാണ് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി കഴിഞ്ഞ മൂന്നു വര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ..ഈ ആവശ്യം ഉന്നയിച്ചു ഇടതു വലതു സര്കരുകള്‍ക്കും ജില്ലയിലെ മുഴുവന്‍ ജനപ്രധിനിതികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.. ജില്ലാ വിഭജന സന്തെഷം ജനങ്ങളില്‍ എത്തിക്കാന്‍ സെമിനാര്‍, സന്തേശ ജാഥ , കലക്ട്രേറ്റ്
ധര്‍ണ, താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച്, ഓഫീസുകള്‍ അടപ്പിക്കാതിരിക്കല്‍ സമരം , സായാഹ്ന ധാരണകള്‍ എന്നിങ്ങനെ വിവിദ സമര പരിപാടികളാണ് ഇക്കാലയളവില്‍ പാര്‍ട്ടി നടത്തിയത്...
തീര്‍ത്തും ജനകീയമായ ഈ ആവശ്യം നേടിയെടുക്കാന്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും സമരസജ്ജരാക്കുന്നതിനായി 2013 സെപ്തംബര്‍ 3നു ചൊവ്വാഴ്ച നടക്കുന്ന മലപ്പുറം ജില്ലാ ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സ്ഥാപനങ്ങള്‍ തുറക്കാതെയും തങ്ങളും തങ്ങളുടെ സഹപ്രവര്‍ത്തകരും ഈ ജനകീയ സമരത്തില്‍ പങ്കാളികലാകണമെന്നു വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.