Search the blog

Custom Search

അദ്വാനി യുടെ രാജികത്ത് -


posted by നേര്

പ്രിയപ്പെട്ട രാജ്‌നാഥ് സിങ്ജി,

ജനസംഘത്തിനുവേണ്ടിയും ഭാരതീയ ജനതാപാര്‍ട്ടിക്കു വേണ്ടിയും ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതില്‍ വളരെ അഭിമാനവും പൂര്‍ണ്ണ തൃപ്തിയും ഞാന്‍ അനുഭവിച്ചിരുന്നു.

പക്ഷേ കുറച്ചുകാലമായി പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയുമായും പാര്‍ട്ടിയുടെ പോക്കിലും സഹകരിക്കാന്‍ കഴിയാത്ത സാഹചര്യമാണന്ന് ഞാന്‍ മനസിലാക്കുന്നു. ഡോ.മുഖര്‍ജിയും ദീന്‍ ദയാല്‍ജിയും നാനാജിയും വാജ്‌പേയ്ജിയും സ്ഥാപിച്ച ആദര്‍ശ പാര്‍ട്ടിയാണ് ഇപ്പോഴത്തെ ബി.ജെ.പിയെന്ന വിശ്വാസം എനിക്കില്ല. രാജ്യവും ജനങ്ങളുമായിരുന്നു അവരുടെ ചിന്തയത്രയും. എന്നാല്‍ ഇപ്പോഴത്തെ പല നേതാക്കള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ മാത്രമാണ് അജണ്ട. 

അതുകൊണ്ട് പാര്‍ട്ടിയുടെ മൂന്നു പ്രധാന ഫോറങ്ങളായ ദേശീയ നിര്‍വാഹക സമിതി, പാര്‍ലമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയിലെ അംഗത്വം ഞാന്‍ രാജിവെക്കുന്നു. ഇത് എന്റെ രാജിക്കത്തായി കണക്കാക്കണം.

വിശ്വസ്തതയോടെ,
എല്‍ കെ അദ്വാനി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...