Search the blog

Custom Search

സൈനബയെ സഹായിക്കൂ;മനുഷ്യത്വം കാണിക്കൂ


തിരുകേശം രോഗശമനത്തിനു കാരണമാവുമെന്ന് ഉറപ്പില്ലെന്ന് കാന്തപുരം

തിരുകേശം എന്ന് കേട്ടപ്പോള്‍ ചാടി വീണ മണ്ടന്മാരെ ..... നിങ്ങളെ ഇയാള്‍ ശരിക്കും ശശിയാക്കി.... അന്നൊക്കെ ഈ മുടി വെള്ളത്തെ പറ്റി വാതോരാതെ പുണ്യം എന്നും രോഗ ശമനം എന്നുമൊക്കെ പറഞ്ഞ സ്ഥാനത്ത്‌ ഇപ്പോള്‍ പറയുന്നതു നിങ്ങള്‍ തന്നെ കേള്‍ക്കുക... എന്തിനാണ് ഇങ്ങനെ ഒരു നേതാവ്...എന്തിനാണ് ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നത്... പുണ്യം മാത്രം കിട്ടുന്ന ഒരു കേശമാണ് പോലും അത്. പുണ്യം പണം കൊടുത്തു വാങ്ങാനുള്ളത്‌ ആണോ ??അങ്ങനെയാണേല്‍ പണക്കാരന്‍ അല്ലെ കൂടുതല്‍ പുണ്യവാന്‍ ആവുക.. പാവപ്പെട്ടവന്‍ പണമില്ലാത്തത് കൊണ്ട് പുണ്യം നേടാന്‍ പറ്റാതെ പോവുകയും ചെയ്യും.... ഇങ്ങനെ ഒരു രീതി ഇസ്ലാമില്‍ ഉണ്ടോ????

യുക്തിവാദിയുടെ ബുദ്ധിയില്‍ വിരിഞ്ഞ ദൈവത്തിന്റെ CONTROL PANEL

ഒരു യുക്തിവാദി സുഹൃത്ത്‌ കുത്തിയിരുന്നു വരച്ചുണ്ടാക്കിയ സ്കെച്ചാണിത്. 
ഇത് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം. 
ദാരിദ്ര്യം, പട്ടിണി, ഉരുള്‍പൊട്ടല്‍, ഭൂകമ്പം, പേമാരി....അങ്ങനെയങ്ങനെ പ്രകൃതി ദുരന്തങ്ങളുടെയും മനുഷ്യന്മാര്‍ ചെയ്യുന്ന ക്രൂരതകളുടെയും എല്ലാം ഉത്തരവാദിത്തം ദൈവത്തിനാണ് എന്നാണു ഈ പടം പറയാന്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് സംശയം ഉണര്‍ത്തുന്നതും. 

നമുക്ക് വന്നു ഭവിക്കുന്ന നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം ദൈവത്തില്‍ നിന്ന് എന്നാണു വിശ്വാസികള്‍ മനസ്സിലാക്കുന്നത്. ഈ സ്കെച്ചില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയ എണ്ണാന്‍ കഴിയാത്ത ഒരു പാട് അനുഗ്രഹങ്ങള്‍ കൂടി ദൈവത്തിന്റെ പക്കല്‍ നിന്നാണ് എന്നും കൂടി വിശ്വസിച്ചാല്‍ വിശ്വാസിയായി. 


മണ്ണ്, സസ്യജാലങ്ങള്‍, ജലം, ഓക്സിജന്‍,ബുദ്ധി, വിവരം , വായു, കടല്‍, പുഴ, പൂക്കള്‍, ശലഭങ്ങള്‍, പക്ഷി മൃഗാദികള്‍, ഋതുക്കള്‍,അമ്മ, കുഞ്ഞു, മാതൃത്വം, സ്നേഹം, വാത്സല്യം, മഴ, മഞ്ഞു, വെയില്‍,കുന്ന്, ജീവന്‍, ആയുസ്സ്..ഫലമൂലാദികള്‍, പച്ചക്കറി..എണ്ണക്കുരു... അങ്ങനെ തുടങ്ങി വെള്ളയപ്പവും മുട്ടക്കറിയും വരെ ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്ന് കൂടി വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. 

അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. പരീക്ഷണ ഘട്ടങ്ങളില്‍ ക്ഷമ കൈക്കൊള്ളുക.
നന്മയില്‍ വ്യാപ്രുതരാവുക, തിന്മയില്‍ നിന്നും അകന്നു നില്‍ക്കുക.ഇത്രയുമേ ഒരു വിശ്വാസിയോട് ദൈവം കല്‍പ്പിക്കുന്നുള്ളൂ. എന്ന് വെച്ചാല്‍ നമുക്ക് കഴിയാത്ത ഹിമാലയന്‍ ടാസ്കുകള്‍ ഒന്നും നമ്മളെ കൊണ്ട് ചെയ്യിക്കണം എന്ന് ദൈവം നിശച്ചയിച്ചിട്ടില്ല. ഈ ഉലകത്തില്‍ സംവിധാനിക്കപ്പെട്ട അസംഖ്യം ഭൌതികപദാര്‍ഥങ്ങളും പ്രതിഭാസങ്ങളും കണ്ടെത്താനും നമുക്ക് ഉപയുക്തമാകുന്ന രീതിയില്‍ പരിവര്ത്തിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള ബുദ്ധിയും ചിന്താശേഷിയും കൂടെ അവന്‍ നമുക്ക് തന്നിരിക്കുന്നു. 

ഈ സ്കെച് കാണുന്നത് വരേയ്ക്കും ഞാന്‍ കരുതിയിരുന്നത് യുക്തിവാദികള്‍ എന്നാല്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നാര്‍ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ആ ധാരണ തെറ്റാണോ എന്നൊരു സംശയം. 

ശരിക്കും യുക്തിവാദികള്‍ എന്ന് വെച്ചാല്‍ ആരാണ്..? 
1- ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍....ആണോ..? 
അതോ..
2-ദൈവം ഉണ്ട്...പക്ഷെ ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നവന്‍ ആയതു കൊണ്ട് ഞങ്ങള്‍ക്ക് ഇഷ്ടമല്ല, അത് കൊണ്ട് അംഗീകരിക്കില്ല എന്ന് പറയുന്നവരാണോ..?

3- അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ മെനക്കെടുന്ന ഒരു Entity യെ 
എങ്ങനെ ഇപ്പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിയാക്കാന്‍ നിങ്ങള്ക്ക് കഴിയും..?
 post courtesy : Roon Hamis

ഹാജിമാരുടെ എണ്ണത്തിന്റെ കണക്കെടുപ്പ്‌ എന്തിനു ?


അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് (അല്ലാഹുവാണ് ഏറ്റവും വലിയവന്‍ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) 

പതിവുപോലെ ഈ വര്‍ഷത്തെ ഹജ്ജിന്റെ ചടങ്ങുകളും അവസാനിച്ചു. ഹാജിമാര്‍ സ്വന്തം നാടുകളിലേക്ക് മടക്കയാത്ര ആരംഭിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഇരുപത് ലക്ഷം പേരാണ് മക്കയില്‍ ഇത്തവണ ഹജ്ജിന് എത്തിയത്. ഇത് മുപ്പത് ലക്ഷം വരെ ആകാറുണ്ട്. എന്നാല്‍ വ്യപകമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അല്‍പം നിയന്ത്രണം വരുത്തിയത് കൊണ്ടാണ് ഇതില്‍ കുറവ് വന്നത്. ഇക്കാലത്ത് ഹജ്ജിന് അപേക്ഷ സ്വീകരിക്കപ്പെടുക എന്നത് തന്നെ വലിയ ഭാഗ്യം പോലെയായിരിക്കുന്നു. ഒരിക്കള്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് പിന്നീട് ഏതാനും വര്‍ഷത്തേക്ക് വിലക്കുണ്ട്. 

ഇത്രയും കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. ചില വെബ് സൈറ്റുകളില്‍ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നടത്തുന്ന അവകാശവാദം ശരിയല്ല എന്ന നിലക്ക് വന്ന ലേഖനങ്ങളാണ്. സത്യത്തില്‍ ഹജ്ജിന്റെ മഹത്വം അത് ചെയ്യുന്ന ആളുകളുടെ വര്‍ദ്ധനവല്ല. അതിനാല്‍ ശബരിമലയിലോ കുംബമേളയിലോ ആണ് കൂടുതല്‍ ആളുകളെങ്കില്‍ അതിനോട് മത്സരിക്കണമെന്ന് ആര്‍ക്കും ഒരു താല്‍പര്യവും ഇല്ല. 

പക്ഷെ ഒന്നുണ്ട്. ...

ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍നിന്നും ഓരോ സമയം ഒരിടത്ത് ഒരുമിച്ച് കൂടി ഒരേ പ്രാര്‍ഥന ഒരേ ഭാഷയില്‍ ഒരേ വേഷത്തില്‍ നടത്തുന്ന ആരാധനാകര്‍മം ഇസ്ലാമിലെ ഹജ്ജല്ലാതെ മറ്റൊന്നും ഇല്ല. 
ഇസ്ലാമിലെ ആരാധനകളൊക്കെ ഇങ്ങനെ തന്നെയാണ്. നമസ്കാരം ഒരേ ദിശയിലേക്ക് തിരിഞ്ഞ് ഒരേ ഭാഷയില്‍ ഓരേ പ്രാര്‍ഥന ഓരേ രൂപത്തില്‍ ചെയ്യുന്നതാണ്. 

ലോകമാസകലമുള്ള മുസ്ലിംകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷക്കുന്നു. അതും ഓരേ മാസത്തില്‍. അതാണ് ഇസ്ലാമിലെ വ്രതം. 

സകാത്ത് എന്ന ആരാധനാകര്‍മത്തിന്റെ നടത്തിപ്പിലും അതുല്യമായ ഈ ഐക്യം കാണാം. 

ശഹാദത്ത് എന്ന ആദ്യത്തെ കര്‍മത്തിലും ഉണ്ട് ഈ അതുല്യത. അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ വഅശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാഹ് എന്ന പ്രഖ്യാപനത്തോടെയാണ് ഒരാള്‍ മുസ്ലിമാകുന്നത്. അത് ഉച്ചരിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതിന്റെ പേരാണ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം. 

ആരാധനകളിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര ഊതിപ്പെരുപ്പിച്ചാലും പ്രയാഗികമായി നേരിയ അന്തരമേ ഉള്ളൂ എന്ന് കാണാം.

post courtesy : Abdul Latheef CK

മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക

മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക
``````````````````````````````````````````````````````````````
കൊല്ലം: പതിറ്റാണ്ടിലതികമായി ഭരണകൂടഭീകരതയാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെമര്ധിധ ജനതതിയുടെ സമരനായകനും,പിഡിപി ചെയർമാനുമായ ജനാബ്:അബ്ദുൾനാസർ മഅദനിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ പൊന്നോമന മക്കളായ ഉമർമുക്താരും,സലാഹുദ്ധീൻഅയ്യൂബിയും ഒക്ടോബർ ഇരുപത്തിഎട്ടാം തിയ്യതി തിരുവനന്തപുരത്ത് സെക്രട്ടറിയേട്ടിനു മുന്നില്നടത്തുന്ന ഉപവാസസമരത്തിനു പിഡിപിയുടെ പരിപൂർണ്ണമായ പിന്തുണയും,ഐക്ക്യധാർഡ്യവും ഉറപ്പാക്കുന്നതിലേക്കായി പാര്ട്ടിയുടെ മുഴുവൻഘടഘങ്ങളും,നേതാക്കളും,പ്രവര്ത്തകരും അടിയന്തിരമായി രംഗത്തിരങ്ങണമെന്നും, പരമാവതി പ്രവര്ത്തകരും അനുഭാവികളും എത്തിചേരുന്നതിനും പ്രതേശങ്ങളിൽ ആവ്ശ്യാനുസരണമായ പ്രജാരണ പ്രവർത്തനങ്ങൾ നല്കുന്നതിനും ശ്രദ്ധാപൂര്‍വമായ ഇടപെടലുകൾ അതാതു കമ്മിറ്റികളിൽ നിന്നുണ്ടാകണമെന്നും പാര്ട്ടി സെൻട്രൽആക്ഷൻകമ്മിറ്റിക്കു വേണ്ടി അറിയിക്കുന്നു.

സാബുകൊട്ടാരക്കര
സങ്കടനാകാര്യ ജെനറൽ സെക്രട്ടറി 
പിഡിപി

link

Related Posts Plugin for WordPress, Blogger...