posted by Ummer Kuttippuram
പണ്ടൊക്കെ ഈ ചൊല്ല്
"എലി എത്ര കരഞ്ഞിട്ടെന്ത പൂച്ച കടി വിടണ്ടേ "
എന്നായിരുന്നു കാലം മാറി മഹാത്മ ഗാന്ധി വിഭാവനം ചെയ്ത ആ സങ്ങല്പ്പങ്ങളും മാറി ,നമ്മുടെ ഭാരതം അഖണ്ടമെന്നും നാനാത്വതത്തിൽ ഏകത്വം എന്നും പറഞ്ഞിരുന്ന ആ ചിന്താഗതിയും മാറി കോടതി വിധികൾ ന്യായവും നീതിയും നിയമവും നോക്കി പറഞ്ഞിരുന്ന കാലത്തിനും മാറ്റം വന്നു ,ആണെന്നോ പെണ്ണെന്നോ വിളിക്കാൻ പറ്റാത്ത വിധം നിയമ വിധി കർത്താവും മാറി നിയമ പുസ്തകം മാളത്തിൽ ഒളിപ്പിച്ചു വെച്ച് ഭരിക്കുന്നവന്റെ ഇങ്ങിതത്തിനു കാത്തു നില്ക്കുന്ന ഗതികെടിലേക്ക് നമ്മുടെ നിയമ സംവിധാനങ്ങളും മാറി ,അല്ലെങ്കിൽ അബ്ദുന്നാസർ മദനിക്ക് ഈ ഗതി വരുമോ ? ഭരിക്കുന്നവന്റെ ആസനം തലോടിയായി കോടതി മാറുമോ ? മദനിക്ക് ജാമ്യം നല്കാതിരിക്കാനുള്ള കാരണം എങ്കിലും വിവരിക്കാൻ നിയമ പീഠം എന്ത് കൊണ്ട് തയ്യാറാവുന്നില്ല ? വാദങ്ങൾ നിരത്തി രണ്ടു വിഭാഗവും അവസാനിപ്പിച്ചു കഴിഞ്ഞാൽ മീൻ മുരിക്കുന്നിടത്ത് പൂച്ച ഇരിക്കുന്ന പോലെ ഇരിക്കുന്ന ഈ അവസ്ഥക്ക് എങ്കിലും ഒരു മാറ്റം ഉണ്ടാവില്ലേ ഞങ്ങൾ ഈ ഭാരതത്തിലെ പാസ്സ്പോര്ട്ടും അധാര് കാർഡും ഉള്ള ജനങ്ങള് തന്നെയാണ് , അമേരിക്ക ഉണ്ടാക്കുന്ന കെന്റക്കി ചിക്കനല്ല ഞങ്ങൾ തിന്നുന്നത് ഈ ഭാരത മണ്ണിൽ ഉണ്ടാക്കി എടുക്കുന്ന നല്ല അരി ഭക്ഷണമാണ് കഴിക്കുന്നത് എന്ന് പറയാനെങ്കിലും ഒന്ന് ശ്രമിച്ചോട്ടെ ! അധികാരം ഇല്ലെന്നു കരുതി ലക്ഷ കണക്കിന് വരുന്ന ജനതയെ വിഡ്ഢി വേഷം കെട്ടിക്കുന്ന സമീപനത്തിനെതിരെ മതേതര കൂട്ടായ്മ ഉയര്ന്നു വരട്ടെ ! സോഷ്യൽ നെറ്റ് വർക്ക് സമരത്തിന് രൂപം കൊടുക്കാൻ തയ്യാറുള്ളവർ താഴെ പേരും ഫോണ്‍ നമ്പറും സ്ഥലവും അറിയിക്കുക