തത്വത്തിൽ പറയുകയാണെങ്കിൽ ഒരു കരണത്തടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കണമെന്നാണ് വേദ പുസ്തകം പറയുന്നത്.. പക്ഷെ ഇതിപ്പോ ആരും ഇങ്ങോട്ട് അടിച്ചില്ലെങ്കിലും അങ്ങോട്ട് അടിച്ച് നെരപ്പാക്കുക എന്ന നിലപാടാണ് പല ക്രൈസ്തവ മാനേജ്മെന്റുകളിലും ഇപ്പോൾ നടപ്പിലാക്കുന്നത് !
എന്തിന്.. സ്വന്തം ബൈബിളിൽ വരെ സ്ത്രീകൾ തല മറക്കണമെന്ന് കർശനമായി പറയുംബോൾ പോലും അന്യമതസ്തർക്ക് അതേ അവകാശം വച്ചു പൊറുപ്പിക്കാൻ തയ്യാറാവാത്ത വിധം വിരോധാഭാസം എങ്ങനെ ഇവരുടെ പ്രവർത്തനങ്ങളിൽ കടന്നു കൂടി എന്നത് പഠന വിധേയമാക്കേണ്ട ഒരു വിഷയമാണ് !
ഇവിടെ മറ്റു സമുദായക്കാർ നടത്തുന്ന ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അവിടെയൊന്നും ഇത്തരത്തിലുള്ള അവകാശ നിഷേധങ്ങൾ എന്ത് കൊണ്ട് അരങ്ങേറുന്നില്ല ? യദ്ധാർതത്തിൽ ഇതൊക്കെ മിഷണറി പ്രവർത്തനത്തിന്റെ ഭാഗം മാത്രമല്ലേ ?
ഞാൻ നഴ്സറി പഠിച്ചത് ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആയിരുന്നു.. അവിടെ പ്രാർത്ഥനാ സമയമായാൽ എല്ലാവnരും ഒരുപോലെ പള്ളിയിൽ ഹാജറാവണം.. എന്നിട്ട് അവിടെ നിന്ന് പ്രാർത്ഥിക്കുകയും വേണം.. ചെറുപ്രായത്തിൽ വകതിരിവില്ലാത്ത എന്നോട് കൈ കൂപ്പി പ്രാർത്ഥിക്കാൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. പള്ളിയിൽ.. യേശുവിന്റെ പ്രതിമയാണോ ഇനി കന്യാമറിയത്തിന്റെ പ്രതിമയാണോ അവിടെ ഉണ്ടായത് എന്നു പോലും ഓർമ്മയില്ല..
മുസ്ലീം വിശ്വാസപ്രകാരം കൊടിയപാപമാണ് അവരെ കൊണ്ട് ചെയ്യിക്കുന്നത് ! ഇത് ബോധപൂർവം ഒരാൾ ചെയ്താൽ പിന്നെ അയാൾ ഒരു മുസ്ലീം അല്ലാതെ തന്നെ ആയിത്തീരും !
അതൊന്നും തിരിച്ചറിയാനുള്ള പ്രായം അന്നായിട്ടില്ലല്ലോ.. ഇതുപോലെ പല തരത്തിലുള്ള പ്രലോഭനങ്ങളും നിയന്ത്രണങ്ങളും ഇന്നും നടക്കുന്നുണ്ടാകും.. മുസ്ലീം സ്ത്രീകളുടെ വിശ്വാസത്തിന്റെ ഭാഗവും അവർക്ക് നിർബന്ധവുമായ തല മറക്കാനുള്ള അവകാശം നിഷേധിക്കുന്നതും ഈ മിഷനറി പ്രവർത്തനത്തിന്റെ ഭാഗമല്ലാതെ മറ്റെന്താണ് ? മറ്റു മതസ്ഥരെ അവരുടെ മതാചാരങ്ങളിൽ അവർക്ക് തന്നെ ഒരുതരം അപകർഷതാ ബോധം സൃഷ്ടിച്ചെടുക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയുണ്ടോ ?
മത പ്രചരണവും പ്രവർത്തനങ്ങളുമെല്ലാം നമ്മുടെ നാട്ടിലെ ഏതൊരു പൗരന്റെയും അവകാശമാണ്, പക്ഷെ അത് ഇതുപോലുള്ള തല തിരിഞ്ഞ വഴിയിലൂടെ എത്രകാലം കൊണ്ടുപോകാനാണ് ഇവർ ഉദ്ദേശിക്കുന്നത് ?
മുംസ്ലീം മാനേജ്മെന്റ് സ്കൂളുകളിൽ എല്ലാ മതസ്ഥരും നമസ്കാര സമയത്ത് പള്ളിയിൽ വന്ന് നമസ്കരിക്കണം എന്ന വല്ല നിയമവും ഉണ്ടാക്കിയാൽ ഇവിടെ കലാപ ഭൂമിയാകും ! പക്ഷെ ഇതിലും കർശനമായ പല നിയമങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റ് ചെയ്യുംബോൾ എന്ത് കൊണ്ട് അത് ഒരു ചർച്ചാ വിഷയം പോലുമാകുന്നില്ല ??
ഇനി മുസ്ലീം സമുദായത്തോടുള്ള ഒരു അപേക്ഷ.. ദയവു ചെയ്ത് നിങ്ങളുടെ മക്കളെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ അയക്കരുത് ! നാട്ടിൽ വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടെങ്കിൽ അവരെ അവിടെ ചേർക്കുക ! എന്തിനാണ് വെറുതേ ഈ അധിക്ഷേപങ്ങൾ വാങ്ങികൂട്ടുന്നത്