Search the blog

Custom Search

നമ്മള്‍ക്ക്‌ നഷ്ടമായത് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നഷ്ടമാവാതിരിക്കാന്‍ ......

                                           

നമ്മുടെ ഉമ്മത്ത് മുജാഹിദും സുന്നിയും എസ് കെ യും ഇ കെ യും ആയി മാറിയപ്പോള്‍ നമ്മള്‍ക്ക്‌ നഷ്ടമായത് ഈ രീതിയില്‍ ഉള്ള പ്രഭാഷണങ്ങള്‍ ആണ് . ഇതുപോലെ നമ്മളെ ചെറുത്‌ മുതല്‍ പഠിപ്പിച്ചു എങ്കില്‍ നമ്മളൊക്കെ ഇന്ന് എത്ര മനോഹരമായി ഖുറാന്‍ പാരായണം ചെയ്തേനെ. പക്ഷെ പരീക്ഷ ജയിപ്പിക്കാന്‍ വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയില്‍ ആണ് അധിക മദ്രസകളും ഇന്ന് കേരളത്തില്‍ ഉള്ളത്. അല്ല എങ്കില്‍ തങ്ങള്‍ പിന്തുടര്‍ന്ന് പോരുന്ന സംഘടനക്ക് വേണ്ടി കോടി പിടിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരക്കാനുള്ള ഒരു വേദി .... ശ്രദ്ധിക്കുക നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഇതേ ഗതി വരുത്താതിരിക്കുക.... 

ചുവപ്പിന്റെ മക്കള്‍ കാവിയിലേക്ക് ചേക്കേറുമ്പോള്‍ സന്തോഷിക്കാന്‍ ചില കാര്യങ്ങള്‍

ഒളിച്ചിരുന്ന് ആക്രമിക്കുന്ന ശത്രുവിനെക്കള്‍ നേരിട്ട് വരുന്ന ശത്രുവിനെ നേരിടാനാണ് എളുപ്പം. അതിനുള്ള വഴി എന്നോണം ആണ് കണ്ണൂരില്‍ ഇന്നലെ നടന്ന ചുവപ്പിന്റെ മക്കളുടെ കാവിവല്കരണം. ശരീരം മാത്രമേ മാറുന്നുള്ളൂ മനസ്സ് പണ്ടേ സന്ഘിയോടു ചേര്‍ന്നുള്ളതാണ് എന്ന് പലക്കുറി തെളിയിച്ചതാണ്. കമ്മ്യൂണിസത്തിന്റെ മറയിലിരുന്നു ഇസ്ലാമിനെതിരെയും ഇതര സാധാരണ മനുഷ്യര്‍ക്കിടയിലും കുത്തിത്തിരിപ്പും കലാപവും ഉണ്ടാക്കികൊണ്ടിരുന്ന ഇവര്‍ ഇപ്പോള്‍ മുഖം മൂടി മാറ്റി വച്ച് വന്നിരിക്കുന്നു. " അതെ ഞങ്ങള്‍ നിങ്ങള്ക്ക് എതിരാണ് " എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ. ഫസല്‍ സാഹിബിനെ കൊന്നിട്ട് അത് ഞങ്ങളല്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌കാര്‍ കൈ കഴുകിയതും അത് പിന്നീട് അവരുടെ തന്നെ നേര്‍ക്ക്‌ തന്നെ വന്നപ്പോള്‍ എല്ലാരും ഞെട്ടിയതാണ്. പക്ഷെ ഇന്ന് സമൂഹത്തിനു മനസ്സിലായിരിക്കുന്നു ശുക്കൂറിനെ കൊന്ന ആ കമ്മ്യൂണിസം കയ്യാളിയിരുന്നതു സന്ഘിന്റെ പണിയാളികള്‍ ആണെന്ന്. അതിനു പിന്നില്‍ കലാപം ശ്രുഷ്ടിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നും . ഫസലും ഷുക്കൂറും മാത്രമല്ല ഇങ്ങനെ ഒരുപാടു ചെറുപ്പക്കാര്‍ ഈ മുഖം മൂടി ഇട്ട ചെന്നായ്ക്കളുടെ കത്തിക്ക് ഇരയായിടുണ്ട്. 
പണ്ട് സ്വന്തന്ത്ര്യ പോരാട്ട കാലത്തും ഇതുപോലെ ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ടവരാണ് സംഘപരിവാര്‍ നരഭോജികള്‍. സമര സേനാനികളുടെ കൂടെ കൂടി അവരുടെ ആളാണെന്ന് തോന്നിപിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടീഷ്‌ സൈന്യത്തിന് ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ഇവരുടെ പൂര്‍വികരായ ഗോള്വര്‍ക്കാര്‍ സവര്‍ക്കര്‍ മാരെ ഇന്ന് നമ്മള്‍ ഇവിടെ വീണ്ടും കണ്ടു എന്ന് മാത്രമേ കണ്ണൂരില്‍ നടക്കുന്നത്. 

സംഘപരിവാര്‍ ഭീകരര്‍ക്കെതിരെ പോരാട്ട വഴിയില്‍ ഉള്ള സഹോധരന്മാര്‍ക്ക് ഇവരുടെ ഈ കാലുമാറ്റം സഹായിക്കുകയെ ഉള്ളു എന്നത് തീര്‍ച്ച. കാരണം മുകളില്‍ നേരത്തെ പറഞ്ഞ പോലെ ഒളിച്ചിരുന്ന് ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മറപറ്റി നടക്കുന്ന  സന്ഘികളെക്കാള്‍ നേരിടാന്‍ എളുപ്പം നേര്‍ക്ക്‌ നേരെ വരുന്ന ഈ സന്ഘി കൂട്ടങ്ങളെ ആണ്. മറ്റേതു കണ്ടെത്തി പ്രതിരോധിക്കേണ്ടി വരും. പക്ഷെ ഇത് നേര്‍ക് നേരെ പ്രതിരോധിക്കാം . 

ബി ജെ പി യുടെയും മോഡിയുടെയും മോഡി കുറച്ചു കൊണ്ട് ഇലക്ഷന്‍ റിസള്‍ട്ട്

 ബീഹാറില്‍ ആര്‍ജെഡി- ജെഡിയു- കോണ്‍ഗ്രസ് സഖ്യത്തിനു നേട്ടം. പത്തില്‍ മൂന്നുസീറ്റുകള്‍ മാത്രമാണ് ബിജെപിക്കു നേടാനായത്. ബീഹാറടക്കം നാലുസംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ പത്തും കര്‍ണാടകത്തിലും മധ്യപ്രദേശിലും മൂന്നും പഞ്ചാബില്‍ രണ്ടും സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയില്‍നിന്നാണ് ബെല്ലാരി റൂറല്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

ബിഹാറിലെ ഹാജിപൂരില്‍ ബിജെപിയുടെ അവിതേഷ് സിങ്ങും ചാപ്രയില്‍ ആര്‍ജെഡിയുടെ രണ്‍ധീര്‍ സിങ്ങും ജാലേയില്‍ ജെഡിയുവിന്റെ ഋഷി മിശ്രയും വിജയിച്ചു. മൊഹാനിയയില്‍ ബിജെപിയിലെ നിരഞ്ജന്‍ റാമും ബാന്‍കയില്‍ ബിജെപിയിലെ രാം നാരായണന്‍ മണ്ഡലും വിജയിച്ചു. പഞ്ചാബിലെ തല്‍വണ്ടി സാബോയില്‍ അകാലിദളിലെ ജീത് മൊഹീന്ദര്‍ വിജയിച്ചു. മധ്യപ്രദേശില്‍ രണ്ട് സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

പശുവിനെ ദേശീയ മൃഗമാക്കുമ്പോള്‍ ...

posted in Facebook by
Abdul Latheef CK

പശുവിനെ ദേശീയ മൃഗമാക്കണം എന്ന നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടാല്‍ - ബി.ജെ.പി ഭരിക്കുമ്പോള്‍ അതിന് തടസ്സമൊന്നും കാണുന്നില്ല - എന്തൊക്കെ പുകിലുകളാണ് ഉണ്ടാവുക എന്ന് പലരും ഭാവനയില്‍ കണ്ടുതുടങ്ങി. അതിനെക്കുറിച്ച് ഒന്ന് വിശദമായി ചര്‍ച ചെയ്തുകൂടെ. ഏതായാലും പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം ഒരു ഹിന്ദു സഹാദരന്‍ ചൂണ്ടിക്കാണിച്ചത്. ഇതുവരെ ഗോമാതാവ് എന്ന് വിളിച്ചുവന്ന പശുവിനെ ഇനി മൃഗം.. മൃഗം എന്ന് പരാമര്‍ശിക്കേണ്ടിവരും എന്നതാണ്. പിന്നെ എന്തൊക്കെ മാറ്റമാണ് ഉണ്ടാവുക എന്നറിയില്ല. പാലുകുടിക്കാന്‍ പറ്റുമോ എന്നറിയില്ല. ഏതായാലും അറുക്കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ പിന്നെ പതിനായിരങ്ങള്‍ നല്‍കി ആരും പശുവിനെ വാങ്ങില്ല. പാല് നില്‍ക്കുമ്പോള്‍ ഇറച്ചിക്ക് നല്‍കാമല്ലോ എന്ന് കരുതിയാണ് മിക്കവരും ഇപ്പോള്‍ വളര്‍ത്തുന്നത്. അപൂര്‍വം ചിലര്‍ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. അങ്ങനെ രോഗം വന്ന് വളരെ ദീനമായ വിധം അത് ചത്തുപോകുന്നു. ഏതായാലും പശുവിനെ സംബന്ധിച്ച് നല്ല നാളുകളല്ല വരാന്‍ പോകുന്നത്. മിക്കവാറും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവയുടെ സ്ഥാനം കൂടി പശു കയ്യേറുമോ എന്നതാണ് ഞാന്‍ ആശങ്കിക്കുന്നത്.

നിങ്ങള്‍ ഈ പ്രഭാഷണം കേട്ടിടുണ്ടോ ??? ഇല്ലേല്‍ നിങ്ങള്ക്ക് വലിയ നഷ്ടമാണ്.. തീര്‍ച്ച


ശശികലയെ പോലുള്ളവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി .... യാഥാര്‍ത്ഥ്യം ഇത്രയ്ക്ക് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ മറ്റു ഏതു സംഘടനയുടെ ആളുകള്‍ക്ക് സാധിക്കും..... മാഷാ അല്ലാഹ്.....

link

Related Posts Plugin for WordPress, Blogger...