കേരളത്തിലെ എല്ലാ മാധ്യമസുഹൃത്തുക്കളും അറിയുന്നതിന്,
ഇറാഖില്‍ അകപ്പെട്ടുകിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണ്. ഇപ്പോള്‍ അവരില്‍ ഒരാളുമായി സംസാരിച്ചിരുന്നു. നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടെന്നും ഇത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെ് അവരുടെ സ്ഥിതി വഷളാക്കരുത്. അവര്‍ക്ക് എല്ലാ പരിചരണങ്ങളും ഭക്ഷണവും എല്ലാം യഥാസമയം എത്തിക്കുന്നുണ്ട് വിമതര്‍. അവര്‍ക്ക് ഒരു ഉപദ്രവും ഉണ്ടാകില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരിക്കുന്നതായി സംസാരിച്ച നഴ്സ് അറിയിച്ചു. എന്നും, ദയവുചെയ്ത് ഇത് ഉടനടി നിര്‍ത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കുവേണ്ടി പരതിനടക്കുന്ന എല്ലാ മാധ്യമസുഹൃത്തുക്കളും ദയവു ചെയ്ത് കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച
ഒരിക്കല്‍ക്കൂടി മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്കൂപ്പുകളല്ല ആ നഴ്സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മലയാളികള്‍ക്കും ആവശ്യം. അവരുടെ സുരക്ഷയാണ്. അതിനെ ഹനിക്കുന്ന ഒന്നും ചെയ്യാതിരിക്കുക.
നിങ്ങളുടെ പരിചയത്തിലുള്ള മാധ്യമസുഹൃത്തുക്കള്‍ക്ക് ഈ വിവരം ഷെയര്‍ ചെയ്യുക.
------------------------------
ഇനി ഇന്ന് മാധമങ്ങളില്‍ വന്ന വാര്‍ത്തകളും ശ്രദ്ധിക്കുക.. നേഴ്സുമാര്‍ തങ്ങുന്ന ആശുപത്രി ഇറാക്കി സൈന്യം ആക്രമിക്കുന്ന സൂചന കിട്ടിയ "ഭീകരര്‍" അവരുടെ സുരക്ഷക്ക് വേണ്ടി ഭൂകര്‍ഭ അറകളിലേക്ക് മാറ്റി. പിന്നീട് അവരെ അവിടെ നിന്നും ഒഴിപ്പിച്ച് നെഴ്സുമാരെ വാഹനത്തില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു.. പുറപ്പെടുന്നതിനു മുന്പ് ഇറാക്കി സൈന്യം ആശുപത്രി ആക്രമിച്ചതില്‍ ചെറിയ പരിക്ക് ചിലര്‍ക്ക് പറ്റുന്നു. .
നോമ്പിന്റെ മാസമായിട്ടും യാത്രയില്‍ അവര്‍ക്ക് വേണ്ട ഭക്ഷണവും ജൂസും എല്ലാം കൊടുക്കുന്നു. സുരക്ഷക്കായി അവരുടെ വാഹനത്തിനു അകമ്പടിയായി ആയുധം ഏന്തിയ ഒരു വാഹനവും പോകുന്നു. അവസാനം കരമാര്‍ഗ്ഗം യാത്ര ചെയ്ത് ഇപ്പോള്‍ എയര്‍ പോര്‍ട്ടിലേക്കും എത്തിക്കുന്നു.
ഒരു ചുക്കും ചെയ്യാത്ത നമ്മുടെ സര്‍ക്കാരിന്റെ ഇമേജ് നന്നാക്കാനും വിമതരെ ഒന്നുകൂടെ "ഭീകരര്‍" ആക്കാനും ഉള്ള ശ്രമത്തില്‍ നാട്ടിലെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഉണ്ടാക്കിയ ഭീകര തലക്കെട്ടുകള്‍ ഇപ്പോള്‍ അന്യനാട്ടില്‍ ഉള്ള നെഴ്സുമാരെ തന്നെ ബാധിക്കുന്നു !
മേജര്‍ രവിയുടെ പടങ്ങള്‍ കാണാത്ത "ഭീകരര്‍" ആയത് കൊണ്ട് മാധ്യമങ്ങള്‍ക്ക് വേണ്ട മസാല കിട്ടിയില്ല. അതുകൊണ്ട് കൂടുതല്‍ എഴുതി പേടിപ്പിക്കാനുള്ള വകുപ്പും കിട്ടിയില്ല. പക്ഷെ ദയവു ചെയ്ത് നിങ്ങള്‍ രക്ഷിചില്ലെങ്കിലും ആ നിരപരാധികളുടെ ജീവിതം അപകടത്തില്‍ ആക്കരുത് !!