ചിറ്റിലപ്പിള്ളി ... സ്വന്തം വൃക്ക ദാനം ചെയ്ത നല്ല ഒരു മനുഷ്യന്‍.. വിജയം എന്നും കൂടപ്പിറപ്പായ ഒരു ബിസിനസ്സ് മാന്‍ .. വി - ഗാര്‍ഡും വീഗാ ലാന്‍ഡും തുടങ്ങി അനവധി നിരവധി സ്ഥാപനങ്ങള്‍. കോടീശ്വരന്‍. പക്ഷെ ഈ ഇടെ ആയി ഇദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ എന്തോ ഒരു വിമ്മിഷ്ടം തോനുന്നു. പണം വച്ച് കളിക്കുന്ന...അല്ലേല്‍ പണം വച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു. കാരണം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തിയ ഒരു വനിതക്ക് 5 ലക്ഷം രൂപ !!! സമര പോരാട്ടത്തില്‍ നിലയുറപ്പിച്ച ജസീറക്കും പ്രഖ്യാപിച്ചു 5ലക്ഷം. ജസീറ വേണ്ട എന്ന് പറഞ്ഞു കിട്ടിയപ്പോയേക്ക് അത് "തലോല"ത്തിനു കൊടുത്തു. എല്ലാം കണ്ടപ്പോള്‍ അര്‍ദ്ധ രാത്രിക്ക് കുട പിടിക്കുന്ന ഒരാളെ പോലെ തോന്നിപ്പോവുന്നു.
കുഞ്ഞുങ്ങളുടെ ഭാവിയെ ഓര്‍ത്താണ് പണം നല്‍കുന്നതെന്ന് പറയുന്ന ചിറ്റിലപ്പിള്ളിക്ക് ആ കുഞ്ഞുങ്ങളോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ന് കൊച്ചിയിലെ വെയില്‍ച്ചൂടും അസഹനീയമായ കൊതുക് കടിയും കുഞ്ഞുങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരില്ലായിരുന്നു.നിങ്ങള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷത്തിന്‍െറ വിലയോ മൂല്യമോ ആ കുഞ്ഞുങ്ങള്‍ക്ക് അറിയില്ല.ഡല്‍ഹിയിലെ ത
ണുപ്പും കൊച്ചിയിലെ ചൂടും കൊതുകും ഒന്നുമില്ലാതെ ആ കുഞ്ഞുങ്ങള്‍ ഒരു ദിവസം നേരത്തെയെങ്കിലും വീടിനകത്ത് സ്വസ്ഥമായി ഉറങ്ങട്ടെ.രാവിലെ ഏണീറ്റ് കൂട്ടുകാരോടൊപ്പം സ്കൂളില്‍ പോകട്ടെ. ഇനിയെങ്കിലും ആ കുഞ്ഞുങ്ങള്‍ മഞ്ഞും വെയിലും കൊള്ളാതിരിക്കട്ടെ..