മുസഫര്‍ നഗര്‍ കലാപത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാക്കളെ ഐ.എസ്.ഐ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ കിരീടാവകാശി രാഹുല്‍ജി മൊഴിഞ്ഞിരിക്കുന്നു.
ഒന്നേ പറയാനുള്ളു... ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഞങ്ങളെ സഹായിച്ചില്ലെങ്കിലും ദയവ് ചെയ്ത് ഞങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യരുത്. മുസ്‌ലിംകള്‍ മുഴുവന്‍ ഐ.എസ്.ഐക്ക് വിടുപണിയെടുക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന താങ്കളുടെ ദുസ്സൂചന രാജ്യത്തിന്റെ ശത്രുക്കളെ മാത്രമേ സഹായിക്കൂ.
സ്വാതന്ത്ര്യ ഭാരതത്തിനു വേണ്ടി പടപൊരുതിയ മുസ്ലിംകളെ താങ്കള്‍ അറിയില്ലെങ്കില്‍ പൂര്‍വികര്‍ പറഞ്ഞു തരും. അപ്പോള്‍ മനസ്സിലാകും ഇന്ത്യയിലെ മുസ്ലിമിന് ഇന്ത്യയോടുള്ള കൂറും സ്നേഹവും. സ്വന്തം രാജ്യതിനു വേണ്ടി പടപൊരുതിയ ധീര പോരാളികള്‍ അന്ന് മതം സംസാരിച്ചിരുന്നില്ല. അത് ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കുകയും ഇല്ല...