നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog

Custom Search
ആയുധക്കടത്ത് : അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം
തൂത്തുക്കുടിയില്‍ ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായ എം.വി. സീമാന്‍ ഗാര്‍ഡ് ഒഹായോ എന്ന അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന്. കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുപറയുന്നതിന് അധികൃതര്‍ തയ്യാറാവാത്തത് സര്‍ക്കാരിനുമേല്‍ കടുത്ത അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ആയുധവ്യാപാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡ്വന്റ്‌ഫോര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയുടേതാണു കപ്പല്‍ എന്നാണ് റിപോര്‍ട്ട്. രേഖകളില്ലാത്ത നിരവധി അത്യാധുനിക തോക്കുകളും വെടിക്കോപ്പുകളും കപ്പലില്‍നിന്നു കണ്ടെത്തിയിരുന്നു. ഒമ്പത് ഇന്ത്യക്കാരുള്‍പ്പെടെ 10 നാവികരെയും 25 ഗാര്‍ഡുകളെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ ജലാതിര്‍ത്തിക്കകത്തു ദിവസങ്ങളോളം സംശയകരമായ സാഹചര്യത്തില്‍ കപ്പല്‍ ചുറ്റിസഞ്ചരിച്ചത് ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ തീരസുരക്ഷാ പദ്ധതിയുടെ വിശ്വാസ്യതയെക്കൂടിയാണു സംഭവം ചോദ്യംചെയ്യുന്നത്.
കൂടംകുളം ആണവോര്‍ജ പദ്ധതി, ക്രയോജനിക് റോക്കറ്റ് പ്ലാന്റ് തുടങ്ങി തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ഉള്ള പ്രദേശത്താണു കപ്പല്‍ കണ്ടെത്തിയത്. അനധികൃത ആയുധക്കടത്തിലും ചാരവൃത്തിയിലും ഏര്‍പ്പെട്ടിട്ടുള്ള നിരവധി അമേരിക്കന്‍ കമ്പനികളുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒന്നിലധികം ഏജന്‍സികളടങ്ങിയ സംഘത്തെ നിയോഗിക്കണം. സുരക്ഷാ പാളിച്ചയ്ക്കുത്തരവാദികളായവര്‍കെതിരേ നടപടി സ്വീകരിക്കുകയും ജനങ്ങള്‍ക്കു മുന്നില്‍ യാഥാര്‍ഥ്യം വ്യക്തമാക്കുകയും ചെയ്യണം. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ അടിയറവ് പറയരുത് .
കാരണം മറയുന്ന കാവി പത്രം
പത്രം ആണേല്‍ ഇങ്ങനെ ആവണം. ഒരു മതക്കാരെ മാത്രം ഫോക്കസ് ചെയ്തിട്ട് അവര്‍കെതിരെ നീങ്ങുക .... വേറൊരു മതത്തില്‍ പെട്ട ഒരാള്‍ എന്ത് ചെയ്താലും അതിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രത. എന്ത് പറഞ്ഞാലും ആവിഷ്കാര സ്വാതന്ത്യ്രം അവര്‍ക്കും ഉണ്ടല്ലോ അല്ലെ... ബട്ട് ഇതൊരു മറ്റെടത്തെ ആവിഷ്കാരം ആയിപോയി. ആ സുടാപ്പി പത്രം പൂട്ടികാനുള്ള നോട്ടീസ് ന്റെ ഒരു കോപ്പി എങ്കിലും ഇവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ജനം ആ നീക്കത്തെ അനുകൂലിച്ചു ആ കാര്യം ഏറ്റെടുത്തു നിര്‍വഹിക്കുമായിരുന്നു. പക്ഷെ അതിനുള്ള ആര്‍ജവം ഈ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇല്ല. അങ്ങനെയണേല്‍ കേരളത്തില്‍ നടക്കുന്ന എല്ലാ ഫിത്നയും ഇല്ലാതാകും.
പോപ്പുലര്‍ ഫ്രണ്ട് നിരോധനം - ഗിരീഷ് ബാബുവിന്റെ ഹരജി കോടതി തള്ളി

മുസ്ലിം മതമൗലികവാദികള്‍ ഉള്‍പ്പെട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഡി.ജി.പി, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രസിഡന്റ് വി പി നാസറുദ്ദീന്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രറട്ടറി എം കെ മനോജ്കുമാര്‍, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി 2010 ജൂലൈയില്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.
പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയെ അവഹേളിച്ച സങ്കി ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷണത്തില്‍
പ്രശസത മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും \ആയ അരുന്ധതി റോയ് യെ അപമാനിച്ച പോസ്റ്റ് ഇട്ട സങ്കപരിവാറിനു വിടുപണി എടുക്കുന്ന ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷണത്തില്‍. ഒരു തെളിവും ഇല്ലാത്ത അസത്യമായ വാര്‍ത്തകള്‍ ഇവരെ പറ്റി പറഞ്ഞു പരത്തുന്ന ഈ അക്കൗണ്ടന്റെ ലക്‌ഷ്യം മോഡിയെ അനുകൂലിക്കുക എന്നത് മാത്രം ആണ്. അതിനു വേണ്ടി ഒരു സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാതെ തികച്ചും വൃത്തികെട്ട വാക്കുകള്‍ കൊണ്ടുള്ള പോസ്റ്റും അതിനു താഴെ സങ്കികളുടെ അശ്ലീലമായ കമെന്റുകളും കൊണ്ട് അവരുടെ വൈകൃതമായ മുഖം കൂടുതല്‍ വ്യക്തമാകുന്നു. മോഡിക്കെതിരെ സംസാരിച്ചു എന്ന ഒറ്റ കാര്യമാണ് സങ്കികളെ അരുന്ധതിക്ക് എതിരെ തിരിയാന്‍ കാരണം ആക്കിയത്. സത്യത്തിനു വേണ്ടി നില നില്‍കുന്ന എല്ലാരേയും ഇല്ലാതാക്കുക എന്നതാണ് ഈ ഫാസിസ്റ്റ് ശക്തികളുടെ സ്ഥിരം പണി.
ഏതു മതത്തിലും സ്ത്രീയെ ബഹുമാനിക്കാന്‍ മാത്രമാണ് പറഞ്ഞത്. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പികുമ്പോള്‍ ഈ സങ്കികളുടെ ഹിന്ദുത്വം സ്ത്രീയുടെ മാന്യത ഹനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതു ആണെന്ന് ഈ പിതൃശൂന്യവും സത്യത്തിനു നിരക്കാത്തതും ആയതും ഒരു അടിസ്ഥാനവും ഇല്ലാത്ത പോസ്റ്റ് കൊണ്ടാല്‍ മനസ്സിലാകും. ഈ പേജില്‍ പോയാല്‍ കൂടുതല്‍ വൃത്തികെട്ട പോസ്റ്റുകള്‍ കാണാന്‍ സാധിക്കും. പ്രതിഷേധിക്കുക സഹോദരന്മാരെ ......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)