Search the blog

Custom Search

തേജസ്‌ പത്രത്തെ പൂട്ടിക്കാന്‍ 10 കാരണങ്ങള്‍ - ???

തേജസ് ദിനപത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കുവാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് സര്‍ക്കാര്‍ തിട്ടൂരം നല്‍കിയെന്ന വാര്‍ത്ത കണ്ടപ്പോള്‍ ശരിക്കും എനിക്ക് ചിരിക്കാനാണ് തോന്നിയത്. ദേശവിരുദ്ധതയാണ് പോലും പത്രത്തിന്റെ ഉള്ളടക്കം ഈ നോട്ടീസ് നല്‍കിയ മഹാന്മാര്‍ ഈ പത്രം വായിക്കാറില്ലന്ന് ആ കാരണം കൊണ്ട് തന്നെ മനസിലായി. ഇനി കാരണം കാണിക്കുവാന്‍ നോട്ടീസ് നല്‍കിയ വകുപ്പോ ബ്രീട്ടീഷ്‌കാര്‍ സ്വാതന്ത്രസമരത്തിന് അനുകൂലമായി എഴുതുന്ന പത്രങ്ങളെ കണ്ട് കെട്ടാന്‍ ഉണ്ടാക്കിയ 1864ലെ പത്രമാരണ നിയമവും ഇതിന് മുമ്പ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയ പത്രം സ്വദേശാഭിമാനിയാണ്. മുമ്പും ആവശ്യപ്പെടാതെ തന്നെ തേജസിന് മാധ്യങ്ങളിലൂടെ ജനശ്രദ്ധ നേടിക്കൊടുക്കുവാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന മുഖ്യധാരയെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും രാജാക്കന്മാര്‍ നഗ്നരാണ് എന്ന് വിളിച്ച് പറയുവാന്‍ ധൈര്യം കാണിക്കാതിരിക്കുന്ന കാലഘട്ടത്തിലാണ് ഏഴ് വര്‍ഷം മുമ്പ് ജനിച്ച തേജസ് എന്ന ബാലന്‍ രാജാക്കന്മാര്‍ക്ക് മാത്രമല്ല കൊട്ടാരം തൂപ്പുകാര്‍ക്ക് പോലും തുണിയില്ല എന്ന സത്യം സമൂഹത്തോട് വിളിച്ച് പറഞ്ഞത്.പത്രപാരായണവും വാര്‍ത്തകളും സമൂഹത്തിലെ സമ്പന്ന,സവര്‍ണ വര്‍ഗ്ഗത്തിന് പതിച്ച് നല്‍കിയ മാധ്യമസംസ്‌കാരത്തില്‍ തേജസ് എത്തിയപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നോക്ക ദളിത് വിഭാഗങ്ങളുടെ ശബ്ദം ഉണ്ടായി. ദലിത് മുന്നേറ്റങ്ങളെ പത്രത്തിന്റെ മുന്‍താളുകളില്‍ ഇടം നല്‍കി ആദരിക്കുവാനും മറവിയിലേക്ക് ആണ്ടുപോകുന്ന ഉന്മൂലന സിദ്ധാന്തങ്ങലുടെ ഉടമകളെ വെളിച്ചത്തിലെത്തിക്കുവാനും തേജസ് നിരന്തരം ജാഗ്രത കാട്ടിയിരുന്നു എന്ന് ഏതൊരു വായനക്കാരനെപ്പോലെ എനിക്കും പറയുവാന്‍ സാധിക്കും. തേജസില്‍ ജോലിചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വെള്ളിവെളിച്ചത്തെക്കാള്‍ കുറഞ്ഞ ചിലവിലെ ജീവതത്തിന്റെ അരക്ഷിതാവസ്ഥകളെ കുറിച്ചായിരുന്നു ഞങ്ങളുടെ ആശങ്കകള്‍.ഇല്ലായ്മകള്‍ക്ക് ഒരിക്കലും വാര്‍ത്തയുടെ സത്തയെ ചോര്‍ത്തിക്കളയാനാവില്ല എന്നത് സഹപ്രവര്‍ത്തകരുടെ ജീവിതത്തില്‍ നിന്നായിരുന്നു ഞാന്‍ പഠിച്ചത്. കോടികള്‍ കപ്പലിലും വിമാനത്തിലും വന്നിറങ്ങുന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ മുഖപത്രം എന്ന് ചാനലുകളും മറ്റു പത്രങ്ങളും നിരന്തരം ആരോപണം ഉയര്‍ത്തുമ്പോഴും കുറവാണെങ്കിലും ചിലവിനുള്ള ശമ്പളം വൈകുന്നതിനെ കുറിച്ച് ഞാന്‍ സഹപ്രവര്‍ത്തകരോട് ആവലാതി പറയാറുണ്ടായിരുന്നു. ഇടുക്കങ്ങളിലും ഞെരുക്കങ്ങളിലും സമൂഹം അറിയേണ്ട ശബ്ദങ്ങള്‍ ഒരുക്കലും മുങ്ങിത്താഴരുതെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇല്ലായ്മകളെ ഊര്‍ജ്ജമാക്കി മുന്നോട്ട് കുതിക്കുന്ന ഒരു സമൂഹത്തെയാണ് തിട്ടൂരം നല്‍കി സര്‍ക്കാര്‍ ഭയപ്പെടുത്തുന്നതെന്ന് ആലോചിക്കുമ്പോള്‍ ഈ സംവിധാനങ്ങളോട് പുച്ഛമാണ് തോന്നുന്നത്.ആദര്‍ശത്തില്‍ ഉറച്ച് ഒരു സമൂഹത്തിനെതിരെ വാളെടുക്കുമ്പോള്‍ തീര്‍ച്ചയായും വാളിന്റെ മൂര്‍ച്ച പരിശോധിക്കുവാനെങ്കിലും ഇവര്‍ തയ്യാറാകണമായിരുന്നു.ഇത്തരം ചെറുശബ്ദങ്ങളെ ഇല്ലായ്മ ചെയ്താണ് സാമ്രാജത്വം ലോകത്തെ തന്റെ അധീനതയില്‍ കൊണ്ട് വന്നത്.ഈ കാലഘട്ടത്തില്‍ സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ഭരണകൂടം അത്തരം തന്ത്രങ്ങള്‍ പയറ്റുകയാണ് ഇന്നത്തെ നമ്മുടെ മൗനം നാളത്തെ സംസാരങ്ങള്‍ക്ക് വിലങ്ങിടുകയാണ് ചെയ്യുന്നത്.

post courtesy : S Muhammed Thahir

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

വാര്‍ത്തകളിലൂടെയും വാര്‍ത്താ തലക്കെട്ടിലൂടെയും സമൂഹാത്തെ അപമാനിക്കുകയും തെറ്റിദ്ധരിപ്പിക്കു
കയും ചെയ്യുന്ന വാര്‍ത്തകള്‍ തുടരെ തുടരെ വരുന്നു.. കുറച്ചു കാലം മുന്പ് പര്‍ദ്ദയെ പറ്റി അപഹാസ്യമാം വിദം റിപ്പോര്‍ട്ട് നല്‍കി വിവാദമാവുകയും പിന്നീട് വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു !!

ഇത് ലവന്മാര്‍ സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്..

post courtesy : Ashkar Lessirey

സംഘപരിവാര സംഘടനയായ ഹിന്ദു ഹെല്പ് ലൈൻ ഫേസ്ബൂക്ക് പൊസ്റ്റ് - Amazing


സംഘപരിവാര സംഘടനയായ ഹിന്ദു ഹെല്പ് ലൈൻ ഫേസ്ബൂക്ക് പൊസ്റ്റ് ആണിത്.

അടുത്ത ദിവസങ്ങളിലായി ധാരാളം മുസ്ലിം യുവതികൾ ഇസ്ലാം മതം ഉപേക്ഷിച്ച്, ഹിന്ദുയുവാക്കളുടെ കൂടെ ഓടിവന്നു സനാതന ധർമ്മത്തിൽ കൂടണയുന്നു എന്നു ഹിന്ദുഹെല്പ് ലൈൻ അവകാശപ്പെടുന്നു. യുവാക്കളോടുള്ള പ്രണയമല്ല മറിച്ച് ഇസ്ലാം മതത്തോടുള്ള വിരോധം മാത്രമാണ് ഹിന്ദു യുവാക്കളുടെ കൂടെ ചാടിപ്പോരാൻ കാരണം എന്നു ഈ യുവതികളെല്ലാം ഹിന്ദു ഹെല്പ് ലൈനോട് പറഞ്ഞിരിക്കുന്നു എന്നും മുസ്ലിം-ക്രൈസ്തവ സമൂഹം സനാതന ധർമ്മത്തിൽ നിന്നു വിട്ടു പോയവരായതു കൊണ്ട് അവരെ തിരികെ കൊണ്ടുവരുവാൻ സ്വാതന്ത്രവുമുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.

നിയമപരമായ മുന്നറിയിപ്പ് : സനാതന ധർമ്മം വിട്ടു പോകുവാൻ ന സ്വാതന്ത്ര്യമർഹതേ

ഹിന്ദുഹെല്പ് ലൈൻ സംഘപരിവാര പോഷക സംഘടനയാണ്. ഈ ഭാഷ്യത്തിനു ആധികാരികത ഉണ്ട്. സംഘപരിവാര പ്രവർത്തകരുടെ സ്ഥിരം തന്തയില്ലാപൊസ്റ്റുകൾ അല്ല ഇതെന്നു വ്യക്തം.

സ്വാഭാവികമായും ചില സംശയം / നിഗമനം ഇങ്ങിനെ.

1) ധാരാളം മുസ്ലിം യുവതികൾ സനാതന ധർമ്മത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു

2) യുവതികൾക്ക് ഇസ്ലാം മതം ജയിലറയായി തോന്നുമ്പൊൾ കൃത്യമായും ഹിന്ദു യുവാക്കൾ അവിടെ പ്രത്യക്ഷപ്പെട്ട് അവരുടെ കൂടെ സ്വാതന്ത്യം കൊതിക്കുന്ന മുസ്ലിം യുവതികളെ സ്വാതന്ത്യത്തിന്റെ പറുദീസയിലേക്ക് കൊണ്ടുപോകുന്നു.

3) മുസ്ലിം യുവതികളെ ചാടിച്ചുകൊണ്ടുവന്ന ഹിന്ദുയുവാക്കൾ ഹിന്ദു ഹെല്പ് ലൈൻ (സംഘപരിവാര) പ്രവർത്തകരാണ്.

4) സംഘപരിവാര പ്രവർത്തകരോടൊത്ത് ഒടിപോകുന്ന മുസ്ലിം യുവതികൾ കൃത്യമായും ഹിന്ദുഹെല്പ് ലൈനിൽ എത്തിപ്പെടുന്നു.

5) ഇതര മതസ്ഥരായ യുവതികളെ ചാടിച്ചുകൊണ്ടുവരാൻ ഹിന്ദുഹെല്പ് ലൈൻ ഏകോപനം നടത്തുന്നു.

6) ഇസ്ലാം മതത്തോടുള്ള വെറുപ്പ് മാത്രമാണ സംഘപരിവാര പ്രവർത്തകർക്കൊപ്പം മുസ്ലിം യുവതികൾ ചാടിപ്പോകുന്നത്. പ്രണയം അതിലൊരു ഘടകം അല്ല. യുവതികളെ കടത്തിക്കൊണ്ട് പോകുന്ന സംഘപരിവാര പ്രവർത്തകർ സനാതന പ്രചാരകരും കരിയർമ്മാരുമാണ്.

7) മുസ്ലിം യുവതികൾക്ക് മാത്രമാണ് ഇസ്ലാം മതത്തിന്റെ പട്ടാളചിട്ട ഇഷ്ടപ്പെടാതെ പുറത്തു ചാടുവാൻ വെമ്പിനിൽക്കുന്നത്, പുരുഷന്മാർ ഇസ്ലാം മതത്തിൽ വളരെ ഹാപ്പിയാണ്.

രാജ്യത്ത് ലവ്ജിഹാദ് എന്ന പ്രാഹേളിക ഉണ്ടാക്കി അതിന്മെൽ സാമുദായിക മുതലെടുപ്പും വർഗ്ഗീയ കലാപവും ഉണ്ടാക്കുന്ന സംഘപരിവാരമാണ് ഹിന്ദു യുവാക്കളുടെ കൂടെ മുസ്ലിം യുവതികൾ ചാടിവരുന്നതിനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നത്. മിനിമം കോമൻസെൻസ് എങ്കിലും ഉള്ള ഏതെങ്കിലും സംഘികൾ ഈ കൂട്ടത്തിൽ ബാക്കി ഉണ്ടെങ്കിൽ സംഘപരിവാരം പറഞ്ഞു പ്രചരിപ്പിക്കുന്ന ആ ആയിരങ്ങളായ ഹിന്ദു യുവതികൾ സനാതന ധർമ്മം വിട്ടു ചാടിപ്പോകുന്നത് സ്വയം പറഞ്ഞ് ഊറ്റം കൊള്ളുന്ന ഈ സനാതന ധർമ്മത്തിൽ കിടന്നു വെന്തുരുകിയാണോ എന്നു തിരിച്ചൊരു ചോദ്യം ഹിന്ദു ഹെല്പ് ലൈനൊട് ചോദിക്കെടോ…

ഒരു വശത്ത് ഹിന്ദു യുവതികളുടെ ഇതര മതസ്ഥരുമായുള്ള പ്രണയത്തെ ഇല്ലാക്കഥകളും ഇല്ലാത്ത കണക്കുകളും പ്രചരിപ്പിച്ചു മുതലെടുക്കുക. മറുവശത്ത് ഹിന്ദുഹെല്പ് ലൈൻ എന്നെ സംഘടന ഉണ്ടാക്കി അന്യമതസ്ഥരായ യുവതികളെ ചാടിച്ചു കൊണ്ടു പോകുക.

ചുരുക്കിപ്പറഞ്ഞാൽ, മുസ്ലിം യുവതികൾ സംഘപരിവാര പ്രവർത്തകർക്കൊപ്പം ചാടിപ്പോയൽ അത് ഇസ്ലാം മതത്തോടുള്ള വൈരാഗ്യം. മുസ്ലിം യുവതികളെ കടത്തിക്കൊണ്ടുപോയി മതം മാറ്റം മ്ടെ അവകാശം.

സനാതന ജുവതികൾ മേത്തന്മാരെ കൂടെ പോയാൽ അത് പ്രണയ കെണി, വേശ്യാവൃത്തി, പാക്കിസ്ഥാനിലേക്ക് കടത്തൽ.

ഇതിനെയാണോ ഈ ഊളത്തരം അഥവാ സംഘിത്തരം എന്നു പറയുന്നത്?

ആരെയാണ് നിങ്ങൾ വിഡ്ഡികൾ ആക്കുവാൻ നോക്കുന്നത്?

സംഘപരിവാർ അണികളെയോ, അതോ പൊതുസമൂഹത്തെയോ?

ഇത്തരം ഊളത്തരത്തിലണോ ഈ സംഘിത്തം കെട്ടിപ്പൊക്കിയിരിക്കുന്നത്?

എന്തായാലും മുസ്ലിം യുവതികളെ സംഘപരിവാര പ്രവർത്തകർ കടത്തിക്കൊണ്ടു പൊകുന്നു എന്നും, അവരെല്ലാം കൃത്യമായി സനാതന ധർമ്മത്തിലേക്ക് മതം മാറുന്നു എന്നും, ഈ കടത്തിക്കൊണ്ടു പോകലിനു സംഘപരിവാരത്തിന്റെ ഏകൊപനം ഉണ്ട് എന്നതും സമ്മതിച്ചതു വലിയൊരു കാര്യം തന്നെ.

അഗതികളെയും അനാഥരെയും ആധാരിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം

നബി (സ്വ) പറഞ്ഞതായി ശിഷ്യന്‍ അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: ‘ഒന്നോ രണ്ടോ ചുള കാരക്കയോ, ഒന്നോ രണ്ടോ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല) അഗതി, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് അഗതി. നിശ്ചയം നിങ്ങള്‍ (കൂടുതല്‍ തെളിവ് ഉദ്ദേശിക്കുന്നുവെങ്കില്‍) അല്ലാഹുവിന്റെ പ്രസ്താവന കൂടി വായിക്കുക. “ഭൂമിയില്‍ സഞ്ചരിച്ചു ഉപജീവനം നേടാന്‍ സാധിക്കാത്ത നിലയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രര്‍ക്കുള്ളതാണ് ദാനധര്‍മങ്ങള്‍. അവരുടെ മാന്യത നിമിത്തം, അറിയാത്തവര്‍ അവരെ സമ്പന്നരാണെന്നു ധരിച്ചുപോകും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ടു താങ്കള്‍ക്ക് അവരെ മനസ്സിലാക്കാം. അവര്‍ ജനങ്ങളോടു നിര്‍ബന്ധിച്ച് ഒന്നും ചോദിക്കുകയില്ല. ഏതൊരു നല്ല വസ്തു നിങ്ങള്‍ ദാനം ചെയ്യുകയാണെങ്കിലും അത് അല്ലാഹു അറിയുന്നവനാണ് (അല്‍ബഖറ 273), (ബുഖാരി 65/48/4539 മുസ്ലിം 12/34/102/1029).
സമ്പത്തിലും ഉപജീവനമാര്‍ഗങ്ങളിലും അല്ലാഹു ജനങ്ങളെ വിവിധ തട്ടില്‍ നിര്‍ത്തിയിരിക്കുന്നു. ‘ആകാശത്തിന്റെയും ഭൂമിയുടെയും താക്കോല്‍ അവന്റെ അധീനത്തിലാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, ഉപജീവനം വിശാലമാക്കുകയും മറ്റുള്ളവര്‍ക്ക് അതു സങ്കുചിതമാക്കുകയും ചെയ്യുന്നു. അവന്‍ സകല കാര്യവുമറിയുന്നവനത്രെ നിശ്ചയം’ (42/12). അപ്പോള്‍ സമൂഹത്തില്‍ ദരിദ്രരും സമ്പന്നരുമുണ്ട്. ദരിദ്രര്‍ക്കാവശ്യമായതു സമ്പന്നരുടെ വശം നല്‍കി, തങ്ങളുടെ ആവശ്യം കഴിച്ചു ശിഷ്ടമുള്ളതില്‍ നിന്ന് ദരിദ്രരുടെ അവകാശം നല്‍കാന്‍ അവന്‍ കല്‍പ്പിക്കുന്നു. അതു സംതൃപ്തമായ വിധത്തില്‍ ഭംഗിയായി നല്‍കണമെന്നാണു കല്‍പ്പന. ‘ഓ സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നിങ്ങള്‍ക്കു നാം ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. മോശമായതിനെ, അതില്‍ നിന്നു ചെലവഴിക്കാനായി, നിങ്ങള്‍ ലക്ഷ്യം വെക്കരുത്. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങളതു കൈപ്പറ്റുകയില്ല. അല്ലാഹു ഐശ്വര്യവാനും സ്തുത്യര്‍ഹനുമാണെന്നു നിങ്ങള്‍ മനസ്സിലാക്കുക’ (2/267).
വയറും വിശപ്പും വളരെ പ്രധാനമെങ്കിലും അതുമാത്രമല്ല സമൂഹത്തിന്റെ പ്രശ്നങ്ങള്‍. ജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന മറ്റു നിരവധി പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനു നിര്‍ബന്ധവും ഐച്ഛികവുമായ ബഹുവിധ ദാന ധര്‍മ പദ്ധതികള്‍ ഇസ്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധ ദാനങ്ങളുടെ അവകാശികളെ നേരത്തെതന്നെ നിര്‍ണയിച്ചിട്ടുമുണ്ട്. അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ അവസരോചിതം നല്‍കേണ്ടതാണ്. ഐച്ഛികമായ സ്വദഖകളോ? അത് ആര്‍ക്കും നല്‍കാം. സമ്പന്നനു നല്‍കിയാലും അവിശ്വാസിക്കു നല്‍കിയാലും ശത്രുവിനു നല്‍കിയാലും അതു സുന്നത്താണ്. പ്രതിഫലമുണ്ട്. ഏതൊരു പച്ചക്കരളിലും പ്രതിഫലമുണ്ട്. അഥവാ ജീവനുള്ള ഏതൊരു വസ്തുവിനു ദാനം ചെയ്താലും അല്ലാഹുവിങ്കല്‍ അതിനു പ്രതിഫലമുണ്ട് എന്ന നബിവചനം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ 7/177 – 179 നോക്കുക).
ആര്‍ക്കു ദാനം ചെയ്താലും പ്രതിഫലമുണ്ടെങ്കിലും സദ്വൃത്തര്‍ക്കും ആവശ്യക്കാര്‍ക്കും കൊടുക്കുന്നതാണ് ഏറ്റം ഉത്തമം. അവരില്‍ അടുത്ത ബന്ധുക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, അയല്‍വാസികള്‍ മുതലായവര്‍ക്കു പ്രത്യേകം മുന്‍ഗണന നല്‍കേണ്ടതാണ്. രഹസ്യ ദാനമാണ് പരസ്യദാനത്തേക്കാള്‍ ശ്രേഷ്ഠം. വലതുകൈ കൊടുക്കുമ്പോള്‍ ഇടതുകൈ അറിയാത്തവിധം ദാനം ചെയ്യുന്നവര്‍ വിചാരണ ദിനം മഹ്ശറില്‍ അര്‍ശിന്റെ ശീതളച്ഛായയില്‍ ആശ്വസിക്കുമെന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ദാനധര്‍മങ്ങള്‍ കൊണ്ടു പാവപ്പെട്ടവരെ സഹായിക്കുക എന്നതിലുപരി ദാതാവിന്റെ മനഃസംസ്കരണമാണ് ഇസ്ലാം ലക്ഷ്യം വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പേരിനും പ്രശസ്തിക്കും സ്വാധീനത്തിനും അംഗീകാരത്തിനും വേണ്ടി ബാഹ്യപ്രകടനരീതിയില്‍ നടത്തുന്ന സാമ്പത്തിക സഹായങ്ങള്‍, അതു കൈപ്പറ്റുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുവെങ്കിലും ദാതാവിനെ സംസ്കരിക്കുന്നില്ല. അതുകൊണ്ടുതന്നെ അതു സ്വീകാര്യമല്ല. പ്രതിഫലാര്‍ഹവുമല്ല. അപ്രകാരംതന്നെ ചെയ്ത ഉപകാരങ്ങള്‍ എടുത്തുപറയുകയോ സ്വീകര്‍ത്താവിനെ ഉപദ്രവിക്കുകയോ ചെയ്താലും പ്രതിഫലം നഷ്ടപ്പെടും. ദാതാവ് സ്വീകര്‍ത്താവിനോടു പൊങ്ങച്ചം കാണിക്കുന്നതും കൊടുത്തതു വിളംബരം ചെയ്യുന്നതും അതിന്റെ പേരില്‍ നന്ദിയോ പ്രാര്‍ഥനയോ സേവനമോ വന്ദനമോ അനുധാവനമോ ആവശ്യപ്പെടുന്നതും ഗുണം എടുത്തുപറയുന്നതില്‍ പെടുന്നു. അതിന്റെ പേരില്‍ ശകാരിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ അത് ഉപദ്രവത്തിലും പെടുന്നു. ഇതൊക്കെ ദാനത്തിന്റെ നിഷ്കളങ്കതയ്ക്കു ഭംഗം വരുത്തുന്നു എന്നതുകൊണ്ടാണു നിഷിദ്ധവും പ്രതിഫലസംഹാരകവുമായിത്തീരുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, എടുത്തു പറഞ്ഞു കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവു ചെയ്യുന്നവന്‍ തന്റെ ദാനം നിഷ്ഫലമാക്കുന്നതുപോലെ’ (2/264).
അല്ലാഹുവിന്റെ ജീവ ജാലങ്ങളില്‍ ആര്‍ക്കു കൊടുത്താലും പ്രതിഫലമുണ്ട്. മനുഷ്യര്‍ക്കു കൊടുക്കുന്നതു കൂടുതല്‍ ഉത്തമം. ആവശ്യക്കാര്‍ക്കു കൊടുക്കുന്നത് അതിലും ഉത്തമം. അവരില്‍ സദ്വൃത്തര്‍, കുടുംബബന്ധുക്കള്‍, അയല്‍വാസികള്‍, സ്നേഹിതന്മാര്‍ എന്നിവര്‍ക്കു കൊടുക്കുന്നത് അത്യുത്തമം. എന്നാല്‍ അധികപേരുടെയും അധികധര്‍മങ്ങളും അസ്ഥാനത്താണു സംഭവിക്കുന്നത്. യഥാര്‍ഥാവകാശികളും അഗതികളും മിക്കപ്പോഴും ശ്രദ്ധേയരല്ലാതെ പോകുന്നു. സങ്കോചമില്ലാതെ യാചിച്ചുനടക്കുന്നവരും ദാരിദ്യ്രപ്രകടനം നടത്തുന്നവരുമാണു ശ്രദ്ധേയരാവുന്നത്. അവര്‍ക്ക് എന്തു കിട്ടിയാലും അവര്‍ സംതൃപ്തരാണ്. കാരണം അവര്‍ക്കു പലതുള്ളി പെരുവെള്ളമായി മാറുന്നു. ദാരിദ്യ്രം സഹിച്ചു, ദുഃഖം കടിച്ചിറക്കി, ലജ്ജ നിമിത്തം വിഷമം പുറത്തുപറയാതെ മാന്യത പുലര്‍ത്തി ജീവിക്കുന്ന അധികപേരും സാധു സംരക്ഷകരുടെയും ധര്‍മിഷ്ഠന്മാരുടെയും അഗതി ലിസ്റ്റിലില്ല എന്നതു വളരെ ഖേദകരമാണ്.
ഒരു നാണയത്തുട്ടോ ഒരു ചുള കാരക്കയോ ഒരുപിടി ആഹാരമോ നല്‍കിയാല്‍ സംതൃപ്തരാകുന്ന യാചകര്‍ക്കു വല്ലതും നല്‍കി, തങ്ങളുടെ ബാധ്യത കഴിഞ്ഞുവെന്നു ധരിച്ചുവശായ പലരുമുണ്ട്. എന്നാല്‍ യാചകരല്ല യഥാര്‍ഥ ദരിദ്രര്‍. യാചകരില്‍ പലരും സമ്പന്നരാണ് എന്ന യാഥാര്‍ഥ്യം നാം അറിയുന്നില്ല. യാചനയെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. നബി (സ്വ) പറയുന്നു: ‘ഒരാളെ ദാരിദ്യ്രം ബാധിക്കുകയും എന്നിട്ട് അതു ജനങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ അവന്റെ ദാരിദ്യ്രം പരിഹൃതമാവുകയില്ല. അവന്‍ അത് അല്ലാഹുവില്‍ അവതരിപ്പിച്ചാല്‍ അല്ലാഹു അവന് താമസംവിനാ ഐശ്വര്യം നല്‍കും. ഒന്നുകില്‍ ദീര്‍ഘായുസ്സു കൊണ്ട്, അല്ലെങ്കില്‍ ഭൌതികൈശ്വര്യം കൊണ്ട്‘ (അഹ്മദ്). ‘ജനങ്ങളോട് ഒന്നും യാചിക്കുകയില്ലെന്ന് ആരെങ്കിലും എനിക്ക് ഉത്തരവാദിത്വം വഹിച്ചാല്‍ അവനു സ്വര്‍ഗം നല്‍കാമെന്നു ഞാനും ഉത്തരവാദിത്വം വഹിക്കാം’ (ഹാകിം). ജോലികൊണ്ടോ സമ്പത്തു കൊണ്ടോ സ്വയം പര്യാപ്തതയുള്ള ഏതൊരാള്‍ക്കും ദാനധര്‍മങ്ങള്‍ സ്വീകരിക്കുന്നതു കറാഹത്താണ്. ദാരിദ്യ്രം പ്രകടിപ്പിച്ചുകൊണ്ടോ യാചിച്ചുകൊണ്ടോ ആണെങ്കില്‍ അത് ഹറാമുമാണ്. ദാതാവിനെ കബളിപ്പിച്ചു വാങ്ങുന്ന ഒരു ദാനവും അനുവദനീയമാവുകയില്ല. ദരിദ്രനെന്ന ധാരണയില്‍ സമ്പന്നനോ, സദ്വൃത്തനെന്ന ധാരണയില്‍ ദുഷ്കര്‍മിക്കോ കുടുംബ ബന്ധു എന്ന ധാരണയില്‍ അന്യനോ നല്‍കപ്പെടുന്ന ധര്‍മം അനുവദനീയമാകുന്നതല്ല. അപ്രകാരം തന്നെ ചോദ്യകര്‍ത്താവിനെയോ സദസ്യരെയോ കുറിച്ചുള്ള ലജ്ജ നിമിത്തം നല്‍കുന്ന ദാനവും സ്വീകരിക്കല്‍ ഹറാമാണ്. അവ്വിധം വാങ്ങിയതു തിരിച്ചുകൊടുക്കേണ്ടതുമാണ്’ (തുഹ്ഫ 7/178 നോക്കുക).
മാന്യത നിമിത്തം യാചന വെടിഞ്ഞു വിശുദ്ധ ജീവിതം നയിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. മുസ്ലിംകളുടെയും ശത്രുതയില്ലാത്ത അമുസ്ലിംകളുടെയും ഭക്ഷണം, വസ്ത്രം, ചികിത്സ ആദിയായ അനിവാര്യ ആവശ്യങ്ങള്‍ അവര്‍ ദരിദ്രരാകുമ്പോള്‍ നിറവേറ്റിക്കൊടുക്കല്‍ സമ്പന്നരുടെ കടമയാണ് (തുഹ്ഫ 9/220-221 നോക്കുക). അതുകൊണ്ടുതന്നെ ആവശ്യക്കാരെ കണ്ടെത്തി. സത്വര സഹായമെത്തിക്കുന്നതില്‍ ബദ്ധശ്രദ്ധ പതിക്കേണ്ടതാണ്. ലജ്ജാശീലരായ മാന്യന്മാരെ അത്യധികം ശ്രദ്ധിക്കണം. പ്രവാചകരുടെ മേലുദ്ധരിച്ച പ്രസ്താവന നമുക്ക് ഒന്നുകൂടി വായിക്കാം: ‘ഒന്നോ രണ്ടോ ചുള കാരക്കയോ ഒന്നോരണ്ടോ പിടി ഭക്ഷണമോ തിരിച്ചയക്കുന്നവനല്ല അഗതി. പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് യഥാര്‍ഥ അഗതി.’ ഈ ആശയം കൂടുതല്‍ വ്യക്തമാക്കുന്ന മറ്റൊരു ഹദീസ് കൂടി കാണുക: ‘ജനങ്ങളുടെ സമീപത്തു കറങ്ങി നടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ചുള കാരക്കയോ തിരിച്ചയക്കുകയും ചെയ്യുന്ന യാചകനല്ല മിസ്കീന്‍. സ്വഹാബിമാര്‍ ചോദിച്ചു: ‘എങ്കില്‍ പിന്നെ ആരാണ് മിസ്കീന്‍ പ്രവാചകരേ,’ തിരുമേനി പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന ഐശ്വര്യം ഒരാള്‍ക്കില്ല. അവനെ ആരെങ്കിലും ശ്രദ്ധിച്ച് സ്വദഖ ചെയ്യുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. ഇവനാണു മിസ്കീന്‍.’ (മുസ്ലിം 12/34/101 1039).

ബി ജെ പി യുടെ ഒരു ഗതികേട്‌ : ബുര്‍ഖ ജനതാ പാര്‍ട്ടി എന്നറിയപ്പെടാന്‍

ബുര്‍ഖ ജനതാ പാര്‍ട്ടി (ബി . ജെ .പി)

കേട്ടില്ലേ മാളോരെ , മോഡിയുടെ റാലിയ്ക്ക് മുന്നോടിയായി 10, 000 ബുര്‍ഖ ബിജെപി വാങ്ങിയ കാര്യം! ഇന്‍ഡോറിലെ സീനത്ത് ടൈലേഴ്‌സ് എന്ന ബുര്‍ഖ വില്‍ക്കുന്ന കടയില്‍ നിന്ന് 10,000 ബുര്‍ഖയ്ക്കുള്ള ക്വട്ടേഷന്‍ വാങ്ങിയതിന്റെ തെളിവുകളാണ് പുറത്തായത്. ഇത് പോലെ ഒരു ഗതികേട് ഇന്ത്യാ മഹാരാജ്യത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വന്നു ഭവിചിട്ടുണ്ടോ?

എന്തൊക്കെ ബഹളായിരുന്നു? തൊപ്പിക്കാരന്‍, താടിക്കാരന്‍, പര്‍ദ്ദക്കാരി, മോഡിയെ തൊടാന്‍ മോഹം. നക്കാന്‍ മോഹം, കൂടെ നില്‍ക്കാന്‍ മോഹം...... മുസ്ലിംകളുടെ ശൈഖുല്‍ സമാന്‍ അല്ലെ മോഡി !!! 

ഇന്ത്യാ മഹാരാജ്യത്ത് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് അണികളെ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ വേഷം കെട്ടിച്ചു അവരുടെ കൂടെ നിന്ന് പല്ലിളിച്ച് പോസ് ചെയ്ത് ഫൈസ് ബുക്കില്‍ പോസ്റ്റെണ്ട ഗതികേട് വന്നിട്ടുണ്ടാവില്ല!!! ഇത് പോലെ ഒരു നാണക്കേട് വേറെ ഉണ്ടാവുമോ?

ഉജാലയില്‍ വീണ നീലക്കുര്‍ക്കനെ പോലെ എത്ര വേഷം കെട്ടിയാലും മോഡിയുടെ കപട മുഖം ജനങ്ങള്‍ തിരിച്ചറിയും.
post courtesy :Nasarudheen Mannarkkad


link

Related Posts Plugin for WordPress, Blogger...