Search the blog

Custom Search

മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക



ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ ആണ്. അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസിലായി. ക്രുദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

എന്താണ് പ്രശ്നം മാഡം ? എയര്‍ഹോസ്റ്റസ് ചോദിച്ചു

നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലേ ? എനിക്ക് ഒരു കറുത്ത വര്‍ഗക്കാരന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് അയാളുടെ അടുത്തിരിക്കാന്‍ പറ്റില്ല, നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം.

മാഡം ദയവായി സംയമനം പാലിക്കൂ - എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സീറ്റുകളില്‍ ഒന്ന് പോലും ഒഴിവില്ല. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം.

ഇത്രയും പറഞ്ഞു സീറ്റ് നോക്കാന്‍ പോയ എയര്‍ ഹോസ്റ്റസ് സ്വല്പസമയം കഴിഞ്ഞു മടങ്ങി വന്നു.

"മാഡം, ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസില്‍ (ഇക്കോണമി ക്ലാസ്)ഒഴിവുള്ള സീറ്റുകള്‍ ഇല്ല, എങ്കിലും ഞാന്‍ ക്യാപ്റ്റനോട് സംസാരിച്ചു. അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ ഒഴിവില്ല, എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ ഒഴിവുള്ള സീറ്റുകള്‍ ഉണ്ട്. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസില്‍ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല, എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധികുന്നില്ല "

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരന് നേരെ തിരിഞ്ഞു എയര്‍ഹോസ്റ്റസ് പറഞ്ഞു

അതായത്,

"സര്‍ , താങ്കളുടെ ഹാന്‍ഡ്ബാഗ് എടുത്തു ഫസ്റ്റ് ക്ലാസിലേക്ക് വന്നാലും, അവിടെ ഞങ്ങള്‍ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.‌ "

ഈ സംഭവം അത്രയും കണ്ടു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍ ഇത് കണ്ടു കയ്യടിച്ചു, ചിലര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
-------------------------------------------------------------------------------------


"ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും രൂപ ഭംഗിയും സമ്പന്നതയും ഒന്നുമല്ല കാര്യം; മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക...!!

തിരുവനന്തപുരം എം ജി യില്‍ അക്രമം - നാളെ ക്യാമ്പസ്‌ ഫ്രണ്ട് പ്രതിഷേധം - ബി ജെ പി ഹര്‍ത്താല്‍

തിരുവനന്തപുരം എംജി കോളേജിലെ എ ബി വി പി ഗുണ്ട വിളയാട്ടത്തിനെതിരെ ഇന്ന് കാമ്പസ്‌ ഫ്രെന്റ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം

"തിരുവനന്തപുരത്ത് എംജി കോളേജില്‍ എ.ബി.വി.പി ഗുണ്ടാ വിളയാട്ടം " നാളെ സംസ്ഥാന വ്യാപകമായി കാമ്പസ്‌ ഫ്രണ്ട്‌ പ്രതിഷേധിക്കും ..

ഏരിയാ , കാമ്പസ്‌ തലങ്ങളില്‍ പ്രധിഷേധ പ്രകടനങ്ങള്‍ നടത്തും


എ.ബി.വി.പിക്കാരുടെ വിളയാട്ടം സഹിക്കവയ്യാതെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കോളജില്‍ രാഷ്ട്രീയം നിരോധിച്ചിരുന്നു. നിരോധനം വകവയ്ക്കാതിരുന്നിതിനെ തുടര്‍ന്ന് മൂന്നുപേരെ പുറത്താക്കുകയും ചെയ്തു. അതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ അക്രമം. കോളജിലെ എ.ബി.വി.പി അതിക്രമങ്ങള്‍ പുറത്തുകൊണ്ടു വന്നത് തേജസ്  എന്ന പത്രം ആണ്.അക്രമി സംഘത്തിലെ ഗോകുല്‍, നിഖില്‍, ദിനു, അഖില്‍, അനൂപ്, രാഹുല്‍, വിഷ്ണു, ശ്രീകുമാര്‍ എന്നീ എട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ അറസ്റിലായിട്ടുണ്ട്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ലാബുകളുടെ ജല്‍ച്ചില്ലുകളും കാന്റീനും കോളജ് പ്രിന്‍സിപ്പല്‍ സുധീന്ദ്രന്‍പിള്ളയുടെ കാറും അടിച്ചുതകര്‍ത്തു. കോളജ് മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന അധ്യാപകരുടെ കാറുകളും തകര്‍ത്തു. അക്രമികള്‍ കോളജിനുള്ളിലേക്ക് പെട്രോള്‍ബോംബും എറിഞ്ഞു.

 .എന്നാല്‍ ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എം ജി കോളെജില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ . രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരം എം ജി കോളേജില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം ഉച്ചയോടെ ബോംബെറിഞ്ഞിരുന്നു. കോളേജിന്റെ ലബോട്ടറിയിലും ക്ലാസ് റൂമുകളിലും വിദ്യാര്‍ത്ഥികള്‍ നാടന്‍ ബോംബെറിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.



വിവാഹ സഹായം നല്‍കുന്നു - അര്‍ഹരായവര്‍ ബന്ധപ്പെടുക.

വിവാഹ പ്രായമെത്തിയ സാധുക്കളായ മുസ്ലിം സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്നു.നിങ്ങളുടെ കുടുംബത്തിലോ പരിസരത്തോ അര്‍ഹതപ്പെട്ടവരുണ്ടെങ്കില്‍ ഉടന്‍ ഓഫീസുമായി ബന്ധപ്പെടുക. 

www.babunikkah.com
email :- babunikkah313@gmail.com
0091-9947311766


സഹായിക്കാം സരീഷിനെ - ഇയാളെ ജീവിതത്തിലേക്ക്‌ കൈ പിടിച്ചു കയറ്റാം



തീര്‍ച്ചയായും ഷെയര്‍ ചെയ്യുക ........

പ്ലീസ് നിങ്ങള്‍ കാരണം ഒരാള്‍ക്ക് സഹായം കിട്ടുകയാണെങ്കില്‍ അത് ഒരു വലിയ കാര്യം ആയിരിക്കും ....... നാളെ നമ്മളില്‍ ആര്‍ക്കും ഈ ഒരു അവസ്ഥ വന്നേക്കാം - ഏകനായ ദൈവം കാക്കട്ടെ !!

നിങ്ങളുടെ കയ്യില്‍ ഉള്ള ഒരു നൂറു രൂപ സിനിമയ്ക്കു പോകാനും മറ്റു അനാവശ്യ ചിലവിനും ഉപയോകിക്കുമ്പോള്‍ അത് ചെറിയ തുക ആവുന്നു... പക്ഷെ ഒരാള്‍ക്ക്‌ സഹായം കൊടുക്കുമ്പോള്‍ അത് ഒരു വലിയ തുക എങ്ങനെ ആവുന്നു.. ഒന്ന് ചിന്തിക്കൂ സഹോദരന്മാരെ - ഏകനായ ദൈവം അനുഗ്രഹികട്ടെ !!!


ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദര്‍ - നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

posted by Nichu Mon


ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന അവസാന ദിവസങ്ങളിലാണ്‌ നാം. ഈ രാത്രി ലൈലത്തുന്‍ മുബാറക അഥവാ അനുഗ്രഹത്തിന്റെ യാമങ്ങള്‍ കൂടിയാണ്‌. മനുഷ്യര്‍ക്ക്‌ അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ നാഥന്‍ തെരഞ്ഞെടുത്ത രാത്രിയാണത്‌.
``നിശ്ചയം നാമത്‌ (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്‌ര്‍ എന്താണെന്ന്‌ നിനക്ക്‌ അറിയുമോ? ലൈലത്തുല്‍ ഖദ്‌ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അന്നു മലക്കുകളും റൂഹും (ജിബ്‌രീലും) തങ്ങളുടെ രക്ഷിതാവിന്റെ അനുമതിയോടെ എല്ലാ ആജ്ഞകളുമായി ഇറങ്ങുന്നതാണ്‌. പുലരും വരെ അന്ന്‌ സമാധാനം തന്നെയാണ്‌.'' (സൂറത്തുല്‍ഖദ്‌ര്‍) നിര്‍ണയത്തിന്റെ രാത്രി

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്‌ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വൈകുന്നേരമാവുമ്പോള്‍ അത്‌ അസ്‌തമിക്കുന്നു. അടുത്ത ദിവസം അത്‌ വീണ്ടും ഉദിക്കുന്നു. അതിന്റെ ഉദയാസ്‌തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു.

ഇന്ന്‌ സൂര്യന്‍ ഉദിച്ചത്‌ ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന്‌ സൂര്യന്‍ അസ്‌തമിക്കുന്നതും നാളത്തെ അസ്‌തമനവും തമ്മിലന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത്‌ തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീട്‌ അസ്‌തമിക്കുകയും ചെയ്യുന്നു. ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്‌തുക്കള്‍ക്കുമുണ്ട്‌. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപഥത്തിനും വിധേയമായി ചരിക്കുന്നു.

ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്‌. അവയുടെ ആയുഷ്‌കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്‌. നമ്മുടെ ശരീരത്തിന്റെ അവസ്ഥയും ഇതില്‍ നിന്ന്‌ ഭിന്നമല്ല. മനുഷ്യന്റെ കാഴ്‌ചക്കും കേള്‍വിക്കും പരിമിതികളുണ്ട്‌. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്‌. മനുഷ്യന്റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്‌. അതെ, സ്ഥൂല ഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക. അവനാണവയെ സൃഷ്‌ടിച്ചത്‌. അതിനെ ക്രമീകരിച്ചതും അവനാണ്‌. അതിനെ നിര്‍ണയിച്ചതും അതിന്‌ വഴികാണിച്ചതും അവന്‍ തന്നെ.'' (വി.ഖു 87:1-3)

പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ആ രേഖയാണ്‌ ലൗഹുല്‍ മഹ്‌ഫൂദ്‌. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്‌തിട്ടുണ്ട്‌. റമദാന്‍ മാസത്തിലാണ്‌ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്‌. അത്‌ ജനങ്ങള്‍ക്ക്‌ സന്മാര്‍ഗദായകവും സന്മാര്‍ഗ വിശദീകരണവും സത്യാസത്യ വിവേചനവുമാണ്‌. നിങ്ങളില്‍ നിന്ന്‌ ആ മാസത്തില്‍ സന്നിഹിതരാകുന്നവര്‍ വ്രതമനുഷ്‌ഠിക്കട്ടെ.'' (2:185)

ഖുര്‍ആന്‍ അവതരിപ്പിച്ച മാസം വ്രതാനുഷ്‌ഠാനം നിര്‍ബന്ധമാണ്‌. അന്ന്‌ ``വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതം അനുഷ്‌ഠിച്ചവന്‌ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

റമദാനിന്റെ രാത്രികളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ പുണ്യകരമാണ്‌. ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ നമസ്‌കരിക്കുന്നവര്‍ക്ക്‌ പാപമോചനം ലഭിക്കുമെന്ന്‌ നബി(സ) വാഗ്‌ദാനം ചെയ്യുന്നു.

അബൂഹുറയ്‌റ(റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും നമസ്‌കരിക്കുന്നവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

നിര്‍ണയത്തിന്റെ രാത്രി റമദാനിലാണെന്ന്‌ ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. ഇബ്‌നുകസീര്‍(റ) തന്റെ ഖുര്‍ആന്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌ റമദാന്‍ മാസത്തിലാണെന്ന്‌ ഖുര്‍ആന്‍ 2:185ല്‍ സംശയമില്ലാത്തവണ്ണം വ്യക്തമാക്കുന്നു. അത്‌ ഒരു നിര്‍ണയിക്കപ്പെട്ട രാത്രിയിലാണെന്ന്‌ സൂറത്തുല്‍ ഖദ്‌റിലും പ്രസ്‌താവിക്കുന്നു. ഇതില്‍ നിന്നു തന്നെ റമദാനിലാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍ എന്നത്‌ ഗ്രാഹ്യമാണ്‌.

റമദാനില്‍ ഏതു ദിവസമാണത്‌ എന്ന്‌ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത്‌ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത്‌ റമദാനിലെ അവസാനത്തെ പത്തുദിവസങ്ങളിലേതെങ്കിലുമൊന്നിലായിരിക്കാമെന്ന്‌ ധാരാളം പ്രബലമായ നബിവചനങ്ങളിലുണ്ട്‌. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി കാണാവുന്നതാണ്‌.

ഇബ്‌നുഉമറി(റ)ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ അവസാനത്തെ ഏഴു ദിവസങ്ങളിലൊന്നിലാണെന്ന്‌ സ്വപ്‌നദര്‍ശനമുണ്ടായെന്ന്‌ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. അവരത്‌ നബി(സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്ന്‌ നബി(സ) അവരോട്‌ പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കാന്‍ അവരോട്‌ ആഹ്വാനം നടത്തുകയും ചെയ്‌തു.

ആയിരം മാസത്തെക്കാള്‍ ഉത്തമമായൊരു രാവ്‌! ഒരു മനുഷ്യന്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേക്കുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

link

Related Posts Plugin for WordPress, Blogger...