posted by Nawazrahman Nawaz
കാലം തന്നെയാണ് സത്യം
2003 ആഗസ്റ്റ് -27
അബൂബക്കര്‍ സാഹിബ് ഈ ലോകത്തോടും ബാരിക്കേഡ് കൊണ്ട് വേലികെട്ടിയ പോലീസ് ഉദ്യോഗസ്ഥന്മാരോടും ഒരുകാര്യം ഓര്‍മ്മിപ്പിച്ചു..
ഈ പാലാഴി ഒരുദിനം ഈ റോഡിലൂടെ വരും ആ റോഡിലൂടെ വരുമ്പോള്‍ ഇവിടെ ഇന്ന് ഉയര്‍ത്തിയിരിക്കുന്ന ബാരിക്കേഡുകളും ഇവരുടെ വേലിക്കെട്ടുകളും മുഴുവന്‍ തകര്‍ത്തുതരിപ്പണമാകുന്ന ഒരുദിനം ഉണ്ടാകുമെന്ന് ഞാന്‍ ഇവിടെ മുന്നറിയിപ്പ് നല്‍കുകയാണ്.ഈ സന്ദേശം ഈ രാജ്യത്തിലുള്ള 70%ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കണം. ഒരുസമരം ഒരുദിവസംകൊണ്ടോ പത്തുദിവസംകൊണ്ടോ അല്ലങ്കില്‍ ഒരുകൊല്ലംകൊണ്ടോ ഒരുദശകം കൊണ്ടോ തീരുന്നതായിരിക്കില്ല ചിലപ്പോള്‍ അതിനു ശതകങ്ങള്‍തന്നെ എടുത്തുവെന്നുവരും ആണെങ്കിലും അവിടംവരെ ക്ഷമിച്ചിരിക്കാനുള്ള ക്ഷമ നിങ്ങള്‍ പാലിക്കണം ആ ക്ഷമ നിങ്ങള്‍ക്കുണ്ടാവേണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് അഭ്യര്‍ത്ഥിക്കുകയാണ് .........
2011 ഒക്ടോബര്‍ -15
അതെ ഗുഹാന്തര്‍ഭാഗത്തുനിന്ന് വരുന്ന ന്യായമായ ഒരാവശ്യത്തിന്
ഒരു സൈന്യത്തേക്കാള്‍ ശക്തിയുണ്ടെന്നും പൌരന്മാരുടെ ജന്മാവകാശങ്ങള്‍ ഗവണ്‍മെന്റ് ലംഘിക്കുമ്പോള്‍ പ്രക്ഷോഭം അവരുടെ ഏറ്റവും പരിപാവനമായ അവകാശവും അങ്ങേയറ്റം അനുപേക്ഷണിയമായ കടമയുമാണെന്ന്
ഇ.എം അബൂബക്കര്‍ സാഹിബിന്റെ വാകുകളെ പൊന്നാക്കികൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ ഇന്റലിജന്‍സ് ,ഐ ബി ,കലക്ടര്‍മാര്‍,ഡി ഐ ജി,പോലിസ് ഉദ്ദ്യോഗസ്ഥ വൃന്തങ്ങള്‍ക്കും പെരുമ്പാവൂരില്‍ നടന്ന മേഖലറാലിയില്‍ കാട്ടികൊടുത്തു..അവരെ പീഡിപ്പിച്ഛവരേക്കാളും ഒറ്റിക്കൊടുത്തവരെക്കാളും ഇല്ലാതാക്കുമെന്നു പറഞ്ഞവരെക്കാളും ആയിരംമടങ്ങ് പൌരുഷമുള്ളവരായിരുന്നു അവര്‍..
നീതിരഹിതമായ നിയമങ്ങള്‍ അനുസരിക്കുകയും താന്‍ പിറന്ന നാടിനെ ചവിട്ടിമെതിക്കാന്‍ ആരെയെങ്കിലും അനുവദിക്കുകയും അങ്ങിനെ തന്റെ നാടിനെ അവഹേളിക്കുന്നവരോടോപ്പമല്ല പോപ്പുലര്‍ഫ്രണ്ട് നിലകൊള്ളുന്നത്
അടിച്ചമര്‍ത്തപ്പെടുന്ന പീഡിത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പോരാടുന്ന ഈ പോരാളികളെ കേവലം ബാരിക്കേഡ് കൊണ്ട് തടയിടാമെന്ന് ആരും വ്യാമോഹിക്കണ്ട..വെടിയുണ്ടകളുടെ പേമാരിയോ,ഇരുട്ടില്‍ പതുങ്ങിയെത്തുന്ന കത്തിമിനുക്കങ്ങളോ പോപ്പുലര്‍ഫ്രണ്ട്‌കാര്‍ക്ക് പുത്തരിയല്ല..
കിരീടമണിഞ്ഞ തെമ്മാടിയെക്കാളും അധികാരമുള്ള ചേക്കുട്ടിമാരെക്കാളും സത്യത്തിനെതിരെ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്ന പുരോഹിതന്മാരേക്കാളും കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നത് നീതിമാനായ അങ്ങ് തന്നെയാണ് അബൂബക്കര്‍ സാഹിബ്