Search the blog

Custom Search

നിങ്ങളുടെ പോക്കെറ്റില്‍ ഉണ്ട് നരകത്തിന്റെ വാതില്‍ - സൂക്ഷിക്കുക


ഇന്ന് പള്ളിയില്‍ പോയി നമസ്കാരം നിര്‍വഹിക്കുന്ന ആളുകള്‍ ധാരാളമുണ്ട്.  " അല്‍ഹംദു ലില്ലാഹ് " (ഏകനായ ദൈവത്തിനാണ് സര്‍വ സ്തുതിയും ). പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പള്ളിയിലേക്ക്‌ നടന്നടുക്കുന്നു കുഞ്ഞുങ്ങളും യുവത്വവും വൃദ്ധരും കണ്ണിനു കുളിര്‍മ നല്‍കുന്ന ഒരു നല്ല കാഴ്ചയാണ്. വുള് എടുത്തു പള്ളിയിലേക്ക് കയറി ഇഖ്‌ാമത് കൊടുക്കുനതിനു മുന്നേ സുന്നത് നമസ്കാരം നിര്‍വഹിക്കാന്‍ തയ്യാറാവുന്ന ഒരു തലമുറ ഇന്നുണ്ട്  . ഇഖ്‌ാമത് കൊടുത്താല്‍ ഇമാമിന്റെ പിറകില്‍ വരി വരിയായി അണി നിരന്നു തോളോട് തോള്‍ ചേര്‍ന്ന് കറുപ്പനെന്നോ വെളുപ്പനെന്നോ പണ്ടിതനെന്നോ പാമാരനെന്നോ പണക്കരനെന്നോ പാവപ്പെട്ടവനെന്നോ ഒരു വ്യത്യാസവും കാണിക്കാതെ മനസ്സില്‍ അങ്ങനെ ഒരു ദുഷ്ടചിന്ത പോലും ഇല്ലാതെ ഇമാമിനെ പിന്‍ തുടര്‍ന്ന് നിസ്കരിക്കുന്നു. എത്ര സൗന്ദര്യം ആ കാഴ്ച ..

പക്ഷെ ഈ സൗന്ദര്യത്തിനു വിഘ്നമായി ഇന്ന് നമ്മള്‍ കാണുന്ന ഒരു വിപത്ത് ഉണ്ട്. ഇമാമിന്റെ സൂറത്ത് പാരായണ സമയത്തും അല്ലാത്ത നിസ്കാര കര്‍മങ്ങളുടെ ഇടയിലും പിന്നില്‍ നില്കുന്നവരുടെ പോക്കെറ്റില്‍ നിന്നും "ക്രിംഗ് ക്രിംഗ്" മുതല്‍ സിനിമ ഗാനങ്ങള്‍ വരെ ഉയര്‍ന്നു കേള്കുന്നു നമ്മുടെ പള്ളിയുടെ ഉള്ളില്‍ നിന്നും. ചിന്തിചിടുണ്ടോ സഹോദരാ അതിന്റെ പ്രത്യാഘാതം. നിങ്ങളുടെ മൊബൈലില്‍ നിന്നും ഉയരുന്ന റിംഗ് ടോണ്‍ എന്ന ആ ശബ്ദം അല്ലാഹുവിന്റെ ഭവനത്തെ അപമാനിക്കലല്ലേ ??? നിങ്ങളുടെ ആ ഒരു തെറ്റ് കൊണ്ട് എത്ര പേരുടെ നിസ്കാരം ബാത്വില്‍ ആയി പോയിക്കാണും. എത്ര പേരുടെ മനസ്സില്‍ ആ പാട്ടിന്റെ ബാക്കി ഭാഗം വന്നു കാണും ??? ഇങ്ങനെ നിങ്ങളുടെ മൊബൈല്‍ കാരണം നിങ്ങളുടെ മാത്രമല്ല ഒരുപാട് പേരുടെ നിസ്കാരം ഇല്ലാതാകുന്നതോടൊപ്പം പള്ളിയുടെ പരിപാവനതയെ നിങ്ങള്‍ ഇല്ലാതാക്കുകയല്ലേ. അനാവശ്യമായി പള്ളിയില്‍ നിന്നും സംസാരിക്കരുത് എന്ന് നാം പഠിച്ചതല്ലേ?? പള്ളിയില്‍ വച്ച്  ഉച്ചത്തില്‍ സംസാരിക്കരുത് എന്നും നമ്മള്‍ പഠിച്ചതല്ലേ ??? വ്യത്യസ്തനിലെ  മുന്‍ പോസ്റ്റില്‍ പറഞ്ഞ "നിങ്ങളുടെ വസ്ത്രത്തില്‍ ഉള്ള നിങ്ങളെ വിഴുങ്ങുന്ന മൃഗം" അത് പക്ഷെ നിങ്ങളുടെ മാത്രം നിസ്കാരത്തെ ബാധിക്കുന്നതാണ്. പക്ഷെ ഇത് ഒരുപാടു പേരുടെ നിസ്കാരം നശിപിച്ച കുറ്റം നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നത് തീര്‍ച്ചയല്ലേ ????

ചിന്തിക്കൂ സഹോദരാ !!!! പള്ളിയുടെ മതില്‍ കെട്ടുകള്‍ അല്ലെങ്കില്‍ പള്ളിയുടെ അടുത്ത് എത്തുന്നതിനു മുന്നേ വുളു ചെയ്യുനതിനു മുന്നേ തന്നെ നിങ്ങളുടെ ഫോണ്‍ സൈലന്റ് ആക്കുന്നതിന് പകരം സ്വിച്ച് ഓഫ്‌ ചെയ്യുന്നത് കൊണ്ട് നിങ്ങള്ക്ക് എന്ത് നഷ്ടം ??? ചിലപ്പോള്‍ ആ സമയത്ത് ഒരാള്‍ പോലും നിങ്ങളെ വിളിച്ചെന്ന് വരില്ല ,എന്നാലും എന്തിനു വേണ്ടി ഒരു റിസ്ക്‌ എടുക്കണം ??????...ചിലപ്പോള്‍ ആയിരമോ പതിനായിരമോ രൂപയുടെ കച്ചവടമോ മറ്റോ നഷ്ടപ്പെടാം ... പക്ഷെ അതിന്നും വലിയ ആഖിറം നിങ്ങള്‍ നഷ്ടപ്പെടുതണോ??? പള്ളിയുടെ പരിപവനത ഇല്ലതാകണോ ??? 

തീരുമാനിക്കൂ സഹോദരാ ... നാളെ മുതല്‍ ഞാന്‍ പള്ളിയില്‍ എത്തുന്നതിനു മുന്നേ തന്നെ എന്റെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്യും എന്ന്,,, എന്നെ കൊണ്ട് ഒരാളുടെ പോലും നിസ്കാരം തെറ്റിപ്പോവരുത് എന്ന് ... എന്റെ നിസ്കാരത്തിലുള്ള സൂക്ഷ്മതക്ക് വേണ്ടിക്കൂടി ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്യും എന്ന് .....  എന്റെ മാത്രമല്ല എന്റെ കൂടെ ഉള്ള സഹോദരന്റെയും സുഹ്ര്തിന്റെയും മൊബൈല്‍ ഓഫ്‌ ചെയ്യാന്‍ ഞാന്‍ അവനെ ഉപദേശിക്കും എന്ന് ... തീരുമാനിക്കൂ .... 


മൊബൈല്‍ മറ്റു വൃത്തികെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നും ഈ സന്ദര്‍ഭത്തില്‍ ഉണര്‍ത്തുന്നു ..... ശ്രദ്ധിക്കുക........

ഖുര്‍ആന്‍ ഡൌണ്‍ലോഡ് ചെയ്യൂ നിങ്ങളുടെ മൊബൈലില്‍ - നിങ്ങള്‍ യാത്രയില്‍ ആയിരിക്കുമ്പോള്‍ ഓതാന്‍ വേണ്ടി. അങ്ങനെ നിങ്ങള്‍ക്ക്‌ ആ പോക്കെറ്റില്‍ ഉള്ള നരകത്തിന്റെ വാതിലിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ആക്കി മാറ്റാം  ..

For Android phones : DOWNLOAD
For Iphones & Ipads (Apple products) :  DOWNLOAD

പ്രധാന വാര്‍ത്തകള്‍ വീണ്ടും - ഇന്നിന്‍റെ കഥ




Be careful .... Police is watching you...

Be careful ....ഫേസ് ബുക്ക് എസ്.എം.എസ്. തുടങ്ങി സൈബറിലൂടെ വര്‍ഗീയം ഇളക്കിവിട്ടവരെയെല്ലാം പിടികൂടി മാതൃകപരമായി നിയമത്തിന്റെ  മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ ഉറപ്പ് വരുത്തുന്ന തരത്തിലുളള നടപടി എടുക്കാന്‍ ജില്ലാതല സമാധാന സമിതിയോഗം നിര്‍ദേശിച്ചു.

കാസര്‍കോട് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ കുറ്റകൃത്യം ചെയ്ത് വര്‍ഗീയ ചിന്താഗതി പ്രചരിപ്പിച്ച നിരവധി ചെറുപ്പക്കാരെ പോലീസ് നീരിക്ഷിച്ചു വരുന്നു. ഇതിനകം തന്നെ ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റവാളികളെ തെരഞ്ഞുപിടിക്കുന്ന നടപടികളും പുരോഗമിച്ചു വരുന്നു.

ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത വൃണപ്പെടുത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്, ലഭിച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത്, ലൈക്ക് ചെയ്യുന്നത്, ഷെയര്‍ ചെയ്യുന്നത് എന്നിവയെല്ലാം നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കും. ഇത് സൈബര്‍ ഗൂഢാലോചന കുറ്റമായും കാണും.

ഫേസ് ബുക്കില്‍ പരാമര്‍ശം നടത്തി ജില്ലയില്‍ ചിലര്‍ നടത്തിയ പ്രശ്‌നങ്ങളും അക്രമങ്ങളും ഗൗരവമായി കാണുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഏതെങ്കിലും ഒരു മുറിയിലിരുന്നു സോഷ്യല്‍ മീഡിയിലൂടെ പ്രശ്‌നങ്ങള്‍ ഇളക്കി വിടുന്നത് സമൂഹത്തിനാകെ ബാധിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ കൈമാറിയവര്‍ നിയമത്തിന്റെ കുടുക്കില്‍പെടും. വിദേശത്തിരുന്നു ഇത്തരം കുറ്റം ചെയ്തവരെ പിടികൂടാനുള്ള നടപടികളും സ്വീകരിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്.

സുബ്ഹി ജമാഅത്ത് ആയി നിസ്കരിചില്ലേല്‍ എന്തെ പുളിക്കുമോ??? പുളിക്കുമെന്നു പറയുന്നവര്‍ ഇവര്‍

posted by .......... (പേര് വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്ത ഒരാള്‍ )

ഇത് ഒരു അനുഭവ കഥയാണ്. കുറച്ചു വര്ഷം മുന്‍പ്‌ നടന്ന ഒരു സത്യം . മുഴുവന്‍ വായിക്കണം എന്ന് പറയുന്നില്ല.പക്ഷെ വായിച്ചാല്‍ നിങ്ങള്‍ക്ക്‌ പല സത്യങ്ങളും മനസ്സിലാകും .


കുറച്ച വര്ഷം മുന്‍പ് ഒരു സംഘടനയിലെ  പ്രവര്‍ത്തകനായിരുന്നു ഞാന്..,.അത്ര വലിയ ഇസ്ലാമിക ചിട്ട ഇല്ലാതിരുന്ന ഞാന്‍ ഈ സംഘടനയുടെ  ആശയവും പ്രവര്‍ത്തന ശുദ്ധിയും മനസ്സിലാക്കി അതില്‍ ആകൃഷ്ടനായി ഈ സങ്കടനയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇസ്ലാമിന്റെ ആശയം മുറുകെ പിടിച്ചു അത് അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സങ്കടയാണ് ഇത്. ഈ സങ്കടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഞ്ചു നേരം ജമാഅത്ത് ആയി പള്ളിയില്‍ പോയി നിസ്കരിക്കുന്നവര്‍ ആണ്. വഴി തെറ്റി പോകുന്ന മുസ്ലിം യുവാക്കളെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആശയതിലെക്കും അത് വഴി രാജ്യത്തിനും ഇസ്ലാമിനും വേണ്ടി  കൈ പിടിച്ചു ഉയര്‍ത്തി ഒരു നല്ല നാളേക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടു ഞാന്‍ . കൂടുതല്‍ ആവേശം തോന്നി എനിക്ക്. ഞാന്‍ നല്ല ഒരു സംഘടനയില്‍  തന്നെ എത്തി എന്നതില്‍ അല്ലാഹുവിനു നന്ദി പറഞ്ഞു. മുന്നേ എസ് എസ് എഫ് എന്ന ഇസ്ലാമിക സംഘടന   എസ് എഫ് ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍     ്പ്രവര്‍ത്തിച്ചു മനം മടുത്ത് ആണ് ഞാന്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ എത്തുന്നത്‌.,. 

ഇസ്ലാമിക ചിട്ട ഇത്രയും കണിശമായ ഈ സംഘടന   എല്ലാ മീറ്റിങ്ങിലും ചര്‍ച്ചയിലും നമസ്കാരത്തെ പറ്റിയും കൂടുതല്‍ ശക്തമായും പറയുന്നത് കേട്ടു. ഞാന്‍ അത്ര വലിയ ഒരു ശ്രദ്ധ അതില്‍ കൊടുത്തില്ല. കാരണം ഞാന്‍ അഞ്ചു നേരവും നിസ്കരിക്കാറുണ്ട് . കൃത്യമായി അത് ചെയ്യുന്നുണ്ടോ എന്ന് ഇത് വരെ ഞാന്‍ പ്രവര്‍ത്തിച്ച സംഘടന   എന്നോട് ചോദിച്ചിട്ടില്ല. (എസ് എസ് എഫ് ). അവിടെ ഞാന്‍ നിസ്കരിച്ചാല്‍ മതിയായിരുന്നു. അത് സമയം കഴിഞ്ഞിട്ടോ അല്ലേല്‍ ജമാഅത്തു ആയോ എന്നൊന്നും അവിടെ പ്രശ്നമില്ലായിരുന്നു. ആദ്യം അതുപോലെ തന്നെ മാത്രമായിരുന്നു ഞാന്‍ ഇവിടെയും കണ്ടത്. അഞ്ചു വക്ത് നിസ്കരിക്കണം എന്ന് മാത്രമേ ഞാന്‍ പഠിച്ചിരുന്നതും അവര്‍ എന്നെ പഠിപ്പിച്ചിരുന്നതും. പക്ഷെ ഇവിടെ സംഭവം അങ്ങനെയല്ലായിരുന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ പോരാളികള്‍ ആയ ഇവര്‍ക്ക് നമസ്കാരം വെറും അഞ്ചു നേരത്തെ ഒരു സുജൂദില്‍ ഒതുക്കാന്‍ സമ്മതിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. കൃത്യ സമയത്ത് എന്ന് മാത്രമല്ല സുബ്ഹി അടക്കമുള്ള എല്ലാ നമസ്കാരവും ജമാഅത്ത് ആയി നിസ്കരിക്കണം എന്ന ഇസ്ലാമിന്റെ കണിശമായ സ്വഭാവം പിന്‍ പറ്റുന്ന ഈ സംഘത്തിന്റെ ആശയം കണ്ടപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. കാരണം ഇങ്ങനെ ഇസ്ലാമിക ആശയത്തോട് ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇതിനു മുന്നേ ഞാന്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല എന്നതാണ് സത്യം. 

അങ്ങനെ അടുത്ത മീറ്റിംഗ് എത്തി. മീറ്റിംഗ് നിയന്ത്രിക്കുന്ന യൂണിറ്റ് കണ്‍വീനര്‍ പ്രവര്‍ത്തകരുടെ ദീനി ബോധത്തെ പറ്റി ചോദിക്കുനതിനു ഇടയില്‍ എന്നോട് ചോദിച്ചു - നീ എല്ലാ നിസ്കാരവും ജമാത്ത്‌] ആയിട്ടാണോ നിസ്കരിക്കുന്നത് എന്ന്. സംഘടനയുടെ ആശയം മനസ്സിലാക്കിയ ഞാന്‍ ആ ഒരു ആഴ്ച മിക്കവാറും നിസ്കാരം ജമാത്ത് ആയി നിര്‍വഹിച്ചിട്ടുണ്ട് - സുബ്ഹി ഒഴികെ. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ ആളുടെ ഭാവം മാറി. എന്ത് കൊണ്ട് സുബ്ഹി ജമാത്ത്‌ ഇല്ല എന്ന ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഞെട്ടി . കാരണം എല്ലാ നിസ്കാരവും നിര്‍വഹിച്ച - അതും ജമാഅത്ത് ആയി നിസ്കരിച്ച എന്നോട് എന്തിനു വേണ്ടി ഇങ്ങനെ മുഖം കറുപ്പിക്കുന്നു എന്ന് ഞാന്‍ സംശയിച്ചു. പിന്നീട് അദ്ദേഹം എന്നോട് പറഞ്ഞു - മറ്റു എല്ലാ നിസ്കാരത്തിന്റെ സമയത്തിലും നെ തിരക്കിലാവും - എന്നിട്ടും നീ ജമാഅത്ത് ആയി നിസ്കരിച്ചു. പക്ഷെ നിനക്ക് ഒരു തിരക്കും ഇല്ലാത്ത വെറുതെ ഇരിക്കുന്ന ഒരു സമയത്ത് നിനക്ക് എന്ത് കൊണ്ട് പള്ളിയില്‍ പോയി ജമാഅത്ത് ആയി നിസ്കരിക്കാന്‍ പറ്റുന്നില്ല. എന്ത് കൊണ്ട് അവിടെ ഉറക്കും മറ്റുമുള്ള ചെറിയ തടസ്സങ്ങള്‍ നിന്നെ അതില്‍ നിന്നും തടയുന്നു. നിര്‍ബന്ധമായും സ്വയം നിര്‍വഹ്ക്കേണ്ട ഒരു കാര്യം - വളരെ ബേസിക് ആയ ഒരു കാര്യം നിനക്ക് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ നീ ഈ നാടിനു വേണ്ടി എന്ത് ചെയ്യാന്‍ തയ്യാറാവും, നീ ഇസ്ലാമിന് വേണ്ടി എന്തിനു ചെയ്യാന്‍ തയ്യാറാവും.--- ഈ ഒരു കാര്യത്തിന്റെ പേരില്‍ മാത്രം അന്നത്തെ മീറ്റിംഗ് നിര്‍ത്തി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കും ആശ്ചര്യം തോന്നും - പക്ഷെ അതാണ് സത്യം.  അതിനു ശേഷം ഉള്ള ദിവസം ഞാന്‍ ജമാത്ത്‌ ആയി പള്ളിയില്‍ പോയി തന്നെ നിസ്കരിക്കാന്‍ ആരംഭിച്ചു . അല്ഹമ്ദുലില്ലഹ് - എത്ര സുന്ദരം ഇവരുടെ ആശയം - ഇങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു എന്നതിന് നൂറു നൂറു നന്ദി അല്ലാഹുവിനു. നൂറു ശതമാനം ഈ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അംഗീകരിക്കുന്ന ഞാന്‍ പക്ഷെ ഇപ്പോള്‍ ആ സംഘടനയില്‍ ഇല്ല. എന്റെ പ്രവര്‍ത്തനത്തിലും ഇസ്ലാമിക കണിശതയിലും വന്ന ചില പിഴവ് കാരണം സംഘടന തന്നെ എന്നെ പുറത്താക്കുകയായിരുന്നു. ഇതും ഒരു സംഘടനയിലും കാണാത്തതാണ്. എല്ലാ സംഘടനയിലും ആളുകളെ തല്ലിക്കൂട്ടി നിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ പുറത്താക്കുനത് കണ്ടതും എന്നെ ഈ സംഘടനയോടുള്ള ഇഷ്ടം കൂട്ടി കൊണ്ടിരുന്നു. പക്ഷെ ഇന്നും ഞാന്‍ ആ സംഘടനയുടെ പ്രവര്‍ത്തകന്‍ തന്നെ ആണ് - മനസ്സ് കൊണ്ട്. പുറത്തു നിന്ന് കൊണ്ട് തന്നെ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഞാന്‍ ഈ സംഘടനക്ക് വേണ്ടി ഇന്നും ചെയ്യുന്നുമുണ്ട്. മരണം വരെ ഉണ്ടാവണം എന്നും ആഗ്രഹമുണ്ട്‌ - ഇന്‍ ഷാ അല്ലാഹ്. 

നിങ്ങള്‍ക്കിപ്പോള്‍ ഒരു സംശയം തോന്നുന്നുണ്ടാവും - ഏതാടാ ഇങ്ങനെയൊരു സംഘടന ??? അതും ഇങ്ങനെയൊരു സംഘടന കേരളത്തില്‍ ???? അത് വേറെ ഒരു സന്ഘടയും അല്ല - പഴയ എന്‍ ഡി എഫ് - ഇപ്പോയാത്തെ പോപ്പുലര്‍ ഫ്രണ്ട് - ഇത് വെറും കഥയല്ല. കള്ളമല്ല .സത്യം. ഹൃദയത്തില്‍ തൊട്ട സത്യം. 



ഫേസ്ബുക്കില്‍ ഇസ്ലാമിന് എതിരെ ഇല്ലാക്കഥകള്‍ - മുസ്ലിം പേരില്‍ പ്രച്ചരിക്കുനത് വര്‍ഗീയ വാദികളുടെ സൃഷ്ടി


മുസ്ലിം അല്ലാത്ത മുസ്ലിം നാമധാരികളായ സ്ത്രീ - പുരുഷ സംഘം ഫേസ്ബുക്കില്‍ വിളയാട്ടം. മുസ്ലിം പേരുകളില്‍ അക്കൗണ്ട്‌ തുടങ്ങുകയും അതിനു ശേഷം ചില മുസ്ലിം പേജ്കളിലും ഗ്രൂപ്പ്‌കളിലും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു തുടങ്ങും.. പിന്നീട് മുസ്ലിം ഫ്രണ്ട്സ്നു റിക്വസ്റ്റ് അയക്കുകയും കൂടുതല്‍ ഫേമസ് ആവാനും ശ്രമിക്കും. ഇതിനു ശേഷമാണ് മുസ്ലിമിനും - ഇസ്ലാമിനും ഇസ്ലാമിക നിയമങ്ങള്‍ക്കും എതിരെ പോസ്റ്റും ഫോട്ടോസും ചോദ്യങ്ങളും ഉയര്‍ത്താന്‍ തുടങ്ങുക. ഒരു കാര്യഗൌരവവും ഇല്ലാത്ത തീര്‍ത്തും ബാലിശവും എന്നാല്‍ മതത്തെ വ്രണപ്പെടുത്തുന്നതുമായ പോസ്റ്റുകളും ചോദ്യങ്ങളും ആവും ഇവര്‍ക്ക്‌ പ്രത്യേകം താല്പര്യം. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ചു യുവാക്കളെ പ്രകൊപിപിച്ച് കൂടുതല്‍ കമെന്റ്സ് കിട്ടാനും പ്രശസ്തമാവനും ആണ് ഇവര്‍ ഇങ്ങനെ ചെയ്യുനത്. വ്യക്തമായ പേരോ അഡ്രസ്‌ - വിവരങ്ങളോ ഒന്നും ഇല്ലാതെ ഏതേലും സൈറ്റില്‍ നിനും കോപ്പി ചെയ്ത ഒരു ഫോട്ടോയും പ്രൊഫൈല്‍ പിക്ചര്‍ ആക്കി മാറ്റി ഇവര്‍ ആര്‍ എസ് എസ് - വി എച്ച് പി ഭീകരര്‍ ഉന്നയിക്കുന്ന ആശയവും ചോദ്യങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കും. ഇതുപോലെ ഉള്ള ഒരു അക്കൗണ്ട്‌ ഉടമയുടെ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് ആണ് താഴെ നിങ്ങള്‍ കാണുന്നത്.. ഫര്‍ദ-അഭായ അണിഞ്ഞു ഒരു പെണ്ണിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആക്കി വച്ചിരിക്കുന്ന ഇവളുടെ ഒരു ചോദ്യത്തില്‍ നിന്നും ഇവളുടെ (ആണാണോ പെണ്ണാണോ എന്ന് തീര്‍ച്ച ഇല്ല - ചിലപ്പോള്‍ രണ്ടും കെട്ടതാവും) ഇരട്ടതാപ്പ് മനസിലാക്കാം...ഇവളുടെ ഉദ്ദേശവും മനസിലാക്കാം - 

ഈ പ്രൊഫൈല്‍ കാണുക - നിങ്ങളുടെ അഭിപ്രായം അറിയിക്കുക - 

(കൂടുതല്‍ പേരുടെ ലിങ്ക് ഉടന്‍ വരും - പലരും അറസ്റ്റ് ഭയന്ന് അക്കൗണ്ട്‌ ക്ലോസ് ചെയ്തു വരുന്നുണ്ട് എന്ന സന്തോഷ വാര്‍ത്തയും ഉണ്ട്)







ഇനി യഥാര്‍ത്ഥ ഹിന്ദുത്വ വാദികളുടെ ചില അക്കൗണ്ട്‌ കാണാം - അവര്‍ ഇടുന്ന പോസ്റ്റ്‌ - ഫോട്ടോസ് നിങ്ങള്‍ക്കായി... ഇവരെ ബ്ലോക്ക്‌ ചെയ്യാന്‍ ഫേസ്ബുക്ക് ഓപ്ഷന്‍ ഉപയോഗിക്കുക...

ഇവര്‍ ഇസ്ലാമിനും മറ്റു മതങ്ങള്‍ക്കും എതിരെ എത്ര തരംതാണ പോസ്റ്റുകള്‍ ആണ് ഇടുന്നത് എന്നും കാണുക... ഇങ്ങനെ ചെയ്തത് കൊണ്ട് ഇവര്‍ക്ക്‌ എന്താണ് നേട്ടം ????

https://www.facebook.com/abvp.irinjalakuda?fref=ts

https://www.facebook.com/nammalhindukkalraashtrathinrekaavalfadanmaar - ഹിന്ദു രാഷ്ട്രത്തിന്റെ കാവല്‍ ഭടന്മാര്‍ എന്ന് സ്വയം വിശേഷിപിക്കുന്ന ഇവര്‍ ഹിന്ദുക്കളെ ശുധീകരിക്കുകനതിനു പകരം ഇസ്ലാമിനെ എത്ര കണ്ടു അപമാനിക്കാം എന്നും ഇസ്ലാമിന്റെ നിയമങ്ങളെയും ആശയങ്ങളെയും എത്രത്തോളം അപമാനിക്കാന്‍ പറ്റും എന്ന് റിസേര്‍ച്ച് നടത്തുകയും ചെയ്യുന്നു 

ഇവരുടെ പോസ്റ്റ്‌ കണ്ടാല്‍ മനസ്സിലാകും എത്രത്തോളം വര്‍ഗീയ വാദികള്‍ 




link

Related Posts Plugin for WordPress, Blogger...