Search the blog

Custom Search

വീണ്ടും മലാല ഒരു ചര്‍ച്ചയാവുമ്പോള്‍ - രണ്ട് ചെറു ലേഖനങ്ങള്‍

posted by Mohammed Niyaz Vp

ചെറിയ രണ്ടു ലേഖനം ആണേലും ചിന്തിക്കാന്‍ ഒരുപാട് ഉണ്ട് ഇതില്‍ ......


നെറ്റിയില്‍ വെടി കൊണ്ട് എന്ന് പറഞ്ഞ മലാല ഹോസ്പിറ്റല്‍ കിടക്കയില്‍ .... നെറ്റിയില്‍ മുറിവിന്റെ പാട് പോലും ഇല്ല 

യു എന്നില്‍ പ്രസങ്കിക്കുന്ന മലാല ...നെറ്റിയില്‍ ഒരു പാട് പോലും കാണുനില്ല... പിന്നെ എവിടെയാണ് ഇവള്‍ക്ക് വെടി കൊണ്ടത്‌ ......


AK-47 കൊണ്ട് വെടിയേറ്റ എല്ലാവരും മരിച്ചു, പക്ഷെ തലയ്ക്കു വെടിയേറ്റിട്ടും ഒരു പോറൽ പോലും ഇല്ലാതെ പുറത്തു വന്ന ലോകത്തെ ഏക കുട്ടി- അഫ്ഗാനിലെ സ്കൂൾ വിദ്ധ്യാഭാസത്തിനു വേണ്ടി വാതിച്ച മലാല ഇപ്പോൾ പഠിക്കുന്നത് ലെണ്ടനിലെ എട്ഗ്ബാസ്റ്റെൻ ഹൈസ്കൂളിൽ - മലാലക്ക് വെടി ഏറ്റു എന്ന് അഫ്ഗാനികൾ പോലും അറിയുന്നതിന് മുൻപ് വാർത്ത‍ വന്നത് അങ്ങു ലെണ്ടനിലെ B.B.C യിൽ > അവൾ അഫ്ഗാനിലെ വിദ്ധ്യാഭ്യസത്തെ പറ്റി U.N പ്രസങ്ങിക്കുമ്പോൾ അഫ്ഗാനിലെ സ്കൂൾ വഴികളിൽ അമേരിക്കൻ ഡ്രോണ്‍ ആക്രമണം മൂലം അഫ്ഗാൻ കുട്ടികൾ മരിച്ചു വീഴുകയായിരുന്നു-അവൾ അവർക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടിയില്ല-അറിഞ്ഞതെ ഇല്ല > മലാലയും കുടുംബവും ഇന്ന് ലെണ്ടെനിലെ ആഡംബര വസതിയിൽ കയിയുമ്പോൾ അവളുടെ കൂട്ടുകാർ വിദ്ധ്യാഭ്യാസം പോയിട്ട് ജീവൻ പോലും കിട്ടാതെ അതെ പശ്ചാത്യന്റെ കൈകൊണ്ടു അഫ്ഗാനിൽ 
മരിച്ചു വീണു കൊണ്ടിരിക്കുന്നു .....

മലാല എന്ന് കേട്ടപ്പോൾ വാരി വലിച്ചു ഷെയർ ചെയ്തവർക്ക് ഇത് ഷെയർ ചെയ്യാനും ഉൾകൊള്ളാനും കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും - സഹിക്കുക ! ചുരുക്കി പറഞ്ഞാൽഇത് എഴുതിയ ഞാൻ ഒരു താലിബാൻ തീവ്രവാതി ആണ് അല്ലെ ? ആണ് എന്ന് പറയുന്നവർ കൈ പൊക്കി കാണിക്കുക !എന്നിട്ട് മുഖം പൊത്തുക


posted by Siyad Muhammed

താലിബാനോ അനുബന്ധ സംഘങ്ങളോ പകിസ്താനിലെയും അഫ്ഘാനിസ്താനിലെയും ജനങ്ങലെ ഉപദ്രവിക്കുന്നുണ്ടെങ്കിൽ അത്രയുമോ അതിലും വലുതോ ആയ ഭീകരതയാണു അമേരിക്കയും ശിങ്കിടികളും അവിടെ കാട്ടിക്കൂട്ടുന്നത്‌... അമേരിക്ക കൊന്നു തള്ളിയ പിഞ്ചു കുഞ്ഞുങ്ങളേക്കാൾ എന്തു ശ്രേഷ്ഠതയാണു മലാല എന്ന ഇമ്മിണി നാക്കിനു നീളം കൂടിയ പെണ്ണിനു ഉള്ളതെന്നു എനിക്കു മനസിലാകുന്നില്ല... സ്കൂളുകൾ മാത്രമല്ല അഭയാർത്ഥി ക്യാമ്പുകൾ പോലും ബോംബിട്ടു തകർക്കുന്ന യാങ്കിക്കു അന്നൊന്നും തോന്നാത്ത കാരുണ്യം മലാലയുടെ കാര്യത്തിൽ ഇങ്ങനെ ഒഴുകി ഇറങ്ങിയത്‌ എങ്ങനെ എന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ??? അങ്ങിനെ ചിന്തിക്കുന്ന ആർക്കും മനസിലാകും ഈ പുതിയ യുദ്ധ തന്ത്രത്തെ... സെപ്തം.11 ആക്രമണത്തിന്റെ പേരിൽ ലോകം നന്നാക്കാൻ ഇറങ്ങി പുറപ്പെട്ട യാങ്കി കൊന്നൊടുക്കിയത്‌ അമേരിക്കക്കാരനെ പോലെ ജീവിക്കാൻ അവകാശമുള്ള മനുഷ്യനെ തന്നെയാണു. ലോകത്തിന്റെ പിന്തുണ തങ്ങളിലേക്ക്‌ ആകർഷിക്കാൻ വേഷം കെട്ടി ഒരു ഉമ്മച്ചിക്കുട്ടിയുമായി സായിപ്പു വന്നപ്പോ സമ്രാജ്യത്തത്തിനെതിരെ അതിഘോരം രോഷം കൊണ്ട കമ്യൂണിസ്റ്റ്‌ ചിന്തകന്മാരും അത്‌ ഏറ്റ്‌ പാടുന്നത്‌ തെല്ലു പരിഹാസത്തോടെ നോക്കിക്കാണാനല്ലാതെ നമുക്ക്‌ എന്തിനാണു സാധിക്കുക... മുൻപൊരിക്കൽ ഇറാക്കിൽ സദ്ധാം ഹുസ്സൈൻ വേദഗ്രന്ഥ്ം നെഞ്ചോട്‌ ചേർത്ത്‌ തൂക്കു മരം പൂകിയപ്പോൾ അതു കണ്ടു കണ്ണീർ തൂകിയ മലബാറിലെ ഉമ്മമാരുടെ വോട്ട്‌ ബാങ്ക്‌ മുന്നിൽ കണ്ട്‌ ഫ്ലക്സ്‌ ബോർഡുമായി ഇറങ്ങിയ അതേ തന്ത്രമായേ ഈ മലാലെ സ്നേഹത്തെ കാണാൻ കഴിയുന്നുള്ളൂ...വേദം കേട്ട താഴ്‌ന്ന ജാതിക്കാരന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ കൽപ്പിക്കുന്ന വേദം നടപ്പിൽ വരുത്താൻ അഹോരാത്രം പാടു പെടുന്ന സംഘിയുടെ മലാല സ്നേഹത്തെ അകമഴിഞ്ഞു പുഛിക്കാനല്ലാതെ എന്തിനാണു നമുക്ക്‌ കഴിയുക...ചുരുക്കത്തിൽ അമേരിക്ക എന്ത്‌ ആഗ്രഹിച്ചോ അതു നടപ്പിലായി എന്നു മനസ്സിലാക്കാനെ ഈ മലാല തരംഗം കാണുമ്പോ ഒരു സാധാരണക്കാരനു കഴിയൂ....

അഫ്സല്‍ ഗുരു : അരുന്ധതി റോയിയുടെ 13 ചോദ്യങ്ങള്‍

posted by Perumaal Mahapilla


1.മാസങ്ങള്‍ മുമ്പു തന്നെ ഭരണകൂടവും പൊലീസും പാര്‍ലമെന്‍റ് മന്ദിരം ആക്രമിക്കപ്പെട്ടേക്കുമെന്ന് പറഞ്ഞിരുന്നു. 2001 ഡിസംബര്‍ 12ന് പ്രധാനമന്ത്രി വാജ്പേയി അനൗപചാരികമായി പാര്‍ലമെന്‍റ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി. ഡിസംബര്‍ 13ന് ആക്രമണം നടന്നു. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ എത്തിയത് എങ്ങനെ?

2. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹി പൊലീസിന്‍െറ പ്രത്യേക വിഭാഗം പറഞ്ഞത് ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് അതെന്നാണ്. 1998 ലെ ഐസി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നും അവര്‍ പറഞ്ഞു (ഇത് പിന്നീട് സി.ബി.ഐ നിരസിക്കുകയുണ്ടായി). ഇതൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എന്ത് തെളിവിന്‍െറ ബലത്തിലാണ് സ്പെഷല്‍ സെല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചത്?

3. ആക്രമണം മുഴുവനായി ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്‍റ് അംഗങ്ങളെ കാണിക്കണമെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്‍െറ വിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹിബത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ്വിപ്പ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍നിന്ന് ആറുപേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചുപേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വിയിലെ റെക്കോഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. ദാസ് മുന്‍ഷി പറയുന്നത് നേരെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? അപ്പോള്‍ ആറാമത്തെയാള്‍ ആരാണ്? അയാള്‍ ഇപ്പോള്‍ എവിടെ? കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണവേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതെന്ത്?

4. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്‍റ് പിരിഞ്ഞതെന്തിന്?

5. ഡിസംബര്‍ 13 കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആക്രമണത്തില്‍ പാകിസ്താന്‍െറ പങ്കിനെക്കുറിച്ച് ‘തര്‍ക്കരഹിതമായ തെളിവ്’ ലഭിച്ചെന്നാണ്. അര ദശലക്ഷം പട്ടാളക്കാര്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായും അറിയിച്ചു. ഈ ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്‍െറ വക്കിലെത്തിയിരുന്നു. പീഡനത്തിനൊടുവിലുണ്ടായ അഫ്സലിന്‍െറ ‘വെളിപ്പെടുത്തല്‍’ അല്ലാതെ ( അതും സുപ്രീംകോടതി തള്ളിയിരുന്നു ) മറ്റെന്തായിരുന്നു ഈ ‘തര്‍ക്കരഹിതമായ’ തെളിവ്?

6. ഡിസംബര്‍ 13ന്‍െറ ആക്രമണത്തിന് ഏറെക്കാലം മുമ്പുതന്നെ പാക് അതിര്‍ത്തിയിലേക്ക് സൈനികനീക്കം ആരംഭിച്ചിരുന്നു എന്നത് നേരാണോ?

7. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഈ സൈനികസന്നാഹങ്ങള്‍ക്ക് ചെലവെത്രയായി? തെറ്റായി വിന്യസിച്ച കുഴിബോംബുകള്‍ പൊട്ടി എത്ര പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്? ഗ്രാമങ്ങളിലൂടെ സൈനിക ട്രക്കുകളും ടാങ്കുകളും നിരങ്ങുകയും പാടങ്ങളില്‍ കുഴിബോംബുകള്‍ വിതക്കപ്പെടുകയും ചെയ്തതു മൂലം എത്ര പാവം കൃഷിക്കാരുടെ വീടും പറമ്പും നശിച്ചുപോയിട്ടുണ്ട്?

8. ഒരു കുറ്റാന്വേഷണത്തില്‍ ആരോപിതരിലേക്ക് നയിക്കപ്പെട്ട തെളിവുകള്‍ ശേഖരിച്ചതെങ്ങനെ എന്ന് പൊലീസ് വ്യക്തമാക്കേണ്ടത് നിര്‍ബന്ധമാണ്. എങ്ങനെയാണ് പൊലീസ് അഫ്സലിലേക്ക് എത്തിയത്? പ്രത്യേക സെല്‍ (ദല്‍ഹി പൊലീസിന്‍െറ) പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴി എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്സലിന്‍െറ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?

9. അഫ്സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യസേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നത് സുരക്ഷാസേന എങ്ങനെ വിശദീകരിക്കും?

10. പ്രത്യേക ദൗത്യ സേനയുടെ പീഡനകേന്ദ്രങ്ങളിലും പുറത്തുമായി കര്‍ശന പൊലീസ് വലയത്തിലുള്ള ഒരാളെ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന്‍െറ മുഖ്യകണ്ണിയാക്കുമെന്നത് വിശ്വസനീയമാണോ?

11. പ്രത്യേക ദൗത്യസേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തി എന്നും ദല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു എന്നുമാണ് അഫ്സല്‍ കോടതി മുമ്പാകെ പ്രസ്താവിച്ചത്. പൊലീസിന്‍െറ കുറ്റപത്രത്തിലും താരിഖിന്‍െറ പേരുണ്ട്. ആരാണീ താരിഖ്? ഇയാള്‍ ഇപ്പോള്‍ എവിടെ?

12. 2001 ഡിസംബര്‍ 19ന് അതായത് പാര്‍ലമെന്‍റ് ആക്രമണത്തിന്‍െറ ആറാം നാള്‍ താനെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം. ശങ്കരി, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലശ്കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് മുഹമ്മദ് എന്ന അബൂഹംസയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടനടി ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. തന്‍െറ പ്രസ്താവനയെ സ്ഥാപിക്കാന്‍ വേണ്ട വിശദീകരണങ്ങളും അദ്ദേഹം നല്‍കി. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്‍െറ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ?

13. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് ‘ഭീകരര്‍’ ആരെല്ലാമാണെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാത്തത് എന്തുകൊണ്ടാണ്?

വടകരയില്‍ സി പി എമ്മിന്റെ "റംസാന്‍ സമ്മാനം"





 " 'ഇത് ടെസ്റ്റ് ഡോസ്, ഒറ്റയെണ്ണത്തിനെ ജീവിക്കാന്‍ അനുവദിക്കില്ല' "

വടകര യില്‍ മാരകായുധങ്ങളുമായി വീട്ടില്‍ ഇരച്ചു കയറി സി.പി.എം അക്രമി സംഘം നടത്തിയ കൊലവിളിയുടെ ഭീതി കല്ലേരി മാണിക്കോത്ത്പറമ്പത്ത് നസീമയുടെയും മകള്‍ ശഹാന ഷെറിന്റെയും പുത്തന്‍പീടികയില്‍ റംലയുടെയും മുഖത്ത് നിന്ന് മാറിയിട്ടില്ല. മുപ്പതോളം വരുന്ന അക്രമിസംഘമാണ് നസീമയുടെ വീട്ടിലേക്ക് ഇരച്ചു കയറി കണ്ണില്‍ കണ്ടതൊക്കെ അടിച്ചു തകര്‍ത്തത്. നസീമയുടെ കഴുത്തിന് പിടിച്ചു തള്ളിയ ഗുണ്ടാസംഘം ഷാള്‍ പിടിച്ചുവലിച്ചു. ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. ഫോണ്‍ തല്ലിതകര്‍ത്തു. മകള്‍ പതിമൂന്ന്കാരി ശഹാന ഷെറിനെ വാതിലിനിടയിലാക്കി ഞെരിച്ചു. കുട്ടിയുടെ കൈക്ക് വാതിലിനിടയില്‍ പെട്ട് പരിക്കു പറ്റി.

വര്‍ഗീയ ചുവയുള്ള വാക്കുകള്‍ ആക്രോഷിച്ചു കൊണ്ടാണ് മുപ്പതോളം പേര്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് നസീമ പറഞ്ഞു. ''ഒറ്റയെണ്ണത്തിനെ ജീവിക്കാന്‍ അനുവദിക്കില്ല, ഇത് ടെസ്റ്റ് ഡോസ് മാത്രമാണ്, കൂടുതല്‍ പിന്നീട് കാണിച്ചു തരാം'' എന്ന് പറഞ്ഞ് അക്രമി സംഘം താണ്ഡവമാടുകയായിരുന്നു. ഈ സമയത്തൊക്കെ നൂറോളം പേര്‍ വീടിനു മുന്നില്‍ നിലയുറപ്പിക്കുയും ചെയ്തിരുന്നു. അക്രമികള്‍ ചിലര്‍ നസീമയുടെ വീട്ടില്‍ മാര്‍ബിള്‍ ജോലിക്കും മറ്റും വന്നവരാണ്. എന്നാല്‍ ആ പരിചയമൊന്നും വീട്ടിനുളളിലേക്ക് അതിക്രമിച്ചു കയറി താണ്ഡവമാടുന്നതിന് അക്രമികള്‍ക്ക് തടസ്സമായില്ല.

കേട്ടാലറക്കുന്ന തെറികള്‍ വിളിച്ചു പറഞ്ഞു കൊണ്ട് വീട്ടിനുളളിലേക്ക് പാഞ്ഞു കയറിയ അക്രമികള്‍ സകല വസ്തുക്കളും അടിച്ചു പൊളിച്ചു. വീടിന്റെ നാല് ഭാഗത്തുള്ള ജനല്‍ ചില്ലുകളും അടിച്ചുടച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ മകന്‍ നൈസാമിനെയും അയല്‍വാസികളായ അമീറിനെയും അജിനാസിനെയും അടിച്ചുവീഴ്ത്തി. അജിനാസിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിനാസ് കോഴിക്കോട്ടേ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. നടുക്കുന്ന അനുഭവമാണ് സമീപവാസിയായ പുത്തന്‍പീടികയില്‍ റംലക്കും പറയാനുള്ളത്. നാല്‍പതോളം പേര്‍ ഓര്‍ക്കാപുറത്താണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയവര്‍ കണ്ണില്‍ കണ്ടതൊക്കെ അടിച്ചു പൊളിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ ഒന്നൊഴിയാതെ അടിച്ചുപൊട്ടിച്ചു. കൊലവിളിയും ഭീഷണിയുമുണ്ടായി. ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയപ്പോള്‍ വാതില്‍ തലക്കിടിച്ചാണ് റംലക്ക് പരിക്കേറ്റത്. റംലയുടെ ഭര്‍ത്താവ് വിദേശത്താണ്.


പതിനായിരങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് റംലയും നസീമയും പറയുന്നു. ''ഈ നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍, ആരോടും വെറുപ്പും വിദ്വേഷവും തങ്ങള്‍ വെച്ചു പുലര്‍ത്തിയിട്ടില്ല. എല്ലാവരെയും ആവും വിധമൊക്കെ സഹായിക്കാനാണ് ശ്രമിച്ചത്.'' എന്നിട്ടും എന്തിനാണ് തങ്ങളെ ക്രൂരമായി അക്രമിച്ചതെന്ന് ഇവര്‍ ചോദിക്കുന്നു. ബുധനാഴ്ചത്തെ അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് ശിബില്‍, മുഹമ്മദ് ഷംറാസ്, അമീര്‍ എന്നിവരും ആശാ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അഴിഞ്ഞാടിയവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണിവര്‍.


Facebook comment : 

ഫേസ്ബുക്കിലെ ഈ പോസ്റ്റ്‌ നു ഒരു ഡിഫിക്കാരന്‍ ഫ്രം കുരിക്കിലാട് കൊടുത്ത ഒരു കമന്റ്‌ കണ്ടാല്‍ മനസിലാവും സഗാക്കളുടെ മതസ്നേഹം ....

Satan (iblees) with the lamp on the way to masjid - short story

(A friend  shared in the watsup. )

.Have time to read.... very nice story..

A man woke up early in order to have his morning devotion (NAMAAZ). He got dressed, set on his way to the Allah house.

On his way to the MASJID, the man fell and his clothes got dirty.. He got up, brushed himself up, and headed home.

At home, he changed his clothes, and was, again, on his way to the MASJID.

On his way to the MASJID, he fell again and at the same spot! He, again, got up, brushed himself off and headed home. At home he, once again, changed his clothes and was on his way to the Allah house.

On his way to the MASJID, he met a man holding a lamp. He asked the man of his identity and the man replied 'I saw you fall twice on your way to the MASJID, so I brought a lamp so I can light your way.

The first man thanked him profusely and the two went on their way to the MASJID.

Once at the MASJID, the first man asked the man with the lamp to come in and offer SALAAH with him.

The second man refused.

The first man asked him a couple more times and, again, the answer was the same.

The first man asked him why he did not wish to come in and pray.

The man replied, 'I am Satan'. The man was shocked at this reply. Satan went on to explain, 'I saw you on your way to the MASJID and it was I who made you fall. When you went home, cleaned yourself and went back on your way to the MASJID, Allah  ( s.w.t) forgave all of your sins.

I made you fall a second time, and even that did not encourage you to stay home, but rather, you went back on your way to MASJID. Because of that, Allah (s.w.t) forgave all the sins of the people of your household.

I was afraid if I made you fall one more time, then Allah (s.w.t )will forgive the sins of the whole nation (world)so I made sure that you reached the MASJID safely.'

Do not put off the good you intended to do as you never know how much reward you might receive from the hardships you encounter while trying to achieve that good.

For your righteousness can save  your family and nation at large.

Do this and see the victory of the Allah ( s.w.t )

If forwarding this message will bother you, or take too much time from you,

then don't do it, but you will not get the reward of it, which is great.

Wouldn't it be easy just to press 'Forward' and receive this reward?

Praise be to Allah ( s.w.t) in the highest.
When you Carry the Quran. Shaitan gets a Headache.

When you Open it, he Collapses.

When he Sees you Reading it, he Faints.

When he Sees you are living what you read,
he Flees.

And
when you are about to Forward this Message, he will try to Discourage you...

I Defeated him,
WILL YOU?                              Send this GREAT Infrmtion to all people. and Remembr me in ur DUA.
Jazakallah khair

പലസ്തീന്‍ 'മലാലമാര്‍' യു എന്നില്‍ പ്രഭാഷണം നടത്തുന്ന കാലം വരുമോ ?


എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...

കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി .... 




ഇന്ന് മലാലയെ യു എന്നില്‍ പ്രഭാഷണം നടത്തിച്ച  കപടത നിറഞ്ഞ സമൂഹമേ നിങ്ങള്‍ക്ക്‌ മാപ്പില്ല... ഇസ്രായേല്‍ ഭീകരന്മാര്‍ കൊല്ലുന്ന  പിഞ്ചു കുഞ്ഞുങ്ങളെ നിങ്ങള്‍ കാണുനില്ല  അവരുടെ ധീനരോധനം കേള്‍കാതിരിക്കാന്‍ നിങ്ങള്‍ മൂകന്‍മാര്‍ ആയിപ്പോയോ ? നിങ്ങള്‍ക്ക്‌ നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുന്ന ഒരു കാലം ഉണ്ടാകും . അന്ന് നിങ്ങള്ക്ക് പറഞ്ഞു നില്ക്കാന്‍ എന്തുണ്ട് ന്യായം. 2002 ലെ ഗുജറാത്ത്‌ കലാപത്തില്‍ ജനിച്ച മനുഷ്യരും ജനിക്കാനിരിക്കുന്ന ഗര്‍ഭസ്ഥ ശിശുക്കളെയും മരിച്ചു മണ്ണോടടിഞ്ഞ ജഡത്തെ പോലും കിരാതമായ കാവിക്കൈകള്‍ ചുട്ടു ചാമ്പലാക്കിയപ്പോയും നിങ്ങളെ കണ്ടിരുന്നില്ല ലോകം.. അന്ന് നിങ്ങള്‍ കണ്ണ് തുറന്നു നോകിയിരുന്നെകില്‍ കാണാമായിരുന്നു ഒരായിരം മലലമാരെ .... യു എന്നിന്റെ ആ സഭ മുഴുവന്‍ കവിഞ്ഞ് നിറയുമായിരുന്നു രക്തസാക്ഷികള്‍ ....അവര്‍ക്ക് വേണ്ടി പ്രഭാഷണം നടത്താന്‍ ആയിരം മലാലമാരും..... ഇത് എന്ത് നീതി ... ഇതെന്തു മനുഷ്യത്വം... 




ഇന്ഷാ അല്ലഹ് ... ഒരു കാലം വരും എന്നത് തീര്‍ച്ച.. അന്ന് പലതീനിലെയും ഇറാഖിലെയും ഗുജറാത്തിലെയും മ്യന്മാരിലെയും ശ്രി ലങ്കയിലെയും എന്ന് വേണ്ട ലോകത്തുള്ള ഒട്ടുമിക്ക സ്ഥലത്തെയും മലലമാര്‍ ഒന്നിച്ചിരുന്നു പ്രസന്കിക്കും..അവര്‍ അനുഭവിച്ച യാതനകളെ പറ്റി വേദനകളെ പറ്റി .അന്ന് ബാന്‍കി മൂണ്‍ വെറും കാഴ്ചക്കാരന്‍ മാത്രമാവും.. അവരെ വേധനിപിച്ചവരെ അവര്‍ തന്നെ ശിക്ഷിക്കട്ടെ...

link

Related Posts Plugin for WordPress, Blogger...