posted by Mustafa Kadangode
--------------------------------------------------------------------------------
ലീഗു അടിയന്തിര ഉന്നതതലയോഗം രാവിലെ 8.50 നു ചേര്‍ന്നു 9.15 വരെ. തുടര്‍ന്നു ബശീര്‍ പത്രക്കാരെ അഭിമുഖീകരിച്ചു.. "ലീഗിന്നു എന്തു ചെയ്യേണ്ടതെന്നറിയാം. നാലാം തീയതി ഞങ്ങള്‍ വീണ്ടും യോഗം ചേരും"..
ഞങ്ങളോട് കളിച്ചാല്‍ ഞങ്ങള്‍ ഇ.അഹമ്മദിനോട് പറഞ്ഞ് മാഡത്തോട് പറയിക്കും. ഹ.ഹ.ഹ., ഞങ്ങളോടാ കളി..
ലീഗിന്നു ഇതു തന്നെ വേണം. എ.ഐ.യും തമ്മിലുളള ഒരു കളിയായിരുന്നു നടന്നിരുന്നത്. അതിന്‍റെ ഭാഗമായിരുന്നു നായരുടെ മുഖ്യന്‍ പൂതി. മുരളി മുരണ്ടു നടന്നതിലും ചില്ലറ കാര്യമുണ്ടായിരുന്നു. കാര്യം മൂപ്പിച്ചെടുത്തപ്പോള്‍ പെണ്ണുകേസും കൈക്കൂലിക്കേസും പൊങ്ങി. മൊത്തം നാറിനിക്കുമ്പൊ തന്നെ ശ്രദ്ധ തിരിക്കാനുള്ള ചില പണികള്‍ തുടങ്ങിയതാണ്. മുങ്ങിയ ഐസ്ക്രീം പൊക്കാന്‍ ശ്രമിച്ചു, തൂറ്റിപ്പോയി. പിന്നെയും ലീഗിന്‍റെ പുറത്തുകേറാനായിരുന്നു 'പതിനാറുവയതിനിലെ' അങ്കം. അതും വേണ്ടത്ര ഏറ്റില്ല. അവസാനം രമേശന്‍ നായരും മുരളിമോനും ആര്യാടനും ചേര്‍ന്നു ലീഗിന്‍റെ നെഞ്ചത്തുതന്നെ കേറി പൊങ്കാലയിടാന്‍,,,,
...
ലീഗിന്നു ഇതിലൊന്നും വലിയ വിഷമമില്ല.
ഉള്ള വിഷമം വരും ദിവസങ്ങളില്‍ ഏതെങ്കിലും സാധു ഇസ്ലാമിക സംഘടനകളെ തീവ്രവാതികളാക്കി തെറി പറഞ്ഞ് കലിപ്പു തീര്‍ക്കും...
സംഗതി ശുഭം..
പഴയതുപോലെ ദീപസ്തംഭം മഹാശ്ചര്യം...!!
