POSTED BY Ahamed Cvr
ഇതാണ് പോലും ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് : ഇത് വായിച്ചിട്ട് നിങ്ങള്‍ ചിന്തിച്ചു നോക്കുക ഇതാണോ ഇപ്പോയാതെ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് എന്ന് :
1.മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല.കേരളത്തിലെ എല്ലാ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിം ലീഗുമായി ഒരിക്കലെങ്കിലു രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്.മുസ്ലിംങ്ങളാദി ന്യുനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നു എങ്കിലും മറ്റു മതങ്ങളെയും വര്‍ഗങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നത് പൊതു സമൂഹം അംഗീകരിച്ചതാണ്.
2."ചത്ത കുതിരയാണ് മുസ്ലിം ലീഗ്" എന്ന്‍ നെഹ്‌റു വിശേഷിപ്പിച്ചപ്പോള്‍, അതല്ല "ഉറങ്ങുന്ന സിംഹമാണ് മുസ്ലിം ലീഗ്" എന്നാണ് C.H തിരിച്ചടിച്ചത്.
3.അതെ നെഹ്രുവിന്റെ കാലത്താണ്, സ്വാതന്ത്ര്യത്തിനു ശേഷം (1952ഇല്‍ ) നടന്ന ആദ്യ തിരഞ്ഞെടുപ്പിനു ശേഷം, മലബാര്‍ ഉള്‍പ്പെടുന്ന മദിരാശി നിയമ സഭയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാതിരുന്ന കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗിന്‍റെ പിന്തുണ അഭ്യര്‍ത്ഥിച്ചത്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അന്ന് നിരവധി തവണ ലീഗ് നേതാക്കളെ പിന്തുണ ആവശ്യപ്പെട്ടു സമീപിച്ചെങ്കിലും കൊണ്ഗ്രസിനെ പിന്തുണക്കാനാണ് അന്ന് ലീഗ് തീരുമാനിച്ചത്. ചടയന്‍ ഉള്‍പ്പെടെയുള്ള 5 മുസ്ലിം ലീഗ് എം.എല്‍..എ.മാരുടെ പിന്തുണയിലാണ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍ വന്നത്.
4.ഇപ്പോഴത്തെ സര്‍ക്കാരില്‍ '5 മുസ്ലിം മന്ത്രിമാര്‍' വേണം എന്നല്ല,മറിച്ച് 20 എം.എല്‍.എ.മാരുള്ള ലീഗിന് 5 മന്ത്രിമാരെ വേണം എന്ന രാഷ്ട്രീയ ആവശ്യമാണ് ലീഗ് ഉന്നയിച്ചത്.
5.ഈ ഇലെക്ഷനില്‍ ജീവനുണ്ടെന്നു തെളിയിച്ച ഏക പാര്‍ട്ടിയായ ലീഗിന് ഒരു മന്ത്രി സ്ഥാനം കൂടി വാങ്ങി 'പുതുജീവന്‍' കരസ്ഥമക്കേണ്ട ആവശ്യം വന്നിട്ടില്ല.
6.1906ഇല്‍ രൂപീകരിച്ച 'സര്‍വേന്ത്യാ മുസ്ലിം ലീഗ്' എന്ന പാര്‍ട്ടി 1947 ജൂണ്‍ മുതല്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ഡിസംബറില്‍ കറാച്ചി കൌണ്‍സിലില്‍ വെച്ച് പിരിച്ചുവിടുകയും ചെയ്തു.
7.1948 മാര്‍ച്ച് 10നു മദിരാശിയിലെ ബാങ്ക്വറ്റ് ഹാളില്‍ (ഇന്നത്തെ രാജാജി ഹാള്‍ ) വെച്ചാണ് ഇന്നത്തെ "ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ്" രൂപീകരിച്ചത്.
8..ഇന്ത്യ വിഭജന കരാറില്‍ ഒപ്പിട്ട ബ്രിട്ടീഷ് അധികാരികള്‍,നെഹ്‌റു,ജിന്ന എന്നീ 3 പേരും വിഭജനത്തിനു ഉത്തരവാദികള്‍ ആണ്.
9.നെഹ്‌റു ഒരിക്കല്‍ പോലും മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ചിട്ടില്ല. തികഞ്ഞ മതേതര വാദിയായ നെഹ്രുവും ഹിന്ദു മത വിശ്വാസിയായ ഗാന്ധിജിയും രാഷ്ട്ര്രീയപരമായി മാത്രമേ ലീഗിനെ എതിര്‍ത്തി ട്ടുളളു.
10.സി.കെ.ഗോവിന്ദന്‍ നായര്‍ . ഒരിക്കലും ഒരു നല്ല കൊണ്ഗ്രെസ്സുകാരന്‍ ആയിരുന്നില്ല. 1952 ഇല്‍ കൊണ്ഗ്രസില്‍ ഒരു നായര്‍ ലോബി ഉണ്ടാക്കി പിളര്‍ത്തി കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി ഉണ്ടാക്കിയ ചരിത്രം ഉള്ള ആളാണ്.
11.ഏതെങ്കിലും ഒരു മതത്തിന്‍റെ പേരില്‍ രാഷ്ട്രീയ കക്ഷികള്‍ പാടില്ല എന്ന് ഭരണഘടനയിലോ ജനപ്രാധിനിത്യ നിയമത്തിലോ ഇല്ല.
12. കൊണ്ഗ്രെസ്സ്,സി.പി.എം., ബി.ജെ.പി. തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം മുസ്ലിം-ന്യുനപക്ഷ സെല്ലുകള്‍ ഉണ്ട് എന്നത് ഈ വിഭാഗങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു എന്നതിന് തെളിവാണ്.ഇതേ ആവശ്യത്തിനു ഭരണഘടന അംഗീകരിച്ച് ജനധിപത്യ മാര്‍ഗം സ്വീകരിച്ചു ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റ്.......അതാണ് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ്.
വ്യത്യസ്തന്‍ ചോദിക്കുന്നു :
താങ്കള്‍ പറഞ്ഞതൊക്കെ ശരി തന്നെ സഹോദരാ .. പക്ഷെ ഇന്നത്തെ മുസ്ലിം ലീഗ് ന്റെ അവസ്ഥ എന്താണ്???? നട്ടെല്ലില്ലാത്ത ലീഗ് നേതാകളും ആണത്തം ഇല്ലാത്ത ലീഗ് പ്രവര്‍ത്തകരും ആണ് ഇന്നത്തെ ലീഗ് ന്റെ ശാപം... "കാണം വിറ്റും ഓണം ഉണ്ണണം" എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇതിപ്പോള്‍ " മാനം വിറ്റും മന്ത്രി ആവണം "എന്ന ലീഗ് നേതാക്കള്‍ക്കുള്ള വാശിയാണ് നാശത്തിലേക്ക് നയിക്കുനത്. മുരളീധരനെ പോലെയുള്ള മണ്ണുണ്ണികളായ കാലുമാറ്റ വിധഗ്തനു .. അതും ഇന്നലെ മാത്രം കേറി വന്ന, കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് കോണ്‍ഗ്രസില്‍ ഉള്ള അത്ര പോലും മാന്യത ലീഗിന് കിട്ടുനുണ്ടോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.. ബാബരി മസ്ജിദ് നെ തകര്‍ത്ത സങ്കപരിവാര്‍ തീവ്രവാധികള്‍ക്ക് എതിരെ ഒരു നിയമ നടപടിപോലും നടത്താത്ത അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിനെ തള്ളിപറഞ്ഞു മാറിനിന്ന സുലൈമാന്‍ സേട്ട് സാഹിബിന്റെ വാകുക്കള്‍ കേള്‍കാത്ത ലീഗ്.. ഇന്നും പല സ്ഥലങ്ങളിലും ആ ഭീകരവധികളായ സങ്കപരിവാരത്തെ ചേര്‍ത്ത് നിര്‍ത്തി വോട്ട് കൊടുത്തും വാങ്ങിച്ചും അധികാര കസേരക്ക് വേണ്ടി ചെറ്റത്തരം ചെയ്യുന്ന ഇവര്‍ക്ക് ഇനി രമേശ് ചെന്നിത്തല അല്ല കോണ്‍ഗ്രസ് മുഴുവന്‍ ഒറ്റപ്പെടുതിയാലും വീണ്ടും പോയി കാലു നാക്കും എന്നത് തീര്‍ച്ച. കാരണം യു ഡി എഫ് എന്ന മുന്നണി വിട്ടാല്‍ ഇവര്‍ക്ക് ആരുണ്ട് ആശ്രയം.. ഇടതുപക്ഷം ഏതായാലും അടുപ്പികില്ല... അപ്പൊ പിന്നെ ഉള്ളത് എന്‍ ഡി എ സഖ്യം ആണ്. പക്ഷെ അവര്‍ക്ക് തന്നെ ഇത് വരെ കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല ലീഗ് പരസ്യമായി അങ്ങനെ പോകുമെന്ന് വ്ശ്വസിക്കാന്‍ പറ്റില്ല.. അപ്പൊള്‍ പിന്നെ അടി മുതല്‍ നക്കി തുടങ്ങുക തന്നെ. നാലാം തിയതി വരെ ഒരു ഗാപ് ആവശ്യപ്പെട്ടതും ഡല്‍ഹിയിലേക്ക് കരയാന്‍ പോയതുമൊക്കെ ഇതിന്റെ ഭാഗം തന്നെ. ഇനി യു ഡി എഫ് ല്‍ നിന്നും പുറത്തേക്ക് പോയാലും ഇന്ന് വരെ ഇതിനെ പറ്റി ഒരു വാക്ക് പോലും മിണ്ടാത്ത ... ഘോര ഘോരേ മുസ്ലിം തീവ്രവാദം എന്ന ഇല്ലാത്ത കഥകള്‍ പുലമ്പി നടന്ന ഷാജിക്ക് പക്ഷെ ചേക്കേറാന്‍ ഒരു കൂര ഉണ്ട് " ബി ജെ പി " .. അവര്‍ ഈ മോഡി ഭക്തനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. പക്ഷെ ബാകിയുള്ളവര്‍ എവിടെ പോകും. എന്ത് ചെയ്യും.കുഞ്ഞാലിക്കുട്ടി പിണറായിയോട് കൂടെയുള്ള കച്ചവടത്തില്‍ ശ്രദ്ധിക്കും... പക്ഷെ ഭരണവും കസേരയും ഇല്ലെങ്കില്‍ പിണറായിക്ക് പിന്നെ കുഞ്ഞാലിയെ മടുക്കും...
അപ്പോള്‍ മൊത്തത്തില്‍ പറഞ്ഞാല്‍ 1958 - 1926 - 1948 എന്നിങ്ങനെ കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ " എന്റെ ഉപ്പപക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന് പറയുന്നത് പോലെ അന്നത്തെ മഹത്വങ്ങള്‍ പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല.. ഇന്ന് നിങ്ങള്‍ എന്താണെന്ന് ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യം ആണ്. അന്ന് നട്ടെല്ലുള്ള ആണ്‍കുട്ടികള്‍ ആയിരുന്നു ലീഗിന്റെ ശക്തി ...എന്നാല്‍ ഇന്നോ ?????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.