ഇത് കണ്ടോ നാട്ടുകാരെ...
ഒരു സുഹൃത്ത് ഈ ബ്ലോഗ്ഗില്‍ ഉള്ള
- എന്ന ഒരു പോസ്റ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു
ഇങ്ങനെ :
" കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് SFI ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ...
ഫേസ്ബുക്കില്‍ വന്‍ ഹിറ്റായ ഈ പോസ്റ്റിനു
ചില ഇടതു പക്ഷ ബുദ്ധി ജീവികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കൊടുത്ത വിശദീകരണവും അതുമായി ബന്ധപ്പെടുള്ള ചര്‍ച്ചയും പോയ വഴി ആണ് ഈ ഫോട്ടോയില്‍ കാണുന്നത്.. ഈ കമന്റുകള്‍ കണ്ടാല്‍ തന്നെ അറിയില്ലേ എസ് എഫ് ഐ എന്ന ഒരു പ്രസ്ഥാനത്തിന്റെ കിരാത മുഖം.. അവരുടെ വായില്‍ നിന്നും പുറത്തേക്ക് വരുന്ന അസഭ്യവര്‍ഷങ്ങള്‍. ..ഇവിടെ ആവിഷ്കര സ്വാതന്ത്ര്യം എന്നത് പറഞ്ഞു നടക്കാന്‍ മാത്രം ഉള്ള ഒരു വാക്കാണോ ... വ്യത്യസ്തനും ഇല്ലേ ആവിഷ്കാരം ????,
വ്യത്യസ്തന് മുന്‍ പോസ്റ്റ് കൊണ്ട് ഉദേശിച്ചത് വെറും SFI എന്ന തെമ്മാടി കൂട്ടത്തിന്റെ കാട്ടാളത്തം അല്ല..TRIVANDRUM UNIVERSITY COLLEGE ലെ രാഷ്ട്രീയത്തിന്റെ നാറിയ കഥകള്‍ പുറത്തു വന്നത് കണ്ടവരാണ് നമ്മള്. അത് പോലെ തളിപ്പറമ്പ് ഉള്ള സര് സയ്യദ് കോളേജ് എം എസ് എഫ് ന്റെ കോട്ടയാണ്.. ഇവിടെയും ഇതേ അവസ്ഥയാണ് MSF കാരുടെ വക ഉള്ളത്. ആണ്‍കുട്ടികളെ നിര്‍ബ്ബന്ധമായും ഇവരുടെ പരിപാടികളില്‍ പങ്കെടുക്കുക എന്ന ഒരു നിര്‍ബന്ധബുദ്ധിയാണ് ഇവര്‍ക്ക്...,.പെണ്‍കുട്ടികള്‍ക്ക് ഇതേ അവസ്ഥ തന്നെയാണ്. എസ് എന്‍ കോളേജിലെ കണ്ണൂരില്‍ പക്ഷെ കഥ നേരെ തിരിച്ചാണ്. ഇവിടെ എല്ലാ സങ്കടനകളും വളരെ മാന്യമായ ഇടപെടല്‍ ആണ്. കാരണം ഇവിടെ എല്ലാ സങ്കടനകള്‍ക്കും ഒരേ ശക്തിയുള്ള സ്ഥലമാണ്. പലപ്പോഴും കെ എസ് യു ന്റെ കുത്തക ആയിരുന്ന ഇവിടം ഇടയ്ക്കു ഇടതുപക്ഷത്തെയും അവസരം നല്‍കാറുണ്ട്. എന്നാലും നിഷ്പക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പേടിയാണ് ഇവിടം. ഒരു വലതുപക്ഷ നേതാവിന്റെ ഗുണ്ടാസംഘം ഇടയ്ക്കു ഇവിടെ കേറി വിളയാട്ടം നടത്താറുണ്ടെന്നും അതുകൊണ്ട് ഇച്ചിരി പേടിച്ചാണ് കുട്ടി സഖാക്കള്‍ പോലും അവിടെ കയറി ചെല്ലുക എന്നാണ് കേട്ടത്. എന്നാല്‍ ഇതില്‍ നിന്നുമൊക്കെ വ്യത്യാസമായ ഒരു അവസ്ഥ ആണ് തലശ്ശേരി ബ്രെണ്ണന് കോളേജിലെ കുട്ടികള്‍ക്ക്..,. കാരണം ഇവിടെ ഇടതുപക്ഷ സഖാക്കളുടെ ഭരണം ആണ്. കോളെജ് ഹോസ്റ്റലില്‍ ഒരു പറ്റം ഗുണ്ടകളെ വളര്‍ത്തിയെടുത്ത ഇവിടെ അടിക്കാനും പിടിക്കാനും ഇവരെ ഏല്പിക്കുന്നു രീതിയാണ് എന്നാണ് പറഞ്ഞു കേട്ടത്. ശാന്തിവനം എന്ന പ്രകൃതി ഭംഗി നിറഞ്ഞ ഈ കോളെജ് ന്റെ പിന്നിലെകുള്ള സ്ഥലത്തേക്ക് പോകാന്‍ പോലും ഇവിടുള്ള കുട്ടികള്‍ക്ക് അവസരം ഇല്ല . കണ്ടാല്‍ അടി ഉറപ്പാണ്..,. അതുപിന്നെയും അവരുടെ സുരക്ഷയ്ക്കായി ആണ് എന്ന് പറയാം. പക്ഷേ മറ്റൊരു സങ്കടനയുടെ ബാനര്‍ പോലും കെട്ടാന്‍ പാടില്ല എന്നാ കാടന്‍ നിയമം ഉള്ള ഇവിടെ ഇടയ്ക്കിടെ ഇതിനെ ചൊല്ലി തല്ലുണ്ടാകും.. എതിര് പാര്‍ട്ടികള്‍ക്ക് മാത്രമേ ഇങ്ങനെ അടി കിട്ടുക. പക്ഷെ ഇവര്‍ക്ക് രാത്രിയുടെ മറവില്‍ വരുന്ന ആര് എസ് എസ് കാരുടെ അടിയും കിട്ടും.
എല്ലാ സങ്കടകള്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ഒരു ക്യാമ്പസ് എന്നുണ്ടാവുന്നോ അന്ന് മാത്രമേ യഥാര്‍ത്ഥത്തില്‍ ഉള്ള വിദ്യാര്‍ഥി രാഷ്ട്രീയം ഉണ്ടാവുകയുള്ളൂ. പണ്ട് കാലത്തു ഇപ്പോയത്തെ സഖാകളും വലതന്മാരും ലീഗുകാരും ഒരുമിച്ചു പഠിച്ച കോളേജില്‍നിന്ന് ഇന്ന് വരുന്നത് ഒന്നിനും കൊള്ളാത്ത വെറും രാഷ്ട്രീയക്കാര്‍ മാത്രമാണ്. ഒരു ലക്ഷ്യവും ഇല്ല നല്ല ഉദേശ്യവും ഇല്ല. കോളേജില്‍നിന്ന് പഠിച്ച ഇടുങ്ങിയ ചിന്താഗതിയും താന്‍ മാത്രം മതി തന്റെ രാഷ്ട്രീയം മാത്രം മതി എന്ന ഭാഷയും ആണ് ഇവര്‍ക്ക് ഇപ്പോള്‍..... ,..... അത് നമ്മുടെ നാടിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കയും ചെയ്തു.... ഇനി എപ്പോയാണ് ഒരു മാറ്റം ഉണ്ടാവുക ??????