posted by Jamaludheen Edasserikaaran
അച്ഛാ കാനഡയിൽ നിന്നും മെയിൽ വന്നിരിക്കുന്നു ..!
എന്താ മോനെ നീ പറയുന്നേ ?
അതല്ലച്ചാ,കാനഡയിൽ നിന്നും മമ്മിയുടെ ഒരു മെയിലാണ്,അമ്മൂമ്മക്ക് സുഖമില്ല എന്നറിഞ്ഞിട്ടു മമ്മി അയച്ചതാണ് ..!
അയാൾ ഒരു ദീർഘശ്വാസം എടുത്തു,അപ്പോൾ അവൾക്കു എന്റെ അമ്മച്ചിയോട് സ്നേഹമുണ്ട്,അതല്ലേ അമ്മക്ക് അസുഖം കൂടുതലാണെന്ന് അറീച്ചഉടനെ തന്നെ അവള് അന്യെഷിക്കുന്നത് ..!
അവൾ അമ്മയെ നോകെണ്ടിവരുമെന്നു കരുതിയാ നാട്ടിലെ നഴ്സിന്റെ ജോലി രാജിവെച്ചു കൂട്ടുകാരിയുടെ കൂടെ കാനഡയിലേക്ക് പോയത് ..!
വർഷം നാല് കഴിഞ്ഞു,അവളിതുവരെ വന്നില്ല .
മോനെ നീ അതൊന്നു വായിച്ചേ ..?തെല്ല് ആകാംഷയോടെ അയാള് മോനോട് പറഞ്ഞു .
നിങ്ങളുടെ അമ്മക്ക് അസുഖം കൂടുതലെന്ന് അറിഞ്ഞു .
ഇവിടെ ഇപ്പോൾ മഞ്ഞുകാലമാണ്,മഞ്ഞിനെ പറ്റി നിങ്ങൽക്കറിയില്ലല്ലൊ? എപ്പോഴും മഞ്ഞു വീണുകൊണ്ടിരിക്കും
അതുകൊണ്ട് എനിക്കിപ്പോൾ വരാൻ കഴിയില്ല ..!
അതുകൊണ്ട് അമ്മ മരിക്കുന്നതിന്റെ അവസാനനിമിഷങ്ങളടക്കം വീഡിയോ നിങ്ങൾ അയച്ചുതരണം 'ഫുൾ എച് ഡി' ക്ലാരിറ്റിയിൽ തന്നെ വേണം .
അതൊക്കെ എന്റെ ഇവിടെയുള്ള മറ്റു കൂട്ടുകാർക്ക് നല്ലോണം ഇശ്ട്ടപ്പെടും,അവരൊന്നും രാമജപം ചൊല്ലി മരിക്കുന്നത് കണ്ടിട്ടില്ലത്രേ..!
അവർ നമ്മുടെ നാട്ടിലെ കല്യാണം,വിവാഹമോചനം,സതി,അമ്മായിയമ്മയെ അവഹേളിക്കുന്ന മുതലായ വീഡിയോകൾ കണ്ടെത്രേ ?
പ്രത്യേകിച്ച് അവസാന ശ്വാസം,കുളിപ്പിക്കൽ,കോടിപുതപ്പിക്കൾ,വായ്ക്കരി,ബലി,സംസ്കരിക്കൽ എന്നിവ ഒരിക്കലും വിട്ടുകളയരുത് ..!
അതല്ലാം കാണാൻ അവർ കാത്തിരിക്കുകയാണ്,പിന്നെ കുടം ഉടക്കുന്നതായതുകൊണ്ട് ഉറിയിൽ പുളി ഇട്ടുവെച്ച ആ പഴയ കുടം മതി പുതിയത് ചുമ്മാ ഉടച്ചുകളയണ്ട
വീഡിയോകാരനെ ഇപ്പോൾ തന്നെ ബുക്ക് ചെയ്തേക്ക്,പിന്നെ മറന്നു,സമയത്തിനു ആളെ കിട്ടിയില്ല എന്നു പറയരുത് .
ഞാൻ വരുമായിരുന്നു പക്ഷെ ഇവിടെ നല്ല മഞ്ഞ് ആണെന്ന് ഞാൻ പറഞ്ഞില്ലേ,,
ഡി വി ഡി തന്നെ ആയിക്കെട്ടെ ..
പലർക്കും കാണാനുള്ളതാ,അതിൽ പ്രത്യേകിച്ച് The Last Moment Of Indian Old Women എന്നു പ്രത്യേകം എഴുതണം
മരണവിവരം അറിഞ്ഞുവരുന്നവരെയെല്ലാം വീഡിയോയിൽ പ്രത്യേകം പകർത്തണം,പിന്നെ കുറുക്കൻ ഓലിയിടുന്നപോലെ നിങ്ങളുടെ പെങ്ങൾ കരയും അത് എടുക്കരുത്.
വരുന്നവർക്ക് എല്ലാം നിങ്ങളുടെ തള്ളയുടെ ഫോട്ടോയുള്ള കറുത്ത റിബ്ബനോട് കൂടിയ ബാഡ്ജ് കൊടുക്കുമല്ലോ ?
ഞാനും അത്ര മോശക്കാരിയല്ലാന്നു അവരൊക്കെ മനസ്സിലാക്കട്ടെ
അടുത്ത ക്രീസ്തുമസ്സിനു എന്റെ കൂട്ടുകാരല്ലം വരുന്നുണ്ട്,
അമ്മയോട് ഒന്ന് അട്ജിസ്റ്റ് ചെയ്യാൻ പറയുമോ ? ക്രിസ്തുമസ്സിന്റെ മുമ്പുതന്നെ ..!
ചേട്ടാ ..
നിങ്ങൾക്ക് സുഖമല്ലേ ?
മോനോട് നല്ലോണം പഠിക്കാൻ പറയണം,അവനെ ഞാൻ ഇങൊട്ട് കൊണ്ടുവരാം
ചേട്ടൻ നാട്ടിൽ നിന്നാൽ മതി,അമ്മ മരിച്ചുകഴിഞ്ഞാൽ വീട്ടില് ആളുണ്ടാകില്ല,ഒരു പട്ടിപോലും ഇല്ലാത്തത..
അതുകൊണ്ട് ചേട്ടൻ നാട്ടില് നിന്നാ മതി .!
ഇവിടെ മഞ്ഞായത് കൊണ്ടാണെന്ന് അമ്മയോട് പറയാൻ മറക്കല്ലേ ...
അപ്പോൾ എല്ലാം പറഞ്ഞത് പോലെ
ത്രേസ്യ തരകൻ
NB:അയ്യപ്പപണിക്കരുടെ വീഡിയോ മരണം എന്ന ചെറുകഥയെ ഞാൻ നശിപ്പിച്ചു വേറ രൂപത്തിൽ എഴുതിയത്...