Search the blog

Custom Search

ഉറങ്ങാന്‍ കിടക്കുമ്പോള്‍



അംഗശുദ്ധിവരുത്തിയതിനു ശേഷമായിരിക്കണം വിശ്വാസി ഉറങ്ങാനായി കിടപ്പറയിലേക്ക് പോകേണ്ടത്.ഖിബലയുടെ ഭാഗത്തേക്ക് മുഖം തിരിഞ്ഞ്, വലതുവശം ചെരിഞ്ഞ്, കിടക്കലാണ് ഉത്തമം. അതനുസരിച്ച് റൂമിലെ കട്ടിലും ബെഡുമെല്ലാം സെറ്റ് ചെയ്യേണ്ടതുണ്ട്.

കിടക്കുമ്പോള്‍ വലത്തെ കവിളിനടിയില്‍ വലതുകൈ പള്ള വെക്കല്‍ സുന്നത്തുണ്ട്. കിടക്കുന്നതിനു മുമ്പ് 33 വീതം സുബ്ഹാനല്ലാഹ്, അല്‍ഹംദു ലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ ദിക്റുകള്‍ ചൊല്ലുക. ഒരു തവണ ലാഇലാഹഇല്ലല്ലാഹ് എന്നും ചൊല്ലല്‍ സുന്നത്തുണ്ട്. ശേഷം കയ്യില്‍ ഊതി ശരീരം മുഴുവന്‍ തടവുക. ഉറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യണമെന്ന് പ്രവാചകന്‍ കല്‍പ്പിച്ചിട്ടുണ്ട്.

ഉറങ്ങുമ്പോള്‍ താഴെ കാണുന്ന ദിക്റാണ് ചൊല്ലേണ്ടത്.

بِسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ اَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ بِسْمِكَ اللَّهُمَّ أَمُوتُ وَأَحْيَي

ഇത്ര കൂടി അധികരിപ്പിക്കല്‍ സുന്നത്താണ്:

أَللّهُمَّ اَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَى مِنْكَ إِلَّا إِلَيْكَ امَنْتُ بِكِتَابِكَ الَّذِي اَنْزَلْتَهُ وَبِنَبِيِّكَ الَّذِي اَرْسَلْتَهُ لَاإِلهَ إِلَّاالله

ഉറക്കില്‍നിന്നും എഴുന്നേല്‍ക്കുമ്പോള്‍ താളെ കാണുന്ന ദിക്റ് ചൊല്ലുക:

اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور

(മരിച്ചതിനു ശേഷം ജീവന്‍ നല്‍കിയ അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവനിലേക്കാണ് മടക്കം.)

like this page : Dheenul Islam (ദീനുല്ഇസ്ലാം) for more updates in your facebook 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...