posted by vyathyasthan
മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറത്ത് ഉള്ള സത്യങ്ങള്‍ ഉള്‍കൊള്ളുന്ന മതങ്ങളെ തീര്‍ത്തും തന്റെ കൊച്ചു ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചു മനസ്സിലാകാന്‍ ശ്രമിക്കുന്നവരാണ് നിരീശ്വരവാദികള്‍ അഥവാ ATHEIST . സത്യം ഒരിക്കലും തേടി മനസ്സിലാകാതെ ആരൊക്കെയോ എന്തൊക്കെയോ പറയുന്ന മണ്ടത്തരങ്ങള്‍ ഏറ്റു പാടുന്ന ഇക്കൂട്ടര്‍ കഴുതകളെ പോലെ ആണെന്ന് പറയാം... ആരുടെയോ ബാണ്ടങ്ങള്‍ അത് എന്താണെന്നു അറിയാതെ ബുദ്ധിയില്‍ ചുമക്കുക... " ചിന്തിക്കുനവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട് " എന്ന ഇസ്ലാമിക വചനങ്ങള്‍ പറയുന്നത് തീര്‍ത്തും ശരി വെക്കുന്നതാണ് ഇവരുടെ ചെയ്തികള്‍.. ,. കാരണം ഇവര്‍ ചിന്തിക്കാറില്ല.. തെളിവുകളോ അടിസ്ഥാനങ്ങള്‍ തീരെ ഇല്ലാത്തതും ആയ കുറെ ചിന്തകള്‍ മാത്രം ആണ് ഇവരെ പോലെ ഉള്ളവരുടെ ആയുധം. ഇവര്‍ക്ക് ഏറ്റവും എതിര്‍ക്കുവാന്‍ പ്രയാസം ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ ആണ്. തീര്‍ത്തും വ്യക്തവും ശക്തവും ആയ ഇസ്ലാമിന്റെ ചരിത്രവും നിയമങ്ങളും എതിര്‍ക്കുനത്തില്‍ ശാസ്ത്രം പോലും തോറ്റു പോകുന്നിടത്ത്.. അല്ലെങ്കില്‍ ശാസ്ത്രത്തിന് മുകളില്‍ ഇസ്ലാം എത്തിക്കൊണ്ടിരിക്കുന ഈ കാലഘട്ടത്തില്‍ ഇവര്‍ പ്രയസപ്പെട്ടിലെങ്കിലെ അത്ഭുദം ഉള്ളു . ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ നാശവും വ്യക്തമായ അടിത്തറയും ഇല്ലാതെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാതെ വിഷമിച്ച ഇക്കൂട്ടര്‍ ഇപ്പൊ കണ്ടെത്തിയ വഴി ഇസ്ലാമിന്റെ പ്രത്യേകതകളായ പല കാര്യങ്ങളെയും തെറ്റിദ്ധരിപ്പിച് മുന്നേറാനുള്ള ശ്രമം. ചേലാകര്‍മ്മം , ഇദ്ധ, തുടങ്ങി ഹാജിമാര്‍ ഹജ്ജു സമയത്ത് അടിവസ്ത്രം ഇടാത്തത് പോലും ഇവര്‍ക്ക് വിഷയമാകുന്നു. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനും സംവദിക്കുന്നത്തിനും നന്നേ പരാജയപ്പെട്ട ഇവര്‍ ഇപ്പോള്‍ ഫേസ്ബുക്ക് പേജ് യുദ്ധക്കളം ആയി ഇപ്പോള്‍ ഒളിയുദ്ധം ചെയ്തു കൊണ്ടിരിക്കുന്നു .
"നിച്ച് ഓഫ് ട്രൂത്ത്,"ല്‍ ഈ നിരീശ്വര (കു)ബുദ്ധി ജീവികളെ പറ്റി ഉള്ള ഒരു ലേഖനം വായിക്കാന്‍ ക്ലിക്ക് ചെയ്യുക