posted by “Freedom from Hunger, Freedom from Fear”
മുസ്ലിം യൂത്ത് ലീഗിന്റെത പ്രസിഡണ്ടും എം എല്‍ എ യുമായ കെ എം ഷാജിയുടെ നാട്ടില്‍ , വയനാട്ടിലെ കണിയാമ്പറ്റയില്‍ , 'പ്രസിദ്ധനായ' ഒരു യുവാവുണ്ട്....സ്വന്തം അമ്മായി അമ്മയെ 'പൂശാനുള്ള' ശ്രമത്തിനിടെ നാട്ടിലെ ചില 'കാപാലികര്‍' ചേര്ന്ന് കയ്യോടെ പിടികൂടിയ കഥാനായകന്‍ ഇന്ന് നാട്ടിലെ വലിയ പ്രമാണിയാണ്....സംഗതി പഴയ കഥയാണെങ്കിലും നാട്ടുകാരിന്നും 'പ്രമാണി'യെ കാണുന്നത് ..... ആ തള്ളയെ പൂശാന്‍ പോയവന്‍... ....,..... കഴുവേറിടെ മോന്‍. ,... .പ്രമാണിക്ക് പക്ഷേ ഞാന്‍ ആരാ മോന്‍ എന്ന മട്ടാണ് ഈ നാട്ടില്‍ എന്നെപ്പോലെ പത്താള്‍ അറിയുന്നവേറെ ആരുണ്ട്? .., പാണന്മാ്ര്‍ പാടിപ്പാടി പുതിയ തലമുറക്ക് പോലും കാണാപ്പാടമായ ഈ കഥയും ഈ ലേഖനവും തമ്മില്‍ പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ല .....വല്ല കണിയാമ്പറ്റക്കാരും ഇത് വായിക്കാന്‍ ഇടയായാല്‍ അവര്ക്ക് ചിലത് അയവിറക്കാന്‍ വേണ്ടി മാത്രം കുറിച്ചുവെച്ചു എന്നേയുള്ളൂ, ഓര്മ്മ കള്‍ 'ഉണ്ട'യായിരിക്കണമല്ലോ...ഉണ്ടകള്ക്കൊമക്കെ ഏത് നിമിഷവും ആവശ്യം വന്നേക്കാം....
കേരള രാഷ്ട്രീയത്തില്‍ സ്വന്തമായി ശ്രദ്ധേയമായ ഒരിടം ഉണ്ടാക്കിയെടുത്ത നേതാവാണ് ഷാജി, എം എസ് എഫ് ലൂടെ വന്ന്‍ യൂത്ത് ലീഗിലൂടെ വളര്ന്ന് മുസ്ലിം ലീഗിന്റെ. എം എല്‍ എ യും ലീഗ് രാഷ്ട്രീയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ചേരുവയുമായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ഷാജി. വയനാട്ടുകാരന്‍ തന്നെയായ സി മമ്മൂട്ടി അടക്കമുള്ള നേതാക്കള്‍ തട്ടിയും മുട്ടിയും ചൊറിഞ്ഞും മാന്തിയും മുന്നോട്ട് പോകുമ്പോള്‍ ഷാജി താരമാണ്. ലീഗിന്റെ പ്രസംഗവേദികളിലും ഫേസ് ബുക്കിലും വരെ ഷാജിയാണ് താരം.. ഷാജി ലീഗിന്റെ പ്രതിനിധി മാത്രമല്ല പ്രതീകം കൂടിയാണ് , മുസ്ലിം ലീഗ് രാഷ്ട്രീയം എവിടെ എത്തിനില്ക്കുഷന്നു, എങ്ങോട്ട് പോകുന്നു എന്നുറക്കെ വിളിച്ച് പറയുകയാണ് ഷാജി.
മുസ്ലിം ലീഗിന്റെ് രാഷ്ട്രീയത്തെ കുഞ്ഞാലിക്കുട്ടിക്ക് മുമ്പും ശേഷവും എന്ന് രണ്ടായി തരം തിരിക്കാം. മുസ്ലിം ലീഗുകാരും മുസ്ലിംകളും അല്ലാത്ത പൊതുസമൂഹം പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു പറ്റം നേതാക്കള്‍ കുഞ്ഞാലിക്കുട്ടി യുഗത്തിന് മുമ്പ് ലീഗിനുണ്ടായിരുന്നു, ബാഫക്കി തങ്ങളും പൂക്കോയതങ്ങളും സി എച്ചും അടക്കമുള്ള മുന്നിുര നേതാക്കള്‍ മാത്രമല്ല, ചാക്കിരിയും, ബാവ ഹാജിയും, പി എം അബൂബക്കറും ഉള്പ്പ ടെ യുള്ള രണ്ടാം നിര നേതാക്കളുടെ ലിസ്റ്റ് നീണ്ടതാണ്, പാര്ട്ടി ക്കും നാടിനും വേണ്ടി ആയുസ്സും സമ്പത്തും ചിലവഴിച്ചവര്‍ , കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്ട്ടിടക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധം ജനകീയരായ നേതാക്കളുടെ സാന്നിധ്യമാണ് ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ എന്തിന് ഒരു മതത്തിന്റെ പേരില്‍ രാഷ്ട്രീയപ്പാര്ട്ടിി എന്ന ചോദ്യത്തെ പ്പോലും നിഷ്പ്രഭമാക്കിയത്, എന്തിനാണ് ഇങ്ങനെ ഒരു ലീഗ് എന്ന്‍ ചോദിച്ചാല്‍ ഇന്നും ലീഗുകാര്‍ മറുപടി പറഞ്ഞു തുടങ്ങുക സി എച്ചില്‍ നിന്നാണ്,
കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന മലപ്പുറം ജില്ല കൊണ്ടുവന്ന മുസ്ലിംകളുടെ താങ്ങും തണലും ആയിരുന്ന സി എച്ച്......
ഈ കഥ എല്ലാര്ക്കും അറിയാം കോയാ....പിന്നെന്തുണ്ടായി?
ഇന്ന് ജാതി മത ഭേദമന്യേ പൊതു സമ്മിതിയുള്ള നേതാക്കള്‍ ആരുണ്ട് ലീഗില്‍ ?
അയാള്‍ പെണ്ണുപിടിച്ചു/ അഴിമതി നടത്തി എന്നൊരാരോപണം വന്നാല്‍ ഏയ് , അങ്ങനെ ഉണ്ടാവില്ല..അയാള്‍ ഒരു നല്ല മുസ്ലിമാണ് മാന്യനാണ് എന്ന്‍ പൊതുജനം പറയുന്ന ആരുണ്ട് ലീഗില്‍ ?
കുഞ്ഞാലിക്കുട്ടിയോ? അഹമ്മദോ? ബഷീറോ ? ഷാജിയോ ? .....
പൊതുസമൂഹത്തിന് കണ്ണുമടച്ച് വിശ്വസിക്കാന്‍ പറ്റിയ ഒരാളും ഇല്ലാത്ത ലീഗാണ് നമുക്ക് മുന്നില്‍ ഉള്ളത്... ഇവിടെ ഒരു മറുചോദ്യം ഉണ്ട്..
അത്ര മുന്തിയ മാന്യന്മാചര്‍ വേറെ ഏത് പാര്ട്ടി യിലാണുള്ളത്?
വേറെ പാര്ട്ടി പോലെ ആണോ കോയാ ലീഗ്?
ഖൈറു ഉമ്മത്തായ, മുത്ത് നബിയുടെ സമുദായവും..ആ പ്രവാചകന്റെ പരമ്പര നേതൃത്വം നല്കുമന്ന പാര്ട്ടിതയും മറ്റുള്ളവരെ പ്പോലെ ആയാല്‍ മതിയോ?
കാലം മാറിയില്ലേ സായിബേ?......
മാറി, ഒരുപാട് മാറി ....മാറിയ കാലത്തെ മാറിയ ലീഗിന്റെയ പ്രതീകമാണ് ഞമ്മന്റെന സ്വന്തം കെ എം ഷാജി..
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സമുദായം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല, കുഞ്ഞാലിക്കുട്ടിക്ക് മുമ്പുള്ള കാലത്തെ സമുദായത്തിന്റെ ഏറ്റവും വലിയ പ്രശ്നം വിദ്യാഭ്യാസത്തിന്റെക അഭാവമായിരുന്നു... ലീഗ് ആ പ്രശ്നത്തെ അഭിമുഖീകരിച്ചപ്പോള്‍ സമുദായം കൂടെ നിന്നു. അതിന്റെത തുടര്ച്ചസയാണ് ഇന്നുണ്ടായ വിദ്യാഭ്യാസ വിപ്ലവം ഗള്ഫ്‍ പണം ഇതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വിപ്ലവത്തിന് വിത്ത് പാകിയത് സി എച്ചിനെ പ്പോലുള്ള മഹത്തുക്കളായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് ശേഷമുള്ള ലീഗ് എങ്ങനെ വിദ്യാഭ്യാസം കൈകാര്യം ചെയ്തു എന്നറിയാന്‍ പാഴൂര്‍ പാടി വരെപോകേണ്ട കാര്യമില്ല ഇക്കൊല്ലത്തെ എസ് എസ് എല്‍ സി ഫലത്തോടൊപ്പം പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് കണ്ടാല്‍ മതി...മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ എവിടേയും ആവശ്യത്തിന് +2 സീറ്റ് ഇല്ല, ഉള്ള സ്ഥലങ്ങളില്‍ തെരെഞ്ഞെടുക്കാന്‍ നല്ല സബ്ജെക്റ്റുകള്‍ ഇല്ല... കേരളത്തിന്റെോ തെക്കോട്ട് പോയാലോ..സീറ്റുകള്‍ ബാക്കി.. മലപ്പുറത്തുള്ളവര്‍ പത്തനം തിട്ടയില്‍ പോയി പഠിക്കേണ്ട ഗതി, തെക്കുള്ള ബാല കൃഷ്ണപിള്ള ഭരിച്ച കെ എസ് ആര്‍ ടി സി യും, വടക്കുള്ള ബഷീര്സൂ പ്പി മാര്‍ ഭരിച്ച വിദ്യാഭ്യാസവും തെക്കന്‍ കേരളത്തില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു...പുതിയവ പോകട്ടെ പണ്ടുള്ളവര്‍ തുടങ്ങിവെച്ചത് പുതിയ ലീഗ് എവിടെ എത്തിച്ചു എന്നറിയാന്‍ ഈ ഒരു ഉദാഹരണം മാത്രം പോരേ?
ലീഗ് രാഷ്ട്രീയം മതപരമല്ല സാമുദായികമാണ് . അതായത് മതത്തിന്റെ ആത്മീയ വശം ലീഗ് പരിഗണിക്കുന്നില്ല സാമുദായികത, അതായത് ആളുകളുടെ എണ്ണം പരിഗണിച്ചാണ് ഞങ്ങളുടെ രാഷ്ട്രീയം എന്ന്‍ പറയുന്ന ഷാജിയെപ്പോലുള്ളവര്‍ 'സാമുദായികതയെ പ്പോലും വ്യഭിചരിച്ച കാഴ്ച യല്ലേ വിദ്യാഭ്യാസരംഗത്ത് കാണുന്നത്? അത് പറയുമ്പോള്‍ ഉഡായിപ്പ് വേറെയാണ്, മുസ്ലിം ലീഗ് ഭരിച്ചപ്പോള്‍ മറ്റ് സമുദായങ്ങള്ക്ക്െ വാരിക്കോരി ക്കൊടുത്തു അതാണ് ലീഗിന്റെെ 'മതേതരത്വം' !!! അപ്പോള്‍ നേരത്തെ പ്പറഞ്ഞ സാമുദായിക രാഷ്ട്രീയമോ? എല്ലാവര്ക്കും കൊടുക്കണം മുസ്ലിംകള്ക്ക്് അവര്‍ അര്ഹി ക്കുന്നത് കിട്ടണം... ലീഗ് ചെയ്തതോ? മുസ്ലിം സമുദായത്തിന് അര്ഹി്ക്കുന്നത് കൂടി 'മാടമ്പി മാരുടെ കാല്ച്ചു്വട്ടില്‍ വെച്ചു കൊടുത്ത് നല്ല പിള്ളയായി , വിവരാവകാശ നിയമവും സോഷ്യല്‍ മീഡിയയും ഒക്കെ വന്നപ്പോള്‍ പഴയ പോലെ സമുദായത്തിനുള്ളത് ഒളിച്ചു കടത്തി കാണിക്ക വെക്കാന്‍ ലീഗിന് കഴിയാതെ വന്നു.. കാണിക്കകള്‍ മുടങ്ങിയതിന് തംബ്രാന്റെി ശകാരമാണ് പെരുന്നയില്‍ നിന്ന് ലീഗ് എന്ന 'അടിയാന്‍' ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്നത് ..
90 കളില്‍ ഇസ്രയേല്‍ ബാന്ധവം ഇന്ത്യ ശക്തിപ്പെടുത്തിയത് മുതല്‍ മുസ്ലിംകളുടെ നേരിട്ട പ്രധാന പ്രശ്നം തീവ്രവാദി വല്ക്കരണവും ഒറ്റപ്പെടുത്തലുമാണ്, തീവ്രവാദം ഒരു അമേരിക്കന്‍ ഉല്പ്പലന്നമാണ് എന്ന്‍ മൂക്ക് കീഴ്പ്പോട്ടുള്ള ആരും സമ്മതിക്കും. വിഭജനകാലം തുടങ്ങി 90 കള്‍ വരെ രാജ്യത്തുടനീളം നടന്ന വര്ഗ്ഗീ യ കലാപങ്ങളുടെ ഇരകളായിരുന്നു മുസ്ലിംകള്‍ 90 കളോടെ വര്ഗ്ഗീ യ കലാപങ്ങളുടെ എണ്ണം കുറയുകയും സ്ഫോടനങ്ങള്‍ വര്ധിക്കുകയും അത് മുസ്ലിംകളുടെ മേല്‍ ചാര്ത്തുപ്പെടുകയും ചെയ്തു. ഭരണകൂടങ്ങളെയും മാധ്യമങ്ങളെയും പ്രസ്ഥാനങ്ങളെയും വിലക്കെടുത്ത് കൊണ്ട് മുസ്ലിം 'തീവ്രവാദത്തെ' ലോകം മുഴുവനും പടര്ത്തി യപ്പോള്‍ അമേരിക്ക ലീഗിനും വിലയിട്ടുവോ?
ചരിത്രപരമായി അതിനൊരു സാധ്യതയുണ്ട്.. കേരളത്തില്‍ പോര്ച്ചു ഗീസ് , ഫ്രഞ്ച്, ബ്രിട്ടിഷ് വൈദേശിക ആധിപത്യത്തിനെതിരെ മുസ്ലിംകളുടെ നേതൃത്വത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സമരം പൊളിച്ചടുക്കാന്‍ ബ്രിട്ടീഷുകാര്‍ കൂട്ടുപിടിച്ചത് മുസ്ലിംകളില്‍ നിന്ന് തന്നെയുള്ള പ്രമാണി മാരെയായിരുന്നു, മലബാര്‍ സമര കാലത്ത് സമരക്കാരെ ഒറ്റുകൊടുത്തത്തിന് മലബാറിലെ പ്രമുഖരായ ചില കുടുംബങ്ങള്ക്ക്െ ബ്രിട്ടീഷുകാര്‍ ഭൂസ്വത്തുക്കള്‍ പതിച്ച് കൊടുത്തതായി മലബാര്‍ ചരിത്രം എഴുതിയ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒരു പ്രധാന പേര് ലീഗിലെ പുലികുട്ടിയുടെ കുടുംബപ്പേരാണ്.
കാശുകിട്ടിയാല്‍ സമുദായത്തെ വരെ തൂക്കി വില്ക്കുുന്ന പാരമ്പര്യമുള്ള വരെ ആവശ്യത്തിന് കിട്ടാന്‍ ഉള്ളപ്പോള്‍ 'തീവ്രവാദികളെ സൃഷ്ടിക്കേണ്ടവര്ക്ക് കാര്യം എളുപ്പമല്ലേ...
ബാബരി പ്രശ്നത്തിന് ശേഷം സമുദായം നിരന്തരമായ അരക്ഷിതത്വം നേരിട്ടപ്പോഴും , തുടര്ന്നു തീവ്ര വാദ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോഴും ലീഗ് എവിടെയായിരുന്നു?
ഒരിക്കലും അവര്‍ സമുദായത്തിന്റെ പക്ഷത്ത് നിന്നില്ല? എന്തു കൊണ്ട് തീവ്രവാദം എന്ന് ചിന്തിച്ചില്ല ? പലയുവാക്കളും പലതും വിളിച്ച് പറഞ്ഞപ്പോള്‍ പുതിയ സംഘടനകള്‍ നാമ്പെടുത്തപ്പോള്‍ അവരോട് സംസാരിച്ചില്ല, അവര്ക്ക് പറയാനുള്ളത് കേട്ടില്ല..പകരം സംഘപരിവാറിനെക്കാള്‍ ഉച്ചത്തില്‍ സമുദായത്തില്‍ ഇതാ തീവ്രവാദികള്‍ എന്നവര്‍ ആക്രോശിച്ചു...ഇതേ സമയം ആര്‍ എസ് എസ്സ് പരസ്യമായി നടത്തിക്കൊണ്ടിരുന്ന ആയുധ പരിശീലനങ്ങളും കവാത്തുകളും ലീഗിനെ ഒട്ടും ആശങ്കപ്പെടുത്തിയില്ല... സംഘപരിവാറിന്റ്റെ ഭീകരത ലീഗ് വേദികളില്‍ ചര്ച്ച്യായില്ല, കേന്ദ്രം ഭരിക്കാന്‍ സാധ്യതയുള്ള കക്ഷിയല്ലേ , സ്ത്രീ പീഡനക്കേസുകള്‍ എങ്ങാനും സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിച്ചാലോ എന്ന്‍ 'മൂത്ത' നേതാവ് ശങ്കിച്ചിരിക്കാന്‍ ഇടയുണ്ട്.
മേലാളന്മാരുടെ ഇംഗിതം കൃത്യമായി തിരിച്ചറിയാന്‍ പറ്റിയതാണ് ഷാജിയുടെ മിടുക്ക് , മുന്തിയ നേതാക്കള്‍ പെണ്ണിനും പണത്തിനും പിന്നാലെയാണ് അവര്ക്ക് വേണ്ടി ചാവേറായാല്‍ തനിക്കുള്ളത് തളികയില്‍ കിട്ടും എന്ന്‍ മനസ്സിലാക്കിയതു കൊണ്ടാണ് 'തീവ്രവാദികളെ സൃഷ്ടിക്കാനുള്ള കൊട്ടേഷന്‍ വാങ്ങിയവര്ക്ക്വ വേണ്ടി ഷാജി അരയും തലയും മുറുക്കിയത്....ഷാജി ഈ ഉദ്യമത്തില്‍ വിജയിച്ചു എന്ന് തന്നെപറയാം, തീവ്രവാദാരോപണവും അതിന്റെ. ഭാഗമായ ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളും ഉന്നയിച്ച് കൊണ്ട് സമുദായത്തെ താറടിക്കുന്ന പത്രമാധ്യമങ്ങളുടെയും സംഘടനകളുടെയും സ്വന്തക്കാരനാണിന്ന് ഷാജി. ഷാജിയെ ആര്‍ എസ് എസ്സിന്റെട ട്രൌസര്‍ ഉടുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വാരി വിതറി ചിലര്‍ അരിശം തീര്ക്കുെമ്പോള്‍ ഷാജി ചിരിക്കുന്നുണ്ടാവും തന്റെജ യജമാനന്മാര്ക്ക് നല്കാാന്‍ ഇതിലും വലിയ സാക്ഷ്യ പത്രങ്ങള്‍ വേണോ?
രണ്ടു പതിറ്റാണ്ടിന്റെ തീവ്രവാദ ആക്രോശങ്ങള്ക്ക്ള ശേഷം ലീഗ് ചിലത് തിരിച്ചറിഞ്ഞതായി സമീപകാല നടപടികള്‍ തോന്നിക്കുന്നുണ്ട്. പഴയ പോലെ യുവാക്കള്‍ പാര്ട്ടി യിലേക്ക് അടുക്കുന്നില്ല, ഊണും ഉറക്കവും ഒഴിഞ്ഞ് ചുമരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും പാര്ട്ടിനയെ നെഞ്ചിലേറ്റിയ പ്രവര്ത്തെകര്‍ ഇന്ന് പണം കൊടുത്താല്‍ മാത്രം കാര്യങ്ങള്‍ ചെയ്യുന്നവരായി, പഞ്ചായത്ത് /ജില്ലാ/ സംസ്ഥാന സമ്മേളനങ്ങള്‍ നടക്കണമെങ്കില്‍ യൂണിറ്റ് ഒന്നിന് 'ഇത്ര' വെച്ചു കാഷ് വിതരണം ചെയ്യാതെ കാര്യം നടക്കില്ലെന്നായി.... കെ എം ഷാജിയുടെ കാലത്ത് എം എസ് എഫി ലൂടെ ലീഗിലേക്ക് വന്നവരില്‍ പത്തിലൊന്ന് പോലും ഇപ്പോള്‍ പാര്ടിി യില്‍ ഇല്ല, പലരും ശത്രു പക്ഷത്തുമായി..
എന്നാല്‍ നിസ്വാര്ഥര സേവനം ചെയ്യുന്ന പ്രവര്ത്തതകരുടെ പുതിയ തലമുറ അന്യം നിന്ന് പോയതല്ല , സോളിഡാരിറ്റി , എസ് ടി പി ഐ, തുടങ്ങിയ കക്ഷികളില്‍ ആയിരക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്നത് ലീഗ് നേതൃത്വം കാണുന്നുണ്ട്....
ഒന്ന് പൊടെയ്... ലീഗില്‍ ആള് കുറഞ്ഞിട്ടാണോ ഓരോ തെരെഞ്ഞെടുപ്പിലും സീറ്റുകള്‍ വര്ദ്ധിണക്കുന്നതും, ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ലീഗുകാര്‍ ജയിക്കുന്നതും?"
ഇങ്ങനെ ഒരു ചോദ്യം അണികള്ക്ക് വേണ്ടി ചോദിക്കുകയും അവരെക്കൊണ്ട് ചോദിപ്പിക്കുകയും ചെയ്യുമ്പോഴും നേതാക്കള്‍ സത്യം മനസ്സിലാക്കുന്നുണ്ട്... ഇവിടെ നടക്കുന്നത് election അല്ല selection ആണ്, തെരെഞ്ഞെടുക്കാന്‍ മറ്റൊന്ന് മുമ്പില്‍ ഇല്ലാത്തതുകൊണ്ടാണ് ലീഗിന്റെഴ പെട്ടിയില്‍ വോട്ട് വീഴുന്നത്. ജയിക്കാന്‍ സാധ്യതയുള്ള മറ്റൊന്ന് മുമ്പില്‍ വന്നാല്‍ കളിമാറും, ചുരുങ്ങിയ വര്ഷിങ്ങള്‍ കൊണ്ട് എസ് ടി പി ഐ ഉണ്ടാക്കിയെടുത്ത ജനസ്വാധീനം ചെറുതല്ല, മഅദനിയുടെതു പോലെ അതൊരു ആള്ക്കൂകട്ടവുമല്ല...ബോംബുകളുടെ പറുദീസയായ കണ്ണൂരില്‍ ,ഡസന്‍ കണക്കിന് ബോംബുകളുമായി ആര്‍ എസ് എസ്സ്, സി പി എം, കോണ്ഗ്രആസ്സ് ലീഗ് പ്രവര്ത്തകകര്‍ നിരവധി തവണ പിടിക്കപ്പെട്ടിട്ടുള്ള കണ്ണൂരില്‍ , ബോംബേറ് കേസിലും രാഷ്ട്രീയ കൊലപാതക ക്കേസുകളിലും നിരവധിപേര്‍ സെന്ട്രപല്‍ ജയിലില്‍ കഴിയുന്ന കണ്ണൂരില്‍ നാടന്‍ ബോമ്പും, ആയുധ പരിശീലനവും, വിദേശ ബന്ധവും ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നീങ്ങുംബോള് ലീഗിന്റെക ലക്ഷ്യം എസ് ഡി പി ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്നല്ലെങ്കില്‍ നാളെ അത് വളരുമോ എന്ന്‍ ലീഗ് ഭയക്കുന്നുണ്ട്. ഈ ഭയമാണ് ലീഗിലെ 'ഇമ്മിണി ബല്യ തല'കളെ പുതിയ ചീട്ടുകള്‍ ഇറക്കി കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.
സമുദായത്തിന്റെ പ്രശ്നത്തില്‍ ഇടപെടുന്നവനെ തീവ്രവാദി യാക്കി ശീലിച്ചത് കൊണ്ട് ഇനി മിണ്ടിയാല്‍ പണി തിരിച്ച് കിട്ടും, പരിവാറും, എന്‍ എസ് എസ്സും, എസ് എന്‍ ഡി പി യും വരെ ലീഗില്‍ തീവ്രവാദം ആരോപിച്ചു തുടങ്ങിയിരിക്കുന്നു. തീവ്രവാദ വിരുദ്ധ ലേബല്‍ നിലനിര്ത്തുടകയും അതേ സമയം ഞങ്ങള്‍ സമുദായത്തിന്റെ നീറുന്ന പ്രശ്നങ്ങളില്‍ കൂടെയുണ്ട് എന്ന്‍ പറയുകയും ചെയ്യുക, രണ്ടറ്റത്തും രണ്ടു പടയാളികള്‍ ഒരു ഭാഗത്ത് ഷാജി തന്നെ, തീവ്രവാദ ആക്രോശങ്ങള്ക്ക്് മൂര്ച്ച കൂട്ടി ഷാജി മുന്നോട്ട് ഇപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറാണ്, മഅദനിയെ സന്ദര്ശിചച്ചും പത്രപ്രസ്താവനകള്‍ നടത്തിയും മനുഷ്യാവകാശ സമ്മേളനങ്ങളില്‍ പങ്ക് കൊണ്ടും ഞങ്ങള്‍ കൂടെയുണ്ട് എന്ന്‍ അഭിനയിക്കുന്നു, അഭിനയം എന്ന് തീര്ത്തു് പറയാന്‍ കാരണം നിരവധി മാധ്യമങ്ങള്‍ തെളിവുകള്‍ നിരത്തി കള്ളക്കേസ് ആണെന്ന്‍ തെളിയിച്ച് കഴിഞ്ഞ, ജനശ്രദ്ധ നേടിയ മഅദനിയുടെ കേസില്‍ മാത്രമേ ബഷീര്‍ പോലും ഇടപെടുന്നുള്ളൂ.... അഞ്ചു വര്ഷ്ത്തിലേറെയായി ജയിലില്‍ കിടക്കുന്ന മുക്കത്തുകാരന്‍ യഹ് യയുടെയും പരപ്പനങ്ങാടിയിലെ സക്കരിയ്യയുടെയും ഉള്പ്പുടെ കരിനിയമങ്ങള്‍ ചുമത്തി, ചെയ്ത കുറ്റം എന്തെന്ന് പോലും അറിയാതെ ജയിലില്‍ കിടക്കുന്ന ആരുടെ കാര്യത്തിലും ലീഗ് ഇടപെടുന്നില്ല,.ഇടപെട്ടാല്‍ സമുദായത്തിന്റെ പേരിലെ തീവ്രവാദമുദ്ര മായാന്‍ ഇടയായാല്‍ കൊട്ടേഷന്‍ കൊടുത്തവര്‍ വെറുതെ വിടുമോ? എന്തിന് മുസ്ലിം തീവ്രവാദത്തിനെതിരെ ഒന്ന് വീതം മൂന്നു നേരം ഹാലിളകുന്ന ഷാജിമാര്‍ ആര്‍ എസ് എസ്സ് തീവ്ര വാദത്തിനെതിരെ മിണ്ടുമോ? മിണ്ടില്ല, മിണ്ടിയാല്‍ ഇപ്പോള്‍ തലയിലേറ്റി നടക്കുന്ന ചാനലുകളും പത്രക്കാരും കോണ്ടാുക്റ്റ് ലിസ്റ്റില്‍ നിന്ന് ഫോണ്‍ നമ്പര്‍ വരെ ഡിലീറ്റ് ചെയ്തു കളയും.. സംശയമുള്ളവര്‍ അഹമ്മെദ് കബീറിനോടോ, സി മമ്മൂട്ടിയോടോ ചോദിച്ചാല്‍ മതി.
തീവ്രവാദം ഇല്ല , മുസ്ലിംകള്‍ എല്ലാവരും നല്ല പിള്ളകളാണ് എന്നൊന്നും എനിക്കഭിപ്രായമില്ല, മുഴങ്ങിക്കേല്ക്കു ന്നതില്‍ പാതിയിലേറെയും പതിരാണ്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ ആര് നീങ്ങിയാലും എതിര്ക്ക്പ്പെടണം, വലതു പക്ഷ ഹിന്ദുത്വ തീവ്ര വര്ഗ്ഗീ യ സംഘടനകള്‍ നിര്ബാെധം മേഞ്ഞു നടക്കുന്ന ഇന്ത്യയില്‍ അതേ തീവ്ര വാദത്തിന്റെവ പേരില്‍ ഒരു സമുദായത്തിന്റെ മെക്കിട്ട് കേറുമ്പോള്‍ ആ നിലവിളിക്ക് ചെവികൊടുക്കാന്‍ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങള്ക്കും ബാധ്യതയുണ്ട്.. മുസ്ലിം സമുദായത്തിന്റെ പേരില്‍ പ്രവര്ത്തി്ക്കുന്ന ലീഗിന്റെഎ ബാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലാണ്.... ഇത് തിരിച്ചറിയുന്ന ലീഗ് നേതാക്കള്‍ ഒരുപാടുണ്ട്. ഇന്ന് അവര്‍ നിസ്സഹായരാണ്.. എന്നും അങ്ങനെ ആവണമെന്നില്ല, ഒറ്റു കാരുടെ ജയം താല്കാഅലികം മാത്രമാണ്. ഒരു കാലത്ത് ഇന്ത്യന്‍ മുസല്മാളന്റെന ചങ്കിലെച്ചോര യാണ് മഹ്ബൂബേ മില്ലത്ത് സുലൈമാന്‍ സേട്ടു സാഹിബ് എന്ന് പ്രസംഗിച്ച ചില ലീഗുനേതാക്കള്‍ അധികാര രാഷ്ട്രീയത്തിന്റൊ അപ്പോസ്തലന്മാിര്ക്ക് വേണ്ടി ആ സേട്ടുവിനെ വരെ തള്ളിപ്പറഞ്ഞു , സേട്ടുവിനെ പുറത്താക്കാനും മറ്റുപല നേതാക്കന്മാരെയും ഒതുക്കാനും നേതൃത്വം നല്കിതയ 'പുലികുട്ടി' നേതാവിന്റെക മുഖം പക്ഷേ അല്ലാഹു വികൃതമാക്കിക്കളഞ്ഞില്ലേ? എത്ര കഴുകിയാലും അത്തര്‍ പൂശിയാലും വീണ്ടും ദുര്ഗകന്ധം വമിക്കുന്ന, ഭാര്യയും മക്കളും മരുമക്കളും പേരകുട്ടികളും....വരുന്ന തലമുറകള്‍ പോലും തലതാഴ്ത്തി നടക്കേണ്ടി വരും വിധം മുഖം കെടുത്തിക്കളഞ്ഞു .. അതാണ് പ്രകൃതിയുടെ കാവ്യ നീതി...
കെ എം ഷാജി ഒരു പ്രതീകമാണ്. മുസ്ലിം ലീഗ് നേരിടുന്ന രാഷ്ട്രീയ അപചയത്തിന്റെ പ്രതീകം, നിലവിലുള്ള രാഷ്ട്രീയ പരിതസ്ഥിതിയില്‍ എവിടെ നില്ക്കവണം എന്തു ചെയ്യണം എന്ന്‍ ഷാജിക്കറിയാം, കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ അറിയുന്ന 'ബുദ്ധിമാനായ' വെറും രാഷ്ട്രീയക്കാരനാണ് അയാള്‍ , തന്റെ സ്പോണ്സരര്മാൂര്‍ ആരെന്ന്‍ ഷാജിക്കറിയാം, തന്നെ മതേതര മുസ്ലിംകളുടെ അപ്പോസ്തലനാക്കി കൊണ്ടുനടക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് ഷാജി ഇനിയും ഘോര ഘോരം പ്രസംഗിക്കും...തന്റെ പടം വെച്ച് കവര്‍ സ്റ്റോറികള്‍ ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും ഷാജി എന്തു പറയുന്നു എന്ന്‍ ആകാംക്ഷാ പൂര്വ്വം കേള്ക്കു ന്ന ചാനലുകളുമില്ലാത്ത ഒരു ലോകത്ത് ഷാജിക്ക് ജീവിതം തന്നെ അസഹ്യമാവും.... മുസ്ലിംകളില്‍ തീവ്രവാദികളെ കണ്ടെത്തുന്ന, മറ്റ് മതത്തിലെ തീവ്രവാദികള്‍ പോലും മുസ്ലിം തീവ്രതയുടെ ഉപോല്പ്ന്നമാണ് എന്ന്‍ വിളിച്ചുപറയുന്ന മറ്റൊരു നേതാവിനെ കിട്ടും വരെ ഷാജിയാണ് താരം...വെറും പ്രതീകം മാത്രമല്ല, മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ അന്ത്യകൂദാശക്കുള്ള കൊടിയടയാളം കൂടിയാണ് ഷാജി.
An idea can change your life എന്നല്ലേ പ്രമാണം, ഷാജിയുടെ ജീവിതം മാറ്റിമറിച്ച ഐഡിയ എന്തെന്ന്‍ അറിയാവുന്ന, വയനാട്ടിലെ കുഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്ന് ഇന്ന്‍ കാണുന്ന മുതലാളിയും നേതാവുമായ ഷാജി യിലേക്കുള്ള വളര്ച്ചസ കണ്ടു നിന്ന പലരുമുണ്ട്... ഗള്ഫ്ള നാടുകളിലെ കെ എം സി സി നേതാക്കള്‍ ആത്മകഥ എഴുതുന്ന കാലം വരില്ലെന്ന് ആര് കണ്ടു?
വാല്കവഷ്ണം :-
സീന്‍ 1
"ഹലോ"
"യെസ് , എം എല്‍ എ സ്പീക്കിങ്"
"ഇക്കാ, ഞാന്‍ ഷുക്കൂറാന്ന്....അന്നെ മാര്കി സ്റ്റാര് പിടിച്ചിക്ക്ന്ന് ഇക്കാ, ഒരിന്നെ കൊല്ലും ഇക്കാ പോലീസിനെ വിളിക്കിക്കാ.....ന്റ്റെ ജീവന്‍ രക്ഷിക്ക് ക്കാ....ന്നെ രക്ഷിക്കി ക്കാ....."
കട്ടായല്ലോ ന്റ്റെ റബ്ബെ
"ഹലോ.....ഹലോ.... ഹലോ... കേക്ക്ന്ന് ..ണ്ടോ..."
"നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്, ദയവായി വീണ്ടും വിളിക്കുക........."
സീന്‍ 2.
ശഹീദ് ശുകൂര്‍ അനുസ്മരണ സമ്മേളനം.
"ജയരാജാ...നിന്നെ ഞങ്ങള്‍ വിടില്ല, എത്ര സാക്ഷികളെ സ്വാധീനിച്ചാലും ഏത് മാളത്തില്‍ പോയി ഒളിച്ചാലും , ജീവന്‍ കൊടുത്തും നിന്നെ ഞങ്ങള്‍ നിയമത്തിന് മുമ്പില്‍ കൊടുവരികതന്നെ ചെയ്യും ജയരാജാ ഞങ്ങളുടെ ജീവന്റെ ജീവനായ ഷൂകൂറിനെയാണ് നീ കൊന്നു കളഞ്ഞത് , വിടില്ല നിന്നെ... നീ ആരോടാണ് കളിക്കുന്നത് എന്ന്‍ നിനക്കറിയില്ല"
അണികളുടെ കയ്യടി...ആര്പ്പുകവിളി
സീന്‍ 3.
"ഹലോ, ജയേട്ടനല്ലേ, ഇത് ഞാനാണ്"
"ആ ....ഞി അങ്ങോട്ട് കസറിയല്ലോ...ന്റ്റെ പെര്ഫോെമന്സ്മ ടി വി ല്‍ കണ്ടോണ്ടിരിക്ക്യാ, ഞി എന്തൊക്കാണെടോ പറഞ്ഞൂട്ടത് കേട്ട് ട്ട് എനക്ക് തന്നെ പേടിയായിപ്പോയില്ല്യേ"
"അതൊക്കെ വിടി ജയേട്ടാ, മ്മള് തമ്മിലല്ലേ, ഇങ്ങള് ബിളിക്കാന്‍ പറഞ്ഞെല്പ്പി ച്ചുന്ന് ഓള് പറഞ്ഞ്, ന്തെയ് ജയേട്ടാ കാര്യം"
"ആ...അത് മ്മളെ ടി വി ഒന്ന്‍ മാറ്റാന്‍ ഓള് കൊറേ ദെവസായി പറീണു" സോണീന്റെച led ടിവി 60 ഇഞ്ച് ന്റ്റെത് താരക്കേടില്ല്യാ ന്നാ പറീന്നത്, മ്മളെ ഗള്ഫ്െ കാരന്‍ ഞ്യല്ലേ..."
അത് പ്രശ്നാക്കണ്ട ജയേട്ടാ.... ഞാനിപ്പം തന്നെ റഹ്മാന്ക്കാകനെ വിളിക്ക്യാ.... രണ്ടേ രണ്ട് ദിവസം മൊതല് അങ്ങെത്തും"
"ശരി ....ശരി...ന്നാ പിന്നെ ഞി റെസ്റ്റെടുക്ക്.... അനുസ്മരണത്തില്‍ പ്രസംഗിച്ച് ക്ഷീണിച്ചതല്ലെ...ഹ ഹ ഹാ....."