POSTED BY Sajjad Vaniyambalam
വളരെ സങ്കീര്ണമായ ഘടകങ്ങള്‍ ഉള്ള കടുത്ത ഉച്ഛനീചത്വവും കടുത്ത ജാതീയ മര്ദീനങ്ങളുടെയും ക്രൂര വിവേചനങ്ങളുടെയും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രം ഉള്ള ഒരു രാജ്യം എന്ന നിലക്ക് , സ്വാതന്ത്ര്യത്തിനു ശേഷം ആധുനിക ജനാധിപത്യ ശൈലിയിലേക്ക് നമ്മുടെ നാടിനെ പുതുക്കി പണിയുമ്പോള്‍ , പഴയ ഫ്യൂഡല്‍ സവര്ണാ മാടമ്പിത്തരങ്ങള്‍ ജനാധിപത്യ മുഖം മൂടി അണിഞ്ഞു കൊണ്ട് തന്നെ പിന്‍ വാതിലിലൂടെ വീണ്ടും അധികാരം ഉള്ളം കയ്യില്‍ ഒതുക്കാനും , സാമ്രാജ്യത്വ വിടുപണിക്കും കോര്പരറേറ്റ് ഭീമന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി നമ്മുടെ ഭരണകൂട സംവിധാനങ്ങളിലും ജുഡീശ്യറിയിലും അവിഹിത ഇടപെടലുകളും ദുസ്വധീനങ്ങളും ചെലുത്തി, പാര്ശ്വലവല്കൃഅത വിഭാഗാങ്ങളുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ചവിട്ടി മെതിക്കാനും , ഒക്കെയുള്ള സാധ്യത ഡോ. ബി അര അംബേദ്‌കറിനെ പോലുള്ള ഭരണ ഘടന ശില്പികളും നിയമ വിശാരദന്മാതരും മുന്‍ കൂട്ടി കണ്ടിരുന്നു . പോലീസിനെയും ജുഡീശ്യല്‍ സംവിധാനങ്ങളെയും മര്ദിനോപകരണങ്ങള്‍ ആക്കി മാറ്റി സാധാരണ പൌരന്മാരുടെ സ്വാതത്ര്യവും മനുഷ്യാവകാശവും ഹനിക്കപെടാന്‍ ഉള്ള പരമാവധി സാധ്യതകളെ തടയാന്‍ ഉള്ള മുന്കാരുതലുകള്‍ നമ്മുടെ നിയമത്തില്‍ ആദ്യമേ ഉണ്ട്.
24 മണിക്കൂറില്‍ അധികം ഒരു പൌരനെ തടഞ്ഞുവെക്കാന്‍ പോലീസിനു അധികാരം ഇല്ല. അതില്‍ കൂടുതല്‍ അയാള്‍ തടയപെടെണ്ടതു ഉണ്ട് എങ്കില്‍ അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി മതിയായ കാരണങ്ങള്‍ കോടതിയെ ബോധ്യപെടുത്തിയാല്‍ മാത്രമേ അയാളുടെ തടവ് തുടരാന്‍ കഴിയൂ. അതിനിടക്ക് തന്നെ കുറ്റം ആരോപിക്കപെട്ട വ്യക്തിക്ക് ജാമ്യം നല്കിഴ പുറത്തു വിടാതിരിക്കാന്‍ യുക്തി സഹവും വിശ്വസനീയവും ആയ ന്യായങ്ങള്‍ കോടതിയെ ബോധ്യപെടുത്തി പരമാവധി 90 ദിവസം വരെ മാത്രമേ അധികാരികള്ക്ക്് പോലീസിനെ ഉപയോഗിച്ചു ജഡീശ്യല്‍ കസ്ടടി നീട്ടി കൊണ്ട് പോവാന്‍ കഴിയൂ. അതിനിടക്ക് ആരോപിക്കപെട്ട കുറ്റകൃത്യത്തില്‍ അന്വേഷണം നടത്തി സമഗ്രമായ ചാര്ജ്ോ ഷീറ്റ് കോടതിയില്‍ സമര്പ്പി ക്കാന്‍ പോലീസിനു കഴിഞ്ഞില്ല എങ്കില്‍ കുറ്റം ആരോപിക്കപെട്ടയാള്‍ സ്വതന്ത്രനാവും .
വര്ഗീഞയ ജാതീയ സാമ്രാജ്യത്വ താല്പര്യങ്ങള്‍ ഉള്ള അധികാരികള്ക്കും് പോലീസിനും നിരപരാധികള്‍ ആയ മുസ്ലിം യുവാക്കളെയും പിറന്നു വീണ മണ്ണിനും വേണ്ടി പൊരുതി കൊണ്ടിരിക്കുന്ന ആദിവാസികളെയും ദളിത്കളെയും ഒക്കെ ക്രൂരമായി അടിച്ചൊതുക്കാന്‍ നിയമത്തിന്റെ ഈ ഒരു നടപടി ക്രമം വലിയ തലവേദനയാണ് . അതിനാല്‍ കാര്യമായ തെളിവൊന്നും ഇല്ലെങ്കിലും ഭരണകൂടവും പോലീസും അവര്‍ക്ക് തോന്നുന്നവരെ മുഴുവന്‍ അനിശ്ചിതമായി തടവിലിടുന്നത്തിനും പീഡിപ്പിക്കുന്നതിനും പ്രാകൃത കാട്ടു നിയമങ്ങള്‍ ആയ ടാഡയും പോട്ടയും ഒക്കെ വിവിധ സമയങ്ങളില്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയ പാര്‍ലിമെന്റില്‍ തന്നെ ചുട്ടു രാഖി മൂര്‍ച്ച കൂട്ടി എടുത്തു. തീവ്ര വാദികലെ നേരിടാന്‍ എന്ന പേരില്‍ ആദ്യമേ വിഷയം വൈകാരിക വല്കരിക്കപെട്ടിരുന്നതിനാല്‍ ഈ അപരിഷ്കൃതത്തിന്റെ നൈതിക കാര്യമായി ചോദ്യം ചെയ്യപെടാതെ പോയി.
ഈ നിയമത്തിന്റെ ചിലന്തി വലകളില്‍ കുരുങ്ങുന്നത് നിരപരാധികള്‍ ആയ മുസ്ലിം യുവാക്കളും ദളിത്കളും അവരുടെ സഹയാത്രികരും മാത്രം ആയി. യഥാര്‍ത്ഥ തീവ്രവാദികലും ഭീകരന്മാരും എപ്പോഴും ഇത്തരം കരിനിയമാങ്ങളുടെ വലക്ക് പുറത്തായിരുന്നു . ബാബറി ധ്വംസനത്തിനു ശേഷം രൂപം കൊടുത്ത ടാഡ (Terrorist and Disruptive Activities (Prevention Act). മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ നിയമം 1996 ല്‍ പിന്‍വലിച്ചുവെങ്കിലും അതിനിടെ അതില്‍ കുരുങ്ങി ജയിലരക്ക് ഉള്ളില്‍ 70000 ത്തില്‍ അധികം മുസ്ലിം യുവാക്കളുടെ ജീവിതം ഹോമിക്കപെട്ടിരുന്നു. മുസ്ലിംകള്‍ അല്ലാത്തവര്‍ രണ്ടേ രണ്ടു പേര്‍ മാത്രം ആണ് ഈ നിയമത്തില്‍ കുരുങ്ങിയത്. മഹാരാഷ്ട്ര ജയിലുകളില്‍ ടാറ്റാ ഇന്സ്ടിട്യൂറ്റ് ഓഫ് സോഷ്യല്‍ സ്റ്റഡീസ നടത്തിയ പഠനത്തില്‍ ബോധ്യമായത് പ്രതേകിച്ചു യാതൊരു കുറ്റകൃത്യ പശ്ചാതലവും ഇല്ലാത്തവര്‍ ആണ് വലിയ ഒരു ശതമാനം ഇരകളും. ഈ കാലയളവില്‍ നടന്ന ബോംബെ മുസ്ലിം കുരുതിയിലോ ഉത്തരവാദികല്‍ എന്ന് ജ. ശ്രീ കൃഷണ കമ്മീഷന്‍ വിധിയെഴുതിയ അതിനു നായകത്വം വഹിച്ച ബാല്‍ താക്കറെക്കോ എതിരെയൊന്നും ഈ നിയമം പ്രയോഗിക്കപെട്ടില്ല. അജ്മല്‍ കസബിന്റെ പേരില്‍ ആരോപിക്കപെട്ട കൊലപാതകത്തിന്റെ പത്തിരട്ടി ആളുകളെ കൊന്നൊടുക്കിയ ബാല്‍ താക്കറെക്ക് ഔദ്യോഗിക ഔപചാരികതയോടെയുള്ള ശവ സംസ്കാരം ആയിരുന്നല്ലോ നമ്മള്‍ നല്‍കിയത് . ട്രേഡ് സെന്റര്‍ അക്രമത്തിനെ തുടര്‍ന്ന് ഉണ്ടായ മുസ്ലിം ഭീതിയുടെ മറ പിടിച്ചു കൊണ്ടായിരുന്നു പൊട്ട (Prevention Of Terrorism Act) രൂപം കൊണ്ടത്. ഗുജറത്ത് മുസ്ലിം കുരുതിക്ക് നേത്രുതം നല്‍കിയവര്‍ക്ക് എതിരെയൊന്നും ഇത് പ്രയോഗിക്കപെട്ടില്ല എങ്കിലും കലാപത്തിനു ഇരയായ മുസ്ലിംകളില്‍ പലരെയും ഈ നിയമം ചുമത്തി യാതൊരു തെളിവും ഇല്ലാതെ തുറുങ്കില്‍ അടച്ചു . ഗുജറത്തില്‍ ഈ നിയമത്തില്‍ കുരുങ്ങി ജീവിതം ഹോമിക്കപെട്ട 280 പേരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മുസ്ലിംകള്‍ ആണ് .
പൊട്ടയിലും ടാഡയിലും ഒക്കെ ഏതാണ്ട് നൂറു ശതമാനം മുസ്ലിം സംവരണം എര്പെടുത്താന്‍ അധികാരികള്‍ തയ്യരയിരുന്നുവെങ്കില്‍ യു. എ പി എ യില്‍ ദളിത്കളെയും ആദിവാസികളെയും കൂടി കാര്യമായി പരിഗണിച്ചുവന്നത് മാത്രം ആണ് വിത്യാസം . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന് അഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ ടാഡ , പൊട്ട തുടങ്ങിയ കാടന്‍ അപരിഷ്കൃത നിയമങ്ങള്‍ നില നില്‍ക്കുന്നതിലെ പരിഹസ്യത പല അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളിലും കാര്യമായി ഉയര്‍ന്നു വന്നു. ഇന്ത്യയില്‍ ഉടനീളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി രംഗത്ത് വന്നു . അതോടെ ആ നിയമങ്ങള്‍ എല്ലാം പിന്‍വലിക്കപെട്ട് വെങ്കിലും 2008 Nov 26ലെ മുംബൈ അക്രമത്തിനട്ട് മറവില്‍ ഭീകരന്മാരെ നേരിടാന്‍ എന്നാ പേരില്‍ 1967 ഇല തന്നെ നിലവില്‍ വന്നിരുന്ന UAPA യില്‍ നിരോധിത ടാഡയിലെയും പോട്ടയിലെയും പല ക്ലോസുകളും ചേര്‍ത്ത് ഫലത്തില്‍ മറ്റൊരു ഭീകര കരിനിയമമായി യു എ പി എ ഭേദഗതി ചെയ്യപെട്ടു. പോലീസിനും അധികാരികള്‍ക്കും അമിതാധികാരം ആണ് ഈ നിയമം ഇപ്പോള്‍ നല്‍കുന്നത് 90 ദിവസത്തിനകം ചാര്‍ജ് ശീട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം എന്നാ ഉപാധി ഈ നിയമം ചുമത്തിയാല്‍ നഷ്ടപെടും . കേവലം ആരോപണം ഉന്നയിച്ചു കൊണ്ട് മാത്രം അധികാരികള്‍ക്ക് എഴു മാസത്തോളം തടവില്‍ ഇടാം. ഒരു മാസം വരെ പോലീസ് കസ്ടടിയില്‍ സൂക്ഷിച്ചു കൊണ്ട് ഭേദ്യം ചെയ്യാനുമാവും. അറസ്റ്റു ചെയ്യപെടുന്നതോടെ തന്നെ കുറ്റവാളിയാണ് എന്ന രൂപത്തില്‍ പരിഗണിച്ചു നിരപരാധിത്വം തെളിയിക്കുന്നത് അകത്തു കഴിയുന്ന പ്രതിയുടെ ബാധ്യതയവുക എന്നത് നമ്മുടെ നിയമ സംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് പോലും ഏറ്റുമുട്ടുന്നവയാണ് . ഇനി നിരപരാധിയാണ് എന്ന് തെളിഞ്ഞാലും പ്രതി യാതൊരു വിധ നഷ്ട പരിഹാരത്തിനും അര്‍ഹനും അല്ല. കുറ്റം ചെയ്തുവന്നു സംശയിക്കപെട്ടാല്‍ മാത്രം അല്ല കുറ്റം ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് തോന്നിയാല്‍ പോലും അധികാരികള്‍ക്ക് ഈ നിയമം പ്രയോഗിക്കാന്‍ കഴിയുന്നു . ടാഡയും പോട്ടയും ഒക്കെ പ്രതേക കാലയളവിലേക്ക് ഉള്ളത്മാത്രം ആയിരുന്നുവെങ്കില്‍ യുഎപിഎ ഒരു സ്ഥിരം നിയമം ആണ് എന്നതും കാണണം .
പതിവ് പോലെ യു എ പി എയുടെ വിഷ പല്ലുകളും നീണ്ടത് യഥാര്‍ത്ഥ ഭീകരന്മാര്‍ക്ക് എതിരെയയിരുന്നില്ല. മലെഗവ് , സംജോത എക്സ്പ്രസ് തുടങ്ങിയ പതിനാറോളസംഘി സ്ഫോടനങ്ങളില്‍ ഈ നിയമം ആ വഴിക്ക് വന്നില്ല. ഈ സ്ഫോടനങ്ങള്‍ക്ക്സൈ വേണ്ടി സൈന്യത്തില്‍ നിന്ന് ആര്‍ ഡി എക്സ് മോഷ്ടിച്ച ലെ.കേണല്‍ ശ്രീ കാന്ത് പ്രസാദ് പുരോഹിടിനു ഉള്‍പടെ ആര്‍ക്കെതിരെയും ഈ നിയമം തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാല്‍ ആദിവാസികള്‍ക്ക് ഇടയില്‍ സേവന പ്രവര്‍ത്തനത്തില്‍ മുഴുകയിരുന്നു ഡോ ബിനായക് സെന്നിനെ മാവോ വാദി എന്ന് ആരോപിച്ചു ഈ നിയമം ഉപയോഗിച്ചു തുറുങ്കില്‍ അടച്ചു. ആദിവാസികള്‍ക്ക് അക്ഷരം പഠിപ്പിച്ചു കൊടുത്തിരുന്നു സോണി സോരിയാണ് മറ്റൊരു ഇര. സാധരണ നിയമങ്ങള്‍ ഉപയോഗിച്ച് തടവില്‍ ഇടാന്‍ അബ്ദുന്നാസര്‍ മഅദനിക്കേതിരെ ന്യായമായ തെളിവുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിനെതിരെയും ഇത് തന്നെ ചുമത്തി. പര്‍പ്പനങ്ങടിക്കാരന്‍ സക്കറിയ എന്ന കൌമാരക്കാരനെ പൊക്കി കര്‍ണാടകയില്‍ ജയിലടചിരിക്കുന്നതും മറ്റൊരു ഉദാഹരണം. ആലുവക്കാരന്‍ അന്‍സാര്‍ നദുവിയും ഈരാറ്റുപേട്ടയിലെ ഷിബിലി , ശാദുലി എന്നീ സഹോദരങ്ങളെയും പൊക്കി ഗുജറാത്തിലെ സബര്‍മതി ജയിലില്‍ അടക്കാന്‍ ന്യായമായ തെളിവുകളോ കാരണങ്ങളോ ഇല്ലാത്തതിനാള്‍ ഈ നിയമം തന്നെ പ്രയോഗിക്കേണ്ടി വന്നു അധികാരികള്‍ക്ക് . കയ്യും കാലും തലയും വെട്ടലുകള്‍ സംഘികളും സിപിഎമ്മുകാറും നിര്‍ബാധം തുടരുന്ന നമ്മുടെ നാട്ടില്‍ മൂവാറ്റുപുഴയില്‍ നടന്ന ഒരു കൈവെട്ടു മാത്രം കൊടും ഭീകരം ആയി. ഇന്ത്യയ്ലെ ഏറെ പ്രബുദ്ധമായ സമസ്തനം എന്നാ നിലക്ക് ടാഡയും പോട്ടയും ഒക്കെ സമസ്തന അതിര്‍ത്തിക്ക് ഇപ്പുറം പ്രവേശനം അനുവദിക്കാത്ത നമ്മള്‍ കണ്ടത് കൈവെട്ടു സംഭവത്തിന്റെ മറവില്‍ സി പി എം സര്‍ക്കാര്‍ കേരളത്തില്‍ യു എ പി എ വാരി വിതറുന്നതാന് . കേരളത്തിലെ മതേതര ആത്മീയതയുടെ കേന്ദ്രം ആയി ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരിയില്‍ കൂട്ട കുരുതികളുടെ നായകന്‍ നരേന്ദ്ര മോഡി പ്രവേശിക്കുന്നത്തിനെതിരെ മതേതര കേരളം ശക്തമായി പ്രതിഷേധിച്ചപ്പോള്‍ ഉറക്കം നടിച്ച കുഞ്ഞൂഞ്ഞും തിരുവഞ്ചൂറം ആ സമയത്ത്ക തന്നെ ണ്ണൂര്‍ ജില്ലയ്ല്‍ പലപ്പോഴും നടന്ന വന്‍ ആയുധ വേട്ടയില്‍ ഒന്നും കാണാത്ത ഉത്സാഹം നാറാത്ത് ഒരു കപട ആയുധ വേട്ട നാടകം സംഘടിപ്പിച്ചു 21മുസ്ലിം യുവാക്കളെ യു എ പിയ എ യില്‍ കുരുക്കുകയായിരുന്നു . പോല്‍ മുത്തൂറ്റ് വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച 'S' ആകൃതിയിലുള്ള കത്തി എന്ന പേരില്‍ പോലീസ് സ്വന്തം നിലക്ക് കൊല്ലനെ കൊണ്ട് പണിയിക്കുന്നതും ചില ടി വി ചാനലുകള്‍ പുറത്തു കൊണ്ട് വന്നിരുന്നല്ലോ. ഇരുപത്തി ഒന്ന് ആളുകള്‍ക്ക് വേണ്ടി ഒരു തുരുമ്പു പിടിച്ച വാള്‍ ആണെങ്കിലും തോണ്ടികല്‍ ഉണ്ടാക്കുന്നതിലും കണ്ടെടുക്കുന്നത്തിലും രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി പോലീസ് ഇവിടെയും മിടുക്ക് തെളിയിച്ചു.
ചുരുക്കത്തില്‍ കേരളത്തില്‍ ആക ക്കൂടി ഇതുവരെ 56 മുസ്ലിം യുവാക്കള്‍ക്ക് എതിരെ മാത്രമായി യു എ പി എ പ്രയോഗിച്ചു നമ്മുടെ ഇടതു വലത് മതേതര സര്‍ക്കാരുകള്‍ മുസ്ലിം വിരുദ്ധതയുടെ കാര്യത്തില്‍ നരേന്ദ്ര മോഡിയെ തോല്‍പ്പിച്ചു. യു എ പി എ പരിളിമെന്റില്‍ ചുറ്റെടുക്കുംപോള്‍ സിപിഎമ്മും ലീഗും ഒക്കെ പിന്തുണച്ചുവെങ്കില്‍ ബംഗാളില്‍ മമത ബാനര്‍ജി ഈ നിയമം സിപിഎമ്മുകാര്‍ക്ക് എതിരെ എടുത്തിട്ട് ചാര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പ്രകാശ് കാരാട്ട് ആദ്യമായി യു എ പി യിലെ മനുഷ്യത്വ വിരുദ്ധത ചോദ്യം ചെയ്തു. ടി പി ചന്ദ്രശേഖരന്റെ വധത്തിലോ എന്തിനേറെ രണ്ടു മണിക്കൂറില്‍ അധികം നേതാക്കന്മാരെ ഒരൂരുത്തറെയും മാറി മാറി ഫോണില്‍ വിളിച്ചു ജീവന്‍ രക്ഷിക്കാന്‍ കെഞ്ചിയ എം എസ എഫ് പ്രവര്‍ത്തകന്‍ ശുക്കൂരിനെ രക്ഷിക്കാനോ ആ കുരുന്നിനെ തല്ലികൊന്ന സി പി എം കാപാലികര്ക്കോ എതിരെ ഒന്നും ഈ നിയമം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എങ്കിലും നാറാത്ത് 21 നിരപരാധികള്‍ ആയ മുസ്ലിം കുട്ടികള്‍ക്ക് എതിരെ ഇത് പ്രയോഗിക്കാന്‍ കഴിഞ്ഞതില്‍ കെ എം ഷാജിക്ക് ആര്മാധിക്കാം. കേരത്തില്‍ നേരത്തെ തന്നെ യു എ പി യില്‍ കുടുങ്ങി വിവിധ സമസ്തനങ്ങളില്‍ ജയിലസീകക്ക് ഉള്ളില്‍ കഴിയുന്ന പരപ്പനങ്ങാടി സക്കറിയ ഉലപാടെ ഉള്ളവരുടെ മോചനത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ ലീഗിന് ഇതുവരെ കസീഞ്ഞില്ലെങ്കിലും പുതുതായി ഇരുപത്തി ഒന്ന് മുസ്ലിംകള്‍ക്ക് എതിരെ കൂടി പ്രയോഗിക്കാന്‍ ലീഗിന് കഴിഞ്ഞു.
ഭരണ കൂടത്തിനു അനഭിമതാര്‍ ആയ ആര്‍ക്കെതിരെയും ഈ നിയമം പ്രയോഗിക്കപെടാം എന്ന് വരുന്നത് ഈ ആധുനിക ജനാധിപത്യ ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിറകോട്ടു വലിക്കല്‍ ആണ്. ജനധിപത്യത്തിലെ അര്‍ബുദം ആയ ഇത്തരം നിയമങ്ങള്‍ക്ക് എതിരെ പോരാട്ടത്തിനു എല്ലാ ജനാധിപത്യ വാദികലും കൈ കൊര്‍ക്കേണ്ട സമയം ആണിത് .