Search the blog

Custom Search

മദനിയെ ഭയക്കുന്നവര്‍ ഇവര്‍ - സിറാജ് അടക്കം ???

മദനിക്കെതിരെ ഒളിയമ്പുകള്‍ വിടുന്ന കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-സംഘി കൂട്ടുകെട്ട് എന്തിനു വേണ്ടി ഇത് ചെയ്യുന്നു ???? കേരളത്തിലെ സാധാരണക്കാരന്റെ പ്രശ്നത്തില്‍ അക്കാലത്ത്‌ ശക്തമായ ഇടപെട്ട ഒരേ ഒരു വ്യക്തി മാത്രമാണ് - മദനി സാഹിബ്‌. അത് കൊണ്ട് തന്നെ വലിയ ഒരു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കി തീര്‍ക്കാന്‍ മദനിക്ക് സാധിക്കും എന്ന് മനസ്സിലാക്കിയ ഈ കൂട്ടുകെട്ട് കക്ഷികള്‍ അന്ന് തുടങ്ങിയ തന്ത്രം ആണ് മദനിയുടെ മേല്‍ ആരോപിച്ച ഓരോ കുറ്റകൃത്യങ്ങളും. പക്ഷെ അന്ന്‌ അവര്‍ വിചാരിച്ചത് അങ്ങനെ ഒരു കേസ് തലയില്‍ ഇട്ടാല്‍ ആരും തിരിഞ്ഞു നോകില്ലെന്നയിരുന്നു.. പക്ഷെ അന്നും ഇന്നും ജനം അദ്ധേഹത്തിന്റെ കൂടെ തന്നെ ഉണ്ടെന്നതിന്റെ തെളിവ്‌ ആണ് അദ്ദേഹം ഇന്നും കൊല്ലപ്പെടാതെ ഇരികുന്നത്. മുസ്ലിം ലീഗ് ന്റെ ഒത്താശ കൂടി ആയപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി ജോര്‍ ആയി. കാരണം മദനി കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് ലീഗിന് ആണെന്നത് തീര്‍ച്ച. അത് കൊണ്ട് തന്നെ എല്ലാരും കൂടി മദനി യെ പൂട്ടി. അല്ലായിരുന്നെങ്കില്‍ ഇന്ന് ജനത്തിന് വേണ്ടി സംസാരിക്കുന്ന ഒരു ആം ആദ്മി ആയിരുന്നേനെ മദനി. 

വെറും സന്ഘികളുടെ മാത്രം കുബുദ്ധി മാത്രമായിരുന്നു ഇതിനു പിന്നില്‍ എങ്കില്‍ കോയമ്പത്തൂര്‍  നിന്നും വെറുതെ വിട്ടപോയും കര്‍ണാടകയില്‍ ബി ജെ പി ഭരണം മാറിയപ്പോള്‍ എങ്കിലും മദനിയെ വിട്ടയക്കുമായിരുന്നു. ഇത് പക്ഷെ ബി ജെ പി ഭീകരര്‍ ചെയുന്നതിനെക്കാള്‍ ക്രൂരത ആണ് കോണ്‍ഗ്രസുകാര്‍ മദനിയോട് ചെയുന്നത്. കോയമ്പത്തൂരില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ തോളില്‍ എടുത്തു നടക്കുനെന്നു വരുത്തി തീര്‍ത്തു വീണ്ടും കുഴിയില്‍ കൊണ്ട് ഇട്ടതു സി പി എം കമ്മ്യൂണിസ്റ്റ്‌ ബംബന്മാര്‍ തന്നെ... എല്ലാരുടെയും കൂടെ സ്വന്തം പാളയത്തില്‍ നിന്നുള്ള ആരൊക്കെയോ ഒറ്റുക കൂടി ചെയ്തപോള്‍ മദനിക്ക്‌ ഉള്ള വേട്ടയില്‍ ശെരിക്കും കൃത്യത കൂടി. 


ഒറ്റിയ ആളെ ആര്‍കും അറിയില്ല.. പക്ഷെ പി ഡി പി മദനിക്ക് വേണ്ടി എന്നൊക്കെ പ്രതിഷേധം നടത്തിയപ്പോയും പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്ന ഒരു വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ഉണ്ട്. ഇന്ന് വരെ മദനിക്ക് വേണ്ടി ശക്തമായ ഒരു പ്രസ്താവനയോ പ്രധിശേധാമോ നടത്താത്ത അയാള്‍ ഒരു യൂദാസ്‌ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു... ആരുടെയൊക്കെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടാണ് ഈ ചതി എന്നത് അറിയില്ല. ഇനി പണമല്ല മറിച്ചു മദനി സാഹിബ്‌ തിരിച്ചു വന്നാല്‍ ഈ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ സ്ഥാനം ഇല്ലതായിപ്പോവും അതെ തുടര്‍ന്ന് പ്രശസ്തി നഷ്ടപ്പെടും എന്ന പേടി ആണോ എന്നും അറിയില്ല... മദനിയുടെ മകന്‍ അടക്കം പങ്കെടുത്ത ഈ അടുത്ത് നടന്ന ഒരു പരിപാടിയില്‍ പോലും സിറാജിന്റെ അസാനിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു... ... അനീതിക്കെതിരെ പട നയിച്ച മദനിക്കെതിരെ അനീതി നടക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍കുന്നത് ശെരിയാണോ???  ഇതുപോലെ  പല സംശയവും ഉണ്ട് ... എല്ലാം മറനീക്കി പുറത്തു വരും. 

ആപ്പ് ആര്‍ക്കാണ് ആപ്പ് വയ്ക്കുന്നത്?



Mtp Rafeek
----------------------------------------
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ഇന്ത്യയില്‍ ശക്തമായ ജനവികാരം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍. ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തിലും ആദിവാസി-ദലിത്-ന്യൂനപക്ഷ വിഷയങ്ങളിലുമുള്ള നിലപാടുകളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെന്നല്ലാതെ രണ്ട് കൂട്ടരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു ഐക്യനിര വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആപ്പ് പൊട്ടിമുളക്കുന്നത്. എപ്പോഴും വലതുപക്ഷ താല്‍പര്യങ്ങളെ പിന്തുണച്ചിരുന്ന കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ ആപ്പിന് നല്‍കി വരുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന മട്ടില്‍ ആപ്പിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉണര്‍വിനെ വഴിതിരിച്ച് വിടുകയാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കാന്‍ ന്യായമില്ലേ. അഴിമതി മാത്രമാണ് ഇന്ത്യയിലെ പ്രശ്‌നം എന്ന മട്ടിലുള്ള ആപ്പിന്റെ പ്രചാരണവും സംശയാസ്പദമാണ്.

സ്റ്റുഡന്റ് ഫ്രട്ടേണിറ്റി സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് – 2013 സംഘടിപ്പിക്കുന്നു.



ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഫ്രട്ടേണിറ്റി; ആക്സസ് ഗൈഡൻസ് ഇന്ത്യയുമായി (അഡ്വാൻസ്ഡ് സെന്റർ ഫോർ കരിയർ എഡുകേഷൻ ആൻഡ് സോഷ്യല്‍ സർവീസ്-ഇന്ത്യ Advanced Centre for Career Education and Social Service) സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സ്റ്റുഡന്റ് ഓറിയന്റേഷന്‍ ക്യാംപ് (എസ്.ഒ.സി) സംഘടിപ്പിക്കുന്നു. ഡിസംബർ 27,28 വെള്ളി, ശനി ദിനങ്ങളിലായാണ് ക്യാംപ് നടക്കുന്നത്. 

വിദ്യാര്‍ത്ഥികളില്‍ പോസിറ്റിവ് മനോഭാവവും ആത്മവിവിശ്വാസവും നല്ല സൗഹൃദങ്ങളും വളര്‍ത്തിയെടുക്കുക, ഫലപ്രദവും ഉപകാരപ്രദവുമായ പഠനരീതികള്‍ പരിചയപ്പെടുത്തുക, സർഗ്ഗാത്മകത വളർത്തികൊണ്ടുവരിക എന്നിവക്കൊപ്പം ധാർമ്മികതയിൽ ഊന്നിക്കൊണ്ടുള്ള വ്യക്തിത്വ-നേതൃത്വ വികസന പരിശീലനമാണ് ക്യാംപ് ലക്ഷ്യമിടുന്നത്.. 

നിശ്ചിത അഡ്മിഷന്‍ മാത്രമുള്ള ക്യാംപില്‍ 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ആക്സസ് ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ഡോ: അബ്ദുല്‍ വഹാബ്, ഡോ: അനസ് നിലമ്പൂര്‍ , ഡോ: സി.കെ അബ്ദുല്ല എന്നിവര്‍ ക്യാംപിനു നേതൃത്വം നല്കും.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77664147, 70056833 എന്നീ നമ്പറുകളിലോ sffqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . ???

കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള് വഴിയരികില് നാടന് ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില് ഉച്ച ഭക്ഷണം കഴിക്കാന് കയറി , സാമാന്യം തിരക്കുണ്ട്‌ .ഞങ്ങള് ഇരുന്ന മേശക്കു സമീപം മധ്യ വയസ്സ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൌഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു , ഈ സമയം മേശ ക്ലീനാക്കാന് ഒരു പയ്യനെത്തി , അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള് എടുത്തു മാറ്റുന്നതിനിടയില് കൈ തട്ടി ഗ്ലാസ്സിളിരുന്ന വെള്ളം അവരുടെ സാരിയില് വീണു . അവര് ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു , പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു , അവന് യാചനാ സ്വരത്തില് പറഞ്ഞു " ക്ഷമിക്കണം അമ്മാ , ഒരു അബദ്ധം പറ്റിയതാ മാപ്പ് " അത് അവര്ക്ക് തീരെ പിടിച്ചില്ല അതോടെ അവര് ഹോടലിന്റെ മനജരോടായി കയര്പ്പു .. അവരുടെ ഭര്ത്താവ് സമാധാനിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല അവര് ആക്രോശിക്കുകയാണ് " ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിരുതിയിരിക്കുന്നതിനു , നിങ്ങളുടെ പേരില് നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ " തുടങ്ങി ആയമ്മ കത്തി കയറി എനിക്ക് കലിപ്പ് അടക്കാന് പറ്റുന്നില്ല സാരിയില് അല്പ്പം വെള്ളം വീണു . അതിനിത്ര ബഹളം വെക്കണോ ഞാന് പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള് എന്റെ കൈയില് പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു . കുറെ നേരം ബഹളം വെച്ചിട്ട് ,ബില്ലും കൊടുത്തു അവരുപോയി ആ പയ്യന്റെ മുഖം വിളറി ,അവനു ദയനീയമായി ഞങ്ങളെ നോക്കി , ഞാന് അവനെ ആാസ്വസിപ്പിചു " സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ " ഞങ്ങള് ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുക്കുമ്പോ ഹോടലിന്റെ മാനേജര് പറഞ്ഞു "സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത്‌ എനിക്ക് ലാഭാതിനല്ല ...അവന്റെ അവസ്ഥ അറിഞ്ഞിട്ടാ .." ആ മനുഷ്യന് പറഞ്ഞത് മുഴുവനും കേട്ടപ്പോ കണ്ണുനിറഞ്ഞു . അവന്റെ അച്ഛന് തമിഴ് വംശജനാണ് , അമ്മ ഇവിടുത് കാരിയും , അച്ഛന് ലോറിയില് പണിക്കുപോയി ഒരു അപകടത്തി
ല് പെട്ട് , നാല് വര്ഷങ്ങളായി കിടപ്പിലാ , തോട്ടത്തില് പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മായുടെ ശല്യം കാരണം പണി ചെയ്യാന് വയ്യ , അവന്റെ മൂത്തത് ഒരു പെന്കുട്ട്യാണ് അത് പന്ത്രണ്ടാം ക്ലാസ്സില് പഠിക്കുന്നു കുടുംബം പുലര്താന് വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ രാവിലെ ഒരു ചായ പീടികയില് ചായകൊടുക്കാന് നിക്കും 1 0 0 രൂപ അവരുകൊടുക്കും , ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ ആ സമയം ഇവിടെ നിക്കും അതിനു 2 0 0 രൂപ കൊടുക്കും വൈകിട്ടവന് അങ്ങാടിയില് ലോട്ടറി വിക്കാന് പോകും അവിടെ ഞാന് കണ്ട രണ്ടു മുഖങ്ങള് ! പെങ്ങള് കുട്ടിയുടെ പഠനം ,അച്ഛനമ്മമാരുടെ ചികിത്സ , ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി ! സാരിയില് അല്പ്പം വെള്ളം വീണതിനു ഇത്രമേല് ബഹളം ഉണ്ടാക്കിയ , ബാലാ വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !! തിരികെ ഒന്നും പ്രതികരിക്കാത്ത , നിസ്സഹായരോട് കയര്ക്കുന്ന സ്വഭാവം പലര്ക്കുമുണ്ട് , ഒന്നോര്ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില് നിറയുന്ന കണ്ണ് നീരിനു നിങ്ങളുടെ എല്ലാ സവ്ഭാഗ്യങ്ങളും തകര്ത് കളയാനുള്ള ശക്തി ഉണ്ട് ! ബാലവേല നിയമം കൊണ്ട് നിരോധിക്കാം പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമൊ

ഹലോ.. ഓട്ടം പോവ്വോ..?? -

സ്നേഹം മനസ്സില്‍ ഉണ്ടെങ്കില്‍ മുഴുവന്‍ വായിക്കുക !!!!

ഹലോ.. ഓട്ടം പോവ്വോ..?? പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!! കരിയിലക്കര ജംഗ്ഷന് വരെ പോകണം.. എത്രയാകും..?? ചേച്ചി കേറിയാട്ടെ.. അധികപറ്റായി ഞാനൊന്നും വാങ്ങില്ല.. പോരെ..?? നിന്ന് ചിണുങ്ങാതെ എത്രയാന്ന് വെച്ചാ പറയെടോ..!! പോയ്യാ മാത്രം പോരെ..?? അല്ല.. ആ
ജംഗ്ഷന് പൊക്കിയെടുത്ത് ഇവിടെ കൊണ്ട് വരണം.. എന്താ പറ്റ്വോ..?? ചൂടാകാതെ ചേച്ചി.. 30 രൂപയാകും...!! 20 രൂപ തരും.. പറ്റുമെങ്കില് വണ്ടി വിട്..!! (കയ്യില് ഇരുന്ന വലിയ ഒരു കവര് വളരെ പ്രയാസപ്പെട്ട് അവര് ഒട്ടോയിലേക്ക് എടുത്ത് വെച്ചു..) (ഈശോയേ.. കൈനീട്ടമാ..!! കുരിശാണ് വന്നതെങ്കിലും എങ്ങനെ ഒഴിവാക്കും..) ഉം.. കേറ്.. ഉള്ളത് മതി.. വയറ്റി പിഴപ്പാ..!! നിങ്ങള് ഫെമിനിസ്റ്റാ...?? അല്ല.. കമ്മ്യൂണിസ്റ്റാ.. താന് വണ്ടി വിടെടോ..!! (രാവിലെ ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ച് ഇറങ്ങുന്നെടാ..) ഡോ.. ദേ ആ കാണുന്ന സിഗ്നലിന്റെ അടുത്തോട്ട് നിര്ത്ത്.. (ഓട്ടോ നിര്ത്തി അവര് ഇറങ്ങി പൈസ കൊടുക്കുന്നതിന് മുന്പ് അയാളോട് പറഞ്ഞു..) ഡോ.. ആ കവര് എടുത്തിട്ട് എന്റെ കൂടെ വാ..!! എനിക്കെങ്ങും വയ്യാ.. പോയിട്ട് വേറെ ഓട്ടമുള്ളതാ.. ചേച്ചി ആ കാശിങ്ങ് തന്നേ..!! ഞാന് കാശ് തന്നാലല്ലേ താന് ഇവിടുന്ന് പോകൂ.. എടുത്തോണ്ട് വാടോ...!! ഈശോയേ.. നീ രാവിലെ തന്നെ ഒരു മാരണത്തെയാണല്ലോ എന്റെ തലയില് വെച്ച് തന്നത്..?? ഇന്നത്തെ കാര്യം പോക്കാ.. എന്താടോ നിന്ന് പിറുപിറുക്കുന്നേ..?? ഒന്നുമില്ല.. വരുവാ.. (ഇവര് വല്ല പോലീസിലുമാണോ.. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാന് തോന്നുന്നു..) അയാള് കവറുമെടുത്ത് അവരുടെ പുറകെ നടന്നു.. നല്ല ഭാരം.. ഈ പെണ്ണുമ്പിള്ള എങ്ങനെ ഇതും തൂക്കി അവിടം വരെ വന്നു..?? എന്തായിരിക്കും ഇതില്..?? വീട്ടിലെ വേസ്റ്റ് വല്ലതും ആയിരിക്കും.. എന്ത് പണ്ടാരമെങ്കിലും ആവട്ടെ..!! ഡോ.. ആ കവര്.. ദോ അവിടെ വെയ്ക്ക്.. അവര് ഇരിക്കുന്നിടത്ത്..!! കുറെ ഭിക്ഷക്കാര്.. കുഷ്ഠരോഗികളും.. മുടന്തരും.. കുരുടരും.. നിരന്നിരിക്കുന്നു.. അയാള് ആ പൊതി അവിടെ വെച്ചു.. അവര് വന്ന് പൊതി അഴിച്ച്.. അതില് നിന്നും റൊട്ടിയും പാത്രത്തിലുള്ള കറിയും എടുത്ത് പുറത്ത് വെച്ചു.. പേപ്പര് പ്ലേറ്റില് അവര്ക്കെല്ലാം അത് വിതരണം ചെയ്യുമ്പോള്.. അയാള്ക്കത് നോക്കി നില്ക്കാനായില്ലാ..!! ചേച്ചി.. ഇങ്ങെട്.. ഞാന് വിളമ്പാം.. പണ്ട് ഓര്ഫനേജില് നില്ക്കുമ്പോള് ‍ ഞാനും ഇതൊക്കെ ചെയ്യുമായിരുന്നു... പട്ടിണിയുടെ വില എനിക്ക് ശരിക്കും അറിയാം.. ചേച്ചി ഒന്ന് മാറി നിന്നാട്ടെ...!! എല്ലാവര്ക്കും കൊടുത്ത് കഴിഞ്ഞ്.. കുശലം ചോദിച്ച് പിരിയാന് തുടങ്ങുമ്പോള്.. ഒരു 50 ന്റെ നോട്ട് അയാള്ക്ക് നേരെ നീട്ടിയിട്ട് അവര് പറഞ്ഞു.. ഇതിരിക്കട്ടെ.. ബാക്കിയൊന്നും വേണ്ടാ.. ഞാന് അങ്ങനെയൊക്കെ സംസാരിച്ചതും പെരുമാറിയതും വേറൊന്നുമല്ല.. നേരെ പറഞ്ഞാല് ആരും സഹായിക്കാന് വരില്ല.. ക്ഷമിക്കണം..!! ഞാന് ഇത് വാങ്ങില്ല ചേച്ചി.. അതിനും കൂടി നാളെ അവര്ക്ക് റൊട്ടി വാങ്ങി കൊടുത്തോളൂ.. നാളെയും വിളിക്കണം.. ഞാന് അവിടെ തന്നെ കാണും... കൈവീശി യാത്ര പറഞ്ഞു പോകുമ്പോള്.. അവരുടെ കയ്യിലെ പണത്തിന് സ്നേഹം എന്നൊരു അര്ത്ഥം കൂടി ഉണ്ടെന്ന് അയാള്ക്ക് മനസ്സിലായി.. 

link

Related Posts Plugin for WordPress, Blogger...