posted by Abu Yaser
എന്തൊക്കെ ചെയ്ത് നോക്കി, മുസ്‌ലിം ചെറുപ്പക്കാരെ "തീവ്രവാദികള്‍" എന്ന മുദ്ര ചാര്‍ത്തി യു എ പി എ ചുമതിച്ചു. ആര്‍ എസ് എസ് ഭീകരന്മാര്‍ നടത്തുന്ന ശോഭായാത്ര ക്ക് പായസം വിളമ്പി നോക്കി, മുട്ടായി കൊടുത്തു നോക്കി. ബൈത്ത് റഹ്മയില്‍ രാമനും, ശോഭാക്കും, സുരേന്ദ്രനും വീട് നല്‍കി നോക്കി. ദളിത് സഹോദരങ്ങല്‍ക്കായി പ്രത്യേകം വേറെ ഒരു പാര്‍ട്ടി ഉണ്ടാക്കി നോക്കി. പാണക്കാട് കുടുംബത്തിലെ തങ്ങന്മാര്‍ അമ്പലത്തിലും, അങ്ങാടിയിലും പോയി സദ്യ ഉണ്ട് നോക്കി, ശബരിമലയില്‍ പോകുന്ന സ്വാമിമാര്‍ക്ക് ഇളനീര്‍ വെള്ളം കൊടുത്ത് നോക്കി. സമുദായത്തിലെ ചെറുപ്പക്കാരെ ഐ ബി ക്ക് ഒറ്റികൊടുക്കാന്‍ ചാരനാരായി എം എല്‍ എ മാരെ വരെ ഉണ്ടാക്കി, സമുദായത്തിലെ എല്ലാ വള്ളി ജാതികളെയും കൂട്ടി കോട്ടക്കല്‍ ഒരു കഷായ യോഗം കൂടി "സമുദായ ഭീകരന്മാരെ" വറചട്ടിയില്‍ ഇട്ടു പൊരിച്ചു നോക്കി...എന്നിട്ടും നോക്കണേ...ഈ ചെറിയാന്‍, ചെന്നിത്തല, മുരളീധരന്‍ പോലോത്ത നായന്മാരും, മേനോന്മാരും, നസ്രാണികളും ഒന്നിച്ചു പറയുന്നു...."""""ലീഗ് ഇന്ത്യയെ വിഭജിച്ച ജിന്നയുടെ ലീഗാണെന്ന്""....